വടക്കഞ്ചേരി: മലയോര പ്രദേശമായ കണിച്ചി പരുതയിൽ കാട്ടാന കൂട്ടങ്ങളുടെ വിളയാട്ടം. തിങ്ങി നിറഞ്ഞ് വീടുകളും കടകളുമുള്ള കണിച്ചിപരുത സെന്ററിൽ പാലക്കുഴി റോഡിലെ റബ്ബർ തോട്ടങ്ങളിൽ ഇന്ന് രാവിലെ ടാപ്പിംഗിനു പോയ തൊഴിലാളികളെ ആനകൾ ഓടിച്ചത് പ്രദേശത്തെ ഏറെ നേരം ഭീതിയിലാക്കി. കുമാർ, ടോമി, സിജോ തുടങ്ങിയവരാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ടാപ്പിംഗിനായി തോട്ടത്തിലെത്തിയപ്പോഴാണ് ആനകൾ നിൽക്കുന്നത് കണ്ടത്. ഒഴിഞ്ഞു് മാറാൻ ശ്രമിച്ചെങ്കിലും മണം പിടിച്ച് ആനകൾ അക്രമാസക്തമാവുകയായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കൂടുതൽ പ്രദേശവാസികൾ സംഘടിച്ച് രജനീഷ്, സിജോ എന്നിവരുടെ നേതൃത്വത്തിൽ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിൽ കയറ്റി. റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരേയും തടഞ്ഞാണ് ആനകളെ റോഡിനു കുറുകെ കടത്തിവിട്ടത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. കണിച്ചി പരുത ജംഗ്ഷനിൽ നിന്നും 200…
Read MoreCategory: Palakkad
വാളയാർ ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കൈക്കൂലിയായി പിരിച്ച രണ്ടു ലക്ഷം രൂപയുമായി ഇടനിലക്കാരൻ അറസ്റ്റിൽ
പാലക്കാട്: വാളയാറിലെ ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന. ഇടനിലക്കാരൻ മുഖേന കൈക്കൂലിയായി പിരിച്ചെടുത്ത രണ്ടു ലക്ഷം രൂപ പിടികൂടി. സർക്കാരിന് ലഭിക്കേണ്ടുന്ന വരുമാനത്തിൽ മുപ്പത്തിആറായിരം രൂപയുടെ കുറവും കണ്ടെത്തി. കൈക്കൂലി പണം കൈമാറിയ ഇടനിലക്കാരനായ അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നരയ്ക്കായിരുന്നു പരിശോധന. ചെക്ക്പോസ്റ്റിൽ ജോലിയിൽ ഉണ്ടായിരുന്ന ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ, നാല് എഎംവിഐ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.എംവിഐ റോണീ വർഗ്ഗീസ്, എഎംവിഐമാരായ പ്രവീണ്, അജിത്, ഷിബു, ജെറാൾഡ് എന്നിവരാണ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
Read Moreഎന്തോ മറന്നെന്നാ തോന്നുന്നേ..! അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മങ്കര ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി; ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമൂലം വലഞ്ഞ് രോഗികൾ
ഒറ്റപ്പാലം: ആർദ്രംപദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ചെയ്ത മങ്കര ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതുമൂലം രോഗികൾ വലയുന്നു. ഇതുമൂലം ഒപി പരിശോധന പൂർണമായും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.മൂന്നു ഡോക്ടർമാരെ നിയമിക്കേണ്ട കേന്ദ്രത്തിൽ നിലവിലുള്ളത് രണ്ടുപേർ മാത്രം. ഡോക്ടർമാർ അവധിയെടുക്കുന്പോഴാണ് ഒപി മുടങ്ങുന്നത്. ചില ദിവസങ്ങളിൽ ഡോക്ടർമാരില്ലാത്തതുമൂലം ആരോഗ്യ കേന്ദ്രം പ്രവർത്തിക്കാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ടന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിന്റെ പേരിൽ കഴിഞ്ഞദിവസം കോണ്ഗ്രസിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. വൈകുന്നേരം ആറുവരെ പ്രവർത്തിക്കേണ്ട കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനാൽ ഒപി സമയം ഉച്ചവരെയായി കുറച്ചിരിക്കുകയാണ്. പഞ്ചായത്ത് നിയമിക്കേണ്ട ഡോക്ടറെ ഇതുവരെ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 2018 ഫെബ്രുവരിയിലാണ് ആർദ്രംപദ്ധതി ഇവിടെ ആരംഭിച്ചത്. ആറുമാസക്കാലം ഡോക്ടറെ നിയമിച്ചിരുന്നുവെങ്കിലും പിന്നീട് നിയമനം മുടങ്ങി. പ്രതിദിനം ഇരുന്നൂറിലേറെ രോഗികളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. മഴക്കാലമായതോടെ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പരിസര പഞ്ചായത്തുകളായ മങ്കര, ലക്കിടിപേരൂർ,…
Read Moreമഹേശ്വരി ഒളിവിൽതന്നെ..! വൃദ്ധ ദമ്പതികളുടെ പണവും സ്വർണവും കവർന്ന് വീട്ടിലെ സ്കൂട്ടറിൽ മുങ്ങിയ ഹോം നഴ്സ് കണ്ടെത്താനാവാതെ പോലീസ്
പഴുവിൽ: പൊതു കാര്യ പ്രസക്തനും ജൈവകർഷകനുമായ മൂത്തേരി ലീലനാഥന്റെ ഭാര്യ ലഷ്മിയുടെ (82) മൂന്നര പവന്റെ സ്വർണവും മകൻ രാജീവിന്റെ ഹീറോ ഹോണ്ട പ്ലഷർ സ്കൂട്ടറുമായി മുങ്ങിയ ഹോംനേഴ്സ് മഹേശ്വരിയെ (42) കുറിച്ച് അന്തിക്കാട് പോലീസിന് കണ്ടെത്താനായില്ല.ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ ബുദ്ധിമുട്ടുന്ന വൃദ്ധ ദന്പതികളെ പരിചരിക്കുന്നതിനാണ് രണ്ട് മാസത്തിന് മുൻപ് തൃശൂരിലെ ഒരു ഹോംനേഴ്സിംഗ് സ്ഥാപനം പാലക്കാട് ചിറ്റൂർ സ്വദേശിയായ മഹേശ്വരിയെ ഇവിടേക്ക് ജോലിക്ക് ചേർത്തത്.വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇവർ മാലയുടേയും കമ്മലിലേക്ക് അഴുക്ക് കളയാനെന്ന് പറഞ്ഞാണ് ഉൗരി വാങ്ങിയത്.തുടർന്ന് മകന്റെ സ്കൂട്ടറിന്റെ താക്കോൽ കൈക്കലാക്കി പുലർച്ചെ രണ്ടോടെ കടന്നുകളയുകയായിരുന്നു. പോലീസിൽ പരാതി നൽകാനെത്തിയപ്പോഴാണ് സമാന രീതിയിൽ കണ്ടശാംകടവിൽ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ വണ്ടിയുമായി ഇവർ കടന്നു കളയാൻ ശ്രമിക്കുകയും വണ്ടി അപകടപ്പെടുകയും ചെയ്തതായി അറിഞ്ഞത്. കുടുംബശ്രീ തൊഴിൽ പരിശീലന കേന്ദ്രം,…
Read Moreലെക്കിടിയിൽ റെയിൽവേ ഗേറ്റും പാലവും അപകടഭീഷണിയിൽ; മേൽപ്പാലം വേണമെന്ന് ആവശ്യവുമായി യാത്രക്കാർ
ശശികുമാർ പകവത്ത് തിരുവില്വാമല: ലെക്കിടി റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവേശന കവാടത്തിലെ റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ ഗേറ്റ് തകരാറിലാകുന്പോഴും അല്ലാത്തപ്പോഴും ഇവിടെ വാഹനഗതാഗതം തടസം പതിവാണ്. ഇതുമൂലം നിരവധിയാളുകളാണ് വിവിധ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് സമയത്തിന് എത്താൻ കഴിയാതെ കഷ്ടപ്പെടുന്നത്. ഏറെനേരം ഗേറ്റ് അടച്ചിടുന്ന സമയങ്ങളിൽ ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും പാന്പാടി ഐവർമഠം ശ്മശാനത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. വാഹനങ്ങൾ പാലവും നിറഞ്ഞ് പാന്പാടിവരെ എത്താറുണ്ട്. 1975ൽ പണിത പാന്പാടി -ലക്കിടി പാലവും അപകടഭീഷണിയിലാണ്. പാലത്തിന്റെ സ്പാനുകൾക്ക് താഴെയുള്ള തൂണുകൾ അപകടാവസ്ഥയിലാണ്. പാന്പാടിയിൽനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗവും തകർച്ച ഭീഷണിയിലാണ്. പാലം പണികഴിപ്പിച്ച സമയത്ത് 20 ടണ് മുതൽ 30 ടണ്വരെയുള്ള ഭാരമായിരുന്നു വാഹനങ്ങൾക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, 40 വർഷത്തിനുശേഷവും ഭാരകൂടുതലുള്ള നിരവധി വാഹനങ്ങളാണ്…
Read Moreഅങ്ങനെ മറക്കാൻ പറ്റുമോ..! കാട്ടുപോത്തിനെ വേട്ടയാടി മുങ്ങിയ പ്രതി അഞ്ചു വർഷത്തിനുശേഷം പിടിയിൽ; വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം എത്തിയപ്പോൾ കൈയോടൊ പൊക്കുകയായിരുന്നു
വടക്കഞ്ചേരി: കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതിയെ വനംവകുപ്പ് അഞ്ചുവർഷത്തിനുശേഷം അറസ്റ്റുചെയ്തു. പാലക്കുഴിയിൽ തോട്ടമുള്ള കോട്ടയം ഉഴവൂർ സ്വദേശി തോമസ് പീറ്ററി (49)നെയാണ് പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതർ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്നലെ പാലക്കുഴി പൊന്മുടിയിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. മൃഗത്തെ വേട്ടയാടിയ സ്ഥലത്തെത്തി വനംവകുപ്പ് തെളിവുകൾ ശേഖരിച്ചു. 2014 ജൂണ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കുഴിയിൽ തോട്ടമുള്ള തോമസ് പീറ്റർ വലിയ കാട്ടുപോത്തിനെയാണ് വേട്ടയാടി കൊന്നതെന്ന് ഒളകര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.സി.പ്രജി പറഞ്ഞു. സംഭവത്തിനുശേഷം ഇറ്റലിയിലേക്കുപോയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് വനപാലകരെത്തി ഇയാളെ പിടികടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ.ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രശാന്ത് കുമാർ, അജീഷ് എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥരും തെളിവെടുപ്പിന് എത്തിയിരുന്നു.
Read Moreഒരു കോടിയുടെ ബസ്സ്റ്റാന്റിൽ കയറിയിറങ്ങുന്നത് നാൽക്കാലികൾ; വണ്ടിത്താവളം ടൗൺ ബസ് സ്റ്റാന്റ് നിർമിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു; തുറക്കാത്തതിന്റെ കാരണം ഇങ്ങനെ
വണ്ടിത്താവളം: ഒരു കോടിയോളം ചിലവഴിച്ച് വണ്ടിത്താവളം ടൗണിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ് നാൽക്കാലികളുടെ മേച്ചിൽ സ്ഥലം. നിർമ്മാണം പൂർത്തിയായ സ്റ്റാൻഡ് മൂന്നുവർഷം മുന്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നു. മുൻ എംഎൽഎ കെ. അച്യുതൻ ഉദ്ഘാടനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതേ തിയതിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനവും ഉണ്ടായി. ഇതിനുശേഷം ഉൽഘാടനം നടത്തിയാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നതിനാൽ മാറ്റിവെയ്ക്കുകയാണുണ്ടായത്. പിന്നീട് പലതവണ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായ തൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായില്ല. നിലവിൽ പശു, തെരുവുനായ എന്നിവയ്ക്ക് സ്റ്റാൻഡ് താവളമായിരിക്കുകയാണ്. കൂടാതെ ടൗണിലെത്തു സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ്ങിനും ഇത് ഉപകരിക്കുന്നു. ടൗണിൽ കാലത്ത് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വിടുന്ന സമ യത്തും വാഹനഗതാഗത കുരുക്ക് അതീവ ദുഷ്ക്കമായിരിക്കുകയാണ്. 3000 ൽ കുടുതൽ വിദ്യാർത്ഥികളാ ണ് സ്കൂളിൽ പഠിക്കുന്നത്. തത്തമംഗലം, മീനാക്ഷിപുരം അന്തർസംസ്ഥാന പ്രധാന പാതയിൽ ചീറിപ്പായുന്ന ചരക്കുകടത്ത്…
Read Moreചായക്കടയിലെ സ്ഥിരം കസ്റ്റമറായി വാനരൻ; നല്ല സ്ട്രോംഗ് ചായയും ഒരു പഴവും നാട്ടുകാർക്കൊപ്പം ഇരുന്നു കഴിക്കും; ഒപ്പം സെൽഫി അടക്കമുള്ള ഫോട്ടോസെഷനും
മണ്ണാർക്കാട്: പെരിന്പടാരി-പോത്തോഴിക്കാവ് റോഡിലുള്ള ഉമ്മർക്കാന്റെ ചായക്കടയിൽ രാവിലെ ഏഴിന് ഒരു കസ്റ്റമറെത്തും. ഒരാഴ്ചയോളമായി പരിസരത്ത് തന്പടിച്ചിരിക്കുന്ന വാനരവീരനാണ് ഈ കസ്റ്റമർ. ഉമ്മർക്ക നല്കുന്ന നല്ല സ്ട്രോംഗ് ചായയും ഒരു പഴവും നാട്ടുകാർക്കൊപ്പം ഇരുന്നു കഴിക്കും. ഇതിനിടയിൽ സെൽഫി അടക്കമുള്ള ഫോട്ടോസെഷനും നിന്നുകൊടുക്കും. ഇതുവരെ യാതൊരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നു മാത്രമല്ല ആളുകളോട് ഇണങ്ങിയ മട്ടിലുമാണ് പെരുമാറ്റം. എല്ലാവർക്കും സ്വീകാര്യമായ പെരുമാറ്റമായതിനാൽ ഭക്ഷണം ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. മനുഷ്യർ കഴിക്കുന്നതുപോലെ നേന്ത്രപ്പഴവും മറ്റും തൊലി കളഞ്ഞു കഴിക്കുന്നത് കാണേണ്ട കാഴ്ച. പകൽസമയത്ത് ചുറ്റുവട്ടത്തായി ചുറ്റി നടക്കും. കുറച്ചുകാലമായി കാഞ്ഞിരം, ഒന്നാം മൈൽ ഭാഗങ്ങളിൽ കണ്ടിരുന്ന വാനരനാണിതെന്നാണ് നാട്ടുകാർ പറയുന്നത്.എന്തായാലും ചായക്കടയിലെത്തുന്ന വാനരവീരൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമാണ്.
Read Moreവ്യത്യസ്തമായ ദൃശ്യവിസ്മയം! വിനോദസഞ്ചാരികളെ മാടിവിളിച്ച് ഉപ്പുകുളം മലയോരം
അലനല്ലൂർ: വിനോദസഞ്ചാരികളെ മാടിവിളിച്ച് ഉപ്പുകുളം മലയോരമേഖല വ്യത്യസ്തമായ ദൃശ്യവിസ്മയം ഒരുക്കുന്നു. എടത്തനാട്ടുകര ഉപ്പുകുളം വനമേഖലയാണ് സഞ്ചാരികളെ കൈമാടി വിളിക്കുകയാണ്. വിനോദസഞ്ചാരത്തിനായി പുതിയ നിർദേശങ്ങൾ തേടിപോകുന്നവർക്ക് വ്യത്യസ്തമായ നവ്യാനുഭവം പകർന്നുനല്കുകയാണ് ഇവിടെ.മനംകവരുന്ന കാഴ്ച്ചകളൊരുക്കി വികസനം കാത്തിരിക്കുകയാണ് ഉപ്പുകുളം മലയോരമേഖല. പാലക്കാട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന മലയോരവും തൊട്ടടുത്ത് കിടക്കുന്ന വെള്ളച്ചാട്ടപ്പാറയും കോർത്തിണക്കി വികസനപദ്ധതികൾ നടപ്പാക്കിയാൽ വിനോദസഞ്ചാര മേഖലയാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവഴി കടന്നുപോകുന്ന നിർദിഷ്ട മലയോര ഹൈവേ കൂടി യാഥാർഥ്യമായാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലമായി മാറും. കോടമഞ്ഞ് മൂടികിടക്കുന്ന മലനിരകൾ, ഓലപ്പാറ, വട്ടമല ഭാഗങ്ങളിൽ നിത്യകാഴ്ച്ചയോടെ വൈകുന്നേരങ്ങളിൽ ഇവിടെ ഒട്ടേറേ പേരാണ് എത്തുന്നത്. ഒട്ടേറെ സന്ദർശകരെത്തുന്ന കരുവാരക്കുണ്ടിലെ ചെറുന്പ് ഇക്കോ പാർക്കും ഇതിന് സമീപത്താണ്. ഉപ്പുകുളം മലയോരഭാഗം കാണുവാനായി നിരവധി ഭാഗങ്ങളിൽ നിന്നാണ് വിനോദസഞ്ചാരികൾ എത്തുന്നത്. കണ്ണെത്താത്ത ദൂരത്തോളം വനമേഖലയും അത് അനുസരിച്ച്…
Read Moreക്വാറിയിൽനിന്നും മീൻ മോഷണം; ചോദ്യം ചെയ്ത റിട്ട.എസ് ഐ അടക്കം മൂന്നുപേർക്ക് പരിക്ക്; സംഭവത്തിൽ നാലു യുവാക്കൾ അറസ്റ്റിൽ
വടക്കഞ്ചേരി: കരിങ്കൽ ക്വാറിയിൽനിന്നും മീൻ മോഷ്ടിക്കുന്നതു ചോദ്യം ചെയ്ത ഉടമകൾക്കു നേരെ മോഷ്ടാക്കളുടെ അക്രമം.അക്രമത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ റിട്ട. എസ്ഐ മുടപ്പല്ലൂർ ചല്ലുപടി രാമചന്ദ്രൻ (60), ബന്ധുവും അയൽവാസിയുമായ പ്രേമദാസൻ ( 54), സക്കീർ (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡിഷ സ്വദേശികൾ ഉൾപ്പെടെ നാലു പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുടപ്പല്ലൂർ തെക്കുഞ്ചേരി പ്രദീപ് (34), നെന്മാറ ചേറുംകോട് സതീഷ് (32), ഒഡിഷ സ്വദേശികളായ പപ്പുറാം (32), റാംജിത്ത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോണ്ക്രീറ്റ് കരാറുകാരനായ പ്രദീപിന്റെ ജോലിക്കാരാണ് മറ്റു മൂന്നുപേർ. റിട്ട. എസ്ഐ രാമചന്ദ്രനും പ്രേമദാസും സക്കീറും ചേർന്നാണ് ചല്ലുപടിയിലെ പഴയ കരിങ്കൽ ക്വാറിയിൽ മത്സ്യം വളർത്തുന്നത്.…
Read More