കുന്നംകുളം നഗരവികസനം; 100 കോടിയുടെ പദ്ധതിക്കായി കിഫ്ബിയുടെ  സർവേ നടപടികൾ ആരംഭിച്ചു

കു​ന്നം​കു​ളം: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ​യും, പു​തി​യ റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ആ​യി കി​ഫ്ബി യു​ടെ വി​ദ​ഗ്ധ​സം​ഘം ആ​ദ്യ​ഘ​ട്ട സ​ർ​വ്വേ ആ​രം​ഭി​ച്ചു. കു​ന്നം​കു​ളം ന​ഗ​ര​വി​ക​സ​ന​ത്തി​ന് ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 100 കോ​ടി രൂ​പ രൂ​പ ചെ​ല​വ​ഴി​ച്ചു കൊ​ണ്ടു​ള്ള വ​ൻ പ​ദ്ധ​തി​യാ​ണ് കു​ന്നം​കു​ള​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. കു​ന്നം​കു​ളം പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ക​സ​ന​ത്തി​നും റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 100 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക. കു​ന്നം​കു​ളം പ​ട്ട​ണ​ത്തെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള റിം​ഗ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 72 കോ​ടി രൂ​പ​യും ടൗ​ണ്‍ വി​ക​സ​ന​ത്തി​നാ​യി 28 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി 100 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം വി​ക​സ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ 31 കോ​ടി രൂ​പ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സ്കെ​ച്ചു​ക​ളും മ​റ്റും ത​യ്യാ​റാ​ക്കു​ന്ന​തി​നാ​ണ് കി​ഫ്ബി​യു​ടെ വി​ദ​ഗ്ധ സം​ഘം ഇ​ന്ന​ലെ കു​ന്നം​കു​ള​ത്ത് പ്രാ​ഥ​മി​ക…

Read More

നൗഷാദ് വധം; യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഉ​ട​നെ പി​ടി​ക്ക​ണം; നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​മെ​ന്ന് എം.​എം. ഹ​സ​ൻ

ചാ​വ​ക്കാ​ട്: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​സ്ഥാ​ന​ത്തു​ള്ള കേ​സു​ക​ളി​ൽ കാ​ണി​ക്കു​ന്ന വൈ​മ​ന​സ്യം ത​ന്നെ​യാ​ണ് എ​സ്ഡി​പി​ഐ​ക്കാ​ർ പ്ര​തി​യാ​യ നൗ​ഷാ​ദി​ന്‍റെ കേ​സി​ലും സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ആ​രോ​പി​ച്ചു. പു​ന്ന​യി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ന്ന നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ ഹ​സ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ എ​സ്ഡി​പി​ക്കാ​ര​ൻ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഉ​ട​നെ പി​ടി​ക്ക​ണം. നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​മെ​ന്ന് ഹ​സ​ൻ ഉറപ്പു നൽകി. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​സ് വ​ള്ളൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​എം. നാ​സ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പ​പ്ര​താ​പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ന​വാ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​ബു എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

വിദ്യാർഥിനികളെ  ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ച കേസ്; സഹായിയായ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

വ​ട​ക്ക​ഞ്ചേ​രി: വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് വി​നോ​ദി (27) നെ​യാ​ണ് ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, സി.​ഐ ബി.​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളെ കാ​റി​ൽ കൊ​ണ്ടു​പോ​കാ​ൻ വി​നോ​ദ് സ​ഹാ​യി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് അ​റ​സ്റ്റ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് ഇ​ന്ന​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്നു പ്ര​തി​ക​ളേ​യും 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.ഡ്രൈ​വ​ർ​മാ​രാ​യ എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് ര​തീ​ഷ് (34), സു​ഹൃ​ത്ത് എ​ള​ന്പാ​ടം ക​ണി​യ​മം​ഗ​ലം ചെ​റു​കു​ന്നം മൂ​ഴി വി​ള​യി​ൽ ജി​ന്‍റോ പീ​റ്റ​ർ (29) എ​ന്നി​വ​രാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ടു വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​യാ​ണ് യു​വാ​ക്ക​ൾ ര​തീ​ഷ് വാ​ട​ക​യ്ക്കു…

Read More

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർമാർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം  നൽകണമെന്ന ആവശ്യം ശക്തമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും കൃ​ത്യ​മാ​യ പ​രി​ശീ​ല​നം​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ലും ചി​ല സ​മ​യ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് റോ​ഡി​ലൂ​ടെ ആം​ബു​ല​ൻ​സു​ക​ളു​ടെ ചീ​റി​പ്പാ​യ​ൽ. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പേ​രി​നു​മാ​ത്ര​മാ​യൊ​രു പ​രി​ശീ​ല​നം ആ​യി​ട്ടാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത് . എ​ണ്‍​പ​തും നൂ​റും കി​ലോ​മീ​റ്റ​ർ സ്പീ​ഡി​ൽ പാ​യു​ന്പോ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലും പു​റ​ത്ത് പ​ച്ച​നി​യ​ന്ത്ര​ണം​വി​ട്ട് ആം​ബു​ല​ൻ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നെ ഇ​ടി​ച്ചു മ​റി​ച്ചു. ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ തൂ​ണി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച കാ​ർ ക​ര​ണം മ​റി​ഞ്ഞ് പാ​ടെ ത​ക​ർ​ന്നു. ആം​ബു​ല​ൻ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് കാ​റി​ൽ ആ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് .അ​ല്ലാ​ത്ത​പ​ക്ഷം വ​ൻ​ദു​ര​ന്ത​ത്തി​ന് ഇ​ട​വ​രു​ത്തു​മാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ ഉ​ള്ള ഡ്രൈ​വ​ർ​ക്കും മ​റ്റു ര​ണ്ടു​പേ​ർ​ക്കും…

Read More

 വാരിക്കോരി വാഗ്ദാനം മാത്രം..! നൂറ്റിപത്ത് വർഷം പിന്നിടുമ്പോഴും  അ​ണി​ക്കോ​ട്ടി​ൽ  ബസ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണമെന്നത് ചി​റ്റൂ​ർ നി​വാ​സി​ക​ൾ​ക്ക് ദി​വാ​സ്വ​പ്നം

ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ രൂ​പീക​രി​ച്ച് 110 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രേ​യും ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മ്മി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ന​ഗ​രസ​ഭാ​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം. ന​ഗ​ര​സ​ഭ​യുടെ ​നൂ​റാം വാ​ർ​ഷി​ക​ത്തി​ലും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ നി​ര​ത്തി​യ അ​ജണ്ട​യും ബ​സ്സ് സ്റ്റാ​ൻ​ഡ് നി​ർ​മ്മി​ക്കു​മെ​ന്ന പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​മാ​ണ്. മു​ൻ എം​പി പി.​കെ.​ബി​ജു ബ​സ്് സ്റ്റാ​ൻ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് ഒ​രു കോ​ടി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വാ​ഗ്ദാനം ​യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നു കാ​ര​ണം ഇ​ട​തു​പ​ക്ഷ എം​പി യു​ടെ ഫ​ണ്ടുപ​യോ​ഗി​ച്ചാ​ൽ അ​തു പൊ​തു​ജന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ലീ​ഡ​ർ ക​ണ്ണ​ൻ​കു​ട്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ത്തി . എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ച് ബ​സ്സ്റ്റാ​ൻ​ഡി​നു ഭൂ​മി വാ​ങ്ങാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് ചെ​യ​ർ​മാ​ൻ കെ.മ​ധു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ അ​ണി​ക്കോ​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​ണി​യാ​ൻ നി​ർ​വാഹ​മി​ല്ലെ​ന്ന ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ വി​ലാ പ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലെ​ന്നാ​ണ് നി​ഷ്പ​ക്ഷ​മ​തിക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്…

Read More

ഗോ​വി​ന്ദാ​പു​രം-​തൃ​ശൂ​ർ റൂ​ട്ടി​ലെ തർക്കം; സ​മ​യ​ക്ലി​പ്ത​ത​യി​ല്ലാ​തെ ഓ​ടു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​ണെ​ന്ന് കെഎസ്ആ​ർ​ടി​സി

വ​ട​ക്ക​ഞ്ചേ​രി: ഗോ​വി​ന്ദാ​പു​രം-​തൃ​ശൂ​ർ റൂ​ട്ടി​ൽ ഈ​യി​ടെ തു​ട​ങ്ങി​യ കെഎ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സു​ക​ൾ പെ​ർ​മി​റ്റും ടൈം​ഷീ​റ്റും ഇ​ല്ലാ​തെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ക​ള​ക്ട​ർ​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​രി​ക്കേ സ​മ​യ​ക്ലി​പ്ത​ത​യി​ല്ലാ​തെ ഓ​ടു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​ണെ​ന്ന് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​മാ​ണ് കെഎസ്ആ​ർ​ടി​സി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് ആ​ധി​പ​ത്യ​മു​ള്ള റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ടു​ത​ൽ വ​രു​ന്പോ​ഴു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ് ബ​സു​ട​മ​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഡി​ടി​ഒ ഉ​ബൈ​ദ് പ​റ​ഞ്ഞു. കെഎസ്ആ​ർ​ടി​സി​യു​ടെ വ​ട​ക്ക​ഞ്ചേ​രി, ചി​റ്റൂ​ർ സ​ബ് ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​യി 22 സ​ർ​വീ​സു​ക​ളാ​ണ് മേ​യ് എ​ട്ടു​മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി, ഗോ​വി​ന്ദാ​പു​രം-​തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ ഇ​രു​പ​തു​മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്. പു​തി​യ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് ക​ള​ക്ഷ​ൻ കു​റ​വു​ണ്ട്. എ​ന്നാ​ൽ ക്ര​മേ​ണ അ​ത് ശ​രി​യാ​കും. ഇ​പ്പോ​ൾ ഓ​രോ ബ​സി​നും ശ​രാ​ശ​രി എ​ണ്ണാ​യി​ര​ത്തി​നും ഒ​ന്പ​തി​നാ​യി​ര​ത്തി​നും ഇ​ട​യ്ക്കാ​ണ് ക​ള​ക്്ഷ​ൻ. ഇ​ത് 12,000 രൂ​പ…

Read More

 ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ ടൈ​ൽ​സ് ഇ​ള​കി; കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട ഭീ​ഷ​ണിയിൽ

ചി​റ്റൂ​ർ: ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ക​ച്ചേ​രി​മേ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ച ടൈ​ൽ​സ് ത​ക​ർ​ന്നു ന​ശി​ക്കു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി കാ​ൽ​ന​ട യ്ക്കും ​വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നും വേ​ണ്ടി​യാ​ണ് വി​ല​കൂ​ടി​യ ഇ​നം ടൈ​ൽ​സ് പാ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ടൈ​ൽ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. പ്രായാ​ധി​ക്യ​മു​ള്ള​വ​ർ സ്ലാ​ബി​നു മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ൽ വീ​ഴ്ച സു​നി​ശ്ചി​ത​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ടൈ​ൽ​സി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ തെ​ന്നി മ​റി​യാ​വു​ന്ന​താ​ണ് . നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം. ഇ​തേ കോ​ന്പൗ​ണ്ടി​ൽ കി​ഴ​ക്കൂ​ഭാ​ഗ​ത്തു വി​ശാ​ലമാ​യ ഗെ​യ്റ്റ് ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​ഴി വാ​ഹ​ന​സ​ഞ്ചാ​ര​വും അ​സാ​ധ്യമാ​ണ്. ഗെ​യി​റ്റി​നു മു​ന്നി​ൽ കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ണ്ണ​മാ​യും ഇ​ള​കി​പ്പോ​യി രി​ക്കു​ക​യാ​ണ്. ആ​ർ.​ടി.​ഒ. എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്ക് എത്തു​ന്ന​വ​ർ ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കേ​ണ്ട​ത്. വാ​ഹ​ന​ങ്ങ​ൾ അ​കത്തു ​ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ റോ​ഡി​ൽ​ത​ന്നെ നി​ർ​ത്തി​യി​ടേ​ണ്ടതാ​യി​ട്ടു​ണ്ട്. വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ

Read More

അ​ഴു​ക്കു​ചാ​ൽ  മാലിന്യം കെട്ടിക്കിടന്ന് ഒഴുക്കു നിലച്ചു;  അസഹനീയമായ ദുർഗന്ധം മൂലം ബുദ്ധിമുട്ടി യാത്രക്കാരും കച്ചവടക്കാരും

ചി​റ്റൂ​ർ: അ​ണി​ക്കോ​ട് സി​നി​മ തി​യേ​റ്റ​റി​നു മു​ന്നി​ലു​ള്ള അ​ഴ​ക്കു ചാ​ലി​ൽ മ​ലി​ന​ജ​ലം നി​റ​ഞ്ഞ് അ​തീ​വ ദു​ർ​ഗ​ന്ധം​വ​മി​ക്കു​ക​യാ​ണ്.​ഇ​തു വ​ഴി വീ​ടു​ക​ളി​ലേ​ക്കും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​യാ​ണ് ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത്.​ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മ​ലി​ന​ജ​ലം അ​ഴു​ക്കു​ചാ​ലി​ൽ ഒ​ഴുപാ​ടി​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ആരോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല​യാ​ണ്ജ​നം ക​ൽ​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​കൗ​ണ്‍​സി​ൽ യോ​ഗം ചേ​രു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​ശി​വ​കു​മാ​ർ അ​ഴു​ക്കു ചാ​ലി​ൽ മ​ലി​നം ജ​ലം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നെ പ​രാ​തി​പ്പെ​ടാ​റു​ണ്ട്. അ​ഴു​ക്കു​ചാ​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കാ​റു​ണ്ടെ​ങ്കി​ലുംഇ​തൊ​ന്നും ഫ​ല​വ​ത്താ​കാ​റി​ല്ലെ​ന്നു​മാ​ത്രം. വൈ​കു​ന്നേ​ര സ​മ​യ ങ്ങ​ളി​ൽ ഈ​സ്ഥ​ല​ത്താ​ണ് മ​ത്സ്യ​ച്ച​ന്ത ന​ട​ത്താ​റു​ള്ള​ത്. മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ളും അ​ഴു​ക്കു​ചാ​ലി​ൽ ത​ന്നെ​യാ​ണ് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ നി​രോ​ധ​നം നി​ല​വി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റ​ക​ൾ വീ​ണ്ടും അ​ഴു​ക്കു​ചാ​ലി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​ഴു​ക്കു​ചാ​ൽ അ​ട​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ മ​ഴ പെ​യ്താ​ൽ മ​ലി​ന​ജ​ലം ബ​ണ്ട് ക​വി ഞ്ഞ് ​വ​യ​ലി​ലാ​ണ് ഒ​ഴു​കു​ന്ന​ത്. പി​ന്നി​ട് വ​യ​ലി​ൽ പ​ണി​ക്കി​റ​ങ്ങു​ന്നതൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചൊ​റി​ച്ച​ലും ത്വ​ക്രോ​ഗ​വും ഉ​ണ്ടാ​വു​ന്നു​മു​ണ്ട്. .…

Read More

മം​ഗ​ലം​ഡാം ഇനി മിന്നിത്തിളങ്ങും; സഞ്ചാരികളെ ആകർഷിക്കാൻ അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം മം​ഗ​ലം​ഡാ​മി​ൽ വീ​ണ്ടും ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു

മം​ഗ​ലം​ഡാം: അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം മം​ഗ​ലം​ഡാ​മി​ൽ വീ​ണ്ടും ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ന​ട​പ്പാ​ത​യി​ലെ പോ​സ്റ്റു​ക​ളി​ലെ​ല്ലാം ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. 66 പോ​സ്റ്റു​ക​ളി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കും.മം​ഗ​ലം​ഡാ​മി​ന്‍റെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഓ​ണ​ത്തോ​ടു​കൂ​ടി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന​ത്. കാ​ന്‍റീ​ൻ, വാ​ഹ​ന പാ​ർ​ക്കിം​ഗ്, വി​ശ്ര​മാ​ല​യ​ങ്ങ​ൾ, ന​ട​പ്പാ​ത ന​വീ​ക​ര​ണം, സ്റ്റേ​ജ് നി​ർ​മാ​ണം തു​ട​ങ്ങി​യ​വ ന​ട​ക്കു​ന്നു​ണ്ട്. 1956-ൽ ​മം​ഗ​ലം​ഡാ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തെ വെ​ല്ലു​ന്ന മ​ട്ടി​ലു​ള്ള ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും പൂ​ന്തോ​ട്ട​ങ്ങ​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. റി​സ​ർ​വോ​യ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നും അ​ഴ​കേ​റെ​യാ​യി​രു​ന്നു. മ​ല​ന്പു​ഴ​യേ​ക്കാ​ൾ മ​നോ​ഹ​ര​മാ​യ മം​ഗ​ലം​ഡാം കാ​ണാ​ൻ ഡാ​മി​ന്‍റെ തു​ട​ക്ക​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഇ​ല്ലാ​യ്മ​ക​ളി​ലും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന​താ​യി പ​ഴ​മ​ക്കാ​ർ ഓ​ർ​ക്കു​ന്നു.എ​ന്നാ​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ മം​ഗ​ലം​ഡാം അ​വ​ഗ​ണ​ന​യു​ടെ ചുഴി​യി​ൽ​പെ​ട്ടു. പി​ന്നെ ക​ര​ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് 2008-ലാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 462 ല​ക്ഷം രൂ​പ…

Read More

നൊ​ട്ട​മ​ല മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള ദേ​ശീ​യപാ​ത  ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 966 ലെ ​കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ നൊ​ട്ട​മ്മ​ല മു​ത​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വ് വ​രെ വ​രു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ എം​എ​ൽ​എ കെ.​വി വി​ജ​യ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​കെ ജ​യ​ശ്രീ, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​അ​ച്യു​ത​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഒ.​പി.​ശ​രീ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ, വാ​ർ​ഡ് അം​ഗം ആ​ൻ​റ​ണി മ​തി​പ്പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യൂ​സ​ഫ് പാ​ല​ക്ക​ൽ, ശാ​ന്ത​കു​മാ​രി ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ, അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (ഷൊ​ർ​ണൂ​ർ), ഇ​ല​ക്ട്രി​സി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ (കോ​ങ്ങാ​ട്) അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ (ത​ച്ച​ന്പാ​റ), ത​ഹ​സി​ൽ​ദാ​ർ (എ​ൽ.​എ),ത​ഹ​സി​ൽ​ദാ​ർ…

Read More