മൃ​ഗ​സ്നേ​ഹ​മി​ല്ലാ​ത്ത സ​മൂ​ഹ​വും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും; ത​ല​യി​ൽ പ്ലാ​സ്റ്റി​ക് പാ​ത്രം കു​ടു​ങ്ങി തെ​രു​വു​നാ​യ അ​ല​യാ​ൻ തു​ട​ങ്ങി​യി​ട്ട് ഒരുമാസം

ആ​ന​ക്ക​ര: ഒ​രു​മാ​സ​മാ​യി ഒ​രു​തു​ള​ളി വെ​ള​ളം​പോ​ലും ക​ഴി​ക്കാ​ൻ ക​ഴി​യാ​തെ തെ​രു​വുനായ. മൃ​ഗ​സ്നേ​ഹ​മി​ല്ലാ​ത്ത സ​മൂ​ഹ​വും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ആ​ന​ക്ക​ര ക​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട ആ​ന​ക്ക​ര, കു​ന്പി​ടി, ന​യ്യൂ​ർ, മു​ണ്ട​ക്കോ​ട്, ചേ​ക്കോ​ട് സ്കൈ​ലാ​ബ് ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ല​യി​ൽ പ്ലാ​സ്റ്റി​ക് പാ​ത്രം കു​ടു​ങ്ങി തെ​രു​വു​നാ​യ അ​ല​യാ​ൻ തു​ട​ങ്ങി​യി​ട്ട്.

എ​ന്നാ​ൽ കെ​ണി​വ​ച്ച് പി​ടി​ച്ച് ത​ല​യി​ൽ കു​രു​ങ്ങി​കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് പാ​ത്രം ഒ​ഴി​വാ​ക്കാ​ൻ ആ​രും മു​ന്നോ​ട്ട് വ​ന്നി​ട്ടി​ല്ല. പ്ലാ​സ്റ്റി​ക് പാ​ത്രം ഉൗ​രു​ന്ന​തി​നി​ട​യി​ൽ നാ​യ​യു​ടെ ക​ടി​യേ​ല്ക്കു​മോ​യെ​ന്ന ഭ​യ​വും ആ​ളു​ക​ളെ ഈ ​സ​ാഹസ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു.

ആ​റു​മാ​സം മു​ന്പ് ഇ​തു​പോ​ലെ ത​ല​യി​ൽ പ്ലാ​സ്റ്റി​ക് പാ​ത്രം കു​ട​ങ്ങി​യ തെ​രു​വു​നാ​യ മൂ​ന്ന് കു​ടി​യി​ൽ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പ​റ​ന്പി​ലെ കു​ഴി​യി​ൽ വീ​ണി​രു​ന്നു.ഇ​തി​നെ ക​യ​റി​ട്ട് ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ത​ല​യി​ൽ കു​രു​ങ്ങി​യ പ്ലാ​സ്റ്റി​ക്ക് പാ​ത്രം ഉൗ​രി​പോ​ന്ന് നാ​യ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി പാ​ത്രം ത​ല​യി​ൽ കു​രു​ങ്ങി​കി​ട​ക്കു​ന്ന തെ​രു​വു​നാ​യ ഇ​ത് ഉൗ​രാ​ൻ​വേ​ണ്ടി പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ര​ക്ഷാ​മാ​ർ​ഗ​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ത​ല​യി​ൽ പ്ലാ​സ്റ്റി​ക് പാ​ത്രം കു​രു​ങ്ങി​ക്കി​ട​ന്ന് ഒ​രു​തു​ള്ളി വെ​ള​ള​ത്തി​നാ​യി അ​ല​യു​ന്ന തെ​രു​വു​നാ​യ​യെ മ​റ്റ് നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്നു​ണ്ട്.

ഒ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ഈ ​തെ​രു​വു​നാ​യ ആ​ന​ക്ക​ര​യി​ൽ എ​ത്തു​ന്ന​ത്. ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി​യ​തോ​ടെ ക​ണ്ണു​പോ​ലും കാ​ണാ​ൻ ക​ഴി​യാതെ നാ​യ മ​തി​ലി​ലും മ​റ്റും മു​ട്ടു​ന്ന കാ​ഴ്ച്ച ഏ​റെ ദ​യ​നീ​യ​മാ​ണ്.

Related posts