മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസികോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത മിക്ക കോളനികളും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെ പിടിയിലാണ്. അട്ടപ്പാടിയിലെ വിവിധ ആദിവാസി കോളനികളിൽ പോഷകാഹാരക്കുറവു പരിഹരിക്കാൻ നടപടിയുമായി സർക്കാർ നീങ്ങുന്പോഴും പല കോളനികളും അവഗണനയിലാണ്. മലയർ, മുടുകർ, കാട്ടുനായ്ക്കർ വിഭാഗത്തിൽപെട്ട ആദിവാസികൾ താമസിക്കുന്ന 25 കോളനികളാണ് മണ്ണാർക്കാട്, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലുള്ളത്. അഞ്ച് മലയർകോളനിയും മൂന്നു മുടുകർ കോളനിയും 15 കാട്ടുനായ്ക്കർ കോളനികളിലുമായി നിരവധി ആദിവാസി കുടുംബങ്ങളുമാണുള്ളത്. ഈ കോളനികളിൽ മിക്കതിലും ഗതാഗതം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നു മാത്രമല്ല വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്.ഭൂരിഭാഗം ആദിവാസി കോളനികളിലെയും വീടുകൾ നിർമാണം പാതിവഴിയിലാണെന്ന് മാത്രമല്ല പൂർത്തിയായവ പലതും തകരും ചെയ്യുന്നു. ആദിവാസി ക്ഷേമത്തിനായി സർക്കാർ നല്കുന്ന ഫണ്ടുകൾ ഇടനിലക്കാർ കൊണ്ടുപോകുന്നതായും പരാതിയുണ്ട്. കാട്ടിൽനിന്ന് പച്ചമരുന്ന്, തേൻ മുതലായവ ശേഖരിച്ചു വില്പനനടത്തി ഉപജീവനം…
Read MoreCategory: Palakkad
ദുരിതബാധിത പ്രദേശങ്ങളിൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് പ്രിയദർശിനി ക്ലബിന് നെഹ്റു യുവകേന്ദ്രയുടെ ഉപഹാരം
ആലത്തൂർ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് കാവശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബിന് നെഹ്റു യുവകേന്ദ്രയുടെ ഉപഹാരം. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മാന്നാറിലെ പാവൂക്കര വൈദ്യൻ കോളനി, കൊരട്ടിക്കാട് കിഴക്ക്, മിനി കന്പനിക്കുസമീപം, പൊതൂർ, മാവേലിക്കര പ്രായിക്കര എന്നിവിടങ്ങളിൽ നേരിട്ടെത്തി അരി, വെള്ളം, വസ്ത്രം, ചെരുപ്പ്, ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, തേങ്ങ എന്നിവ വിതരണം ചെയ്തിരുന്നു. കൂടാതെ പുതിയങ്കം തെക്കുമുറി ലക്ഷംവീട് കോളനിയിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ എട്ടു കുടുംബങ്ങൾക്ക് താത്കാലിക ഷെഡ് ഒരുക്കുന്നതിനും ക്ലബ് പ്രവർത്തിച്ചു. കാവശേരി വാഴയ്ക്കച്ചിറ, എടപ്പറന്പ്, ആലത്തൂർ മലമലമൊക്ക് എന്നിവിടങ്ങളിൽ വെള്ളം കയറിയപ്പോൾ പോലീസ്, അഗ്നിശമന സേന എന്നിവരോടൊപ്പം രക്ഷാപ്രവർത്തനത്തിനും ക്ലബ് അംഗങ്ങൾ നേതൃത്വം നല്കി. എം.ബി.രാജേഷ് എംപിയിൽനിന്ന് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സുനു ചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി. നെഹ്റു…
Read Moreഉപ്പുമണ്ണിലെ ഭൂമി വിള്ളൽ: വിദഗ്ധസംഘം 29ന് പരിശോധനയ്ക്കെത്തിയേക്കും
മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ കുന്നിൻചെരിവായ ഭൂമി പിളർന്ന് ഒന്നരമാസമായി ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നില്ക്കുന്പോൾ വിദഗ്ധസംഘം പരിശോധനയ്ക്ക് എത്താമെന്ന് അറിയിച്ചിട്ടുള്ളത് ഈമാസം 29ന് മാത്രം. തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽ നിന്നുള്ള ശാസ്ത്രസംഘമാണ് 29ന് ഉപ്പുമണ്ണിൽ എത്തുമെന്നു പറഞ്ഞിട്ടുള്ളത്. തീയതി ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയും റവന്യു അധികൃതർക്കുണ്ട്. ഈമാസം പത്തിനുമുന്പ് സ്ഥലത്തെത്തി പരിശോധന നടത്താമെന്നായിരുന്നു മുന്പ് പറഞ്ഞിരുന്നത്. അതിനുമുന്പും പലതവണ തീയതികൾ മാറ്റിയിരുന്നു. സംഘം പരിശോധന നടത്തി റിപ്പോർട്ട് നല്കിയാൽ മാത്രമേ ഇതിലൂടെ നിരോധിച്ചിട്ടുള്ള ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകൂ. പേമാരിയുണ്ടായ കഴിഞ്ഞമാസം 17ന് രാവിലെയാണ് രണ്ടേക്കറോളം വരുന്ന കുന്നിൻചെരിവായ കൃഷിയിടത്തിൽ അർധവൃത്താകൃതിയിൽ വലിയ വിള്ളൽ കാണപ്പെട്ടത്. ഇതിനൊപ്പം സമീപത്തെ ജാനു വേലായുധന്റെ വീടിനു വിള്ളലുണ്ടായി തകർന്നു. ഇവരുടെ വീട്ടുമുറ്റത്തെ കിണറിലും മണ്ണിടിച്ചിലുണ്ടായി. റവന്യൂ, ജില്ലാ ജിയോളജി, പോലീസ് തുടങ്ങിയ വകുപ്പുമേധാവികൾ സ്ഥലത്തെത്തി…
Read Moreകർഷകർക്ക് ആശ്വാസമായി; തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പോത്തുണ്ടി കനാലിൽ അറ്റകുറ്റപ്പണികൾക്കു തുടക്കം
അയിലൂർ: പോത്തുണ്ടി ജലസംഭരണിയിൽ വെള്ളമുണ്ടായിട്ടും കനാലുകളുടെ അറ്റകുറ്റപ്പണി നടത്താത്തിനാൽ ആശങ്കയിലായ കർഷകർക്ക് ആശ്വാസമായി കനാലുകളുടെ നവീകരണ പ്രവൃത്തികൾ തുടങ്ങി. പോത്തുണ്ടി പദ്ധതിയുടെ ഇടതുവലത് കനാലുകളുടെ അറ്റകുറ്റപ്പണിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കനാലുകളുടെ നവീകരണം നടത്തുന്നുണ്ടെങ്കിലും ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ള കനാലുകളിലെ കല്ലും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യേണ്ടി വരുമെന്നും കർഷകർ പറഞ്ഞു. ഇതോടെ പോത്തുണ്ടി പദ്ധതിക്കു കീഴിൽ വരുന്ന നെ·ാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിലെ കനാലുകൾ നവീകരിച്ചുതുടങ്ങി. ആറു പഞ്ചായത്തുകളിലായി 4785 ഹെക്ടർ കൃഷിയിടത്തിലേക്കാണ് കനാൽ വെള്ളം ഉപയോഗിക്കുന്നത്. പാളിയമംഗലം, കുറുന്പൂര്, ചേരുംകാട് ഭാഗങ്ങളിൽ ബണ്ടുതകർന്ന നിലയിലാണ്. പോത്തുണ്ടി കനാലിലെ ചിലയിടങ്ങളിലെ ലീക്കേജ് അടയ്ക്കുന്ന പണികളും തകൃതിയിൽ നടക്കുന്നു. പൂഞ്ചേരി, ഓവുപാറ കനാലുകളിലെ കിലോമീറ്റർ ദൂരം മണ്ണുനീക്കം ചെയ്യേണ്ടതായുണ്ട്. ഒന്നാംവിള നെൽകൃഷി കൊയ്ത്തിനു തുടക്കമായെങ്കിലും ആഴ്ച്കൾ കഴിഞ്ഞാൽ മാത്രമെ പരക്കേ…
Read Moreതൃശൂർ-പാലക്കാട് ദേശീയപാതയിൽ വീണ്ടും അപകടം; മംഗലംപാലം ഡിവൈഡറിൽ കാറിടിച്ച് യാത്രക്കാരായ മൂന്നുപേർക്കു പരിക്കേറ്റു
വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിൽ വീണ്ടും അപകടം. മംഗലംപാലത്തിലെ ഡിവൈഡറിൽ കാറിടിച്ച് തകർന്നു കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. സേലം മേട്ടുക്കാട് പ്രേംകുമാർ (28), ഈറോഡ് ഇന്ത്യൻ പബ്ലിക് സ്കൂളിലെ മണി (39), ആലുവ മഞ്ജു ബാഷ (60) എന്നിവർക്കാണ് പരിക്ക്. ഇവരെ സമീപത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്കി പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും ഈറോഡിലെ ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരിൽ കാർ ഓടിച്ചിരുന്ന പ്രേംകുമാറിന് ഗുരുതരമായ പരിക്കുണ്ട്. രാവിലെ കുതിരാനിൽ റോഡ് ബ്ലോക്കായിരുന്നതിനാൽ യഥാസമയം വിദഗ്ദ്ധ ചികിത്സയും വൈകി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്ന് ചുരുങ്ങി. ഡ്രൈവർ സീറ്റിൽ പ്രേംകുമാർ കുടുങ്ങിക്കിടന്നു. വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പ്രേംകുമാറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തുടയെല്ല് പൊട്ടി. ഇന്നുരാവിലെ ആറരയോടെയായിരുന്നു അപകടം. ഈറോഡിൽനിന്നും ആലുവയിലേക്ക് പോവുകയായിരുന്നു കാർ. ഡിവൈഡറിലിടിച്ച് തകർന്ന കാർ…
Read Moreവരാപ്പുഴ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ; ദേഹയിൽ നിന്നും നെടുമ്പാശേരിയിലെത്തിയപ്പോഴാണ് അബ്ദുൾ നാസർ പിടിയിലായത്
നെടുന്പാശേരി: ഏഴു വർഷം ഒളിവിലായിരുന്ന വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽ പോലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്മാർ ചേർന്ന് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശി അബ്ദുൾ നാസർ (61) ആണു പിടിയിലായത്. ദോഹയിൽനിന്നാണ് ഇയാൾ നെടുന്പാശേരിയിൽ വന്നിറങ്ങിയത്. 2011 മുതൽ ഒളിവിലായ ഇയാളെ പിടികിട്ടാപ്പുള്ളി എന്ന നിലയിൽ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
Read Moreഅപകടങ്ങൾ പതിവാകുന്ന പെരുവെമ്പ് ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു
പുതുനഗരം: വാഹനാപകടങ്ങളും ഗതാഗതതടസവും പതിവാകുന്ന പെരുവെന്പ് നാലുമൊക്ക് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. പാലത്തുള്ളി, മന്ദത്തുകാവ്, പുതുനഗരം, കിണാശേരി എന്നിവിടങ്ങളിൽനിന്നുള്ള പാത ഒന്നിക്കുന്ന സ്ഥലമാണിത്. ഒരാഴ്ചമുന്പ് ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് പാലത്തുള്ളി കുന്നംകാട് ദേവന്റെ ഭാര്യ മരണമടഞ്ഞിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെയായിരുന്നു മരണം. മുന്പും ഇവിടെ നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിലവിൽ പുതുനഗരം-പാലക്കാട് പ്രധാനപാതയിൽ അന്പതിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ തുടർച്ചയായി നിരവധി വാഹനങ്ങളും ചീറിപ്പായുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർഥികൾ റോഡു മുറിച്ചു കടക്കുന്നത് ഭീതിയോടെയാണ്. പ്രായാധിക്യമുള്ളവർക്ക് പരസഹായം കൂടാതെ പാത മറികടക്കാൻ കഴിയില്ല. പാലത്തുള്ളി, മന്ദത്തുകാവ് എന്നിവിടങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ പെരുവെന്പ് പ്രധാനപാത മുറിച്ചു കടക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ചികിത്സയ്ക്കായി കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പ്രദേശങ്ങളിൽനിന്നു രോഗികളുമായെത്തുന്ന വാഹനങ്ങളും ഗതാഗതതടസത്തിൽ…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ജില്ലയിൽ നിന്നും സമാഹരിച്ചത് 16.74 കോടിയും 2.27 ഏക്കർ സ്ഥലവും
പാലക്കാട്: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകർച്ചയിൽ നിന്നും കരകയറാൻ പാലക്കാട് ജില്ലയിൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 16,74,14,384 കോടി രൂപയും 2.27 ഏക്കർ (227.5 സെന്റ് ) സ്ഥലവുമാണ്. ജില്ലയിൽ നിന്നും ജില്ലാ കളക്ടറേറ്റ് വഴി സമാഹരിച്ച തുക 7,97,43,242 കോടിയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിൽ സെപ്തംബർ 11 മുതൽ 13 വരെ താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ ധനസമാഹരണ പരിപാടിയിൽ ലഭിച്ചത് 2,18,09,949 കോടിയുമാണ്.ഒറ്റപ്പാലം താലൂക്ക് 25,58,083, പട്ടാന്പി താലൂക്ക് 24,82,062, ആലത്തൂർ താലൂക്ക് 54,16,435 ചിറ്റൂർ 48,75,604, പാലക്കാട് 28,32,283 മണ്ണാർക്കാട് താലൂക്ക് 36,45,482 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ലഭിച്ച തുക. സെപ്തംബർ 14 ജില്ലാ കളക്ടറേറ്റിലെ ധനസമാഹരണ ക്യാന്പിൽ ലഭിച്ചത് 1,31,61,149 രൂപയും സെപ്തംബർ 15ന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ ക്യാന്പ് നടത്തി സമാഹരിച്ചത് 75,82,044…
Read Moreകേരളഭരണം പൈലറ്റില്ലാത്ത വിമാനം പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പാലക്കാട്: പൈലറ്റില്ലാത്ത വിമാനം പോലെയാണ് കേരള ഭരണം മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ഭരണത്തിൽ ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്. ഇ-ഫയലിംഗിലൂടെ ഭരണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. വെള്ളപ്പൊക്കത്തെ പ്രളയമായി മാറ്റിയ ഗവണ്മെന്റാണ് പിണറായിയുടേത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായ ദുരന്തമാണ് ഈ പ്രളയമെന്നും, ഇതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബഹുസ്വരതയെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് യോഗത്തിൽ സംസാരിച്ച കെ പി സി സി പ്രസിഡൻറ് എം. എം ഹസ്സൻ പറഞ്ഞു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. സ്ത്രീ പീഡന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് നീതിരഹിതമാണെന്നും എം .എം ഹസ്സൻ പറഞ്ഞു. യു…
Read Moreചൂട് കൂടുന്നു; മലമ്പുഴയിൽ ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു; പുറത്ത് പൊള്ളലേറ്റ ആനന്ദ് ആശുപത്രിയിൽചികിത്സ തേടി
പാലക്കാട് : മലന്പുഴ മൽസ്യം വളർത്തുകേന്ദ്രത്തിലെ താത്കാലിക തൊഴിലാളിക്ക് സൂര്യതാപമേറ്റു. മലന്പുഴ കരടിയോട് വിജയലക്ഷ്മി ഭവനത്തിൽ ആനന്ദ് (27)നാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ സൂര്യതാപമേറ്റത്. ജോലിക്കിടയിൽ പുറത്തു വലതു ഭാഗത്തായി പൊള്ളലേറ്റതിന്റെ പാടുണ്ട്. രണ്ട് മണിയോടെ ഈ ഭാഗത്തു് കനത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകരോട് ശരീരത്തിൽ വേദനയുള്ള ഭാഗത്തു നോക്കിയപ്പോഴാണ് പൊള്ളലേറ്റതു കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് ഡോക്ടർ അറിയിച്ചത് . വൈകിട്ടോടെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.
Read More