നെല്ലിയാന്പതി: പോത്തുണ്ടികൈകാട്ടി ചുരം പാതയിൽ ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും മഴപെയ്താൽ ഇനിയും യാത്ര മുടങ്ങും. കുണ്ടറച്ചോല മുതൽ ചെറുനെല്ലിയുടെ മുകൾ ഭാഗം വരെ 19 ഭാഗങ്ങളിലാണ് വലിയതോതിൽ മണ്ണ് പാതയിരികിലേക്ക് മാറ്റിയിട്ടിട്ടുള്ളത്. ഇത് ശക്തമായ മഴ പെയ്താൽ വീണ്ടും പാതയിലേക്കെത്തും. നെല്ലിയാന്പതി പാതയിൽ ഉരുൾപൊട്ടിയും, മണ്ണിടിഞ്ഞും മരങ്ങൾ വീണും നിരവധി ഭാഗത്താണ് ഒരാഴ്ച്ച ഗതാഗതം തടസ്സപ്പെട്ടത്. ഉരുൾപൊട്ടലിൽ കുണ്ടറച്ചോല പാലം ഒലിച്ചുപോയിരുന്നു. ഇതോടെ മുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കുണ്ടറച്ചോലയുടെ മുകൾഭാഗത്തുള്ള തടസ്സങ്ങൾ നീക്കാൻ ജെസിബികളും ഉപയോഗിച്ചാണ് മണ്ണ് നീക്കി കൊണ്ടിരിയ്ക്കുന്നത്. ഇത്തരത്തിൽ നീക്കിയ മണ്ണ് പാതയുടെ ഇരുവശങ്ങളിലേക്കുമായി കൂട്ടിയിട്ടിരിയ്ക്കുന്നത്. ഇത് ചില ഭാഗങ്ങളിൽ പത്തടിയോളം ഉയരത്തിലാണ് മണ്ണ് നീക്കി ചെറുവാഹനം കടന്നുപോകുന്ന രീതിയിൽ കൂട്ടിയിട്ടിട്ടുള്ളത്. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ വാഹനം കയറിയിറങ്ങിയും പാതയിലേക്ക് മണ്ണ് ഇടിഞ്ഞു വീണു തുടങ്ങി. മുകളിലെ പാറക്കെട്ടുകളിൽ നിന്നുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുന്നതിനാൽ മണ്ണ് ഇപ്പോഴും…
Read MoreCategory: Palakkad
ഭാരതപുഴയുടെ പഴയപ്രതാപം തിരിച്ചുപിടിക്കും; പുഴ സംരക്ഷണത്തിനായി കൂട്ടായ്മയൊരുങ്ങി
ലക്കിടി: ലക്കിടി-പേരൂരിൽ ഭാരതപുഴ സംരക്ഷണത്തിന് ജനകീയ ഉദ്യോഗസ്ഥ സർവകക്ഷി ഇടപെടലോടെ കൂട്ടായ്മയൊരുങ്ങി. കനത്തകാലവർഷത്തിൽ അടുത്തിടെ നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴയിൽ ഒഴുക്കുകുറഞ്ഞ് മണൽതിട്ടുകൾ രൂപപ്പെട്ടതോടെ ഭാരതപുഴയുടെ പഴയപ്രതാപം തിരിച്ചുപിടിക്കാനായി ഇതിനെ സംരക്ഷിക്കാനാണ് കൂട്ടായ്മ രൂപപ്പെട്ടിട്ടുള്ളത്. മണലെടുത്ത് നാശത്തിലേയ്ക്ക് നീങ്ങിയ പുഴയുടെ കാഴ്ച്ച കുറച്ച് കാലങ്ങളായി ആരെയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇപ്പോൾ മണൽ വീണ്ടും നിറഞ്ഞിട്ടുള്ളതോടെ ഇത് അനധികൃത ഇടപെടലിലൂടെ ഉൗറ്റിയെടുത്ത് കൊണ്ടുപോകാതിരിക്കണമെന്ന ആവശ്യമാണ് ജനകീയമായി ഉയർന്നിട്ടുള്ളത്. ലക്കിടി തീരദേശ റോഡിന് സമീപത്തെ പുഴയിലെ മണൽപരപ്പിലിരുന്ന് ചേർന്ന ആദ്യയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപാനാരായണൻ അധ്യക്ഷത വഹിച്ചു. എം.രാമകൃഷ്ണൻ, കെ.ശ്രീവൽസൻ, ടി.ഷിബു, വില്ലേജ് ഓഫീസർ കെ.ബി.ശ്രീലാൽ, ഒറ്റപ്പാലം എസ്ഐ പി.ശിവശങ്കരൻ, മണികണ്ഠൻ, സി.കെ.ശിവദാസ്, എം.കെ.ഹരി, രാജേഷ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ പുഷ്പവല്ലി, കെ.രാധ, സുനിത, അജിത എന്നിവരും നാട്ടുകാരും പങ്കെടുത്തു. ഭാരതപുഴ സംരക്ഷണസമിതിയ്ക്ക് രൂപംനല്കി. മണൽകൊള്ള നടക്കാതിരിക്കാനും പുഴയിലേയ്ക്ക് മാലിന്യം…
Read Moreകുന്തിപ്പുഴയിൽ പെടുന്നനെ വെള്ളം പൊങ്ങി; തത്തേങ്ങലം ബീച്ച് വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ സമയോജിത ഇടപെടലിൽ ഒഴിവായത് വൻ അപകടം
മണ്ണാർക്കാട്:കുന്തിപ്പുഴയിൽ പെടുന്നനെ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഇന്നലെ വൈകീട്ട് തത്തേങ്ങലത്തെ മണൽ തുരുത്ത് വെള്ളത്തിൽമുങ്ങി. ഇതോടെ പോലീസ് സന്ദർശകരെ കയറ്റിവിട്ടു. സൈരന്ധ്രി ബീച്ചെന്ന് നാട്ടുകാർ പേരിട്ട് വിളിക്കുന്ന തത്തേങ്ങലത്തെ മണൽ തുരുത്തിൽ ഇന്നലെ ആദ്യ അപകട സൂചനയുണ്ടായയത് പൊടുന്നനെയാണ്. രാവിലെ മുതൽ അട്ടപ്പാടി മലനിരകളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. സാധാരണ മലവെള്ളത്തിന്റെ തോതനുസരിച്ചാണ് കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയരുക പതിവാണ്. എന്നാൽ കലങ്ങിമറിഞ്ഞുവരുന്ന വെള്ളം കണ്ടതോടെ അപകടം മനസ്സിലാക്കിയ നാട്ടുകാരും പോലീസും ചേർന്ന് തുരുത്തിലെത്തിയ സന്ദർശകരെ കയറ്റിവിടുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.30 യോടെയാണ് സംഭവം .നിരവധി സന്ദർശകരാണ് മണൽ തുരുത്തിൽ ഈ സമയം എത്തിയിരുന്നത്.തുരുത്തിലേക്ക് കടന്നുപോകുന്ന ചെറിയ പാലം പുഴയുടെ കൈവരിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി സന്ദർശകരെത്തിയ ഇരുചക്രവാഹനങ്ങളും വെള്ളത്തിലകപ്പെട്ടു .നാട്ടുകാരുടേയും പോലീസിന്േറയും സമയോജിത ഇടപെടലാണ് വലിയൊരപകടം ഒഴിവാക്കിയത് .
Read Moreനഗരസഭാ കൗണ്‍സിൽ യോഗത്തിൽ മിനിറ്റ്സിൽ വ്യാജ ഒപ്പിട്ട സംഭവം; നഗരസഭാ കൗണ്‍സിലർക്കെതിരേ കേസെടുത്തു
ഷൊർണൂർ: നഗരസഭാ കൗണ്‍സിലർക്കെതിരേ പോലീസ് കേസെടുത്തു. നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഹാജരാകാതിരുന്ന ബിജെപി അംഗം എം.കെ.വിപിൻനാഥിന്റെ ഒപ്പ് വ്യാജമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതാണ് ബിജെപിയിലെ തന്നെ മറ്റൊരു കൗണ്‍സിലറായ സിനി മനോജിനെതിരേ കേസെടുക്കാൻ കാരണമായത്. നഗരസഭാ ചെയർപേഴ്സണ്‍ വി.വിമലയുടെ പരാതിയെ തുടർന്നാണ് ഷൊർണൂർ പോലീസ് ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചേർന്നാണ് സിനി മാനോജിനെതിരേ കേസെടുത്തത്. കൈയക്ഷര വിദഗ്ധന്റെ പരിശോധന കൂടി നടത്തിയിട്ടുണ്ട്. തനിക്കുവേണ്ടിയും കൗണ്‍സിൽ യോഗത്തിൽ ഹാജരാകാത്ത കൗണ്‍സിലർക്കുവേണ്ടി മിനിറ്റ്സിൽ ഒപ്പുവച്ചത് താനാണെന്ന് കൗണ്‍സിൽ യോഗത്തിൽ സിനി മനോജ് തുറന്നു സമ്മതിച്ചെങ്കിലും പിന്നീട് തിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിൽ ഉപസമിതി നിയോഗിച്ചിരുന്നു. ഇവരുടെ കൂടി തീരുമാനപ്രകാരമാണ് സിനിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞദിവസം ചേർന്ന ഷൊർണൂർ നഗരസഭാ കൗണ്‍സിൽ യോഗത്തിലാണ് വിവാദമായ സംഭവമുണ്ടായത്. യോഗം തുടങ്ങിയ ഉടനേ സിപിഎമ്മിലെ എൻ.ജയപാലനാണ് ഹാജർ പുസ്തകം പരിശോധിക്കണമെന്ന്…
Read Moreഉപ്പുമണ്ണിലെ വിള്ളൽ; ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തുനിന്നുള്ള ശാസ്ത്രസംഘം എത്തുമെന്ന് റവന്യൂ അധികൃതർ
മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തുനിന്നുള്ള ശാസ്ത്രസംഘം എത്തുമെന്ന് റവന്യൂ അധികൃതർ. നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള പ്രത്യേക ടീമാണ് എത്തുക. ദുരന്തസാധ്യത, ഭൂമി പിളർന്നതിനെ തുടർന്ന് പ്രദേശത്തെ ഭൂഘടനയിലുണ്ടാകുന്ന ആഘാതം, സുരക്ഷാനടപടി തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിക്കും. ശാസ്ത്രസംഘത്തെ എത്രയുംവേഗം സ്ഥലത്തെത്തിക്കുന്നതിന് ന്യൂഡൽഹിയിലുള്ള സെന്ററിന്റെ കേന്ദ്ര ആസ്ഥാനത്തും സമ്മർദം ചെലുത്തുമെന്ന് പി.കെ.ബിജു എംപി പറഞ്ഞിട്ടുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു. എംപി കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഭൂമി പിളർന്നുനില്ക്കുന്ന കുന്നിൻചെരിവിനു താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പേമാരിയുണ്ടായ 17-നാണ് രണ്ടേക്കർ കൃഷിയിടത്തിൽ റ ഷേപ്പിൽ ഭൂമിപിളർന്നത്. ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്ന സ്ഥിതിയുള്ളതിനാൽ ദുരന്തഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചിരിക്കുകയാണ്. വിണ്ടുനില്ക്കുന്ന ഭൂമിക്കടിയിൽനിന്നും രൂപംകൊണ്ട ഉറവ ഇപ്പോഴുമുണ്ട്. രണ്ടടിയോളംവരെ അകലത്തിലാണ് പലഭാഗത്തും ഭൂമി പിളർന്നുനില്ക്കുന്നത്. ഇതിലേറെ താഴ്ചയും വിള്ളലുകൾക്കുണ്ട്.
Read Moreബൈക്കിന്റെ അടവുതെറ്റിയതിന് മർദനം; സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന്റെ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
പാലക്കാട്: ബൈക്കിന്റെ അടവു തെറ്റിയതിന് വീട്ടിൽക്കയറി ദന്പതികളെ മർദ്ദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. കൊടുന്തിരപ്പുള്ളി, നെടുന്പറന്പ് വീട്ടിൽ സിജിൽ(28) നെയാണ് ഇന്നലെ കൊടുന്തിരപ്പുള്ളിയിൽ വെച്ച് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അടവിന് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി, അന്പലപ്പറന്പ് സ്വദേശിയായ പരാതിക്കാരൻ തിരിച്ചടവ് തെറ്റിച്ചതിലാണ് സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂവർ സംഘം ഇയാളുടെ വീട്ടിലെത്തി പരാതിക്കാരനെയും വീട്ടുകാരേയും മർദിച്ചത്. ടൗണ്‍ നോർത്ത് , സൗത്ത് പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
Read Moreദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞിരുന്നവർക്കു ധനസഹായം സംബന്ധിച്ച് വ്യക്തത വേണം
വടക്കഞ്ചേരി: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർക്കുള്ള ധനസഹായം സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യമുയരുന്നു. ക്യാന്പുകളിൽ രണ്ടുദിവസമെങ്കിലും താമസിച്ചിരുന്നവർക്ക് 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വില്ലേജുകളിൽ അപേക്ഷ നല്കാനെത്തുന്പോൾ ഇതിനു വ്യക്തമായ മറുപടി റവന്യൂ അധികൃതർ നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ആയിരംരൂപ മുതൽ നല്കി അവഗണിക്കാനുള്ള നീക്കമുണ്ടെന്നാണ് താമസയോഗ്യമല്ലാത്ത വീടുകളിൽനിന്നും ക്യാന്പിൽ താമസിച്ചിരുന്നവർ പറയുന്നത്. ധനസഹായത്തിനായി നൂറുകണക്കിനു അപേക്ഷകളാണ് പ്രളയബാധിത മേഖലകളിലെ വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞദിവസംമുതൽ എത്തുന്നത്. ഇതിൽ അനർഹരായവരും കയറിക്കൂടുന്നതായി പറയുന്നു. യോഗ്യരായവരെ കണ്ടെത്തുന്നത് രാഷ്ട്രീയപാർട്ടികളാകുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഇങ്ങനെയായാൽ സ്വന്തംപാർട്ടിക്കാരെ തിരുകികയറ്റാനാകും നേതാക്കൾ ശ്രമിക്കുക. സർക്കാർ കൊടുക്കാമെന്നു പറഞ്ഞ തുക എന്നുവിതരണം ചെയ്യുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി കഷ്ടപ്പെട്ടതിനേക്കാൾ വലിയ ദുരിതങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന കാഴ്ചപ്പാടിലാണ് ദുരിതബാധിതരെല്ലാം. ഉരുൾപൊട്ടലിലും പ്രളയത്തിലും വീടുനഷ്ടപ്പെട്ടവർക്കുള്ള ധനസഹായങ്ങളിലും ആനുകൂല്യങ്ങളിലും അവ്യക്തത തുടരുകയാണ്. ദുരിതാശ്വാസ ക്യാന്പുകളെല്ലാം അവസാനിപ്പിച്ചതുമൂലം വീടുകളിലേക്ക് മടങ്ങിയവർ…
Read Moreതകർന്ന പുളിയന്തോണി നിലതിപ്പാലം റോഡ് താത്കാലികമായി പുനർനിർമിച്ചു ഗതാഗതം തുടങ്ങി
മുതലമട: മീങ്കരയിൽനിന്നു വെള്ളംവിട്ടതിനെ തുടർന്നു തകർന്ന പുളിയന്തോണി പുഴപ്പാലം റോഡ് മെറ്റലും മണ്ണുമിട്ട് താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. പുളിയന്തോണി നിലന്പതിപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പത്തുമീറ്ററോളം നീളത്തിലാണ് റോഡ് ഒഴുകിപോയത്. ഗതാഗതം നിലച്ചതോടെ കാന്പ്രത്തുചള്ള ടൗണിൽനിന്നും പള്ളം, മാന്പള്ളം, തിരിഞ്ഞുകൊളുന്പ്, നാഗർപാടം, മല്ലൻകുളന്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന പത്തോളം ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു.ബസ് ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഇന്നലെ മുതലമട സ്കൂളിലേക്കു വിദ്യാർഥികൾക്ക് പോയി തിരിച്ചുവരാനും സൗകര്യമായി. മഴ പൂർണമായും നിലച്ചാൽ മാത്രമേ തകർന്ന റോഡ് സുരക്ഷിതമായി പുനർനിർമിക്കാനാകൂ.പുളിയന്തോണി നിലന്പതിപ്പാലത്തിൽ ഗതാഗതം തടസപ്പെട്ടാൽ ഗോവിന്ദാപുരം, നീളിപ്പാറ. ചെമ്മണാംപതി, മീങ്കര, പാപ്പൻചള്ള, ചുള്ളിയാർമേട് ഉൾപ്പെടെയുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലെത്താൻ ഇരുപതു കിലോമീറ്റർ അധികദൂരം സഞ്ചരിക്കണം. ഇതിനായി യാത്രാനിരക്കും കൂടുതൽ നല്‍കേണ്ടിവരും.മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ നെൽകൃഷിയേയും മാവിനെയും ആശ്രയിച്ചു കഴിയുന്ന നിർധന കുടുംബങ്ങളാണ് കൂടുതലായും താമസിക്കുന്നത്.അസുഖം കൂടുതലായവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതു പുളിയന്തോണി നിലന്പതിപാലം…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും ലഭിച്ചത് ആറുകോടി 60 ലക്ഷം
പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാലക്കാട് ജില്ലാ കളക്ടറേറ്റ് വഴി 27 വരെ ലഭിച്ചത് ആറുകോടി 60 ലക്ഷമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും അതിന് മുകളിലും സംഭാവന ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ജോയിന്റ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് -2,67,82,502പി.എൻ.സി മേനോൻ, ശോഭാ റെസിഡൻസി -ഒരു കോടി, ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ-52,28,979 രൂപ, തിരുപ്പൂർ ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി-25 ലക്ഷം,കോയന്പത്തൂർ ഇന്റർകണക്ട് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് -10 ലക്ഷം,ഐ.സി.ഐ.സി.ഐ ബാങ്ക് -10 ലക്ഷം,ജില്ലാ കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് -9,74,715, തച്ചന്പാറ പ്രതീക്ഷ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ്- അഞ്ചു ലക്ഷം,ഐ.ടി.ഐ കഞ്ചിക്കോട് -അഞ്ച് ലക്ഷം,പാലക്കാട് ജില്ലാ പഞ്ചായത്ത് -അഞ്ച് ലക്ഷം ,പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി -അഞ്ച് ലക്ഷം ,വണ്ടിത്താവളം തപോവരിഷ്ടാശ്രമം ട്രസ്റ്റ് -അഞ്ചുലക്ഷം, ജില്ലാ ബാർ അസോസിയേഷൻ -4,79,760, കഞ്ചിക്കോട് എം.കെ. സ്റ്റീൽസ് -മൂന്നര…
Read Moreകനത്തമഴയും മണ്ണിടിച്ചിലും മൂലം ചുരംവഴിയുള്ള ഗതാഗതം പൂർണ്ണമായില്ല; വേണം, അട്ടപ്പാടിയിലേക്കു ബദൽറോഡ്
മണ്ണാർക്കാട്: മലയോര കുടിയേറ്റകർഷകരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന അട്ടപ്പാടിയിലേക്ക് അടിയന്തരമായി ബദൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ചിറക്കൽപ്പടിയിൽ നിന്നും കാഞ്ഞിരം, പൂഞ്ചോല, കുറുക്കൻകുണ്ട് വഴിയാണ് നിർദ്ദിഷ്ട ബൈപ്പാസിന്റെ ഘടന. കനത്തമഴയും മണ്ണിടിച്ചിലും മൂലം ചുരംവഴിയുള്ള ഗതാഗതം സുഖകരമായിട്ടില്ല. 13 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും മരംവീണും ചുരം റോഡിലെ ഗതാഗതം തടസപ്പെട്ടത്. ഭാഗികമായി മാത്രമാണ് ചുരം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. മഴമാറിയെങ്കിലും ചുരം റോഡിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ ഏറെയാണ്. അധികൃതർ ഇത് മനസിലാക്കുന്നില്ല. ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ ഇന്നുമുതൽ തുറക്കുകകൂടി ചെയ്യുന്നതോടെ അട്ടപ്പാടിയിലേക്കുള്ള യാത്രാക്ലേശം വർധിക്കും. രണ്ടുതവണയായി ആഴ്ചകളോളം ഗതാഗതതടസം ഉണ്ടായിട്ടും അധികൃതർ യുക്തമായ നിലപാട് എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അട്ടപ്പാടിയിലേക്ക് മണ്ണാർക്കാട് വഴി പോകുന്നത്. എന്നാൽ റോഡിന്റെ തകർച്ചയോടെ ഇവരെല്ലാം ദുരിതം അനുഭവിക്കുകയാണ്. ബദൽറോഡിന്റെ സർവേ നടപടികൾക്ക് പോലും തീരുമാനമായിട്ടില്ല.…
Read More