ബ്രേ​ക്ക​പ്പു​ക​ൾ എ​നി​ക്ക് ക​ഠി​ന​മാ​യി​രു​ന്നെന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി

ഒ​രു​പാ​ടു കാ​ലം പ്ര​ണ​യ​ത്തി​ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ സ​മ​യ​മി​ല്ലാ​യി​രു​ന്നു. എ​നി​ക്ക് ചു​റ്റു​മു​ള്ള​വ​ർ എ​നി​ക്ക് പ​റ്റി​യ​വ​ര​ല്ല എ​ന്ന തോ​ന്ന​ലു​ണ്ടാ​യി. മ​റ്റു​ള്ള​വ​രോ​ട് രൂ​ക്ഷ​മാ​യി പെ​രു​മാ​റു​ന്ന ആ​ളാ​ണെ​ങ്കി​ൽ എ​നി​ക്ക് പ​റ്റി​ല്ല. ത​ന്നേ​ക്കാ​ൾ താ​ഴ്ന്ന നി​ല​യി​ലു​ള്ള​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ങ്കി​ൽ പ​റ്റി​ല്ല. അ​ത്ത​രം ആ​ളു​ക​ളു​ടെ അ​ടു​ത്തു പോ​ലും പോ​കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല.

ബ്രേ​ക്ക​പ്പു​ക​ൾ എ​നി​ക്ക് ക​ഠി​ന​മാ​യി​രു​ന്നു. ആ ​വി​ഷ​മ​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നുപോ​കു​ക ത​ന്നെ​യാ​ണ് ചെ​യ്യാ​റ്. ബ്രേ​ക്ക​പ്പ് സം​ഭ​വി​ക്കു​മ്പോ​ൾ ഞാ​ൻ ന​ന്നാ​യി എ​ഴു​തും. അ​ത് ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ എ​നി​ക്കെ​ന്താ​ണ് ജീ​വി​ത​ത്തി​ൽ വേ​ണ്ട​തെ​ന്ന് ഞാ​ൻ മ​റ​ക്കും. ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ എ​ന്‍റെ നി​ല​നി​ൽ​പ്പ് ഞാ​ൻ മ​റ​ക്കും.

എ​ന്‍റെ ഐ​ഡ​ന്‍റി​റ്റി ഒ​ന്നു​മ​ല്ലാ​താ​കും. അ​ത് വ​ള​രെ ടോ​ക്സി​ക്കാ​ണ്. ഒ​രു ഒ​ബ്സ​ഷ​ൻ. അ​ത് പ്ര​ണ​യ​മ​ല്ല. ഞാ​ൻ മ​ത്സ​ര​ബു​ദ്ധി​യു​ള്ള ആ​ളാ​ണ്. ചി​ല​പ്പോ​ൾ എ​ന്‍റെ രീ​തി​ക്ക് കാ​ര്യ​ങ്ങ​ൾ വ​ന്നി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ വ​ന്നേ പ​റ്റൂ എ​ന്ന് ഞാ​ൻ നി​ർ​ബ​ന്ധം കാ​ണി​ക്കും. അ​തി​നുവേ​ണ്ടി ഞാ​ൻ ത്യാ​ഗം ചെ​യ്യും. എ​ന്തി​നാ​ണി​തെ​ല്ലാം ചെ​യ്യു​ന്ന​ത്, ഇ​തു​കൊ​ണ്ടു​ള്ള കാ​ര്യം എ​ന്താ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന ഘ​ട്ടം വ​രെ ഞാ​നെ​ത്തും.

അ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല. എ​പ്പോ​ൾ എ​ക്സി​റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​ക​ണം. അ​നാ​വ​ശ്യ​മാ​യി ഞാ​ൻ കോം​പ്ര​മൈ​സ് ചെ​യ്യും. അ​പ്പു​റ​ത്തു​ള്ള വ്യ​ക്തി​യും തു​ല്യ പ​ങ്കാ​ളി​ത്തം കാ​ണി​ക്കു​ന്നി​ല്ലേ​യെ​ന്ന് തി​രി​ച്ച​റി​യ​ണം.
-ഐ​ശ്വ​ര്യ ല​ക്ഷ്മി

Related posts

Leave a Comment