ഭാ​ര​ത​പു​ഴ ക​ര​ക​വി​ഞ്ഞ് റെ​യി​ൽ​പാ​ള​ങ്ങ​ളു​ടെ വ​ശം ഇ​ടി​ഞ്ഞ​ത് റെ​യി​ൽ​വേ പ​രി​ശോ​ധി​ച്ചു

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പു​ഴ ക​ര​ക​വി​ഞ്ഞ് റെ​യി​ൽ​പാ​ള​ങ്ങ​ളു​ടെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​തി​നെ​പ്പ​റ്റി റെ​യി​ൽ​വേ സു​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി. ഷൊ​ർ​ണൂ​ർ മു​ത​ൽ പാ​ല​ക്കാ​ടു​വ​രെ​യാ​ണ് വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഇ​ടി​ഞ്ഞ​ഭാ​ഗ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും മ​തി​യാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തു. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ര​ണ്ടി​ട​ത്തും ഷൊ​ർ​ണൂ​ർ ത്രാ​ങ്ങാ​ലി​യി​ലു​മാ​ണ് വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​ത്. മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് ബ​ല​ക്ഷ​യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ചാ​ക്കു​ക​ളി​ൽ ക​രി​ങ്ക​ൽ നി​റ​ച്ച് ബ​ല​പ്പെ​ടു​ത്താ​നു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ തോ​ടു​ക​ളും ഭാ​ര​ത​പു​ഴ​യും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നാ​ൽ വെ​ള്ളം റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്ക് അ​ടു​ത്തു​വ​രെ​യെ​ത്തി. ഇ​തോ​ടെ ട്രെ​യി​നു​ക​ൾ വ്യാ​പ​ക​മാ​യി നി​ർ​ത്തി. ഷൊ​ർ​ണൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ഴ​യ്ക്കു കു​റു​കേ​യു​ള്ള പാ​ല​ങ്ങ​ളി​ലും ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ല​ങ്ങ​ളു​ടെ ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. പാ​ള​ത്തി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ൽ, സു​ര​ക്ഷി​ത​ത്വം, വെ​ള്ളം ക​യ​റ​ൽ എ​ന്നി​വ​യാ​ണ് റെ​യി​ൽ​വേ​യെ കു​ഴ​യ്ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യെ…

Read More

ആ​ലമ്പ​ള്ളം-​ഉൗ​ട്ട​റ നി​ല​മ്പതി​പാ​ലം ത​ക​ർ​ന്നു; ഗ​താ​ഗ​തം സ്തം​ഭി​ച്ചു ; യുദ്ധകാലാടിസ്ഥാനത്തിൽ  പുനർ നിർമിക്കണമെന്ന് യാത്രക്കാർ

കൊ​ല്ല​ങ്കോ​ട്: ആ​ല​ന്പ​ള്ളം-​ഉൗ​ട്ട​റ ബൈ​പാ​സ് റോ​ഡി​ൽ ഗാ​യ​ത്രി​പു​ഴ നി​ല​ന്പ​തി​പാ​ലം വെ​ള്ള​ത്തി​ന്‍റെ കു​ത്തി​യൊ​ഴു​ക്കി​ൽ ത​ക​ർ​ന്നു. മീ​ങ്ക​ര, ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും പു​ഴ​യി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം​വി​ട്ട​തോ​ടെ നി​ല​ന്പ​തി​പാ​ലം ക​വി​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു.‌പാ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്ത് മൂ​ന്ന​ര​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​വി​ടെ വാ​ഹ​ന​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ വ​ൻ​ഗ​ർ​ത്തം രൂ​പം​കൊ​ണ്ടു. പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ണ​മാ​യും ന​ശി​ച്ചു. നി​ല​വി​ൽ പ​യി​ലൂ​ർ​മൊ​ക്കി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലെ​ത്താ​തെ ആ​ല​ന്പ​ള്ളം റോ​ഡു​വ​ഴി​യാ​ണ് കു​നി​ശേ​രി, ഉൗ​ട്ട​റ ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ​നി​ന്നു പ​തി​വാ​യി എ​ല​വ​ഞ്ചേ​രി, ക​രി​ങ്കു​ളം, വ​ട്ടേ​ക്കാ​ട്, പ​ന​ങ്ങാ​ട്ടി​രി, പ​യി​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ആ​ല​ന്പ​ള്ളം ബൈ​പാ​സ് വ​ഴി​യാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. മു​പ്പ​തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് നി​ല​ന്പ​തി​പാ​ല​ത്തി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​ത്. ആ​ല​ന്പ​ള്ളം- ഉൗ​ട്ട​റ റോ​ഡ് ര​ണ്ടു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​ന്പ​തി​പാ​ല​വും പാ​ത​യും പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ട്ടി​യെ​ന്ന് വോ​യ്സ് മെ​സേ​ജ്; പാലക്കാട് സ്വദേശി അശ്വൻ ബാബു പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്: പ്ര​ള​യ​ദു​ര​ന്ത​ത്തി​നി​ടെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ട്ടി​യെ​ന്നു പ​റ​ഞ്ഞ് വോ​യ്സ് മെ​സേ​ജ് പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നെന്മാ​റ നെ​ല്ലി​ക്കാ​ട്ടു​പ​റ​ന്പ് വീ​ട്ടി​ൽ അ​ശ്വി​ൻ ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കി​ടെ ഒ​ട്ടേ​റെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​വ​ർ​ക്കും ഷെ​യ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Read More

മു​ഖ്യമ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചുല​ക്ഷം; മാതൃകാപരമായ പ്രവൃത്തിയെന്ന് മന്ത്രി

പാലക്കാട് : മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. മ​ന്ത്രി എ.​കെ. ബാ​ല​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി​യാ​ണ് തു​ക ചെ​ക്കാ​യി കൈ​മാ​റി. തു​ട​ർ​ന്ന് മ​ന്ത്രി ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​ക്ക് ചെ​ക്ക് കൈ​മാ​റി പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ സ്മോ​ൾ ഹൈ​ഡ്രോ ക​ന്പ​നി​യു​ടെ കീ​ഴി​ലെ മീ​ൻ​വ​ല്ലം ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ലാ​ഭ വി​ഹി​ത​ത്തി​ൽ നി​ന്നു​ള​ള തു​ക​യാ​ണ് സം​ഭാ​വ​ന​യാ​യി കൈ​മാ​റി​യ​ത്. സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത ബാ​ധി​ത​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം മാ​തൃ​കാ പ​ര​മാ​ണെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സാം​ക്ര​മീ​ക രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ക്ക​ളെ അ​തീ​ജീ​വി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് 3.7 ല​ക്ഷം ചെ​ല​വി​ൽ…

Read More

ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി ഒ​റ്റ​ക്കെ​‌ട്ടായി നേ​രി​ടു​ന്ന​താ​യി എം.​ബി രാ​ജേ​ഷ് എം​പി

പാലക്കാട്: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​താ​യി എം.​ബി രാ​ജേ​ഷ് എം.​പി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേയും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും ന​ട​ക്കു​ന്നു​ണ്ട്. വീ​ട് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന​വ​രെ ക​ഞ്ചി​ക്കോ​ട് അ​പ്നാ​ഘ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള സു​ര​ക്ഷി​ത ക്യാ​ന്പു​ക​ളി​ലേ​ക്ക് മി​ക​ച്ച സൗ​ക​ര്യം ന​ൽ​കി​ക്കൊ​ണ്ട് മാ​റ്റി​യി​ട്ടു​ണ്ട്. ക​ന​ത്ത​മ​ഴ മാ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ജ​ല​സ്രോ​ത​സ്സു​ക​ളി​ലും ശു​ചീ​ക​ര​ണ​വും ന​ട​ന്നു വ​രു​ന്നു​ണ്ട്. ത​മി​ഴ്നാ​ടി​ന്േ‍​റ​യും ക​ർ​ണ്ണാ​ട​ക​യു​ടേ​യും സ​ഹാ​യ​വ​വും ന​മു​ക്ക് ല​ഭ്യ​മാ​കു​ന്നു​ണ്ട്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ​വും എ​ത്തു​ന്നു​ണ്ടെ​ന്നും എം.​പി പ​റ​ഞ്ഞു

Read More

റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലെ ഏ​കോ​പ​ന മി​ല്ലാ​യ്മ; പാലക്കാട്ട്​ ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചി​ല്ല

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലെ ഏ​കോ​പ​ന മി​ല്ലാ​യ്മ​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്- ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട് – തൃ​ശൂ​ർ, പാ​ല​ക്കാ​ട് – കോ​യ​ന്പ​ത്തൂ​ർ റൂ​ട്ടു​ക​ളി​ൽ ട്ര​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ ക്യാ​ൻ​സ​ൽ ചെ​യ്ത റൂ​ട്ടാ​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള ഉ​ന്ന​ത​ല നി​ർ​ദേ​ശം എ​ത്തി​യാ​ൽ മാ​ത്ര​മെ സി​ഗ്ന​ൽ ശ​രി​യാ​യി ട്ര​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ന്ന് ഉ​ച്ച​യോ​ടെ ഷൊ​ർ​ണൂ​ർ മ​ഗം​ലാ​പു​രം റൂ​ട്ടി​ലും തി​രി​ച്ചും ട്രെ​യി​നു​ക​ൾ ഓ​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​മാ​യി ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന​ലെ മു​ത​ൽ ട്രെ​യി​ൻ റൂ​ട്ടു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടും യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Read More

കുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

സർക്കാർ കമ്പ്യൂട്ടറിന് പറ്റിയ തെറ്റിൽ നിർധന കുടുംബം എപിഎൽ ആയ സംഭവം; ഒ​രു​മാ​സ​ത്തി​ന​കം റേ​ഷ​ൻ കാ​ർ​ഡ് മാ​റ്റി ന​ല്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യു​ള്ള സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം സ​ർ​ക്കാ​ർ ക​ന്പ്യൂ​ട്ട​റി​ന് തെ​റ്റു​പ​റ്റി​യ​തു കാ​ര​ണം എ​പി​എ​ൽ കാ​ർ​ഡ് അ​നു​വ​ദി​ച്ച ന​ട​പ​ടി ഒ​രു​മാ​സ​ത്തി​ന​കം തി​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പാ​ല​ക്കാ​ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ നി​ർ​ദേ​ശം ന​ല്കി​യ​ത്. പാ​ല​ക്കാ​ട് പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി സി.​ഉ​മൈ​വ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ ഭ​ർ​ത്താ​വ് വാ​ട​ക​യ്ക്ക് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണെ​ന്നും പൊ​തു​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി ന​ല്ക​ണ​മെ​ന്ന് അ​പേ​ക്ഷ ന​ല്കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് സ​പ്ലൈ ഓ​ഫീ​സ​റി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. പ​രാ​തി​ക്കാ​രി മു​ൻ​ഗ​ണ​നാ കാ​ർ​ഡി​ന് അ​ർ​ഹ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണ്ണം 1.8 സെ​ന്‍റ് മാ​ത്ര​മാ​ണ്. എ​ന്നാ​ലി​ത് 1.8 ഏ​ക്ക​റെ​ന്ന് ക​ന്പ്യൂ​ട്ട​റി​ൽ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മാ​റി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒൗ​ദ്യോ​ഗി​ക…

Read More

നാല് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള  മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി

മം​ഗ​ലം​ഡാം: നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ല​ക്ഷ്യം​വ​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മം​ഗ​ലം​ഡാം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബാം​ഗ്ലാ​ക്കു​ന്നി​ൽ സ്ഥ​ലം ലെ​വ​ൽ​ചെ​യ്ത് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് നി​ർ​വ​ഹി​ച്ച​ത്. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി , ക​ണ്ണ​ന്പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യാ​ണ് മം​ഗ​ലം​ഡാം സ്രോ​ത​സ്സാ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​വ​ഴി ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി ബം​ഗ്ലാ​ക്കു​ന്നി​ൽ 24.50 ദ​ശ​ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന​ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യും അ​നു​ബ​ന്ധ​ഘ​ട​ക​ങ്ങ​ളും 24.5 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യു​മാ​ണ് നി​ർ​മി​ക്കു​ക. 68 എ​ച്ച് പി​യു​ടെ വാ​ട്ട​ർ മോ​ട്ടോ​ർ പ​ന്പ് സെ​റ്റ്, സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം, ട്രാ​ൻ​സ്ഫോ​ർ​മ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 95 കോ​ടി​രൂ​പ​യാ​ണ് ഇ​പ്പോ​ൾ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ 140 കോ​ടി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More