മണ്ണാർക്കാട്: ആലപ്പുഴ ജില്ലയുടെ വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിൽ മോഷണപരന്പര ശക്തമാകുന്പോഴും പോലീസ് നോക്കുകുത്തിയെന്ന് പരാതി. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മോഷണപരന്പര പോലീസിനെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. വിസ്തൃതമായി കിടക്കുന്ന മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലാണ് മോഷണം വ്യാപകമാകുന്നത്. ഇതിന്റെ നേർക്കാഴ്ചയാവുകയാണ് പയ്യനെടത്തെ മോഷണം. ഏറ്റവുമൊടുവിലായി ഉണ്ടായ മോഷണത്തിൽ വഴിപ്പറന്പിൽ മറിയുമ്മയുടെ വീട്ടിൽനിന്നും പതിനേഴര പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. പ്രഭാത നമസ്കാരം കഴിഞ്ഞ് മറിയുമ്മയും മകന്റെ ഭാര്യയും വീടിനടുത്തുള്ള താത്കാലിക അടുക്കളയിൽ ഭക്ഷണം ഒരുക്കുകയായിരുന്നു. ഇതിനിടെ സാധനങ്ങൾ എടുക്കാനായി വീട്ടിൽ കയറിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസ്സിലായത്. മണ്ണാർക്കാട് എസ്.ഐ അരുണ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനിടെ പയ്യനെടത്തെ…
Read MoreCategory: Palakkad
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി പീഡനം; അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്ത് കോടതി
ആലത്തൂർ: ഇരുപത്തേഴുകാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തരൂർ കുരുത്തിക്കോട് പൂവത്തിങ്കൽ ബാബുവിനെയാണ് (46) ആലത്തൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാർച്ച് പത്തിന് രാവിലെ 11-നാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി ലഭിച്ചത്. സംഭവത്തിൽ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പ്രതി കൃഷിസ്ഥലത്തിലേക്ക് പോകുന്പോൾ യുവതിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചശേഷം അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി ഇതുവരെയും വീട്ടുകാരോടു പറഞ്ഞിരുന്നില്ല. വീണ്ടും ഭീഷണി തുടർന്നതോടെയാണ് വ്യാഴാഴ്ച പോലീസിന് പരാതി നല്കിയത്. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ കുറച്ചുമാസങ്ങളായി നാട്ടിൽ കൃഷി നോക്കിനടത്തുകയായിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേട്ടിനുമുന്പിൽ രേഖപ്പെടുത്തി. സിഐ ബോബൻ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Read Moreമഴ കനത്തു; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നല്കി
വടക്കഞ്ചേരി: മഴ കനത്തത്തോടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നല്കി. തുടർച്ചയായ കനത്ത മഴയുണ്ടാകുന്പോൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.മംഗലംഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലമേഖലയും കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോരമേഖലയും കൂടുതൽ കരുതൽ വേണ്ടതായ പ്രദേശങ്ങളാണെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും ഇറങ്ങുന്നവർ സുരക്ഷ ഉറപ്പാക്കണം. മംഗലംഡാമിനടുത്ത് ഉപ്പുമണ്ണിലെ താമസക്കാർക്ക് മഴ കനക്കുന്പോൾ ഭീതിയേറുകയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലെ പേമാരിയിൽ ചെങ്കുത്തായ കുന്ന് രണ്ടായി പിളർന്നുനില്ക്കുന്നത് ഉപ്പുമണ്ണിലാണ്. തുടർച്ചയായി മഴപെയ്താൽ ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്. കുന്നിനുതാഴെ പത്തോളം വീടുകളുണ്ട്. മംഗലംഡാമിൽ ഇന്നലെ 24 എംഎം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡാമിൽ ഇന്നലത്തെ കണക്കനുസരിച്ച് 71 മീറ്ററാണ് ജലനിരപ്പ്. 77.88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി. 65 മീറ്റർ സമുദ്രനിരപ്പ് കഴിഞ്ഞാൽ പതിനൊന്നു മീറ്റർ ഉയരത്തിൽ വെള്ളമാണ് ഡാമിലുള്ളത്.വ്യാഴാഴ്ച രാത്രിയും ഇന്നലെ പകലുമായി പെയ്ത മഴയിൽ…
Read Moreചിറ്റൂർ-തത്തമംഗലം നഗരസഭ ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധ, ലഹരിവില്പന കേന്ദ്രം….
ചിറ്റൂർ: ലോകബാങ്കിന്റെ ധനസഹായത്തോടെ ചിറ്റൂർ-തത്തമംഗലം നഗരസഭ തത്തമംഗലത്ത് നിർമിച്ച ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെയും ലഹരിവസ്തുക്കളുടെ വില്പനകേന്ദ്രമായി മാറി. കൂടാതെ സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും വ്യാപകമാണ്.സമീപത്തെ വർക്ക് ഷോപ്പിലേക്കു കൊണ്ടുവരുന്ന വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. അനധികൃത കൈയേറ്റം നഗരസഭയെ അറിയിച്ചാലും നടപടിയുണ്ടാകാറില്ലത്രേ. ലോറി, പെട്ടിഓട്ടോ, സ്കൂൾ ബസ് എന്നിവ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ സർവീസ് ബസുകൾ ഇവിടേയ്ക്ക് എത്താതെ റോഡിൽനിന്നും യാത്രക്കാരെ കയറ്റുന്ന സ്ഥിതിയാണ്. ഇതിനു പുറമേ ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ ശുചീകരണവും നടക്കുന്നില്ല. വൈകുന്നേരമാകുന്നതോടെ കഞ്ചാവുവില്പനക്കാരും സാമൂഹ്യവിരുദ്ധരും തന്പടിച്ച് വില്പന തകൃതിയാണ്. ഇവ വാങ്ങുന്നതിനു ദൂരെസ്ഥലങ്ങളിൽനിന്നുപോലും യുവാക്കളെത്താറുണ്ട്. ഇതുമൂലം യാത്രക്കാർ ആരും തന്നെ സ്റ്റാൻഡിലേക്കു കയറാറില്ല.ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ തമിഴനാട്ടുകാരായ നാടോടികൾ മലിനമാക്കുന്നതായും പരാതിയുണ്ട്. അനധികൃത വാഹന പാർക്കിംഗ് തടയുന്നതിനും പുറത്തുനിർത്തി ബസുകാർ യാത്രക്കാരെ കയറ്റുകയും ഇറക്കുന്നതും ഇല്ലാതാക്കുന്നതിനും…
Read Moreപാളകളിൽ വിരിയുന്ന വിസ്മയം കാണാൻ രവിയെതേടി കുരുന്നുകളെത്തി
ശ്രീകൃഷ്ണപുരം: നിലത്ത് വീണുനശിക്കുന്ന പാളകൾകൊണ്ട് വിസ്മയം തീർത്ത വലന്പിലിമംഗലം പുലിക്കോട്ടിൽ രവിയുടെ ഉത്പന്നങ്ങൾ കാണാൻ ശ്രീരാമജയം എഎൽപി.സ്കൂൾ വിദ്യാർത്ഥികളെത്തി. പാളഉത്പന്നങ്ങൾ നിർമിച്ച് എത്തിപ്പിടിച്ച വിജയഗാഥ രവി കുരുന്നുകൾക്കായി വിവരിച്ചു. പാള ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു നിരന്തരമായ പരിശ്രമങ്ങളിലൂടെ ജീവിതവിജയം നേടിയ കർഷകനാണ് രവി. കർഷകർക്ക് കാർഷികമേഖലയിലൂടെ തന്നെ വ്യവസായ സംരംഭങ്ങളിലേർപ്പെടാമെന്ന് തെളിയിച്ച കർഷകനാണ് പ്രവാസി കൂടിയായ രവി. തൃശൂരിലെ ഒരു ഏജൻസി അതിന്റെ സാധ്യതകൾ വിവരിച്ചു നല്കിയ പത്രപ്പരസ്യം വായിച്ചതിൽനിന്നാണ് പാള ഉത്പന്നന്നങ്ങളുണ്ടാക്കുന്ന മേഖലയിലേക്ക് ചുവടുവെച്ചത്.ആദ്യം കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ അഞ്ചെണ്ണം വാങ്ങി. അയൽവാസികളായ അഞ്ചു വനിതകളെ സഹായികളാക്കി.ആദ്യത്തിൽ അടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽനിന്നും പിന്നീട് അട്ടപ്പാടിയിൽ നിന്നും പാകമായ പാളകൾ ശേഖരിച്ചു.ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ തൃശൂരിലെ ഏജൻസിക്കു നല്കി തുടങ്ങി. നല്ല ഓർഡറുകൾ വന്നുതുടങ്ങിയപ്പോൾ തികയാത്ത പാളകൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്നും പാളകൾ വാങ്ങി യൂണിറ്റിലേക്ക് എത്തിച്ചു നൽകുന്ന ഏജൻസികളെ…
Read Moreകൊല്ലങ്കോട്ടെ ആനശല്യം; പരിശീലനം സിദ്ധിച്ച വനപാലകരെ നിയോഗിക്കണം; എംഎൽഎയുടെ നേതൃത്വത്തിൽ പരിഹാരയോഗം
കൊല്ലങ്കോട്: ആനശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും നാട്ടുകാരുമടങ്ങുന്ന ജാഗ്രത സമിതി വിളിച്ചു ചേർക്കുമെന്ന് കെ.ബാബു എം.എൽ.എ. ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരന്നു എംഎൽഎ പരിശീലനം സിദ്ധിച്ച വനപാലകരെ ആനശല്യമുള്ളയിടങ്ങളിൽ നിയോഗിക്കണം. വിളനാശത്തിന് ശരിയായ നഷ്ട പരിഹാരം ലഭ്യമാക്കണം, വനത്തിനകത്ത് മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സംഭരണികൾ നിർമ്മിക്കണം എന്നീ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. തെന്മലയോരത്ത് ശുക്കിരിയാർ മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് സൗരോർജ വേലി കെട്ടാൻ കരാർ ആയതായി നെന്മാറ ഡി.എഫ്.ഒ. സി.പി.അനീഷ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, കെ.ബേബി സുധ, സുധ രവീന്ദ്രൻ , കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി, കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ പി.സതീശൻ, ബി.അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
Read Moreകൊലപാതകവും അസ്വഭാവിക മരണങ്ങളും; വടക്കഞ്ചേരി പോലീസിന്റെ ജോലി ഭാരം ഇരട്ടിച്ചു
വടക്കഞ്ചേരി: കൊലപാതകവും അസ്വഭാവിക മരണങ്ങളുമായി നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണമുണ്ടായത് വടക്കഞ്ചേരി പോലീസിന്റെ ജോലി ഭാരം ഇരട്ടിച്ചു.തിങ്കളാഴ്ച രാവിലെയാണ് കിഴക്കഞ്ചേരി തിരുവറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറന്പിന്റെ മതിലിൽ ഓട്ടോ ഡ്രൈവറുടെ മൃതദ്ദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഒറ്റ നോട്ടത്തിൽ ഏറേ ദുരൂഹത ഉണ്ടാക്കുന്നതായിരുന്നു മൃതദേഹം തൂങ്ങി നിന്നിരുന്ന സ്ഥിതി. ഷർട്ടിൽ രക്തം ഒഴുകിയതും കയർ കെട്ടിയ രീതിയുമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ സംശയങ്ങൾ ഉണ്ടാക്കിയത്. ഫോറൻസിക് വിഭാഗം പരിശോധനക്ക് എത്താൻ വൈകിയതും അതേ തുടർന്ന് പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചത്തേക്ക് മാറ്റി വെക്കേണ്ടി വന്നതും പോലീസിന് തലവേദനയുണ്ടാക്കി.എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മരണം തൂങ്ങി മരണം തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് ആശ്വാസമായത്. ഈ കേസ് നടപടികൾക്കിടെയാണ് ചൊവ്വാഴ്ച വൈകീട്ട് കണിച്ചി പരുതക്കടുത്ത് പെരുംപരുത പാറകുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയുടെ മൃതദ്ദേഹം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമെന്ന് നാട്ടുകാർ സംശയിച്ച സംഭവം പോസ്റ്റ്മോർട്ടത്തോടെ അത് സ്ഥിരീകരിച്ചു. കഴുത്ത്…
Read Moreഅയ്യങ്കാളി അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോഥാന നായകനെന്ന് ബൈജു കലാശാല
ആളൂർ: ലിംഗ സമത്വത്തിനുവേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും, അവകാശ പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്ത് നവോഥാന നായകനാണ് അയ്യങ്കാളിയെന്നും കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ആളൂരിൽ നടന്ന കെപിഎംഎസ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ്. റെജികുമാർ, പി.എ. അജയഘോഷ്, ശാന്താഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. രാജു, ഐ.എ. ബാലൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ. ഷെർളി,സുനിത സജീവൻ, സുബ്രൻ കൂട്ടാല, പി.എ. രവി, പി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
Read Moreഓണത്തെ വരവേൽക്കാനുള്ള ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ച് ഡിവൈഎഫ്ഐകൊടകര ബ്ലോക്ക് കമ്മിറ്റി
കൊടകര: ഓണക്കാലത്തേക്കാവശ്യമായ പൂക്കൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐകൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂകൃഷി ആരംഭിച്ചു.മറ്റത്തൂർ പഞ്ചായത്തിലെ കോപ്ലിപ്പാടത്ത് ഒന്നരയേക്കറിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം ഡി.വൈ.എഫ്.ഐ.ജില്ല സെക്രട്ടറി പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.ഡി.നെൽസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്രി അംഗം അഡ്വ.എൻ.വി.വൈശാഖൻ, സിപിഎം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി.ഉമേഷ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി വി.ഡി.സിനോജ് , ബ്ലോക്ക് പ്രസിഡന്റ് പി.എൻ.വിഷ്ണു, കെ.വി.വിശാഖ്, കെ.വൈ.സിജോൻ എന്നിവർ സംസാരിച്ചു.
Read Moreകാഞ്ഞിരപ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം; പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങാൻ ഭയക്കുന്നതായി നാട്ടുകാർ
മണ്ണാർക്കാട്: താലൂക്കിലെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. കാഞ്ഞിരപ്പുഴ, കാഞ്ഞിരം, കല്ലാംകുഴി, മുണ്ടക്കുന്ന്, പൂഞ്ചോല മേഖലകളിലാണ് തെരുവുനായ ശല്യം ശക്തമായിട്ടുള്ളത്. തെരുവുനായ്ക്കൾമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥിതിയാണ്. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴയിൽ ഏതാനും ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കടിയേറ്റത് പേപ്പട്ടിയിൽ നിന്നാണെന്ന സംശയം ഉയർന്നിരുന്നു. തെരുവ് നായ് ശല്യം കാരണം സക്കൂൾ വിദ്യാർഥികളാണ കൂടുതൽ ബുദ്ധിമുട്ടുന്നത്.രാവിലെ സ്കൂളിലും മദ്രസകളിലും പോകുന്ന കുട്ടികൾക്കാണ് പ്രധാനമായും തെരുവുനായ്ക്കളുടെ കടിയേല്ക്കുന്നത്. അധികൃതർ ഇടപെട്ടു തെരുവുനായ്ക്കളെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കേന്ദ്രനിയമം കാരണം ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കൾ പിടിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങി ഭീഷണി സൃഷ്ടിക്കുകയാണ്.തെരുവുനായ്ക്കളെ പിടിക്കുയോ മറ്റു നടപടികൾ സ്വീകരിക്കുകയെ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കാഞ്ഞിരം ടൗണിൽ തെരുവുനായ ശല്യം വ്യാപകമാണ്. കൂട്ടത്തോടെ ഇറങ്ങുന്ന തെരുവുനായ്ക്കൾ റോഡിലൂടെ ഭീതി പരത്തിയാണ് സഞ്ചാരം.…
Read More