ചിറ്റൂർ: പടിഞ്ഞാറൻ ജില്ലകളിൽ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നും ഉൗടുവഴികളിലൂടെ വൻതോതിൽ സ്പിരിറ്റ് ഒഴുകുന്നു. താലൂക്കിന്റെ കിഴക്കൻ അതിർത്തി വഴിയാണ് കള്ള ക്കടത്തു സജീവമായിരിക്കുന്നത്. പച്ചക്കറി, മീൻ കടത്തു വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ കഴിയാത്തതിനാൽ ഇത്തരം വാഹനങ്ങളിലാണ് കടുതലായും സ്പിരിറ്റ് എത്തികൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നും ഗോപാലപുരം വഴിപടിഞ്ഞാറു ഭാഗത്തേക്ക് വന്ന ആംബുലൻസിൽ നിന്നും സ്പിരിറ്റിന്റെ ഗന്ധം പരക്കുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. സ്പിരിറ്റു നിറച്ച കാൻ പൊട്ടിയതാവും ഗന്ധം പരക്കാൻ കാരണമെന്നാണ് കരുതുന്നത്. താലൂക്കിൽ എക് സൈസ് പരിശോധന നടത്താറുണ്ടെങ്കിലും ഇതുവരേയും സ്പിരിറ്റു കടത്തു പിടികുടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കള്ളക്കടത്തു മാഫിയ സംഘം കിഴക്കൻ മേഖലയിൽ വിലസുന്നതായും നാട്ടുകാർ വെളിപ്പെടുത്തുന്നു. പടിഞ്ഞാറൻ ജില്ലാ രജിസ്ട്രേഷൻ നന്പറുകൾ കുടുതലായി കാണപ്പെടുന്നത് സ്പിരികടത്തുവാഹന ങ്ങൾക്ക് പൈലറ്റായി സഞ്ചരിക്കാനെന്ന നിഗമനവും ഉണ്ട്. താലൂക്കിലെ തോപ്പുകളിലേക്കും…
Read MoreCategory: Palakkad
കുതിരാനിൽ കുരുക്കു തുടരുന്നു; റോഡിലെ കുഴികളിൽ ചാടിച്ചാടി കുരുങ്ങിക്കിടക്കുന്നത് 12 മണിക്കൂർ
വടക്കഞ്ചേരി: കുതിരാനിലെ വാഹന കുരുക്ക്12 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആറുമണിക്ക് തുടങ്ങിയ കുരുക്കാണ് തുടരുന്നത്.റോഡിലെ കുഴികൾ തന്നെയാണ് വില്ലനാകുന്നത്. കുഴിയിൽ ചാടി കേടുവരുന്ന വാഹനങ്ങൾ റോഡിൽ കിടന്ന് കുരുക്ക് മുറുകുകയാണ്. ഇരുന്പുപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചും ഇന്നലെ വൈകീട്ട് ഗതാഗതം സ്തംഭിച്ചിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കുതിരാനിൽ വാഹനക്കുരുക്ക് തുടരുന്നത് ആയിരക്കണക്കിന് വാഹനയാത്രികരെയാണ് വലക്കുന്നത്. നൂറുകണക്കിന് ചരക്ക് ലോറികളും വഴിയിൽ കിടക്കുന്നുണ്ട് . വഴുക്കുംപാറയിൽനിന്നു കുതിരാനിലേക്ക് കയറുന്ന ഭാഗത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നത് കുരുക്കിന്റെ തീവ്രത കൂട്ടി. ചൊവ്വാഴ്ചയും ഇതേ സ്ഥലത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. കുതിരാനിൽ അപകടങ്ങളും മറ്റും ഉണ്ടാകുന്പോൾ ഹൈവേ പോലീസും മറ്റും ഇടപെട്ട് വാഹനങ്ങൾ ഉടനടി നീക്കം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തെറ്റായ ദിശയിൽ തിരുകി കയറ്റുന്പോൾ കുരുക്ക് മുറുകയാണ് പതിവ്.…
Read Moreപത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിനു 18.53 ലക്ഷം രൂപ നികുതി; വീട് നിർമാണ സമത്ത് ഇത്രേം ഓടേണ്ടി വന്നിട്ടില്ലെന്ന് നഫീസയും കുടുംബവും
ചാവക്കാട്: പത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിനു 18.53 ലക്ഷം രൂപ സെസ്. എടക്കഴിയൂർ പഞ്ചവടി പരേതനായ വാക്കയിൽ മൊയ്തീന്റെ ഭാര്യ നഫീസയുടെ വീടിനാണ് കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസായി 18,53,224 രൂപ അടയ്ക്കാൻ ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് അയച്ചത്. ബാങ്ക് വായ്പ ഉൾപ്പെടെ പണം സംഘടിപ്പിച്ച് 800 ചതുരശ്ര അടിയിൽ വീട് നിർമിച്ച നഫീസയ്ക്ക് വീട് പണിയാൻ 10 ലക്ഷം രൂപയോളമാണ് ചെലവ്. ഇതിനാണ് ഇരട്ടിതുകയുടെ നോട്ടീസ്.കഴിഞ്ഞ വർഷം അയച്ച ആദ്യ നോട്ടീസിനു മുറപടി തന്നില്ലെന്നു കാണിച്ച് ജൂണ് 19നു അയച്ച നോട്ടീസ് നഫീസക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം. നോട്ടീസിൽ ജൂണ് 19നു എന്ന് കാണിച്ചിട്ടുണ്ടെങ്കിലും എന്നാണ് അയച്ചതെന്നു വ്യക്തമല്ല. പരാതിയുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് 20 ദിവസത്തിനകം ജില്ലാ അസി. ലേബർ ഓഫീസിൽ ഹാജരാകണമെന്ന കത്ത് വീട്ടുടമയ്ക്ക് ലഭിക്കുന്നത് രണ്ടുമാസം കഴിഞ്ഞ്.ഹാജരായില്ലെങ്കിൽ മുന്നറിയിപ്പ്…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം; കേന്ദ്രമന്ത്രിയുടെ തീരുമാനങ്ങളും നടപ്പിലാകാതെ ഇഴയുന്നു
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലേയും കുതിരാൻ തുരങ്കത്തിലേയും പണി പുനരാരംഭിക്കുന്നതിനും നിർമാണപ്പിഴവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ നടപ്പായില്ല. റോഡിന്റെ വശങ്ങൾ ബലപ്പെടുത്താൻ നിരത്തിയ മണ്ണുനിറച്ച ചാക്കുകൾ മാറ്റി കരിങ്കല്ലുകൊണ്ടു കെട്ടുന്ന പണി ഒരാഴ്ചയ്ക്കകം ചെയ്യുമെന്നായിരുന്നു ജൂലൈ 12 നു ഡൽഹിയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം. അപകട സാധ്യതയുള്ള മുളയം റോഡ് പണിയും വേഗത്തിലാക്കും. അടുത്ത വർഷം മേയ് 31 നകം എല്ലാ പണികളും പൂർത്തിയാക്കുമെന്നും തീരുമാനിച്ചിരുന്നു. ജൂലൈ 12 ലെ യോഗത്തിനുശേഷം 20 നു കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു തീരുമാനവും നടപ്പായിട്ടില്ല. കേന്ദ്രമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ എംപിമാർക്കൊപ്പം പങ്കെടുത്തിരുന്ന കോണ്ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഒരു തീരുമാനവും നടപ്പായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു…
Read Moreപ്രവർത്തകരെ ശശിയാക്കി ശശിക്കേസ്..! പീഢനാരോപണ കേസിൽ പുറത്താക്കിയ പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശിപാർശ
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പരാതിയെ തുടർന്ന് സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശിപാർശ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. ശശിയുടെ തിരിച്ച് വരവ് അടുത്ത സംസ്ഥാന കമ്മിറ്റയിൽ തീരുമാനമാകും. അതേസമയം ചില പാർട്ടി പ്രവർത്തകർ ശിപാർശയെ എതിർത്തിരുന്നു. ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
Read Moreബുധനാഴ്ചയായാൽ എന്താ കുഴപ്പം..! പാലായിലെ ഇടതു സ്ഥാനാർഥി ആരെന്ന് ബുധനാഴ്ചയറിയാമെന്ന് കോടിയേരി
പാലക്കാട്: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ആരാണെന്ന് ബുധനാഴ്ച വ്യക്തമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഘടകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreകൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനകളെ വളർത്താൻ കഴിയുമെന്ന് രമ്യ ഹരിദാസ് എംപി
വടക്കാഞ്ചേരി: കൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനകളെ വളർത്താൻ കഴിയുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ മംഗലം എകെജി നഗറിൽ ആരംഭിച്ച സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും സ്നേഹ സംഗമത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംപി. സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അനിൽ അക്കര എംഎൽഎനിർവ്വഹിച്ചു. കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്സിലർ സിന്ധു സുബ്രഹ്മണ്യൻ, പ്രസ് ഫോറം ഭാരവാഹികളായ കെ.പി.മണികണ്ഠൻ, ജോണി ചിറ്റിലപ്പിള്ളി, ശശികുമാർ കൊടയ്ക്കാടത്ത്, സംഘടന ഭാരവാഹികളായ ഓമന വർഗ്ഗീസ്, പങ്കജം കൃഷ്ണൻകുട്ടി, അർച്ചന അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സാ സഹായ വിതരണം, അരി വിതരണം എന്നിവയും നടന്നു.
Read Moreസഞ്ചാരികൾക്കു സ്വാഗതം… ഇടവേളയ്ക്കുശേഷം പുത്തനുണർവോടെ നെല്ലിയാമ്പതി
നെല്ലിയാന്പതി: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം നെല്ലിയാന്പതിയിലേക്കു സഞ്ചാരികൾ എത്തിത്തുടങ്ങി. കഴിഞ്ഞ വർഷമുണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ചുരം പാത തകർന്നതോടെയാണു നെല്ലിയാന്പതിയിലേക്കു സഞ്ചാരികൾക്കു നിയന്ത്രണമേർപ്പെടുത്തിയത്. തകർന്നുപോയ കുണ്ടറച്ചോല പാലത്തിനു പകരം പുതിയ പാലം നിർമിച്ചു വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെയാണു സഞ്ചാരികൾക്കുള്ള നിയന്ത്രണം പിൻവലിച്ചത്. ഇതോടെ പ്രതിദിനം നൂറിലധികം വാഹനങ്ങളാണു സഞ്ചാരികളുമായി നെല്ലിയാന്പതിയിലേക്ക് എത്തുന്നത്. സഞ്ചാരികളെത്തിയതോടെ നെല്ലിയാന്പതിയിലെ ജീപ്പ് ഡ്രൈവർമാരും റിസോർട്ട് ഉടമകളും ആഹ്ലാദത്തിലാണ്. ഒരു വർഷമായി കടുത്ത സാന്പത്തിക പ്രയാസത്തിലായിരുന്നു വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ.ഉരുൾപൊട്ടി തകർന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതോടെയാണു പോത്തുണ്ടി- കൈകാട്ടി പാതയിലൂടെ യാത്ര സുഗമമായത്. സർക്കാരിന്റെ റീ ബിൽഡ് പദ്ധതിയിലുൾപ്പെടുത്തി ചുരം പാത നവീകരണപ്രവർത്തനങ്ങൾ കൂടി നടത്തുന്നതോടെ നെല്ലിയാന്പതിയിലേക്കുള്ള യാത്ര സുഗമമാകും. പ്രധാന കേന്ദ്രങ്ങളായ സീതാർകുണ്ട്, ആനമല, കേശവൻപാറ, കാരപ്പാറ തുടങ്ങിയ ഭാഗങ്ങളിലാണു സഞ്ചാരികൾ…
Read Moreചിറ്റൂരിൽ റോഡ് അതിക്രമിച്ചു നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ വാഹനസഞ്ചാരത്തിനു അപകടക്കെണിയാകുന്നു
ചിറ്റൂർ: ആശുപത്രി ജംഗ്ഷൻ മുതൽ പ്രധാന തപാൽ ഓഫീസ് വരെ ഇലക്ട്രിക് പോസ്റ്റുകൾ റോഡ് അതിക്രമിച്ചു നിൽക്കുന്നത് വാഹനസഞ്ചാരത്തിനും കാൽനടയാത്രക്കാർക്കും അപകട ഭീഷണി. ഇന്നലെ പുലർച്ചെ അഞ്ചിന് ഇറച്ചി കോഴിയുമായി വന്ന ടിപ്പർ ഇടിച്ച് വൈദ്യുതികാൽ മുറിഞ്ഞു. ചിറ്റൂർ സൗദാംബിക ജംഗ്ഷനിൽ ചായ ക്കടക്ക് സമീപത്താണ് അപകടം. ഇലക്ട്രിക്് പോസ്റ്റ് ടിപ്പറിനു മുകളിൽ പൊട്ടിവീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെയാണ് ടിപ്പർ നിയന്ത്രണം വിട്ടത്. ചായക്കടക്കു മുന്നിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രധാന തപാലാഫീസിനു സമീപത്തെ പോസ്റ്റിൽ കാറിടിച്ച് തകർന്ന് അപകടം നടന്നിരുന്നു. അപകടത്തിൽപ്പെടുന്ന വാഹന ഉടമയിൽ നിന്നും പൊട്ടിയ പോസ്റ്റിനും പുനസ്ഥാപിക്കാനുള്ള ചിലവിനായി ഇരുപതിനായിരമാണ് പിഴ ഈടാക്കുന്നതു്. മുപ്പതു വർഷം മുന്പാണ് കോണ് ഗ്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അന്ന് വാഹനങ്ങൾ വളരെ കുറഞ്ഞ തോതിലാണുണ്ടായിരുന്നത്. ഇതിനു ശേഷം പലതവണ റോഡുവികസനം…
Read Moreവാക്കു തർക്കത്തിനിടെ യുവാവ് മർദനമേറ്റ് മരിച്ച സംഭവം; പ്രതികൾക്കെതിരേ കൊലപാതകത്തിന് പോലീസ് കേസെടുത്തു
ഒറ്റപ്പാലം: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. ഒറ്റപ്പാലം പനമണ്ണ ചാവക്കാട് പറന്പിൽ പ്രഭാകരൻ മകൻ പ്രശാന്ത് ( 25 ) മരിച്ച കേസിൽലാണ് പ്രതികൾക്കെതിരെ പോലീസ് കൊലപാതകം കുറ്റം ചുമത്തിയത്. നേരത്തെ വധ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. വീട്ടാം പാറയിൽ വച്ച് മൂന്ന് മാസങ്ങൾക്കു മുന്പ് ആണ് പ്രശാന്തിന് മർദ്ദനമേറ്റത്. കേസിൽ എട്ടു യുവാക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 14നാണ് കേസിന് ആസ്പദമായ സംഭവം. റോഡിൽ വച്ചുണ്ടായ നിസ്സാര തർക്കവും മുൻവൈരാഗ്യവും ആണ് മർദ്ദനത്തിൽ കലാശിച്ചത്. മരത്തടി കൊണ്ട് അടിച്ചപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണത്തിന് ഇടയാക്കിയത്. കേസിൽ പ്രതികളായ അന്പലവട്ടം കോന്ത്രം കുണ്ട് വീട്ടിൽ വിജേഷ് കുമാർ (24 ) കോന്ത്രാം കുണ്ടിൽവിഷ്ണു (20)…
Read More