പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡിഐജിക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജാതിവിവേചനം ഉണ്ടായി എന്നുള്ള ആരോപണത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണം നടത്തണം. ആത്മഹത്യാക്കുറിപ്പിൽ ജാതിവിവേചനം ഉണ്ടായി എന്ന തരത്തിലുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിന് പുറമേ എസ്സി-എസ്ടി കമ്മീഷൻ നിർദേശിച്ചതു പ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുമാറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. കുമാറിന്റെ മരണത്തിനു കാരണക്കാരായ മേലുദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു ഭാര്യ സജിനിയും കുടുംബാംഗങ്ങളും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു കഴിഞ്ഞ ദിവസം പരാതി നൽകുകയും ചെയ്തിരുന്നു.
Read MoreCategory: Palakkad
അപകടകെണിയായി വൈദ്യുതി തൂണുകൾ; മാറ്റിസ്ഥാപിക്കണമെങ്കിൽ അപകടം ഉണ്ടാകേണ്ടി വരും; നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു
ചിറ്റൂർ: താലൂക്ക് ആശുപത്രി മുതൽ പ്രധാന തപാൽനിലയം വരെ പത്തോളം വൈദ്യുതി പോസ്റ്റുകൾ റോഡതിക്രമിച്ചുനിൽക്കുന്നതു ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമായിരിക്കുകയാണ്. ആശുപത്രി ജംഗ്ഷൻ, വിളയോടി തിരിവ് റോഡ്, ഫാത്തിമാജംഗ്ഷൻ, സൗദാംബിക ജംഗ്ഷൻ , ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം എന്നിവിടങ്ങളിലാണ് വൈദ്യുതി പോസ്റ്റുകൾ മാർഗ്ഗതടസ്സമായി നിലകൊള്ളുന്നത്. ഏകദേശം നാൽപ്പതു വർഷം മുന്പാണ് ടൗണിൽ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു ശേഷം പലതവണ ഘട്ടം ഘട്ടമായി റോഡുവികസനം നടത്തിയിട്ടുണ്ട്. എന്നാൽ ഈസമയത്ത് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ടൗണിൽ സ്വകാര്യ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ഈ സമയത്ത് പോസ്റ്റുകൾ പുനസ്ഥാപിക്കാനുള്ള മുഴുവൻ ചിലവും ഇടിച്ച വാഹന ഉടമയിൽ നിന്നാണ് ഈടാക്കിയിരുന്നത്. ഇതിനു ശേഷമാണ് പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിച്ചത്. വാഹനങ്ങൾ പോസ്റ്റിൽ ഇടിയ്ക്കുന്പോൾ അവരിൽ നിന്നും തന്നെ ചിലവു സംഖ്യ ഈടാക്കി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാണ് ബന്ധപ്പെട്ട…
Read Moreപുതുനഗരം ടൗണിൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയായി തെരുവുനായകളുടെ വിളയാട്ടം
പുതുനഗരം: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന തെരുവു നായകളുടെ പരാക്രമം കാൽനട, ഇരുചക്രവാഹനയോത്രക്കാർക്കും ഭീതിവിതയ്ക്കുന്നു. കാലത്തും വൈകുന്നേര സമയങ്ങളിലും വിദ്യാർത്ഥികൾ സ്ക്കൂളിലേക്ക് പോയി വരുന്നതുവരെ രക്ഷിതാക്കളും ആശങ്കയിലാണ്. കൊടുവായുർ ,തത്തമംഗലം, പെരുവെന്പ്, കരിപ്പോട് പാതകളിലും നായകൾ കൂട്ടമായാണ് സഞ്ചരിക്കുന്നത്. ടൗണിൽ മാത്രം 4000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പല രക്ഷിതാക്കളും എൽപി വിദ്യാർത്ഥികളെ തെരുവുനായ ഭീതിമറികടന്നാണ് സ്കൂളിൽ എത്തിക്കുന്നത്. റോഡിനു കുറുകെ തെരുവുനായകൾ ഓടുന്നതും മൂലം ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർ പരിക്കേറ്റ നിരവധി അപകടങ്ങൾ നടന്നു കഴിഞ്ഞു. റോഡുവക്കത്തു പല്ലു തിന്ന ആട്, മാട്, കോഴി വളർത്തു മ്യഗങ്ങളേയും നായക്കൂട്ടംആക്രമിക്കുന്നുണ്ട്. വീടുകൾക്കു മുന്നിൽ കെട്ടിയിരിക്കുന്ന വളർത്തുനായകളേയും തെരുവുനായ ആക്രമിക്കുന്നുണ്ട്. കഴിഞ്ഞവർഷം തെരുവു നായകളെ പിടികൂടി വന്ധ്യംകരണം നടത്തി തൽസ്ഥാനത്തു തന്നെ ഇറക്കിവിട്ടിരുന്നു. ഇത്തരം സർക്കാർ നടപടിമൂലവും നാട്ടുകാർക്ക് നായശല്യത്തിൽനിന്നും മോചനം നൽകുന്നില്ലെന്ന ആരോപണമുണ്ട്.
Read Moreകെ എസ് ആർ ടി സി സർവീസുകൾ തോന്നുംമട്ടിൽ; സ്വകാര്യബസുകൾ സർവീസ് നിർത്തുമെന്ന്; ജില്ലാകളക്ടർക്ക് സമര നോട്ടീസ് നൽകി
വടക്കഞ്ചേരി: ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന നൂറോളം സ്വകാര്യബസുകൾ സർവീസ് നിർത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമ സംഘടനകൾ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർക്ക് അനിശ്ചിതകാല സമരനോട്ടീസ് നൽകി. പെർമിറ്റും ടൈം ഷീറ്റും ഇല്ലാത്ത റൂട്ടിൽ പുതിയതായി ആരംഭിച്ച കെ എസ് ആർടി സി യുടെ ചെയിൻ സർവീസുകൾ തോന്നുംമട്ടിൽ ഓടുന്നതിനെതിരെയാണ് സ്വകാര്യബസുകൾ സമരത്തിനൊരുങ്ങുന്നത്. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. രവീന്ദ്രകുമാർ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് കെ.ഐ ബഷീർ എന്നിവർ സംയുക്തമായാണ് കളക്ടർ ഉൾപ്പടെ എഡിഎം, ആർടിഒ എന്നിവർക്ക് സമരനോട്ടീസ് നൽകിയിട്ടുള്ളത്. പെർമിറ്റും സമയക്ലിപ്തതയും ഉറപ്പുവരുത്തി കെ എസ് ആർ ടി സി ബസുകൾ ഓടിക്കാൻ നടപടി ഉണ്ടാകണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കെ എസ് ആർ…
Read Moreഎന്തിനായിരുന്നു കറക്കമെന്ന് അവൻ പറയട്ടെ..! വീട്ടുകാരെയും പോലീസിനെയും കുഴക്കി ട്രെയിനിൽ 12 ദിവസം കറങ്ങിയ വിദ്യാർഥി ഒടുവിൽ കുടുങ്ങി
പഴയന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയെ കണ്ടെത്തി. പോലീസിനെയും വീട്ടുകാരെയും വട്ടംകറക്കി നാടുചുറ്റിക്കൊണ്ടിരുന്ന യുവാവിനെ കണ്ടെത്തിയതും ട്രെയിനിൽനിന്നുതന്നെ. ദിവസത്തിൽ ഒരുനേരം സുഭിക്ഷമായും മറ്റുസമയങ്ങളിൽ ലഘുഭക്ഷണം കഴിച്ചും ട്രെയിനിൽ കറങ്ങിയത് 12 ദിവസം. യാത്രയ്ക്കിടയിൽ വീടിനടുത്ത് എത്തിയിട്ടും ഇറങ്ങാതിരുന്ന വിദ്യാർഥി ഒടുവിൽ സുഹൃത്തിന്റെ കണ്ണിൽപ്പെട്ടതോടെ കുടുങ്ങുക യായിരുന്നു. പാന്പാടിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയായ പത്തനാപുരം സ്വദേശിയെയാണ് ഇന്നലെ ട്രെയിനിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 18-ാം തീയതിയാണ് വിദ്യാർഥിയെ കാണാതായത്. ട്രെയിനിൽ മുംബൈ, ഗോവ, വീണ്ടും തിരിച്ച് മുംബൈ, അവിടെനിന്ന് കന്യാകുമാരി എന്നിവിടങ്ങളിൽ ഇയാൾ എത്തി. കന്യാകുമാരിയിൽ എടിഎം ഉപയോഗിച്ചപ്പോഴാണ് പോലീസിന് സൂചന ലഭിച്ചത്. പോലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചതും യുവാവ് വീണ്ടും കൊല്ലംവഴി തിരിച്ച് യാത്ര ചെയ്തു. വീടിനടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോൾ ഇറങ്ങിയില്ല. ഉറങ്ങിപ്പോയി എന്നാണ് ഇയാൾ പറയുന്നത്. ഒടുവിൽ ആലുവയിൽവച്ച് സുഹൃത്തിന്റെ കണ്ണിൽപ്പെട്ടു. പിടികൊടുക്കാതെ പിന്നെയും മാറി. പോലീസ്…
Read Moreപാലക്കാട് വന് ലഹരിമരുന്ന് വേട്ട! പിടികൂടിയത് 23 കോടിയുടെ ഹാഷിഷ് ഓയില്; ഇടുക്കി സ്വദേശി അറസ്റ്റില്
പാലക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കോടികൾ വിലമതിക്കുന്ന ഹാഷിഷ് ശേഖരമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇന്നു പുലർച്ചെ പാലക്കാട് -പൊള്ളാച്ചി റോഡിൽ നോന്പിക്കോട് എന്ന സ്ഥലത്തുവച്ചാണ് വാഹനപരിശോധനയ്ക്കിടെ കോടികൾവിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. സംഭവത്തിൽ ഇടുക്കി പാറത്തോട് കൊച്ചു എന്ന വിളിപ്പേരുള്ള അനൂപ് ജോർജ് ആണ് അറസ്റ്റിലായത്. കാറിലുണ്ടായിരുന്ന മറ്റുമൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിന്റെ (എപി 31 ബിഡി 6068) ഡോർ പാനലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ശേഖരം. 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇതിന് രാജ്യാന്തര വിപണിയിൽ 22 കോടിരൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. പിടിയിലായ അനൂപിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ ചുമതലയുള്ള എസ് ഐ ടി. അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ…
Read Moreആദിവാസി ഊരിലെ സിവിൽ പോലീസ് ഓഫീസർ കുമാറിന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ
അഗളി: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അട്ടപ്പാടി കുന്ദംചാള ആദിവാസി ഉൗരിലെ സിവിൽ പോലീസ് ഓഫീസർ കുമാറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഉൗരിൽ അമ്മയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം എൻ. ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതി സർക്കാർ ഗൗരവത്തിൽ എടുക്കണം. പോലീസ് ക്യാന്പിൽ നിരന്തരം അവഗണനയും പീഡനവും കുമാർ സഹിച്ചിരുന്നു എന്നുള്ള വീട്ടുകാരുടെ പരാതി ഗൗരവമേറിയതാണ്. കുമാറിനെ നിരന്തരം പീഡിപ്പിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ പരാതി കുടുംബം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകണം. പാവപ്പെട്ട ആദിവാസി കുടുംബത്തിന് ഈ സാഹചര്യത്തിൽ സർക്കാർ ധന സഹായം നൽകണം. തൃശൂർ റേഞ്ച് ഐജി യുമായി വിഷയം സംസാരിച്ചതായി എംഎൽഎ പറഞ്ഞു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്, കെപിസിസി മെന്പർ പി.സി ബേബി, എം.ആർ സത്യൻ, ബിനോയ് പൂക്കുന്നേൽ, ജൈമോൻ പാ റയാനി, മാത്യു കെ. ജെ തുടങ്ങിയവർ…
Read Moreഓഗസ്റ്റ് മുതൽ ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധം; പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതൽ മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്താൻ വ്യാപകമായി പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണ ക്ലാസ്സ് നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെകർ പി.എം അപ്പു ക്ലാസെടുത്തു. രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ നഗരപരിധിയിൽ മീറ്റർ ചാർജും രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ മീറ്ററിൽ കാണുന്ന ചാർജും അതിന്റെ പകുതിയും ചേർന്ന തുകയാണ് വാടക നൽകേണ്ടത്. നഗരപരിധിയിൽ നിന്നും പഞ്ചായത്ത് പരിധിയിലേക്കു സർവീസ് നടത്തുന്പോൾ മീറ്ററിലെ തുകയും മിനിമം ചാർജ് ഒഴിച്ചുള്ള ചാർജിന്റെ പകുതിയുമാണ് വാടക നൽകേണ്ടതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ശിവകുമാർ അറിയിച്ചു.
Read Moreട്രെയിനുകൾക്കു പുറമേ കെഎസ്ആർടിസി ബസുകളും ഷൊർണൂർ നഗരത്തെ അവഗണിക്കുന്നതായി പരാതി
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്ന ട്രെയിനുകളെപോലെ കെഎസ്ആർടിസി ബസുകളും നഗരത്തെ അവഗണിക്കുന്നതായി പരാതി. പഴയതും പുതിയതുമായ ഒരു കെഎസ്ആർടിസി ബസും ഷൊർണൂർ ബസ് സ്റ്റാൻഡിനുള്ളിലോ നഗരത്തിനുള്ളിലോ പ്രവേശിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുമുള്ളത്. കെഎസ്ആർടിസി ബസുകൾ ഷൊർണൂർ നഗരത്തിനുള്ളിൽ പ്രവേശിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുകയാണ്. ഫെയർസ്റ്റേജും അംഗീകൃത സ്റ്റോപ്പും ഷൊർണൂർ നഗരത്തിലുണ്ടെങ്കിലും ഇതൊന്നും കെഎസ്ആർടിസി ബസുകൾക്ക് ബാധകമല്ല. ടിക്കറ്റെടുത്ത യാത്രക്കാരെ ബൈപ്പാസ് റോഡിൽ ഇറക്കിവിടുകയാണ് കെഎസ്ആർടിസി ചെയ്യുന്നത്.പുതിയ കെഎസ്ആർടിസി ബസുകൾ ഷൊർണൂർവഴി കടന്നുപോകുന്നുണ്ടെങ്കിലും ഇതെല്ലാം നഗരത്തിന് അന്യമാണ്. ഇതുവഴിയുണ്ടായിരുന്ന നാലു കെഎസ്ആർടിസി ബസുകൾ ഇതിനകം അധികൃതർ നിർത്തുകയും ചെയ്തു. പുതിയ ബസുകൾ ബൈപ്പാസ് വഴി ചീറിപ്പാഞ്ഞു പോകുന്പോഴാണ് പലപ്പോഴും ഷൊർണൂർകാർ ഇതുവഴി വീണ്ടും പുതിയ ബസുകൾ അനുവദിച്ച കാര്യം മനസിലാക്കുന്നത്. എന്നാൽ ഇതിന്റെ യാതൊരു ഗുണവും ഷൊർണൂർ നഗരത്തിലുള്ളവർക്ക് ലഭിക്കുന്നില്ല. ലോഫ്ളോർ ബസുകളായ നിലന്പൂർ,…
Read Moreകല്ലേക്കാട് എ.ആർ ക്യാന്പിലെ പോലീസുകാരന്റെ ദുരൂഹമരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാന്പിലെ അട്ടപ്പാടി സ്വദേശിയായ പോലീസുകാരന്റെ ദുരൂഹമരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഉന്നത പോലീസുദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് പോലീസുകാരൻ മരണപ്പെട്ടതെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണ്. മരിച്ച പോലീസുകാരനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും പോലീസ് സേനക്കകത്ത് ന്യൂനപക്ഷ വിഭാഗക്കാരായ പോലീസുകാരോടുള്ള വിവേചനവും അസഹിഷ്ണുതയും വർധിച്ചു വരുന്നത് ആഭ്യന്തര വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. എം.സുലൈമാൻ, പി.ലുഖ്മാൻ, പി.മോഹൻദാസ്, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, ട്രഷറർ എ.ഉസ്മാൻ സംസാരിച്ചു. ജുഡീഷ്യൽ അന്വേഷണം വേണം: ബി.ജെ.പി പാലക്കാട്: കല്ലേക്കാട് എ ആർ ക്യാന്പിലെ ആദിവാസി വിഭാഗത്തിൽ പെട്ട അഗളി സ്വദേശിയായ കുമാർ എന്ന പോലീസുകാരന്റെ ദുരൂഹമായ സാഹചര്യത്തിലുള്ള മരണത്തിൽ…
Read More