വണ്ടിത്താവളം: പള്ളിമൊക്ക് -പട്ടഞ്ചേരി വളവുറോഡിൽ വാഹന അപകടങ്ങളും മരണവും തുടർകഥയാവുന്നു. പരിഹാര നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരായ പൊതുമരാമത്തും പോലീസും എല്ലാം സ്വാഭാവികമെന്ന മട്ടിൽ ഒഴിഞ്ഞു മാറുന്നതായും ആക്ഷേപം വ്യാപകമായി. പരാതികൾ പെരുകുന്പോഴും അധികൃതർ ഇപ്പോഴും നിസംഗതയിൽ തന്നെ. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് വണ്ടിത്താവളം പള്ളിമൊക്കിൽ ചുമട്ടുതൊഴിലാളിയായ നാരായണൻ റോഡരുകിൽ നിൽക്കുന്നവരുടെ കണ്മുന്പിൽ വച്ച് ഇരുചക്രവാഹനം ചരക്കു ലോറിക്കിടയിൽപ്പെട്ട് മരണത്തിനു കീഴടങ്ങിയത്. ഈ സ്ഥലത്തു മുൻപും സമാനമായ രീതിയിൽ യുവാക്കൾ മരണപ്പെട്ടിരുന്നു. കുറ്റിപ്പാടത്തു നിന്നും കഞ്ചിക്കോട്ടിലേക്ക് ബൈക്കി ൽ വരുന്നതിനിടെ പള്ളി മൊക്കിൽ വെച്ച് വണ്ടിത്താവളം ഭാഗത്തു നിന്ന ചരക്കു ലോറിക്കടിയിൽപ്പെട്ട് ജീവൻ പൊലിഞ്ഞ അപകടങ്ങൾ നിരവധിയാണ്. ഇതു കൂടാതെ ബസ്സു തലകീഴായി മറിഞ്ഞും ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും നാൽപ്പതിൽ കൂടുതൽ അപകടങ്ങൾ നടന്നു കഴിഞ്ഞു. അപകടം നടക്കുന്പോൾ സംഭവസ്ഥലത്തെത്തി വിവരം ശേഖരിച്ചു മടങ്ങുന്ന തൊഴിച്ചാൽ അപകടങ്ങൾ ആവർത്തിക്കാരിരിക്കാൻ…
Read MoreCategory: Palakkad
എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ വെള്ളം സംഭരിച്ചു; കല്ലൂർ പാടംവഴിയിൽ വെള്ളംകയറി വ്യാപക കൃഷിനാശം
പുതുക്കാട് : മണലി പുഴയിലെ എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ വെള്ളം സംഭരിച്ചതോടെ കല്ലൂർ പാടംവഴി പ്രദേശത്ത് വ്യാപക കൃഷിനാശം.പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്ന് കൃഷിയിടങ്ങളിലേക്ക് കടന്നതാണ് കൃഷി നശിക്കാൻ കാരണമായത്. പുഴയോരങ്ങളിൽ കൃഷി ചെയ്ത നൂറ്കണക്കിന് നേന്ത്രവാഴകളും പച്ചക്കറി കൃഷിയും വെള്ളത്തിനടിയിലായി.ഭൂരിഭാഗം വാഴത്തോട്ടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.അളഗപ്പനഗർ അറയ്ക്കൽ ഗോവിന്ദന്റെ വാഴത്തോട്ടം മൂന്നുദിവസമായി വെള്ളക്കെട്ടിലാണ്.ആയിരത്തോളം വാഴകളാണ് തോട്ടത്തിലുള്ളത്. ദിവസങ്ങളോളം തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ തണ്ട ുചീയൽ വരാനുള്ള സാധ്യതയേറെയാണ്.സമീപത്തെ കർഷകരുടെ പച്ചക്കറി കൃഷികളും വെള്ളത്തിൽ നശിച്ച അവസ്ഥയിലാണ്.ഓടൻചിറയിൽ രണ്ടരയടി താഴ്ത്തി വെള്ളം സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സാധാരണ സംഭരിക്കുന്നതിനേക്കാൾ ഉയരത്തിൽ ഇത്തവണ വെള്ളം സംഭരിച്ചതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു.
Read Moreറെയിൽവേ ട്രാക്കിൽ ബാലികയുടെ മൃതദേഹം ബാഗിൽ കണ്ടെത്തിയ സംഭവം; അരുംകൊലയ്ക്കു പിന്നിൽ ഭിക്ഷാടന സംഘം; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: കഴിഞ്ഞ മാസം 15ന് ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ് നോർത്ത് ഇൻസ്പെക്ടർ ഇ. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്, തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് ( 37), തഞ്ചാവൂർ , പട്ടുകോട്ടൈ, മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് നാലു വയസുകാരി ബാലികയെ തട്ടിക്കൊണ്ടുവന്ന് പാലക്കാട് എത്തിയത്. പിന്നീട് ഒരാഴ്ചയോളം സംഘം ഒലവക്കോട്…
Read Moreജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യം; അപ്നാഘർ മുഖ്യമന്ത്രി 23 ന് ഉദ്ഘാടനം ചെയ്യും
പാലക്കാട്: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി വരവേൽക്കാൻ ഒരുങ്ങുകയാണ് അപ്നാഘർ. തൊഴിൽ വകുപ്പ് ഭവനം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 8.5 കോടി ചെലവിൽ കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിൽ 620 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കായി പണിതുയർത്തിയത്. ദേശീയതലത്തിൽ തന്നെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദ്യമായി പണികഴിപ്പിച്ച അപ്നാഘർ സംസ്ഥാന മന്ത്രി സഭയുടെ ആയിരം ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് 23 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളികൾക്ക് തുറന്നു നൽകും. ജില്ലയിലും പരിസരത്തുമായി ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽ വകുപ്പ് കഞ്ചിക്കോട് കിൻഫ്ര ഐ.ഐ.ടി.പി പാർക്കിൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റൽ പണി പൂർത്തീകരിച്ചത്. 44000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന്് ബ്ലോക്കുകളിലായി നാല് നിലകളിലാണ് കെട്ടിടം പണി കഴിപ്പിച്ചത്. ഒരു മുറിയിൽ…
Read Moreചെമ്മണാംപതിയിൽ ഒറ്റയാൻ വീട് തകർത്തു; എഴുപതുകാരനായ വൃദ്ധനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ഒറ്റയാൻ വീടാക്രമിച്ചു നാശനഷ്ടമുണ്ടാക്കി. എഴുപതുകാരനായ വൃദ്ധനും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരശമരക്കാട് ചെല്ലമുത്തുകൗണ്ടറുടെ വീടിനു പിൻഭാഗമാണ് ഒറ്റയാന്റെ ആക്രമണത്തിൽ നശിച്ചത്. ശബ്ദംകേട്ട് ഉണർന്ന ചെല്ലമുത്തു കൗണ്ടറും ഭാര്യ സരസ്വതിയും ജനലിലൂടെ നോക്കിയപ്പോൾ കലിയിളകിയ ഒറ്റയാനെയാണ് കണ്ടത്. തുടർന്ന് ലൈറ്റുകൾ അണച്ച് മുൻവാതിതിലൂടെ പുറത്തിറങ്ങി നൂറുമീറ്റർ അകലെയുള്ള വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആന വീട്ടുപരിസരത്തു ഒരുമണിക്കൂറോളം നിലയുറപ്പിച്ചു. പിന്നീട് ആന സമീപത്തെ പാപ്പനായ്ക്കൻ, സെന്തിൽകുമാർ എന്നിവരുടെ തോട്ടത്തിൽ കയറി മാവുകൾ നശിപ്പശേഷം തിരിച്ചുപോയി. ഒറ്റയാന്റെ ആക്രമണത്തെപ്പറ്റി സമീപവാസിയായ കാളിയപ്പൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വർധിച്ചുവരുന്ന ഒറ്റയാന്റെ ആക്രമണങ്ങൾമൂലം നാലോളം വീട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. വനംവകുപ്പ് ജീവനക്കാർ ഒന്നരമാസംമുന്പ് തുരത്തിയ ആനയാണ് ഇന്നലെ അർധരാത്രി വീണ്ടുമെത്തി വ്യാപകനാശമുണ്ടാക്കിയത്.
Read Moreപറളി സ്കൂളിലെ സ്പോർട്സ് കോംപ്ലക്സ് അക്കാദമിയായി ഉയർത്തുമെന്ന് കായിക മന്ത്രി
പാലക്കാട്: പറളി സ്കൂളിലെ മിനി സ്പോർട്സ് കോംപ്ലക്സ് കായിക അക്കാദമിയായി ഉയർത്തുമെന്ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ .പി ജയരാജൻ പറഞ്ഞു. പറളി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച മിനി സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 6.5 കോടി വിനിയോഗിച്ച്് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി ഫുട്ബോൾ കോർട്ട്, സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്്, ഫിൽട്രേഷൻ പ്ലാന്േറാടുകൂടിയ നീന്തൽക്കുളം എന്നിവയാണ് നിർമിക്കുക. സ്കൂളിന്റെ സമഗ്ര കായിക വികസനത്തിന് 50 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കായികരംഗത്ത് പറളി സ്കൂൾ സംസ്ഥാനത്തിന് മാതൃകയാണെന്നും മികച്ച കായിക താരങ്ങളെ സംഭാവന ചെയ്ത കായികാധ്യാപകൻ പി.ജി. മനോജിന്റെ സേവനം കായിക വകുപ്പ് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മികച്ച കായിക താരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കും. പറളി സ്കൂളിലെ മുൻ കായിക താരങ്ങളായ എം.ഡി. താര, വി.വി .ശോഭ…
Read Moreമനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമെന്ന് ഡോ .പി.കെ.ധർമരാജൻ
വെന്പല്ലൂർ: മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമാണെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ .പി.കെ.ധർമരാജൻ. പി വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെയും, തൃശൂർ, ഡോ.ജോണ് മത്തായി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ധന സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം സാന്പത്തിക പാരിസ്ഥിതിക വീക്ഷണങ്ങളിലൂടെ എന്ന വിഷയത്തിൽ ആരംഭിച്ച അന്താരാഷ്ട്ര കോണ്ഫ്രൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ വൈവിദ്ധ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാജ്യത്തിന്റെയും സാന്പത്തിക അടിത്തറക്ക് കാര്യമായ ആഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം പ്രകൃതിയെ മറന്നുള്ള വികസനവും കൂടി ആകുന്പോൾ പ്രവചനാതീതമായ അവസ്ഥയാണ് സംജാതമാവുകയെന്നു അദ്ദേഹം കൂട്ടി ചേർത്തു. ആഗോളതാപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങൾ മുൻ കൂട്ടി കണ്ടു കൊണ്ട് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നാം…
Read Moreവി.ടിയുടെ ഓർമയിൽ പാലക്കാട് സാംസ്കാരിക സമുച്ചയം; നിർമാണോദ്ഘാടനം 24ന്
പാലക്കാട്: നന്പൂതിരിസമുദായത്തിലെ ജാതിചിന്തകൾക്കും യാഥാസ്ഥിതിക നിലപാടുകൾക്കുമെതിരെ ആഞ്ഞടിച്ച സാമൂഹിക വിമർശകനും നവോത്ഥാന നായകനുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ഓർമയ്ക്കു പാലക്കാട് സാംസ്കാരിക സമുച്ചയം ഉയരുന്നു. “അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ എന്ന വിപ്ലവ നാടകം പിറന്നുവീണ തൂലികയുടെ ഉടമയെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താൻ 56.48 കോടി ചെലവഴിച്ചാണ് സാംസ്കാരിക വകുപ്പ് കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്. നിർമാണോദ്ഘാടനം 24നു വൈകുന്നേരം 5.30ന് നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എം.ബി.രാജേഷ് എംപി പങ്കെടുക്കും. സേലം – കന്യാകുമാരി ദേശീയപാതയോടു ചേർന്ന് ഗവണ്മെന്റ് മെഡിക്കൽ കോളജിനു സമീപത്തെ അഞ്ചരയേക്കർ സ്ഥലത്താണ് എൻട്രൻസ് ബ്ലോക്ക്, എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപ്പണ് എയർ തിയറ്റർ സൗകര്യങ്ങളോടെ 1,10,750 സ്ക്വയർ ഫീറ്റിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്. 12,500…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണ സ്ഥാനാർഥി ഇല്ല, വിജയസാധ്യത പ്രധാനം; പട്ടിക ഈ മാസാവസാനമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് മൽസരിപ്പിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവജനങ്ങൾക്കും സ്ത്രീകൾക്കും അവസരം നൽകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു മറുപടി. ഓരോ മണ്ഡലത്തിനും യോജ്യരായ സ്ഥാനാർഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സർവേ നടത്തിക്കഴിഞ്ഞു. യോജ്യരായ സ്ഥാനാർഥികളുടെ പട്ടിക സമർപ്പിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25 നുശേഷം ഈ മാസം അവസാനത്തോടെ പട്ടിക സമർപ്പിക്കും. വരത്തന്മാർ വേണ്ടെന്ന് തൃശൂരിൽ പോസ്റ്റർ ഒട്ടിച്ചതു കോണ്ഗ്രസുകാരാണെങ്കിൽ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാർട്ടിയായ കോണ്ഗ്രസിന്റെ യോജ്യരായ സ്ഥാനാർഥിയെ പാർട്ടിയാണു തീരുമാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ല. വി.എം. സുധീരനും മൽസരിക്കില്ലെന്ന് അറിയിച്ചെങ്കിലും മൽസരിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. മുസ്ലീം ലീഗും കേരള കോണ്ഗ്രസും കൂടുതൽ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ശബരിമല വിഷയത്തിലെ കോണ്ഗ്രസിന്റെ നിലപാട്…
Read Moreഅനധികൃത സാമ്പത്തിക ഇടപാടുകാർക്കെതിരേ നടപടിയുമായി കുബേര അദാലത്ത്
ഷൊർണൂർ: ഡിവൈഎസ്പി ഓഫീസിൽ കുബേര അദാലത്ത് നടത്തും. വട്ടിപലിശ, ചെക്ക് വാങ്ങി പണം നല്കൽ, ആധാരം, ആർ സി ബുക്ക് മറ്റ് വിലപിടിപ്പുള്ള രേഖകൾ പണയം വച്ച് പലിശയ്ക്ക് പണംവാങ്ങി കഷ്ടടപ്പെടുന്നവർ, കൊള്ളപലിശക്കാരുടെ ഭീഷണി നേരിടുന്നവർ, അനധികൃത പണപിരിവ്, ഭീഷണി നേരിടുന്നവർ, വിലപ്പെട്ട വസ്തുക്കൾ പണയം സ്വീകരിച്ച് വട്ടിപലിശ വാങ്ങുന്നവർ, സ്റ്റാന്പ് പേപ്പറിൽ ഒപ്പുവാങ്ങി, കള്ളക്കുറി നടത്തി അനധികൃത സാന്പത്തിക ഇടപാട് നടത്തി വഞ്ചിതരായവർ, ഇവർക്കെല്ലാം അദാലത്തിൽ പരാതി നല്കാം. അംഗീകാരമില്ലാതെ സാന്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളും അദാലത്തിൽ പരിഗണിക്കും. 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഷൊർണൂർ ഡിവൈ എസ്പി ഓഫീസിലാണ് അദാലത്ത്. ഡിവൈഎസ് പി.എൻ മുരളീധരൻ, മറ്റ് പ്രധാന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരാതികൾ കേൾക്കും.
Read More