പാലക്കാട്: കാലുകൾക്കിടയിൽ ബ്രഷുകൾ കൂട്ടിപ്പിടിച്ച് ഒച്ച്, വള്ളങ്ങൾ, തെങ്ങ്, സൂര്യൻ എന്നിവകൊണ്ട് പ്രണവ് കാൻവാസിൽ മലയാളത്തെ വരച്ചുവെച്ചു. ജില്ലാ ഭരണകൂടവും വിവര-പൊതുജന സന്പർക്ക വകുപ്പും ചേർന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യാതിഥിയായി എത്തിയ ചിറ്റൂർ കോളേജ് വിദ്യാർഥി എം.ബി. പ്രണവ് മലയാളനാടിനെയും മലയാളഭാഷയെയും കാൻവാസിൽ തത്സമയം വരച്ചിട്ടത്. കാലുകൾകൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെ തുടർന്ന് പ്രണവ് മന്ത്രി എ.കെ ബാലന്റേതടക്കം ഒട്ടെറെ പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ’മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷതാൻ’ എന്ന വള്ളത്തോൾ കവിത ഉദ്ധരിച്ച് മലയാള ഭാഷയുടെ പ്രാധാന്യം വിവരിച്ച പ്രണവ് സദസിന്റെ കൈയ്യടി നേടി. അച്ഛനുമമ്മയും തന്നെയാണ് തന്റെ കൈകളെന്നും കൈകളില്ലാത്ത വ്യക്തിയായി ആരും തന്നെ കണക്കാക്കരുതെന്നും പ്രണവ്് പറഞ്ഞു. പ്രണവ് വരച്ച ചിത്രം…
Read MoreCategory: Palakkad
പ്രളയദുരിതാശ്വാസ വിതരണത്തിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി വീട്ടമ്മയുടെ പരാതി
വടക്കഞ്ചേരി: പ്രളയ ദുരിതാശ്വാസം സംബന്ധിച്ച പരിശോധനകളിലും ഫണ്ട് അനുവദിക്കുന്നതിലും റവന്യൂ വകുപ്പും രാഷ്ട്രിയ വിവേചനം കാണിക്കുന്നതായി പരാതി. വടക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസിനു കീഴിൽ അഞ്ചു മൂർത്തി മൂർത്തി മംഗലം വേണാട്ട് കളപറന്പ് മീനാക്ഷിയാണ് ഇതുസംബന്ധിച്ച പരാതി ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ളത്. മീനാക്ഷിയുടെ വീട് ഉൾപ്പെടെ പ്രദേശത്തെ അഞ്ച് വീടുകൾ ഓഗസ്റ്റിലെ പ്രളയത്തിൽ മുങ്ങി വീട്ടുപകരണങ്ങളും മറ്റും നശിച്ച സ്ഥിതിയുണ്ടായി. വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഇവിടുത്തുക്കാർ മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലാണ് മൂന്ന് ദിവസം കഴിഞ്ഞത്. എന്നാൽ വിധവയായ മീനാക്ഷിയേയും മക്കളേയും ഒഴിവാക്കി മറ്റു വീട്ടുക്കാർക്കെല്ലാം 10,000 രൂപ പ്രകാരം നൽകി.മീനാക്ഷിയുടെ വീടിനെ മാത്രം സഹായം നൽകുന്നതിൽ നിന്നും ഒഴിവാക്കി.മീനാക്ഷിക്ക് ആയിരം രൂപാ മാത്രമാണ് ശുപാർശ ചെയ്തിട്ടുള്ളത്.ഇവരുടെ വീട്ടിൽ വെള്ളം കയറിയിട്ടില്ലെന്നാണ് റവന്യൂ വകുപ്പിന്റെ പുതിയ കണ്ടെത്തൽ. വീട് വെള്ളത്തിൽ മുങ്ങിയതിന്റെ ഫോട്ടോ സഹിതം…
Read Moreആശ്രയപദ്ധതിയിൽ വിതരണം ചെയ്ത ധാന്യങ്ങൾ കേടായതെന്ന് പരാതി; ആരോപണം രാഷ്ട്രീയ മുതലെടുപ്പെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കൊടുവായൂർ: ആശ്രയപദ്ധതിയിൽ ഉൾപ്പെട്ട കൊടുവായൂർ പഞ്ചായത്തിലുള്ളവർക്ക് വിതരണം ചെയ്ത ധാന്യങ്ങൾ കേടായതാണെന്ന് പരാതി. ഇക്കഴിഞ്ഞദിവസം വലത്തുകാട്ടിലെ താമസക്കാർക്കു വിതരണം ചെയ്ത പരിപ്പ്, കടല എന്നിവയാണ് പുഴുകുത്തി ഉപയോഗിക്കാൻ കഴിയാതായത്. എന്നാൽ ഗുണനിലവാരം നോക്കി പരിശോധിച്ച ശേഷമേ ധാന്യങ്ങൾ വിതരണം നടത്താറുള്ളൂവെന്നും ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അറിയിച്ചു.
Read Moreകൊഴിഞ്ഞാമ്പാറയിൽ പൂട്ടിയിട്ട വീട്ടിൽനിന്നും എട്ടരപവൻ സ്വർണാഭരണം കവർന്നതായി പരാതി
ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പൂട്ടിയിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് എട്ടരപവൻ സ്വർണാഭരണങ്ങൾ കവർന്നു. സ്വർണം നഷ്ടമായെന്നു കാട്ടി അത്തിക്കോട് വീരംപൊറ്റ കെ.കൃഷ്ണദാസാണ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്കിയത്. 25ന് വീട്ടുകാർ വീടുപൂട്ടി ചെന്നൈയിലുള്ള ബന്ധുവീട്ടിലേക്കു പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൃഷ്ണദാസിന്റെ പരാതിയിൽ എസ്ഐ മനോജ് കെ.ഗോപി അന്വേഷണം തുടങ്ങി.
Read Moreഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരിതെളിയും; ചെമ്പൈ പുരസ്ക്കാരം സംഗീതഞ്ജൻ പാലാ സി.കെ.രാമചന്ദ്രന്
ഗുരുവായൂർ: ഗുരുപവനപുരിയെ കർണാടക സംഗീതത്തിന്റെ മാസ്മരികതയിലാഴ്ത്തി ചെന്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും. പിന്നീടുള്ള 15രാപ്പകലുകൾ ക്ഷേത്രനഗരം സംഗീത സാന്ദ്രമാകും.വൈകിട്ട് നാലരക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനാകും.മന്ത്രി വി.എസ്.സുനിൽകമാർ മുഖ്യാതിഥിയാകും.ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്പൈ സ്മാരക പുരസ്ക്കാരം സംഗീതഞ്ജൻ പാലാ സി.കെ.രാമചന്ദ്രന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. തുടർന്ന്്് പുരസ്ക്കാര ജേതാവ് ഉദ്ഘാടന കച്ചേരി അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 6.30മുതൽ സംഗീതാർച്ചനകൾ തുടങ്ങും.ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ദീപം കൊണ്ടുവന്ന്് സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകൾ ആരംഭിക്കുക. രാവിലെ മുതൽ രാത്രി 11 വരെ സംഗീതാർച്ചനകൾ നീണ്ടു നിൽക്കും. രാത്രി ആറര മുതൽ ഒന്പതര വരെ സ്പെഷ്യൽ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികൾ 15ന് ആരംഭിക്കും. രാവിലെ 9 30 മുതൽ ഉച്ചക്ക് 12.30 വരേയും…
Read Moreഒറ്റപ്പാലം, പട്ടാന്പി എന്നിവിടങ്ങളിൽ സ്ഥലം ലഭിച്ചാൽ ഡിപ്പോ അനുവദിക്കുമെന്ന് കെഎസ്ആർടിസി
ഒറ്റപ്പാലം: ഒറ്റപ്പാലത്തും പട്ടാന്പിയിലും സ്ഥലം ലഭ്യമായാൽ ഡിപ്പോ അനുവദിക്കുമെന്ന് കഐസ്ആർടിസി അധികൃതർ. സേവനകേന്ദ്രമോ ഡിപ്പോയോ തുടങ്ങാൻ സ്ഥലസൗകര്യം അത്യാവശ്യമാണ്. ഈ നഗരസഭകൾ ഇതിനു നടപടിയെടുത്താൽ പദ്ധതി അനുവദിക്കുമെന്നു അധികൃതർ വ്യക്തമാക്കി.ഒറ്റപ്പാലം നഗരസഭാ പുതിയ ബസ് സ്റ്റാൻഡിനോടു ചേർന്ന് ഇനിയും സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇതു കഐസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിനു വിട്ടുകൊടുക്കാൻ അധികൃതർ നടപടിയെടുത്താൽ ഒറ്റപ്പാലം നഗരത്തിനും മുതൽക്കൂട്ടാകും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി റെയിൽവേ സ്റ്റേഷനുകളിലേക്ക് പെരിന്തൽമണ്ണ, മണ്ണാർക്കാട് ഡിപ്പോകളിൽനിന്നും സർവീസുകൾ തുടങ്ങുന്നതിനായി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം മുന്പ് പട്ടാന്പി, ഷൊർണൂർ എന്നീ നഗരങ്ങളിൽ ഉണ്ടായിരുന്ന സേവനകേന്ദ്രങ്ങൾ നിർത്തലാക്കിയ അവഗണനയാണ് കാലങ്ങളായി ആവർത്തിക്കുന്നത്. ഇതില്ലാതായതോടെ ഒറ്റപ്പാലത്തിനും കൂടി സേവനകേന്ദ്രം ലഭിക്കാതെ പോകുകയായിരുന്നു.കഐസ്ആർടിസി ബസ് സർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്ന സാഹചര്യവുമുണ്ട്. പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന സർവീസുകളാണ് പടിപടിയായി കഐസ്ആർടിസി വെട്ടിക്കുറച്ചത്. ലാഭകരമായി ഓടിക്കൊണ്ടിരുന്ന സർവീസുകളാണ് ഇത്തരത്തിൽ വെട്ടിക്കുറച്ചത്.ചെർപ്പുളശേരി-എറണാകുളം സർവീസും…
Read Moreഅട്ടവാടിക്കാർ പുറംലോകവുമായി ബന്ധപ്പെടാൻ ചങ്ങാടയാത്ര തന്നെ ശരണം
ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: മംഗലംഡാമിന്റെ മറുകരയായ അട്ടവാടിയിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ വെള്ളം നിറഞ്ഞുകിടക്കുന്ന റിസർവോയറിലൂടെ പ്രാണൻ അടക്കിപ്പിടിച്ചുള്ള ചങ്ങാടയാത്ര താണ്ടണം.യാത്രയ്ക്കിടെ കാറ്റും കോളും വന്നാൽ പിന്നെ ശ്വാസംവിടാൻപോലും ഇവർ ഭയക്കും. രാവിലെയും വൈകുന്നേരവുമുള്ള സ്കൂൾ കുട്ടികളുടെ ചങ്ങാടയാത്രയാണ് ഏറെ ഭീതിജനകം. ഇവിടത്തുകാർക്ക് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും ഡാം നിറഞ്ഞ് തുളുന്പിനില്ക്കുന്ന മാസങ്ങളിലെ ചങ്ങാടയാത്രയ്ക്ക് കുറച്ചു മനോധൈര്യം വേണം. നീന്തലറിയാത്തവരാണെങ്കിൽ ആധിയേറും. എന്നാൽ നീന്തൽ അറിയാത്തവർ ഇവിടെ താമസക്കാരായുണ്ടാകില്ല. ചെറിയ കൂട്ടികൾവരെ നീന്തൽ പഠിച്ചിരിക്കും. രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധിക്കും. പൊൻകണ്ടം കരഭാഗത്തെ പത്തോളം കടവുകളിൽനിന്നാണ് അട്ടവാടിക്കാർ വീടുകളിലെത്തുക. മുളകൾ കൂട്ടികെട്ടിയോ മരപലകൾകൊണ്ടോ ആണ് ചങ്ങാടം നിർമിക്കുന്നത്. ഒഴിഞ്ഞ വലിയ പ്ലാസ്റ്റിക് കന്നാസുകൾ വെള്ളം കടക്കാത്തവിധം അടച്ച് പലകകൾക്കിടയിൽ കെട്ടിയും ചങ്ങാടം ഉണ്ടാക്കുന്നവരുണ്ട്.രണ്ടുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കയർകെട്ടും. ഈ കയർപിടിച്ചു വലിച്ചാണ് ചങ്ങാടത്തെ മുന്നോട്ടുനീക്കുക. കാറ്റുള്ള സമയങ്ങളിൽ അതീവശ്രദ്ധയും…
Read Moreഇടുങ്ങിയ റോഡുകളിൽ പരിശോധന പാടില്ലെന്ന ഉത്തരവ് പാലിക്കാതെ പോലീസ്
മണ്ണാർക്കാട്: ഇടുങ്ങിയ റോഡുകളിലും വളവുകളിലും പോലീസ് പരിശോധന പാടില്ലെന്ന ഹൈക്കോടതി ഉത്തരവു നില്ക്കുന്നതിനിടെ മണ്ണാർക്കാട് ട്രാഫിക് പോലീസിനു ഇതൊന്നും ബാധകമാകുന്നില്ല. കൊടുംവളവുകളും കയറ്റവുമുള്ള മണ്ണാർക്കാട് ബൈപാസ് റോഡിലാണ് ട്രാഫിക് പോലീസിന്റെ ഈ ഞാണിേ·ൽ കളി. അപകടങ്ങൾ പതിയിക്കുന്ന ബൈപാസ് റോഡിലാണ് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്. മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് എംഎൽഎയുടെ പ്രത്യേക നിർദേശപ്രകാരം മണ്ണാർക്കാട് മിനി ബൈപാസ് എന്നപേരിൽ ബൈപാസ് അനുവദിച്ചത്. ഈ റോഡിന്റെ ഇടുങ്ങിയ ഭാഗമാണ് വടക്കുമണ്ണം, ശിവൻകുന്ന് പ്രദേശങ്ങൾ. ഇവിടെ റോഡിന് ആറുമീറ്റർ വീതിപോലുമില്ല. രണ്ടുവാഹനങ്ങൾ തിങ്ങിഞെരുങ്ങിയാണ് ഇതുവഴി പോകുന്നത്. ഇവിടെ എതിരേനിന്നും വരുന്ന വാഹനങ്ങൾ കാണാനാകുന്നില്ല. പോലീസ് ജീപ്പും പോലീസുകാരും തടിച്ചുകൂടുന്നതോടെ കുരുക്കു രൂക്ഷമാകുന്നു. എംഇഎസ് കോളജ് പരിസരം, കല്യാണകാപ്പ്, തെങ്കര, പഴയ ചെക്ക്പോസ്റ്റ്, നെല്ലിപ്പുഴ ഭാഗങ്ങളിലാണ് മുൻകാലങ്ങളിൽ വാഹന പരിശോധന നടത്തിയിരുന്നത്.എത്രയുംവേഗം ഈ ഭാഗത്തെ പോലീസ് പരിശോധന അവസാനിപ്പിക്കണമെന്ന…
Read Moreഇരിങ്ങാലക്കുട ഡിവൈഎഫ്ഐ നേതാവിന്റെ പീഡനശ്രമം; പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി കിട്ടിയില്ലെന്ന് പെണ്കുട്ടി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും യാതൊരുവക നടപടികളും നീതിയും ലഭിച്ചില്ലെന്ന വാദവുമായി പെണ്കുട്ടി പരസ്യമായി രംഗത്തെത്തി. സംഭവം നടന്ന് പരാതി നല്കിയതിനുശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടുപോലും ഇക്കാര്യത്തിൽ പോലീസ് പ്രതിയെ പിടികൂടുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്കിയത്. ഇതുവരെ ഈ വിഷയവുമായി ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണകക്ഷിയായ പാർട്ടിയുടെ സമ്മർദ്ദമാണ് പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ കാരണമെന്നും പെണ്കുട്ടി പറഞ്ഞു. പരാതി നല്കിയിട്ടും പാർട്ടി യോഗങ്ങളിൽ താൻ പങ്കെടുത്തിരുന്നു. എന്നാൽ ഇനി തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യം നഷ്ടപ്പെട്ടതായും പെണ്കുട്ടി വ്യക്തമാക്കി.
Read Moreമാലിന്യ മുക്ത ജില്ല; മലമ്പുഴ ഉദ്യാനത്തിൽ ശുചീകരണ പ്രവൃത്തികൾ തുടങ്ങി
പാലക്കാട്: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ടൂറിസം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ പാലക്കാട് പദ്ധതിയുടെ ഭാഗമായി മലന്പുഴ ഉദ്യാനത്തിൽ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലന്പുഴ ഐടിഐയിലെ ഇരുനൂറിലധികം എൻ.എസ്.എസ്. വൊളന്റിയർമാർ ’ഫ്രീഡം ഫ്രം വേസ്റ്റ്’ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റു മാലിന്യങ്ങൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശുചീകരണയജ്ഞത്തിനു ശേഷം നവംബർ ഒന്നിന് മലന്പുഴ ഉദ്യാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വാർഡുതല ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിലെ പഞ്ചായത്ത് വാർഡുകളെ ഡിസംബർ എട്ടിനും ജില്ലയെ ജനുവരി 26നും മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഹരിതകേരളം സംസ്ഥാന റിസോഴ്സ്പേഴ്സണ് ഡോ.കെ.വാസുദേവൻ പിള്ള അധ്യക്ഷനായി. ജില്ലാ…
Read More