കൊല്ലങ്കോട്. വടവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് പെരിഞ്ചിറവീട്ടിലെ വെള്ളത്തായിയെന്ന മുതുമുത്തശിയെ കാണാൻ പുതുതലമുറയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുന്നു. മുത്തശിയുടെപ്രായം 110 എന്നുപറയുന്പോൾ വിദ്യാർത്ഥികൾ അദ്ഭുതപ്പെടുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോമുന്പ് ജനനം. എന്നിട്ടും മുത്തശി എന്നുവിളിച്ചാൽ ഇരുകൈകളും കൂപ്പി ചെറുപുഞ്ചിരി തൂകും. വാർധക്യത്തിന്റെ ശാരീരികാവശതകൾ ഉണ്ടെങ്കിലും ഇതുവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്നിട്ടില്ല. വല്ലപ്പോഴും പനിവന്നാൽ ആരോഗ്യപ്രവർത്തകർ ആംഗൻവാടി ജീവനക്കാർ നല്കുന്ന ഗുളിക മാത്രം കഴിക്കും. പുതുതലമുറയിലുള്ളവർക്ക് ബിപി, ഷുഗർ എന്നിവയുടെ പിടിയിലായി വ്യായാമവും മരുന്നുമായി ജീവിക്കേണ്ട സ്ഥിതി തുടരുന്പോൾ മുത്തശിക്കാകട്ടെ നോ ഷുഗർ നോ ബിപി. അടുത്തകാലത്താണ് കാഴ്ച്ചയും കേൾവിയും കുറഞ്ഞത്. ഇപ്പോൾ പ്രാഥമികകർമങ്ങൾ നിറവേറ്റാൻ രണ്ടുപേരുടെ പരസഹായം വേണമെന്നിരിക്കേ കുളി തണുത്ത വെള്ളത്തിൽ വേണമെന്നത് നിർബന്ധമാണ്.മുതലമട മാന്പള്ളത്തെ വീട്ടിൽ പന്ത്രണ്ടാം വയസിലാണ് വടവന്നൂർ പെരിഞ്ചിറയിലെ കണ്ടൻകുട്ടി വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത്. ആറ് പെണ്മക്കളുള്ളതിൽ പാറുക്കുട്ടി മരിച്ചു.…
Read MoreCategory: Palakkad
ചിറ്റൂർ താലൂക്കിൽ താപനില അസഹ്യം; സർക്കാർ ഓഫീസുകൾ ഒന്പതുമുതൽ പ്രവർത്തിപ്പിക്കണം
ചിറ്റൂർ: ചിറ്റൂർ താലൂക്കിൽ താപനില അസഹ്യമാകുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ ഒന്പതുമുതൽ പ്രവർത്തിപ്പിക്കണമെന്ന് ജനകീയ ആവശ്യം ശക്തമായി. കഴിഞ്ഞ അന്‍പതുവർഷത്തിനിടെ ഇത്തവണ വേനലിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉച്ചസമയത്ത് ബസുകളിൽ യാത്രചെയ്യുന്പോൾ ചൂടുകാറ്റ് വീശുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പന്ത്രണ്ടുമുതൽ അഞ്ചുവരെ നിരത്തിലൂടെയുള്ള ഇരുചക്ര, കാൽനടയാത്ര ദുഷ്കരമാണ്. അമിതമായ ചൂടുമൂലം ജനങ്ങൾ ടൗണുകളിലേക്ക് വരാത്തതിനാൽ ഉച്ചസമയം ഹർത്താൽ ദിനങ്ങളിലേതുപോലെ വിജനമാണ്. വേനൽക്കാലം തുടങ്ങി യാത്രക്കാരില്ലാത്തതിനാൽ ശീതളപാനീയ, തട്ടുകട വ്യാപാരികൾക്കും നഷ്ടക്കച്ചവടമാണ്. മൂന്നുമാസം ഇനിയും ചൂടുവർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചുടുകാറ്റു വീശുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ ചിലർ പന്ത്രണ്ടിന് കട അടച്ച് ഉച്ചകഴിഞ്ഞ് അഞ്ചിനുശേഷമാണ് വീണ്ടും തുറക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തി തിരിച്ച് ഉച്ചസമയത്ത് ബസിൽ സഞ്ചരിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ ബസുകളിൽ എസി ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. റോഡുവക്കത്തും വയലുകളിലുമുള്ള മാലിന്യങ്ങൾക്ക് താലൂക്കിൽ ഉടനീളം തീപടരുന്നതു…
Read Moreകാട്ടൂരിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യവുമായി ജനകീയ സംരക്ഷണസമിതിയുടെ സമരം തുടങ്ങി
കാട്ടൂർ: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തോടെയുള്ള കിടത്തി ചികിത്സയടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതി പ്രത്യക്ഷ സമരപരിപാടികൾക്കു തുടക്കം കുറിച്ചു. 1919 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ധർമാശുപത്രിയാണ് കാട്ടൂർ ഗവ. ആശുപത്രി. പത്തു കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിനു സാധാരണക്കാർക്ക് ആശ്വാസകേന്ദ്രമായിരുന്ന ഈ സ്ഥാപനം ഇന്ന് വെറുമൊരു പ്രൈമറി ഹെൽത്ത് സെന്ററായി തരം താണിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. കാട്ടൂർ ആശുപത്രി കവാടത്തിൽ നടത്തിയ സത്യാഗ്രഹസമരം പിയുസിഎൽ ജില്ലാ പ്രസിഡന്റ് ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. എ.എ. പ്രദീപ്, ജയ്ഹിന്ദ് രാജൻ, വർഗീസ് ചാലിശേരി, കെ.എൻ. ജോഷി, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകലാഭവൻ മണി അനുസ്മരണം; ചാലക്കുടി താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര്
ചാലക്കുടി: കലാഭവൻ മണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തും. ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കലാഭവൻ മണി നഗറിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് മണിയുടെ സ്മൃതി മണ്ഡപത്തിൽനിന്നും ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലേയും കലാകാരന്മാരുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം ആരംഭിക്കും. ടൗൺഹാൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ മണിയുടെ ഛായചിത്രത്തിനു മുന്പിൽ ജില്ലാ കളക്ടർ ടി.വി. അനുപമ ദീപം തെളിയിക്കും. തുടർന്ന് ഫോക് മെഗാഷോ അരങ്ങേറും. നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി അനുസ്മരണ സമ്മേളനവും മിമിക്രി കലാകാരന്മാർക്കുള്ള കലാഭവൻ മണി പുരസ്കാര സമർപ്പണവും നടത്തും. തുടർന്ന് പ്രശസ്ത ടി.വി, സിനിമ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും. ചാലക്കുടി: താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര് നൽകി.…
Read Moreഏന്തൽപ്പാലത്ത് മുൻ വൈരാഗ്യത്തിന്റെ പേരിൽ എസ് എഫ് ഐ പ്രവർത്തകരെ ക്രുരമായി മർദിച്ച യുവജനതാദൾ പ്രവർത്തകർ പിടിയിൽ
വണ്ടിത്താവളം: ഏന്തൽപ്പാലത്ത് എസ്എഫ്ഐ വിദ്യാർത്ഥികളെ സംഘം ചേർന്ന മർദ്ദിച്ച കേസ്സിൽ യുവ ജനതാദൾ പ്രവർത്തകരായ അഞ്ചുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് പെരുമാട്ടി കല്ലന്തോട് ആറുമുഖന്റെ മകൻ അശ്വിൻ 19, സഹോദരൻ അജിത്ത് (22) ,അഞ്ചുവെള്ളക്കാട് ശിവന്റെ മകൻ ഷിജു (22), വേ ന്പ്ര രാജശേഖരന്റെ മകൻ രാജേഷ് (23), കന്നിമാരി പൂളമട സുന്ദരന്റെ മകൻ സുലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റൂർ സ്വദേശികളായ കിരണ്‍, ദിനനാഥൻ എന്നിവർക്കാണ് മർദനമേറ്റത്. കിരണിന്റെ തലയിലുള്ള പരിക്ക് സാരമുള്ളതാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ന് ഏന്തൽപ്പാലത്തിന് സമീപം ചെന്പൻപൊറ്റയിൽ വെച്ചാണ് എസ് എസ്.ഐ വിദ്യാർത്ഥികളായ രണ്ടു പേരെ മർദ്ദിച്ച സംഭവം നടന്നത്. മുൻ വൈരാഗ്യമാണ് മ ർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കിരണ്‍ ഇപ്പോഴും ജില്ലാ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
Read Moreദേശീയപാത വികസനം: എഎസ്പി പട്ടയ ഉടമകളുമായി ചർച്ച നടത്തും
മണ്ണാർക്കാട്: ദേശീയപാത നിർമ്മാണ പ്രശ്നങ്ങൾക്ക് പരിഹാരം തേടി താലൂക്ക് വികസന സമിതി യോഗം ചേർന്നു. നിർമാണം വേഗത്തിലാക്കാൻ എഎസ്പി പട്ടയ ഉടമകളുമായി ഏഴിന് ചർച്ച നടത്തുവാൻ തീരുമാനമായി. നഗരപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും വഴിമുട്ടുന്ന സാഹചര്യത്തിലാണ് വികസന സമിതി അംഗങ്ങൾ താലൂക്ക് സഭയിൽ റവന്യു വകുപ്പിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. നഗരത്തിലെ അഴുക്കുചാലിന്റെ മുടങ്ങി കിടക്കുന്ന സ്ഥലങ്ങളിലുള്ള നിർമ്മാണം നിലവിലെ അലൈൻമെന്റനുസരിച്ച് തുടരണമെന്ന് വികസന സമിതി അംഗം പി.ആർ.സുരേഷ് പറഞ്ഞു.ഇതിന് എ എസ് പി പട്ടയങ്ങളെ വിലങ്ങുതടിയാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗര പാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് സി പി ഐ നേതാവ് പി.മണികണ്ഠൻ പറഞ്ഞു. ഇതിലെ പാകപിഴകൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുടെ പരിമിതിക്കപ്പുറം വികസന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്കിലെ കാർഷിക പ്രദേശങ്ങളിൽ വ്യാപകമായി മണ്ണു…
Read Moreകൗമാരങ്ങളെ കയങ്ങൾ കവരാതിരിക്കാൻ… മറ്റത്തൂരിൽ ജലസാക്ഷരത യജ്ഞം
കൊടകര: ഹൈസ്കൂൾ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി മറ്റത്തൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലസാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിൽ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്പൂർണ നീന്തൽ പരിശീലന പരിപാടി നടപ്പാക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാർ ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ കരുതലായി നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി നീന്തൽ പരിശീലിപ്പിക്കുന്ന ആളൂർ കൊന്പിടി സ്വദേശിയായ എം.എസ്.ഹരിലാലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പഞ്ചായത്തിലെ അഞ്ച് ഹൈസ്കൂളുകളിലെ ആയിരത്തിലേറെ വരുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിപാടിക്ക് കഴിഞ്ഞ മാസം തുടക്കമായി.ചെന്പുചിറ മഹാദേവക്ഷേത്രത്തോടുചേർന്നുള്ള കുളത്തിലാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. ഓരോ വിദ്യാലയങ്ങളിൽ നിന്നും ഉൗഴമനുസരിച്ച് കുട്ടികൾ ഇവിടെയെത്തി നീന്തൽ പരിശീലനം നേടുന്നു. ശനി, ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 6.45 മുതൽ 7.45 വരെയാണ് പരിശീലന സമയം. നീന്തൽപരിശീലനങ്ങൾ പലപ്പോഴും…
Read Moreചുട്ടുപൊള്ളുന്നു; കേരളത്തിൽ രണ്ടു ദിവസം ഉഷ്ണതരംഗത്തിന് സാധ്യത; പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. നിർദേശങ്ങൾ *പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതിന് ഒഴിവാക്കണം. *നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. *രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. *പരമാവധി ശുദ്ധജലം കുടിക്കുക *അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക *വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. *ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.…
Read Moreവികസനകാര്യത്തിൽ രാഷ്ട്രീയമില്ല; പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്കെന്ന് മന്ത്രി
പാലക്കാട്: പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊപ്പം മൃഗാശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തിൽ രാഷ്ട്രീയമില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് 45 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുമിത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി. രാജേശ്വരി, പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എൻജിനീയർ യു.പി ജയശ്രീ പ്രസംഗിച്ചു.
Read Moreപാലക്കുഴി വനത്തിൽ തീ വ്യാപിക്കുന്നു; തീയണക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതർ; വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി
വടക്കഞ്ചേരി: പാലക്കുഴി റോഡിനോട് ചേർന്ന വനത്തിൽ വ്യാപകമായ തീ. രണ്ട് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാവാത്ത വിധം ഉൾക്കാടുകളിലേക്ക് നീങ്ങുകയാണ്. തീയണക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഒളകര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതർ പറയുന്നുണ്ടെങ്കിലും വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കാട്ടിൽ നിന്നുള്ള തീ സ്വകാര്യ തോട്ടങ്ങളിലേക്ക് കയറാതിരിക്കാൻ തോട്ടം ഉടമകൾ ഫയർ ലൈൻ നിർമ്മിച്ച് രാവും പകലും കാവലിരിപ്പാണിപ്പോൾ. സ്വകാര്യ തോട്ടത്തിൽ നിന്നുള്ള തീ കാട്ടിലേക്ക് പടർന്നാൽ കേസ്സെടുക്കാൻ പാഞ്ഞെത്തുന്ന വനപാലകർ, കാട്ടിൽ നിന്നും സ്വകാര്യ തോട്ടങ്ങളിലേക്ക് തീ പടരുന്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വലിയ പ്രതിഷേധവും ഉയർത്തുന്നുണ്ട്. പാലക്കുഴി റോഡിൽ മാത്രം താണിചുവട് മുതൽ നാല് കിലോമീറ്റർ ദൂരം വനപ്രദേശം കത്തി നശിച്ചു. ഇവിടുത്തെ ചെറു മരങ്ങളെല്ലാം അഗ്നിക്കിരയായി. ഉണങ്ങി നിന്നിരുന്ന വൻ മരങ്ങളിൽ തീ കത്തിനിൽക്കുകയാണ്. മേഖലയിലാകെ പുകയും കാറ്റുമായി അടുത്തെത്താനാകാത്ത…
Read More