ശ്രീകൃഷ്ണപുരം: നിർമ്മാണം കഴിഞ്ഞ് രണ്ട് മാസത്തിനകം മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാത തകർന്നു. മംഗലാംകുന്ന് മുതൽ കോങ്ങാട് സീഡ് ഫാം വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് രണ്ടു മാസം മുന്പ് റബ്ബറൈസ്ഡ് ചെയ്ത് നവീകരിച്ചത്.ഏറെക്കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് 13 കിലോമീറ്റർ ദൂരം റോഡ് 15 കോടി രൂപ ചിലവഴിച്ച് റബ്ബറൈസ്ഡ് ചെയ്തത്. പാതയുടെ നവീകരണം കഴിഞ്ഞും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. പാതയിൽ പലസ്ഥലങ്ങളിലും മെറ്റലും ടാറും ഇളകി വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ബിറ്റുമിനസ് മകാടവും, ബിറ്റുമിനസ് കോണ്ക്രീറ്റും (ബിഎം ആൻഡ് ബിസി) ചേർത്ത് നിർമ്മിച്ച റോഡിന് കുറഞ്ഞത് 8 സെന്റീമീറ്റർ കനം വരേണ്ടതുണ്ട്. എന്നാൽ പാതയിൽ മിക്കയിടത്തും മൂന്ന് സെന്റീമീറ്റർ പോലും റബ്ബറൈസിംഗ് ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. പാതയിലെ വിവിധഭാഗങ്ങളിൽ അഴുക്കുചാൽ നിർമ്മാണം, കലുങ്കുകളുടെ നിർമ്മാണം, കടന്പഴിപ്പുറം ഖാദി ജംഗ്ഷനിൽ കനാൽ പാലത്തിന്റെ വീതികൂട്ടൽ എന്നിവ ഇനിയും പൂർത്തിയായിട്ടില്ല. പാതയിൽ…
Read MoreCategory: Palakkad
തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് നൽകിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന
തൃശൂർ: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാനിൽ കേസുകൊടുത്ത തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് എത്തിയത്. മതിലകം പോലീസാണ് പരിശോധന നടത്തിയത്. പത്ത് വർഷം മുമ്പ് നടന്ന കേസിൽ ഇപ്പോൾ നടപടിയുണ്ടായതിൽ ഗൂഡാലോചന ഉണ്ടോയെന്നതു സംബന്ധിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് നാസിലിനെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജോലി, എന്നാണ് നാട്ടിൽവരിക തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു.
Read Moreപെട്ടിക്കൽ-ഷോളയൂർ ഇടിഞ്ഞ റോഡിലൂടെയുള്ള വാഹനഗതാഗതം ഭീതിപരത്തുന്നതായി വാഹനയാത്രക്കാർ
അഗളി: പെട്ടിക്കൽ-ഷോളയൂർ റോഡിൽ വയലൂരിലെ വാഹനയാത്ര അപകടഭീഷണിയിൽ. ചിറ്റൂർ-ഗൂളിക്കടവ് ഭാഗത്തുനിന്ന് ഷോളയൂരിലേക്ക് എത്താനുള്ള എളുപ്പമാർഗമാണിത്. വയലൂരിനടുത്ത് മെയിൻ റോഡ് ഒരുവശം കലുങ്ക് സഹിതം ഗർത്തത്തിലേക്ക് കാലവർഷക്കെടുതിയിൽ ഇടിഞ്ഞുപോയി. റോഡിന്റെ ഉള്ളിലേക്കു പകുതിയിലധികം മണ്ണും ഒലിച്ചുപോയി. നാല്പതടിയോളം നീളത്തിൽ തകർച്ചയുണ്ടായി. റോഡിന്റെ ശേഷിക്കുന്ന ഭാഗം ഏതുനിമിഷവും നിരങ്ങിനീങ്ങാവുന്ന നിലയാണ്. ഇടിഞ്ഞുപോയ ഭാഗം മരക്കന്പുകൾ വെട്ടിയിട്ടും റിബണ് വലിച്ചുകെട്ടിയും അപകട സൂചന നല്കിയിട്ടുണ്ട്. എന്നാൽ റോഡിന്റെ ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണെന്നു പ്രദേശവാസികൾ പറഞ്ഞു. സർക്കാർ സ്കൂളിന്റെയും സ്വകാര്യ സ്കൂളിന്റയും ബസുകൾ കഐസ് ആർടിസി, സ്വകാര്യബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തത്സ്ഥിതി തുടരുകയും മഴയുണ്ടാകുകയും ചെയ്താൽ അപകടം ഏതുനിമിഷവുമുണ്ടാകുമെന്ന് നിശ്ചയമെന്ന് നാട്ടുകാർ പറഞ്ഞു.പിഡബ്ലിയുഡി, പോലീസ് വിഭാഗം സ്ഥലത്തെത്തി അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreഅത്യുൽപാദന ശേഷിയുള്ള നെൽവിത്ത് നെന്മാറയിലും; മനുരത്ന 82 – 100 ദിവസം കൊണ്ട് കൊയ്യാം
നെന്മാറ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള നെൽവിത്ത് നെന്മാറ കൃഷിഭവന്റെ കീഴിലുള്ള വിത്തനശേരിയിൽ പരീക്ഷിക്കുന്നു.വിത്തനശേരി-കൂട്ടക്കടവ് പാടശേഖരത്തിലെ കൃഷിയിടത്തിലാണ് ഒന്നാം വിള കൃഷി ഇറക്കിയിരിക്കുന്നത്.നെമ്മാറ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്ന ഈ പുതിയ ഇനം നെൽവിത്ത് മനുരത്ന 82 – 100 ദിവസം കൊണ്ട് കൊയ്തെടുക്കാനാകുമെന്നത് ശാസ്ത്രീയമായി പരീക്ഷിക്കുകയാണ് ചെയ്യുന്നത്. സർവകലാശാലയുടെ പരീക്ഷണത്തിൽ ഹെക്ടറിന് 7 ടണ് വിളവ് ലഭിച്ചിരുന്നു. എച്ച്എസ്16 എന്ന പേരിൽ കർഷകർ വ്യാപകമായി പരീക്ഷിച്ച വിത്താണ് പിന്നീട് മനുരത്ന എന്ന പേരിൽ പുറത്തിറക്കിയത്.കേരളത്തിൽ വിരിപ്പ്,മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് കാലങ്ങൾക്കും മനുരത്ന അനുയോജ്യമാണ്.നെൽച്ചെടികൾക്കു ഒരു മീറ്ററോളളം ഉയരവും കതിരിന് 25സെന്റിമീറ്ററോളം നീളവും വരും. ഒരു കതിരിൽ 113120മണികൾ കാണുമെന്നതും 10കിലോഗ്രാം നെല്ല് കുത്തിയാൽ 7.5കിലോഗ്രാം അരി ലഭിക്കുമെന്നതും ഇതിന്റെ സവിശേഷതയാണത്രെ.
Read Moreഗോവിന്ദാപുരം പുഴപ്പാലത്തിനരികിലെ മാലിന്യം നിക്ഷേപം; സ്ഥലത്ത് കാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മുതലമട: പഞ്ചായത്തിന്റെ കിഴക്കൻഅതിർത്തിയായ ഗോവിന്ദാപുരം പുഴപ്പാലത്തിനരികെ മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം. പാലത്തിന്റെ എതിർവശത്തെ തമിഴ്നാട് ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിൽനിന്നുള്ള മാലിന്യമാണ് പുഴയിലേക്ക് പതിവായി നിക്ഷേപിക്കുന്നത്. അറവുമാലിന്യവും ചാക്കിൽക്കെട്ടി പുഴയിൽ കൊണ്ടുവന്നിടാറുണ്ട്. അഞ്ചുപഞ്ചായത്തുകളിലേക്കു കുടിവെള്ളവിതരണം നടത്തുന്ന മീങ്കര ജലസംഭരണിയിലേക്കാണ് പുഴവെള്ളംവഴി മാലിന്യം ഒഴുകിയെത്തുന്നത്. ഇതു കുടിവെള്ള ഉപഭോക്കൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു.പാലത്തിൽ സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യ നിക്ഷേപം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Read Moreവനം വകുപ്പിന്റെ മെല്ലെപ്പോക്ക്; തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതി നിർമാണപ്രവൃത്തികൾക്ക് തടസം
വടക്കഞ്ചേരി: വനംവകുപ്പിന്റെ മെല്ലപ്പോക്ക് പാലക്കുഴിക്കാരുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾക്ക് തടസമാകുന്നു. ചെക്ക്ഡാമിൽനിന്നും താഴേയ്ക്ക് പൈപ്പ് സ്ഥാപിക്കുന്ന മൂന്നൂറുമീറ്റർ പ്രദേശം വനത്തിൽപെടുന്നതാണ്. വനത്തിലൂടെ പൈപ്പുസ്ഥാപിക്കാൻ നിർമാണകന്പനി അനുമതിക്കായി വളരെമുന്പ് തന്നെ അപേക്ഷ നല്കിയിരുന്നെങ്കിലും ഇതുവരെയായിട്ടും സമ്മതപത്രം നല്കിയിട്ടില്ലെന്ന് കന്പനി അധികൃതർ പറഞ്ഞു. രണ്ടു സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു നടുവിലായാണ് വനപ്രദേശം വരുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലം നേരത്തെ തന്നെ കന്പനി വിലയ്ക്ക് വാങ്ങിയിരുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പദ്ധതിയായതിനാൽ വനംവകുപ്പിന്റെ അനുമതിക്ക് കാത്തിരിപ്പു വേണ്ടിവരില്ലെന്നായിരുന്നു അധികൃതരുടെ കണക്കൂട്ടൽ. എന്നാൽ ചെക്ക്ഡാമിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ പൈപ്പ് സ്ഥാപിക്കൽ വൈകുന്നത് നിർമാണത്തിന് തടസമാകുമെന്ന് പദ്ധതി ചീഫ് എൻജിനീയർ ഇ.സി.പദ്മരാജൻ പറഞ്ഞു. ചെക്ക്ഡാമിന്റെ പടിഞ്ഞാറുഭാഗം നിശ്ചിത ഉയരത്തിലായിട്ടുണ്ട്. ഇനി പൈപ്പുകൾ താഴേയ്ക്ക് കൊണ്ടുപോയി വേണം മറുഭാഗം കൂടി പണി പൂർത്തീകരിക്കാൻ. അതല്ലെങ്കിൽ ചെക്ക്ഡാമിന്റെ മുഴുവൻ പണികളും പൂർത്തിയായാൽ പിന്നെ മൂന്നടി വ്യാസമുള്ള…
Read Moreകല്ലേക്കാട് എ.ആർ ക്യാന്പിലെ കുമാറിന്റെ മരണം; കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ
പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാന്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. ഇപ്പോൾ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാന്പിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എസ്. സുരേന്ദ്രനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഇപ്പോഴത്തെ അന്വേഷണപുരോഗതിയിൽ തൃപ്തിയുണ്ടെങ്കിലും കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥർ മർദിക്കുകയും മാനസിക പീഢനങ്ങൾ ഏൽപ്പിക്കുകയും ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കൊലപാതകകുറ്റം ഇവർക്കെതിരെ ചുമത്തണം. ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു. ഇതുവരെ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരേയും ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത മുൻ ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ പതിനാലു ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. രണ്ടുമാസം മുന്പാണ് കല്ലേക്കാട് എആർ ക്യാന്പിലെ…
Read Moreജാതി പറഞ്ഞ് പീഡനം; പോലീസുകാരന്റെ മരണത്തിൽ മുൻ ഡെപ്യൂട്ടി കമൻഡാന്റ് അറസ്റ്റിൽ; ഈ കേസിൽ രണ്ട് എസ്ഐമാരടക്കം ഏഴ് പോലീസുകാർ സസ്പെൻഷനിൽ
പാലക്കാട്: കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരനായ കുമാറിന്റെ മരണത്തിൽ മുൻ ഡെപ്യൂട്ടി കമൻഡാന്റ് എസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ക്യാന്പിലെ ഡെപ്യൂട്ടി കമൻഡാന്റ് ആയിരുന്ന സുരേന്ദ്രൻ ജൂലൈ 31നു വിരമിച്ചിരുന്നു. അന്വേഷണത്തിനു വേഗം പോരെന്ന പരാതിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയതിനു പിറകെ ഉച്ചയ്ക്കു 12ഒാടെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തുകയും ഒന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ്. നേരത്തെ ഈ സംഭവവുമായി രണ്ട് എസ്ഐമാരടക്കം ഏഴു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റിൽ തൃപ്തിയെന്നു കുമാറിന്റെ ഭാര്യ സജിനി പ്രതികരിച്ചു. കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നും സജിനി ആവശ്യപ്പെട്ടു. രണ്ടു മാസം മുന്പാണ് എആർ ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥനായ കുമാർ ആത്മഹത്യ ചെയ്തത്. ഒറ്റപ്പാലത്തിനടുത്തു…
Read Moreകനത്ത മഴയിൽ മൂലത്തറ ഇടതുകനാൽ ബണ്ട് തകർന്നു; സമീപത്തെ സ്കൂളും വിദ്യാർഥികളും അപകട ഭീഷണിയിൽ
വണ്ടിത്താവളം: കനത്ത മഴയിൽ വണ്ടിത്താവളം സ്കൂളിനു പുറകിലുള്ള മൂലത്തറ ഇടതുകനാൽ ബണ്ട് തകർന്നത് ഒരാഴ്ച കഴിഞ്ഞും പുനർനിർമ്മിക്കാതിരിക്കുന്നതു വിദ്യാർത്ഥികൾക്ക് അപകടഭീഷണിയായിരിക്കുകയാണ്. കനാൽബണ്ടിനൊപ്പം സ്ക്കൂൾമതിലും നിലംപതിച്ചിരിക്കുകയാണ്. സ്കൂൾ അവധി ദിനമെന്നതിനാൽ അനിഷ്ട സംഭവം ഒഴിവാകുകയാണുണ്ടായത്. സ്ക്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ജലസേചനവകുപ്പ് അധികാരികൾ സംഭവസ്ഥലം സന്ദർശിച്ചു മടങ്ങിയിരുന്നു. കനാലിലോനോട് ചേർന്നുള്ള മൂത്രപ്പുരകളും നിലവിൽ അപകട ഭീഷണിയിലാണുള്ളത്.മഴ പെയ്താലോ കന്പാലത്തറ ഏരിയിൽ നിന്നു വെള്ളമിറക്കിയാലോ സ്കൂളിനകത്ത് ജലപ്രളയം ഉണ്ടാവുമെന്നതാണ് സാഹചര്യം. 3000 കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. സ്കൂൾ മതിലോടു ചേർന്ന കനാൽ ബണ്ടാണ് നിലംപതിച്ചിരിക്കുന്നത്. വിശ്രമസമയങ്ങളിൽ വിദ്യാർത്ഥികൾ സ്കൂളിനു പുറകിലുള്ള സ്ഥലത്താണ് കളിസ്ഥലമായി ഉ പ യോഗിക്കുന്നത്. മതിൽ കെട്ട് തകർന്ന സ്ഥലത്ത് വിദ്യാർത്ഥികൾ പോവാതിരിക്കാൻ താൽക്കാലികമായി സംരക്ഷണ വേലി നിർമ്മിക്കണമെന്നത് രക്ഷിതാക്കളുടെ അടിയന്തര ആവശ്യമായിരി ക്കുകയാണ്. മഴ വീണ്ടും പെയ്താൽ അഞ്ചു മൂത്രപ്പുരകളും തകർന്നു വീഴാനും സാധ്യതയുണ്ട്.…
Read Moreവടക്കഞ്ചേരിയിൽ പോലീസ് ഓഫീസറേയും ഭാര്യയേയും മർദിച്ചത് സദാചാര പോലീസ് ചമഞ്ഞ്
വടക്കഞ്ചേരി: സിവിൽ പോലീസ് ഓഫീസറേയും ഭാര്യയേയും ഒരു സംഘമാളുകൾ മർദ്ദിച്ചതായി പരാതി. മുട്ടിക്കുളങ്ങര കെ എ പി ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ മണപ്പാടം സതീഷ്കുമാർ (30), ഭാര്യ ശില്പ എന്നിവർക്കാണ് മർദ്ദനമേറ്റത്.പരിക്കേറ്റ സതീഷ് കുമാർ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പൻകുന്ന് ഉളികുത്താംപാടത്ത് വച്ചാണ് സംഭവം.അയ്യപ്പൻ കുന്നിലെ സതീഷ് കുമാറിന്റെ കൃഷിയിടത്തിൽ പോയി ഭാര്യയുമായി മടങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തുകയായിരുന്നെന്ന് പറയുന്നു. പോലീസാണെന്നും കൂടെയുള്ളത് ഭാര്യയാണെന്നും പറഞ്ഞെങ്കിലും ഇത് കേൾക്കാതെ മർദ്ദിക്കുകയായിരുന്നുവത്രെ. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും കണ്ടാലറിയുന്ന മറ്റ് നാല് പേരുടെ പേരിലും വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേക്ഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
Read More