ഷൊർണൂർ: കൊടുംവരൾച്ചയുടെ തീക്ഷ്ണതയിൽ കൃഷിനാശം നേരിടുന്നതു തടയാനും മണ്ണിലെ ജലാംശം നിലനിർത്താനും പട്ടാന്പി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഗുളികകൾ കർഷകരുടെ രക്ഷയ്ക്ക് എത്തും. വിളകളിൽ ഉപയോഗിക്കാവുന്ന ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ച് പോലെ വെള്ളം വലിച്ചുകുടിച്ചുവീർത്ത് മണ്ണിൽ കിടക്കും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽനിന്നു ഹൈഡ്രജൻ വാങ്ങി പട്ടാന്പിയിലെ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഗുളികകളാക്കി മാറ്റിയാണ് കർഷകർക്കു നല്കുന്നത്. പച്ചക്കറികൾക്കു നാലെണ്ണവും വാഴയ്ക്ക് എട്ടെണ്ണവും കവുങ്ങിന് 10 എണ്ണവും തെങ്ങിന് 20 ഗുളികകളുമാണ് ഇടേണ്ടത്. വെള്ളം വലിച്ചുകുടിക്കുന്ന ഇവ മണ്ണിൽ ഈർപ്പം നിലനില്ക്കുന്നതിനാൽ നനയുടെ അളവിൽ കുറവുവരുത്താൻ ഏറെ സഹായകരമാകും. ഒരു ഗുളികയ്ക്ക് മൂന്നുരൂപയാണ്. വലിയ മഴ പെയ്യുന്നതുവരെയാണ് ഈ ഗുളികകളുടെ ആയുസ്. പട്ടാന്പി കൃഷിവിജ്ഞാന കേന്ദ്രത്തിൽ വില്പനയ്ക്കായി വച്ചിട്ടുണ്ട്. കൊടുംവരൾച്ചയിൽ കർഷകർക്കു ഗുളികകൾ ഏറെ ആശ്വാസകരമാകും. പച്ചക്കറികളും ചെറുകിട…
Read MoreCategory: Palakkad
പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 19-കാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു
കോയന്പത്തൂർ: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 19-കാരനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. സെൽവപുരം വിഷ്ണു (19)വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ പ്ലസ് ടു വിദ്യാർഥി മൂന്നുമാസം ഗർഭിണിയാണെന്നു പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിലും പോലീസിനും വിവരം നല്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്കിയായിരുന്നു പീഡനമെന്ന് പെണ്കുട്ടി മൊഴി നല്കി.
Read Moreകീടശല്യം: സോളാർ ഇൻസെക്ട് ലൈറ്റ് ട്രാപ് സ്ഥാപിച്ചു; പ്രവർത്തന രീതിയറിയാം
പട്ടഞ്ചേരി: കൊല്ലങ്കോട് ബ്ലോക്ക് പട്ടഞ്ചേരി കൃഷിഭവൻ, കൃഷിവകുപ്പിന് കീഴിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന ആത്മ ഡെമോണ്സ്ട്രേഷന്റെ ഭാഗമായി 2018-19 പദ്ധതിക്ക് കീഴിൽ സോളാർ ഇൻസെക്ട് ലൈറ്റ് ട്രാപ് സ്ഥാപിച്ചു. പതിക്കാട്ടുചള്ള പാടശേഖര സെക്രട്ടറി കെ.സേതുമാധവന്റെ കൃഷിസ്ഥലത്താണ് ട്രാപ് സ്ഥാപിച്ചത്. വിളകളെ നശിപ്പിക്കുന്ന കീടങ്ങൾ വൈകുന്നേരം ആറുമുതൽ ഒന്പതുവരെയുള്ള സമയങ്ങളിൽ വിള കവരുന്ന അവസ്ഥയിൽ സോളാർ ട്രാപ്പ് സ്ഥാപിക്കുന്നതോടുകൂടി തെളിയുന്ന ചെറിയ വെളിച്ചം കീടങ്ങളെ ആകർഷിക്കുകയും കൃഷിസംരക്ഷണം സാധ്യമാക്കുകയും ചെയ്യും. ട്രാപ്പിന്റെ താഴെ സ്ഥാപിച്ച പാത്രത്തിൽ എണ്ണയോ ചെറിയ തോതിലുള്ള കീടനാശിനി കലർന്ന വെള്ളമോ ഒഴിച്ചുവച്ചാൽ പ്രാണികൾ അതിൽ വീണ് ചത്തുപോവും. ഒന്പതുകഴിഞ്ഞാൽ മിത്രപ്രാണികൾ എത്തുന്നതുകൊണ്ടു ആറുമുതൽ ഒന്പതുവരെ മാത്രമാണ് ലൈറ്റിൽ സമയം ക്രമപ്പെടുത്തിയിട്ടുള്ളത്. എല്ലാ വിളകൾക്കും പ്രയോജനപ്പെടുംവിധം മാറ്റി സ്ഥാപിക്കാനും പറ്റുന്ന രീതിയിലാണ് ട്രാപ് നിർമിച്ചിരിക്കുന്നത്. പരിപാടിയിൽ പട്ടഞ്ചേരി കൃഷി അസിസ്റ്റന്റുമാരായ ബഷീർ അഹമ്മദ്, ബീനു പാടശേഖര…
Read Moreപൊതു സമൂഹത്തിന് ഭീഷണിയാണോ? പോലീസ് അന്വേഷിക്കുന്നുണ്ട്
ഒറ്റപ്പാലം: പൊതുസമൂഹത്തിന് ഭീഷണി ആയവരെ അമർച്ച ചെയ്യുന്നതിനും ഇവരെ കണ്ടെത്തുന്നതിനും പോലീസ് വിവരശേഖരണം തുടങ്ങി. ഗുണ്ടകളുടെയും ക്വട്ടേഷൻ കാരുടെയും ശല്യം നിയന്ത്രിക്കാൻ മുന്പ് ഷാഡോ പോലീസിനെ ഉപയോഗിച്ച മാതൃകയിൽ തന്നെയാണ് പുതിയ സംവിധാനത്തിനും പോലീസ് തയ്യാറായിട്ടുള്ളത്. സ്ഥിരം അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവർ, അവസരം കിട്ടുന്പോൾ അക്രമത്തിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ വിവിധ തരത്തിൽ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ ആണ് പോലീസ് നടപടികൾ തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികളുടെ വിവരശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം ഓപ്പറേഷൻ ഗുണ്ടാ ,ഓപ്പറേഷൻ ബ്രോക്കണ് വിൻഡോ, ഓപ്പറേഷൻ മണ്സൂണ് എന്നീ പദ്ധതികളുടെ ഭാഗമായിരുന്നവരെ ചേർത്താണ് പുതിയ അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത്. ഇവരാണ് മേൽപറഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയും ക്രിമിനലുകൾ ആരൊക്കെയാണെന്ന് തരം തിരിക്കുകയും ചെയ്യുക. സമീപകാലത്തായി ബ്ലേയ്ഡ് മാഫിയ സംഘങ്ങൾ വീണ്ടും സജീവമായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ അമർച്ചചെയ്യാൻ…
Read Moreവേനൽ കനത്തു; ചൂടിനെ ചെറുക്കാൻ തണ്ണിമത്തനും കരിക്കും റെഡി
പാലക്കാട്: വേനൽ കനത്തതോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തണ്ണിമത്തൻ, കരിക്ക്, പനംനൊങ്ക് വിലപ്ന സജീവമായി. തണ്ണിമത്തൻ കിലോയ്ക്ക് ഇരുപതു രൂപയാണ് വില. കരിക്കിന് മുപ്പതും പനംനൊങ്ക് പത്തെണ്ണത്തിന് എഴുപതു രൂപയുമാണ് വില.ശീതപാനീയങ്ങളുടെ വില്പനയിൽ കുറവാണ് ഉണ്ടാകുന്നതെന്ന് കടക്കാർ പറഞ്ഞു. ചെന്നൈ ദിണ്ഡിവനത്തുനിന്നാണ് പാലക്കാട്ടേയ്ക്ക് തണ്ണിമത്തൻ എത്തുന്നത്. കൊഴിഞ്ഞാന്പാറ സ്വദേശിയായ താജുദീനും പാലക്കാട് സ്വദേശി മോഹൻദാസുമാണ് പാലക്കാട്ടെ മൊത്തവ്യാപാരികൾ.ഇരുപത്തിയഞ്ചും മുപ്പതും ഏക്കർവീതമുള്ള തണ്ണിമത്തൻ തോട്ടങ്ങളിൽനിന്നും കിലോയ്ക്ക് പത്തുരൂപ നിരക്കിലാണ് ഇവർ തണ്ണിമത്തൻ വാങ്ങുന്നത്. ഒരു ലോറിയിൽ പത്തുടണ് വരെ കയറ്റാം. കോട്ടമൈതാനത്ത് എത്തിക്കുന്നതിനു ഇരുപത്തയ്യായിരം രൂപ ലോറി വാടകയും കയറ്റിറക്ക് കൂലി വേറെയും നല്കണം. ആഴ്ചയിൽ അഞ്ചുലോറി തണ്ണിമത്തൻ പാലക്കാട് എത്തുന്നുണ്ടെന്നും കലർപ്പില്ലാത്ത ശീതളപാനീയമാണ് തണ്ണിമത്തനെന്നും ഇഞ്ചക്്ഷൻ ചെയ്ത് മായംചേർക്കുന്നുവെന്ന വാട്സപ്പ് പ്രചാരണം വ്യാജമാണെന്നും ശരീരത്തിലെ ജലാശം നിലനിർത്തുന്നതിനും ശീതികരണത്തിനും തണ്ണിമത്തൻ നല്ലതാണെന്നും മൊത്തവ്യാപാരിയായ താജുദീൻ പറഞ്ഞു.ചെറിയ കടകളിലേക്ക്…
Read Moreസാമൂഹിക വിമോചനം സ്ത്രീ-പുരുഷ സമത്വത്തിലൂടെ; പാലക്കാട്ട് മാവോയിസ്റ്റുകളുടെ പേരിൽ വീണ്ടും പോസ്റ്റർ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്ത്രീ-പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം വയനാട് വെടിവയ്പിനെ സംബന്ധിച്ച് പോസ്റ്ററിൽ പരാമർശമില്ല.
Read Moreസ്കൂൾ പരിസരത്ത് നിന്നും ലഹരി വസ്തുക്കളുമായി തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ
മംഗലംഡാം: വണ്ടാഴി സി.വി.എം.സ്കൂൾ പരിസരത്ത് നിന്നും വില്പനക്കായി കൊണ്ട് വന്ന 350 പാക്കറ്റ് ഹാൻസും വാഹനവും മംഗലംഡാം പോലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ശെൽവരാജാണ് പിടിയിലായത്. ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബു , ആലത്തൂർ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം എസ്.ഐ , കെ.എസ്. സുബിത്ത് , എസ്.സി.പി.ഒ.മാരായ വേലപ്പൻ , അബ്ദുനാസർ , സി.പി.ഒ മാരായ ധനഞ്ജയൻ , വിനു മോൻ എന്നിവരുടെ സംഘം വളരെ തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയോര കച്ചവടക്കാർക്കും യഥേഷ്ടം സാധനം എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഹാൻസ് കൂടാതെ ഇയാളിൽ നിന്നും പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട് . വണ്ടാഴി, മംഗലംഡാം എന്നിവിടങ്ങളിലെ സ്കൂൾ പരിസരവും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ലോബിയും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇവരുടെ…
Read Moreസൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നെരങ്ങാൻപാറ സഞ്ചാരികളെ വിളിക്കുന്നു
ആലത്തൂർ: കടൽക്കരയിലെന്നപോലെ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന നെരങ്ങാൻപാറ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു. ആലത്തൂരിൽനിന്നും നാലു കിലോമീറ്ററും എരിമയൂരിൽനിന്നും ഏഴുകിലോമീറ്ററും കുത്തനൂരിൽനിന്ന് അഞ്ചുകിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിരമണീമായ വശ്യസുന്ദരമായ വനപ്രദേശമാണിത്. കാവശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ഈ മലമുകളിൽനിന്നും സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. കടലിൽ സൂര്യൻ താഴ്ന്നപോലെ മലമുകളിൽനിന്നും സൂര്യൻ താഴോട്ട് പതിയെ പതിക്കുന്നത് കാണാൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഇവിടെയെത്തുന്നുണ്ട്. വനംവകുപ്പിന്റെ അധീനതയിലാണ് അഞ്ചു പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്ന ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റമാണിത്.ഇവിടെ വിനോദകേന്ദ്രം, പാർക്ക്, കളിസ്ഥലം എന്നിവ നിർമിക്കാൻ പറ്റിയ ഇടമാണ്. അഞ്ചു പഞ്ചായത്തുകളിൽനിന്നും ഗതാഗത സൗകര്യവുമുണ്ട്. ഈ റോഡുകളുടെ സംഗമം ഇതേ പാറക്കൂട്ടത്തിലാണ് എന്നത് പ്രദേശത്തെ കുറെയേറേ മനോഹാരിയാക്കുന്നു.വിനോദകേന്ദ്രമോ പാർക്കോ ഒന്നുമാക്കിയില്ലെങ്കിൽ വശ്യ സുന്ദരമായ…
Read Moreമേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
ചിറ്റൂർ: മേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്പോഴും അപകടങ്ങൾ തടയുന്നതിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഇന്നലെ രാവിലെ ഏഴരയ്ക്ക് മേട്ടുപ്പാളം തിരിവിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പുതുനഗരം അടിച്ചിറ പ്രഭാകരന്റെ മകനും മലബാർ സിമന്റ്സ് കെമിക്കൽ എൻജിനീയറുമായ നിശ്ചയ് (24) മരിച്ചിരുന്നു. ഫയർഫോഴ്സ് ജീവനക്കാരെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ബൈക്ക് ചിറ്റൂർ ഭാഗത്തേക്കും ടിപ്പർ തത്തമംഗലം ഭാഗത്തേക്കും പോകുകയായിരുന്നു. ജനുവരി ഒന്നിനു കള്ളുകടത്ത് വാഹനവും ബൈക്കും കൂട്ടിയിടിച്ച് കോയന്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ രണ്ടു കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്തു മരിച്ചിരുന്നു. പത്തുവർഷത്തിനിടെ ഈ വളവിൽ നടന്ന അപകടങ്ങളിൽ പതിനഞ്ചു യാത്രക്കാർക്കു ജീവഹാനിയുണ്ടായെന്ന് സമീപവാസികൾ പറഞ്ഞു.എൽ ആകൃതിയിൽ കുത്തനെയുള്ള ഈ വളവുമൂലം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുഭാഗത്തുനിന്നും മുഖാമുഖം എത്തുന്പോഴാണ് തിരിച്ചറിയുന്നത്. ഇരുവാഹനങ്ങളും അപകടം ഒഴിവാക്കാൻ വെട്ടിതിരിക്കുന്പോഴാണ് കൂട്ടിയിടിക്കുന്നത്.…
Read Moreനിയമങ്ങളിലെ ഇളവ്: ചില്ലറ വ്യാപാരമേഖല പ്രതിസന്ധിയിലെന്ന് യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം
പാലക്കാട്: ഇന്ത്യൻ മാർക്കറ്റിലേക്കു നിയന്ത്രണങ്ങളില്ലാതെ ബഹുരാഷ്ട കുത്തകക്കന്പനികൾക്കു കടന്നുവരാൻ അവസരം നല്കുന്ന ഇന്ത്യൻ നിയമങ്ങൾ ചില്ലറവില്പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നു യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിൽ ഓരോ ഗ്രാമത്തിലും കുത്തക കോർപറേറ്റ് കന്പനികളുടെ സൂപ്പർമാർക്കറ്റ് ശൃംഖലകൾ കടന്നുവരികയാണ്. അതിസന്പന്നരായ കോർപറേറ്റുകളോടു മത്സരിക്കാൻ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം വിപണിയിൽ പുറംതള്ളപ്പെടും. ഇന്ത്യയിലെ അന്പതു കോടിയിലധികം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന ഈ തൊഴിൽമേഖലയെ സംരക്ഷിക്കേണ്ടത് ഇന്ത്യൻ സമൂഹത്തിന്റെ അടിയന്തര ഉത്തരവാദിത്വമാണ്. കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിച്ചുവരികയാണ്. കർഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് നിസാർ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സണ് പ്രമീള…
Read More