തൃശൂർ: അവശ്യ വാഹനങ്ങൾക്കായി കുതിരാൻ തുരങ്കം ഇന്ന് മുതൽ തുറക്കും. രണ്ട് തുരങ്കങ്ങളിൽ നിർമാണം പൂർത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ തുരങ്കം നിർമിച്ചിരിക്കുന്നത്.
Read MoreCategory: Palakkad
കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; ചേന്തോണി കോളനിയിൽ നാലുവീടുകൾ തകർന്നു
ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ ചേന്തോണി ലക്ഷംവീട് കോളനിയിൽ നാലുവീടുകൾ തകർന്നു. ഇവിടത്തെ താമസക്കാരായ ശെൽവന്റെ ഭാര്യ ചെല്ല, അബ്ദുൾ മജീദ്, അക്ബർ അലി, കമാൽ എന്നിവരുടെ വീടുകളാണ് വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ഒരുവീടിന്റെ ഇരുവശങ്ങളിലായി രണ്ടു കുടുംബങ്ങളാണ് താമസിക്കുന്നത്. അക്ബർ അലിയുടെ തകർന്ന വീടിന്റെ മറുഭാഗത്ത് മണികണ്ഠൻ, ഭാര്യ രാജേശ്വരി, മൂന്നുമക്കൾ തുടങ്ങിയവർ താമസിക്കുന്നത് അപകടം മുന്നിൽകണ്ടാണ്.നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ ഭിത്തിയും മേൽക്കൂരയും ബലക്ഷയത്തെ തുടർന്ന് തകർച്ചാഭീഷണിയിലാണ്. തകർന്ന വീടുകളെപ്പറ്റി പട്ടഞ്ചേരി പഞ്ചായത്ത്, വില്ലേജ് അധികൃതരെത്തി പ്രാഥമികാന്വേഷണം നടത്തി. നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല. കോളനിയിൽ നാല്പതു കുടുംബങ്ങളാണ് താമസിക്കുന്നത്. തകർന്നുവീഴാറായ ചില വീട്ടുകാർ ബാങ്കിൽനിന്നും വായ്പയെടുത്ത് സംരക്ഷണ ജോലികൾ നടത്തിയിരുന്നു. എന്നാൽ ഇതിനു കഴിയാത്ത ഹരിജൻ കുടുംബങ്ങൾ വീടുകളിൽ നിസഹായരായി കഴിയുകയാണ്. വീടുകളുടെ പുനരുദ്ധാരണത്തിനായി കോളനിക്കാർ കളക്ടറെ കണ്ട് പരാതി നല്കിയെങ്കിലും ഇതുവരെയും…
Read Moreമീങ്കര, ചുള്ളിയാർ അണക്കെട്ട് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നിലന്പതിപ്പാലം തകർന്നു; ഇരുകരകളും ഒറ്റപ്പെട്ടു
മുതലമട: പുളിയന്തോണിയൽ നിലന്പതിപ്പാലം തകർന്നതോടെ പള്ളം, നാഗർപാടം, ചെട്ടിയാർച്ചള്ള ടൗണിലെത്തുന്നതിനുള്ള ഗതാഗതതടസം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരാഴ്ചമുന്പാണ് മീങ്കര, ചുള്ളിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു ഗായത്രിപുഴയിൽ വെള്ളംവിട്ടതോടെ പുളിയന്തോണി നിലന്പതിപാലം തകർന്നത്. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അന്പതടി നീളത്തിലാണ് ഒഴുകിപോയത്. ഇതുമൂലം പാലത്തിനു വടക്കുഭാഗത്തുള്ളവർക്ക് കാന്പ്രത്തുചള്ള ടൗണുമായുള്ള ബന്ധം നിലച്ചു. നിലവിൽ പാലക്കാടുനിന്നും നന്ദിയോട് വഴിയെത്തുന്ന എട്ടോളം ബസുകൾ പള്ളംവരെയെത്തി തിരിച്ചുപോകുകയാണ്. പള്ളത്തുനിന്നും ആനമാറി, നെണ്ടൻകിഴായ, കാന്പ്രത്ത്ചള്ള ടൗണിലെത്തി മടങ്ങണമെങ്കിൽ പന്ത്രണ്ടുകിലോമീറ്റർ അധികദൂരം സഞ്ചരിക്കണം. ഇതുമൂലം സമയത്തിൽ വ്യത്യാസം വരുന്നതോടെ മറ്റു ബസ് ജീവനക്കാരുമായി വഴക്കുണ്ടാകുന്നതും പതിവാണ്. നിലവിൽ സ്കൂളുകൾക്ക് ഓണാവധിയാണെങ്കിലും അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ പാലത്തിന്റെ വടക്കുഭാഗത്തു താമസിക്കുന്നവർക്ക് ചുള്ളിയാർമേട് സ്കൂളിലെത്താൻ ഏറെ വലയേണ്ടിവരും.തകർന്ന നിലന്പതിപാലം പുനർനിർമിക്കണമെങ്കിൽ അഞ്ചുമാസമെടുക്കും. ഇതുവരെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മുതലമട പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ്, പഞ്ചായത്ത്…
Read Moreമംഗലംഡാം,പാലക്കുഴി മലയോരമേഖലകളിൽ ഉരുൾപൊട്ടിയത് എഴുപതിലധികം ഇടങ്ങളിൽ
വടക്കഞ്ചേരി: കാലവർഷം കലിതുള്ളിയപ്പോൾ മംഗലംഡാം, പാലക്കുഴി മലയോരമേഖലകളിൽ ഉരുൾപൊട്ടിയത് 73 സ്ഥലങ്ങളിൽ. ഇത്രയും സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകുന്നത് കുടിയേറ്റ ചരിത്രത്തിൽതന്നെ ഇത് ആദ്യം. 2007ലുണ്ടായ അതിവർഷത്തിൽ മുപ്പതോളം സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിന്റെ എണ്ണം ഭീതിതരമാകുംവിധം ഉയർന്നത്. ഉൾക്കാടുകളിലുണ്ടായ ഉരുൾപൊട്ടൽ വേറെയുണ്ട്. കിഴക്കഞ്ചേരി രണ്ടാംവില്ലേജിൽപ്പെടുന്ന വിആർടി , ഓടംതോട് മേഖലകളിലാണ് ഏറ്റവുംകൂടുതൽ ഉരുൾപൊട്ടലുണ്ടായി സർവനാശം ഉണ്ടായത്. ഓടംന്തോട് 19 സ്ഥലത്തും ചൂരുപ്പാറ,മണ്ണെണ്ണക്കയം, വട്ടപ്പാറ ഭാഗങ്ങളിലായി 12 ഇടത്തും ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പടങ്ങിട്ടതോട്, ചടച്ചിക്കുന്ന്, കവിളുപ്പാറ, ശിവജിക്കുന്ന്, കുഞ്ചിയാർപ്പതി ഭാഗങ്ങൾ ഉരുൾപൊട്ടി നശിച്ചു. ഇവിടെ മാത്രം ആറ് വീടുകളെങ്കിലും ഉരുൾപൊട്ടലിന്റെ കെടുതികളിൽപ്പെട്ടതായി വാർഡ് മെന്പർ രാജേന്ദ്രൻ പറഞ്ഞു. നാലുദിവസം തുടർച്ചയായി ജെസിബിയുടെ സഹായത്തോടെ മണ്ണുംകല്ലും മാറ്റിയാണ് ഓടംന്തോട് -ചൂരുപ്പാറ റോഡ് ഗതാഗതയോഗ്യമാക്കിയത്. തകർന്ന മണ്ണെണ്ണകയത്തെ പാലം താൽക്കാലികമായി നിർമിച്ചിട്ടുണ്ട്. വിആർടിയിൽ 19 ഇടത്ത് ഉരുൾപൊട്ടി. കരിങ്കയം പൊട്ടഡാം മുതൽ നാലുകിലോ മീറ്ററോളം…
Read Moreദുരിതാശ്വാസ ക്യാമ്പിലേക്കു കൊണ്ടുവന്ന വസ്തുകൾ മോഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകൾ മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. വൈള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും റോഡുകൾ ഒലിച്ചു പോയതോടെയാണ് നെല്ലിയാന്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാന്പതിയിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ മാർഗമാണ് സ്ഥലത്തെത്തിച്ചത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാന്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതൽ നെല്ലിയാന്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകർന്നത്.
Read Moreഒറ്റപ്പാലം, പട്ടാന്പി താലൂക്കിൽ കുടിവെള്ളവിതരണവും വൈദ്യുതിബന്ധങ്ങളുടെ പുനഃസ്ഥാപനവും വൈകും
ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ കുടിവെള്ളവിതരണം, വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിക്കൽ വൈകാൻ സാധ്യത. കനത്തമഴമൂലം വൈദ്യുതികന്പികൾ പൊട്ടി വീടും വൈദ്യുതിപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കുടിവെള്ളവിതരണവും വൈദ്യുതിയും ഇല്ലാതാകാൻ പ്രധാനകാരണം. വെള്ളപ്പൊക്കത്തിൽ പന്പുഹൗസുകളും അനുബന്ധ സാങ്കേതിക സാമഗ്രികളും വ്യാപകമായി നശിച്ചു. ഇവ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാനാകൂ. ഇപ്പോഴത്തെ സ്ഥിതിയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കലും കുടിവെള്ളവിതരണം മുന്പത്തേതുപോലെ നടപ്പാക്കാനും ഇനിയും ദിവസങ്ങളെടുക്കും. പന്പുഹൗസുകൾക്കൊപ്പം ട്രാൻസ്ഫോർമറുകളും മറിഞ്ഞുവീണത് അധികൃതരെ വെട്ടിലാക്കി. ട്രാൻസ്ഫോർമറുകളുടെ പുനർനിർമാണത്തിനു മതിയായ തോതിൽ തൊഴിലാളികളില്ലാത്തതും മുഖ്യപ്രശ്നമാണ്. പന്പുഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പന്പിംഗുമായി ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. നിലവിൽ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള പന്പുഹൗസുകൾ പൂർണമായും നിഷ്ക്രിയമാണ്. ട്രാൻസ്ഫോർമറുകളുടെ തകർച്ചയാണ് കഐസ്ഇബിയുടെ വെല്ലുവിളി. ഇതിനു പുറമേ വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും പ്രവൃത്തികളെ പിറകോട്ടടിക്കുന്നു.
Read Moreക്യാമ്പുകൾ വിടുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി പ്രത്യേക സംവിധാനങ്ങൾ
പാലക്കാട്: ക്യാന്പ് വിട്ട് മടങ്ങുന്ന പട്ടികവർഗ വിഭാഗക്കാർക്ക് വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയിലുൾപ്പെടുത്തി ഒന്പതിന ഭക്ഷ്യ ഇനങ്ങളായ അരി (15 കിലോ), പഞ്ചസാര ചെറുപയർ,ശർക്കര,വെളിച്ചെണ്ണ(ഓരോന്നും 500 ഗ്രാം വീതം), ഉപ്പ് (1 കിലോ), പരിപ്പ് (250 ഗ്രാം) ചായപ്പൊടി ,മുളകുപൊടി (200) ഓണക്കിറ്റുകളാണ് നൽകുന്നത്. തങ്ങളുടെ സ്വപ്നങ്ങളും സ്വരുക്കൂട്ടിയ സന്പാദ്യവും ഒറ്റ രാത്രിക്കൊണ്ട് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി ഉൗരുകളിലേക്ക് മടങ്ങുന്നവർക്ക് സഹായമൊരുക്കി ജില്ലാഭരണകൂടവും അതത് വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി തന്നെയുണ്ട്. ജില്ലയിൽ നെല്ലിയാന്പതിയുൾപ്പെടെയുള്ള വിവിധ പ്രദേശത്തെ 513 ഓളം ഉൗരുകളിലെ ആദിവാസിവിഭാഗ കുടുംബങ്ങളാണ് ദിവസങ്ങളായി വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്കായി പട്ടികവർഗവകുപ്പ് അറ്റകുറ്റപണികൾ നടത്തുകയും അടിയന്തരമായി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും 36 ഓളം കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്. കോട്ടോപ്പാടം, കുമരംപുത്തൂർ,…
Read Moreചന്ദനമരം മുറിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; പ്രതികളുടെ പക്കൽ നിന്നും ചന്ദനതടികളും ആയുധങ്ങളും പിടിച്ചെടുത്തു
വടക്കഞ്ചേരി: ചന്ദനമരം മുറിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. ആലത്തൂർ പെരുങ്കുളം കിഴക്കൻ കാട് രാജേഷ് (38), ചിറ്റിലംഞ്ചേരി കോന്നല്ലൂർ കല്ലംപറന്പ് ഷാജി (30) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. വീഴുമല മലക്കുളം ഭാഗത്ത് ചന്ദനമരം മുറിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും ഏഴ് കഷണം ചന്ദനതടികളും, മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, അറക്കവാൾ ഒരു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ആലത്തൂർ റെയ്ഞ്ച് ഓഫീസർ എം ജി അജിത്ത്, സെക്ഷൻ ഫോറസ്റ്റർ പി മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, സുനിൽപ്രകാശ്, അരുണ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreപ്രളയക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവർക്ക് വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി നവദമ്പതികൾ ഒരു ലക്ഷം രൂപ നൽകി
വടക്കഞ്ചേരി: വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദന്പതികൾ ഒരു ലക്ഷം രൂപ നൽകി. വടക്കഞ്ചേരി നായനാർ ഹോസ്പിറ്റൽ പി.ആർ.ഒ കണക്കൻ തുരുത്തി പനച്ചേപ്പള്ളി സെബി ബ ഡെയ്സി ദന്പതികളുടെ മകൾ അനിറ്റും കാളാംകുളം കൊച്ചുപറന്പിൽ എമ്മാനുവൽ മേഴ്സി ദന്പതികളുടെ മകൻ ജിജോയുമാണ് ഈ സൽമാതൃകയുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് രാജഗിരി തിരുഹൃദയ പള്ളി വികാരി ഫാ.ജോസ് കൊച്ചുപറന്പിലിന് കൈമാറി. വിവാഹാഘോഷങ്ങളുടെ ഭാഗമായി ബുക്ക് ചെയ്തിരുന്ന ഗാനമേള, ഡാൻസ് പരിപാടികൾ, അലങ്കാരങ്ങൾ, ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കി. ഒരു തരം ഭക്ഷണം മാത്രമാണ് ഒരുക്കിയത്.പാലക്കാട് പാലന ആശുപത്രി പി.ആർ.ഒ ആണ് ജിജോ. പാലക്കാട് മേഴ്സി കോളജിലെ കന്പ്യൂട്ടർ വിഭാഗം അധ്യാപികയാണ് അനിറ്റ്.ആഘോഷങ്ങൾ ചുരുക്കി പ്രളയക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവർക്ക് തങ്ങളാലാകുന്ന സഹായം നൽകുന്നതു വഴി മറ്റുള്ളവർക്കും ഇത്തരം മനുഷ്യത്വസമീപനങ്ങൾക്ക് പ്രചോദനമാകട്ടെയെന്നാണ് ജിജോയും അനിറ്റും…
Read Moreമഴക്കെടുതിയിൽ വീടുകൾ പൂർണമായി തകർന്നവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: മഴക്കെടുതിയിൽ വീട് പൂർണമായി തകർന്നവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താമസിക്കാൻ ബദൽ സംവിധാനം ഒരുക്കുമെന്ന് പട്ടികജാതി വർഗ, പിന്നോക്ക, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യമന്ത്രി എ.കെ.ബാലൻ പറഞ്ഞു. ക്യാന്പിൽനിന്നും ഇവരെ മാറ്റി വീടു ലഭ്യമാക്കുന്നതുവരെ താമസിപ്പിക്കാനുള്ള സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് തൃത്താല റസ്റ്റ് ഹൗസിൽ ചേർന്ന മഴക്കെടുതി അവലോകനയോഗത്തിൽ മന്ത്രി നിർദേശിച്ചു. വീടു നഷ്ടമായവർക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുവച്ച് നല്കും. അതിന് കഴിയാത്തവർക്ക് ഏകീകൃത സ്വഭാവത്തോടെ വീടുവച്ചു നല്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിക്കാമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ക്യാന്പുകളിൽ കഴിയുന്നവർക്ക് കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ക്യാന്പിൽനിന്നും സ്വന്തം വീട്ടിലല്ലാതെ താമസിക്കുന്നവർക്കും ആവശ്യമെങ്കിൽ ഭക്ഷണം കൊടുക്കണം. നക്കര പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിൽ ആവശ്യമെങ്കിൽ ശിശുരോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. ക്യാന്പിൽനിന്നും വീടുകളിലേക്ക് പോകുന്നവർ…
Read More