ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചു. കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്. രണ്ടരവർഷമായിട്ടും ഇരട്ടക്കൊലപാതകം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 2016 നവംബർ 15നാണ് കടന്പഴിപ്പുറം കണ്ണൂകുറിശി വടക്കേക്കര ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയേയും വീട്ടിനുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദന്പതിമാരുടെ കൊലപാതകം എന്തിനുവേണ്ടിയായിരുന്നുവെന്ന് പോലീസിന് ഇനിയും കണ്ടെത്താനായില്ല. ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല. കടന്പഴിപ്പുറത്തെ കണ്ണൂകുറിശി വീട്ടിൽ രാവിലെ ആളനക്കമില്ലാത്തതു കണ്ട് റബർവെട്ടാൻ എത്തിയ സമീപവാസി ആണ് നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്ന് ശ്രീകൃഷ്ണപുരം പോലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ്…
Read MoreCategory: Palakkad
തൃത്താല ലൈംഗീക ചൂഷണം: പ്രതി മൂന്നു വർഷമായി കുട്ടികളെ ഉപദ്രവിച്ചിരുന്നതായി മൊഴി
ഷൊർണൂർ: തൃത്താലയിൽ സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതി മൂന്നുവർഷമായി വിദ്യാർഥിനികളെ ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തി. തൃത്താല മൂർക്കോത്ത് കൃഷ്ണൻ (60) ആണ് കഴിഞ്ഞ മൂന്നുവർഷമായി പ്രദേശത്തെ സ്കൂളിലെ വിദ്യാർഥികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്. സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തിവന്നിരുന്ന പ്രതി സാധനങ്ങൾ വാങ്ങാൻ എത്തുന്ന വിദ്യാർഥിനികളെ കടയ്ക്കുള്ളിൽ വച്ച് അപമാനിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിന് ഇടയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയ വിവരത്തെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കേസ് നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടായതിനെതുടർന്ന് ഒരു കുട്ടി മാതാപിതാക്കളോട് ആ സംഭവം പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. സ്കൂളിൽ ചൈൽഡ് ലൈൻ…
Read Moreഎക്സൈസിന്റെ കുറ്റസമ്മതം! പാലക്കാട്ടു നിന്നും കടത്തുന്നതു കള്ളല്ല, സ്പിരിറ്റ്; പലരും കുടുങ്ങി, ചിലര്‍ പഴുതുകളിലൂടെ ഊരിപ്പോയി
എം.വി. വസന്ത് തൃശൂർ: അന്തർജില്ലാ പെർമിറ്റിലൂടെ പാലക്കാട്ടു നിന്നും കടത്തുന്നതു കള്ളല്ല, സ്പിരിറ്റെന്നു സമ്മതിച്ച് എക്സൈസ്. ഉത്തരവിറക്കിയോ, നടപടിയെടുത്തോ അല്ല എക്സൈസിന്റെ കുറ്റസമ്മതം. പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന ടോഡി ബോർഡുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് പലയിടത്തും എക്സൈസ് അധികൃതർ ഇക്കാര്യം സമ്മതിക്കുന്നത്. പാലക്കാട്ടെ കിഴക്കൻ മേഖലയിൽ നിന്നാണ് മറ്റു ജില്ലകളിലേക്കു പെർമിറ്റ് പ്രകാരം കള്ളെത്തിക്കുന്നത്. ഇവിടത്തെ ഉത്പാദനം പ്രതിദിനം 20,000 ലിറ്ററാണെന്നാണ് എക്സൈസിന്റെ ഒറിജിനൽ കണക്ക്. വകുപ്പ് നേരിട്ട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണിത്. എന്നാൽ ചിറ്റൂർ മേഖലയിൽ നിന്നും കടന്നുപോകുന്നതാകട്ടെ 970 പെർമിറ്റുകളിലായി രണ്ടുലക്ഷം ലിറ്ററോളം കള്ളും. ഈ അധിക കള്ളിന്റെ ഉറവിടമോ, സത്യാവസ്ഥയോ കണ്ടെത്താൻ വകുപ്പിനു കഴിയുന്നില്ലെന്നാണ് യാഥാർഥ്യം. വ്യാജകള്ള് കണ്ടെത്താൻ സംവിധാനമില്ലെന്ന കാരണം പറഞ്ഞു തടിയൂരുകയാണ് എക്സൈസ്. പരിശോധനയ്ക്കായെടുത്ത സാന്പിളുകളുടെ ഫലം ഇപ്പോഴും കാക്കനാട്ടെ റീജിയണൽ ലബോറട്ടിയിലെ ഫയലുകളിൽ ഉറങ്ങുകയാണ്. ഇത് പുറത്തു കൊണ്ടുവരാനോ നടപടിയെടുക്കാനോ എക്സൈസ്…
Read Moreകരുവന്നൂർ പുത്തൻതോട് ബണ്ട് ഇടിയുന്നു; പ്രദേശവാസികൾ ഭീതിയിൽ; അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കൗൺസിർ
കരുവന്നൂർ: പുത്തൻതോട് പാലത്തിന് സമീപത്തെ തറക്കൽ അന്പലത്തിനു അരികിലൂടെ മൂർക്കനാട്ടേക്ക് പോകുന്ന കെഎൽഡിസി ബണ്ട് റോഡ് തകർന്ന് പുഴയിലേയ്ക്ക് വീണു. ബണ്ടിനുസമീപം നിന്നിരുന്ന മരമടക്കം കടപുഴകിയാണ് പുഴയിലേയ്ക്ക് വീണത്. കഴിഞ്ഞ പ്രളയസമയത്തും ഇവിടെ വ്യാപകമായി ബണ്ട് ഇടിഞ്ഞിരുന്നു. എന്നാൽ നാളിതുവരെ നവീകരണ പ്രവർത്തനങ്ങൾ ഒന്നും പ്രദേശത്ത് നടന്നിട്ടില്ല. പുത്തൻതോട് മുതൽ ചെമ്മണ്ട വരെയുള്ള ബണ്ടാണിത്. കനാലിന്റെ രണ്ടുവശത്തെ ബണ്ടുകളും ഇതേ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വീടുകളും ബണ്ടിന് സമീപമുണ്ട്. സംഭവത്തിൽ എംഎൽഎ അടിയന്തിരമായി ഇടപെടണമെന്ന് കൗണ്‍സിലർമാരായ സിന്ധു ബൈജൻ, അൽഫോണ്‍സാ തോമസ് എന്നിവർ കൗണ്‍സിൽ യോഗത്തിലും, ബിജെപി ടൗണ്‍ പ്രസിഡന്റ് ടി.കെ. ഷാജൂട്ടൻ, മോഹനൻ തിരുമേനി, റെനീഷ്, മണികണ്ഠൻ എന്നിവരും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Read Moreഅപകടം പതിയിരിക്കുന്നു! അപ്രതീക്ഷിത ജലപ്രവാഹം; മൂന്നു വർഷത്തിനിടെ നടന്നത് ഒന്‍പത് മരണം; കുരുത്തിച്ചാൽ ഇനിയും കുരുതിക്കളമാകരുത്
മണ്ണാർക്കാട്: അപ്രതീക്ഷിത ജലപ്രവാഹത്തിൽ കുരുത്തിച്ചാലിൽ അപകടം പതിയിരിക്കുന്നു. മൂന്നു വർഷത്തിനിടെ നടന്നത് ഒന്‍പത് മരണം. കാലവർഷം ശക്തിപ്പെട്ടതോടെ കുമരംപുത്തൂർ കുരുത്തിച്ചാലിൽ അപകട ഭീഷണി വർദ്ധിക്കുന്നു. മൂന്നു വർഷത്തിനുള്ളിൽ ഒന്‍പതു പേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട പ്രദേശമാണിവിടം. സൈലന്റ് വാലി മലനിരകളിൽ മഴ ശക്തമാകുന്നതോടെ അപ്രതീക്ഷിതമായി പാത്രക്കടവ് കുരുത്തിച്ചാൽ ഭാഗത്ത് ജലപ്രവാഹമുണ്ടാകും. ഈ ഒഴുക്കിൽപ്പെട്ട് സന്ദർശകർ മരണപ്പെട്ടിട്ടുള്ള സംഭവം നിരവധിയാണ്. പുറത്തുനിന്നുള്ള സന്ദർശകരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. കുരുത്തിച്ചാലിൽ മഴയില്ലാത്ത സമയത്ത് അമിതമായി വെള്ളത്തിന്റെ ഒഴുക്ക് ആരും പ്രതീക്ഷിക്കില്ല. മലയിൽ മഴ പെയ്യുന്നതോടെ പെട്ടെന്നാണ് വെള്ളം കുത്തിയൊലിച്ചെത്തുക. ഇതറിയാത്ത സന്ദർശകർ അപകടത്തിൽപ്പെടും. പാറക്കല്ലുകൾ നിറഞ്ഞ കുരുത്തിച്ചാലിൽ നിയന്ത്രണം വിട്ടാൽ രക്ഷപ്പെടുക ശ്രമകരമാണ്.സന്ദർശകരെ നിയന്ത്രിക്കുന്നതിന് കുമരംപുത്തുർ പഞ്ചായത്ത് പല തവണ പൊതുജനങ്ങളേയും, പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് വകുപ്പുകളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമായില്ല. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ കാര്യക്ഷമമായ…
Read Moreലഹരിവസ്തു വില്പനയ്ക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടികളുമായി വടക്കഞ്ചേരി പോലീസ്
വടക്കഞ്ചേരി: വാൽക്കുളന്പ് പെരുംപരുതയിൽ ക്രൂരബലാൽസംഗത്തിന് ഇരയായി വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിൽ അനധികൃത ലഹരിവസ്തു വില്പനയ്ക്കെതിരേ കർശനനടപടികളുമായി പോലീസ് മുന്നോട്ടുപോകുമെന്ന് വീട്ടമ്മയുടെ കൊലപാതക അന്വേഷണത്തിന് നേതൃത്വം നല്കിയ ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ പറഞ്ഞു. പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയെ ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയപ്പോൾ പ്രദേശവാസികളും മറ്റു നാട്ടുകാരുമെല്ലാം വിരൽചൂണ്ടിയത് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് അടിമകളായവരാകാം കൊലയ്ക്ക് പിന്നിലെന്ന് വലിയ വെളിപ്പെടുത്തലായിരുന്നു.നാട്ടുകാരിൽനിന്നും ലഭിച്ച ഈ വിവരങ്ങളാണ് മരണം കൊലപാതകമാണെന്ന് അറിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽതന്നെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചതും. പ്രായാധിക്യമുള്ള വീട്ടമ്മയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്താൻ സുബോധമുള്ളവർക്ക് കഴിയില്ല. ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം സ്വഭാവവൈകല്യമുള്ളവരാകണം കൃത്യം ചെയ്തിട്ടുണ്ടാകുകയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംമുന്പേ മൃതദേഹം കിടക്കുന്നതുകണ്ട നാട്ടുകാർ സ്ഥിരീകരണം നടത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു തുടർന്നുള്ള അന്വേഷണവും പ്രതിയെ പിടിക്കലും. മേഖലയിലെ ചില കടകൾ കേന്ദ്രീകരിച്ച് മദ്യവില്പനയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പനയും നടക്കുന്നതായി നാട്ടുകാർ…
Read Moreപാമ്പൻതോട്ടിലെ ആദിവാസിയുടെ മരണം കൊലപാതകം; മകളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു പോലീസ്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പാന്പൻ തോട് ആദിവാസി കോളനിയിലെ ആദിവാസിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മകളുടെ ഭർത്താവ് കുമാരൻ അറസ്റ്റിലായി. പൂഞ്ചോല പൊണ്ടന്റെ മകൻ വീരനാണ് (65) മരിച്ചത്. സംഭവത്തെ തുടർന്ന് വീരന്റെ മകളുടെ ഭർത്താവ് കോളനിയിലെ ചാമി മകൻ കുമാരനെ (34) പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സംഭവം. മകളുടെ വീട്ടിൽ പെയിന്റിംഗ് നടത്തുന്നതിനിടെ വീണു പരിക്കേറ്റ വീരനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂരിലെത്തിച്ചു. ഇതിനിടെ മണ്ണാർക്കാട് സിഐ എം.കെ.സജീവ്, എസ്ഐ അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. വീരന്റെ ബന്ധുക്കളുടെയും നാട്ടുകാരുടേയും വിശദമൊഴികളെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വീരനും മകളുടെ ഭർത്താവായ കോളനിയിലെ ചാമി മകൻ കുമാരനും തമ്മിൽ നിരന്തര വാക്കേറ്റമുണ്ടായിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ്…
Read Moreകാലവർഷം ശക്തമായി: ഇരുകരകളും മുട്ടി നിളാ നദി; ഭാരതപ്പുഴയിൽ ജലസമൃദ്ധിയുടെ കുറവ്
ഷൊർണൂർ: നിളാനദിയിൽ ജലപ്രവാഹം. നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളും മുട്ടിയൊഴുകി നിള. കഴിഞ്ഞദിവസങ്ങളിൽ ശക്തമായി പെയ്ത മഴയിലാണ് ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചത്.കാടുമൂടി കിടന്നിരുന്ന പുഴ ഇതിനകംതന്നെ ജലസമൃദ്ധമാണ്. മുൻവർഷങ്ങളിൽ ഇതിനകം ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞിരുന്നു. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും കാലവർഷം ദുർബലമായതുമാണ് ഭാരതപ്പുഴക്കും ജലസമൃദ്ധി അന്യമാകാൻ കാരണമായത്. ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ പരിസരങ്ങളിലെ മുഴുവൻ പഞ്ചായത്തുകളിലും അതി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. സംസ്കാരകർമങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പ്രസിദ്ധമായ പാന്പാടി ഐവർമഠം ഭാരതഖണ്ഡം പ്രദേശത്ത് ബലികർമങ്ങൾ ചെയ്യുന്നതിനും മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും ഭാരതപ്പുഴയിലെ ജലക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടിയിട്ടുണ്ടെങ്കിലും ജലസമൃദ്ധി കുറവാണ്. ഇരുകരകളുംമുട്ടി കുലംകുത്തി പരന്നൊഴുകുന്ന നിളാനദി അതിമനോഹരമായ കാഴ്ചയാണ്. ചുഴികളും അഗാധഗർത്തങ്ങളും ഭാരതപ്പുഴയുടെ മടിത്തട്ടിൽ ഉണ്ടെങ്കിലും ഇന്നേവരെ ഭാരതപ്പുഴ ആരെയും ചതിച്ചിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ പ്രധാന കുടിവെള്ളസ്രോതസ്…
Read Moreമണ്ണുത്തി-എറണാകുളം ദേശീയപാതയിലെ 44 കാമറകളിൽ 41 കാമറകൾ പ്രവർത്തന രഹിതം;അമിത വേഗത്തിന് പിഴയായി ഈടാക്കിയത് 37 കോടി രൂപ
തൃശൂർ: മണ്ണുത്തി-എറണാകുളം നാലുവരി പാതയിൽ ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച 44 കാമറകളിൽ 41 കാമറകളും പ്രവർത്തന രഹിതമായി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽട്രോണാണ് 2013ൽ ക്യാമറകൾ സ്ഥാപിച്ചത്. എറണാകുളം ജില്ലയിൽ വൈറ്റില മുതൽ കറുകുറ്റി വരെ സ്ഥാപിച്ച 21 കാമറകളിൽ കുണ്ടന്നൂരിൽ മാത്രമാണ് രണ്ട് ക്യാമറകൾ പ്രവർത്തിക്കുന്നത്. തൃശൂർജില്ലയിൽ കൊരട്ടി മുതൽ മണ്ണുത്തി വരെ സ്ഥാപിച്ച 23 കാമറകളിൽ ആന്പല്ലൂരിലെ കാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. കാമറകൾ സ്ഥാപിച്ചതു മുതൽ തന്നെ പല കാമറകളും പ്രവർത്തന രഹിതമായി തുടങ്ങിയിരുന്നു. തൃശൂരിലെ മനുഷ്യാവകാശ സംഘന നേർകാഴ്ച സെക്രട്ടറി പി.ബി.സതീഷിന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിവരങ്ങൾ നൽകിയത്. 2016 ഫെബ്രുവരി ഏഴു മുതൽ 2019 ജൂണ്‍ 17 വരെ മൂന്നര വർഷത്തിനിടെ ട്രാഫിക് ലംഘനം നടത്തിയ 9,28,815 വാഹനങ്ങളാണ് കാമറയിൽ…
Read Moreതാലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളിലെ ബിഎസ്എൻഎൽ ലാൻഡ് ഫോണുകൾ തകരാറിൽ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ
ചിറ്റൂർ: താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ബിഎസ്എഎൽ ലാൻഡ് ഫോണുകൾ ദീർഘകാലമായി തകരാറിലായിരി ക്കുന്നത് പൊതുജനത്തെ വലയ്ക്കുകയാണ്. ചിറ്റൂർ , കൊല്ലങ്കോട്, മീനാക്ഷിപുരം പോലീസ് സ്റ്റേഷനുകളിലെ ഫോണ്‍ ഇടയ്ക്കിടെ തകരാറാവുന്നുണ്ട്. ചിറ്റൂർ സ്റ്റേഷനിൽ കഴിഞ്ഞ രണ്ടു വർഷമായും ലാൻഡ്ഫോണ് പ്രവർത്തനരഹിതമാണ്. വാഹന അപകടങ്ങളൊ സംഘട്ടനങ്ങളൊ നടന്നാൽ അതതു സ്റ്റേഷൽ പരിധിയിലുള്ള 100 നന്പറിലാണ് വിളിക്കേണ്ടത്. ചിറ്റൂർ സ്റ്റേഷനിൽ 9188722338 എന്ന താൽക്കാലിക മൊബൈൽ നന്പർ നിലവിലുണ്ടെങ്കിലും ഈ നന്പർ പൊതുജനത്തിന് അറിയുകയുമില്ല. ചിറ്റൂർ, കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ ലാൻഡ് ഫോണുകൾ ഇതിലും പരിതാപകരമാണ്. കഞ്ചാവ്, അനധികൃത മദ്യ വിൽപ്പന എന്നിവയും ഫോണിൽ അറിയിക്കാൻ കഴിയുന്നുമില്ല. ഉൗട്ടറ റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ലാൻഡ് ഫോണിന്റെ അവസ്ഥയും നിരാശജനകമാണ്. റെയിൽവേ ലൈനിൽ മരം വീണു കിടന്നാലോ നാൽക്കാലികൾ നിൽക്കുന്നതറിഞ്ഞാൽ വിവരം സ്റ്റേഷൻ…
Read More