പാലക്കാട്: രേഖകൾ നഷ്ടപ്പെട്ടവരുടേയും വീട് തകർന്നവരുടേയും വിവരശേഖരണത്തിൽ ജില്ലയിൽ ഇതുവരെ 119 തോളം വീടുകൾ പൂർണ്ണമായും 1259 എണ്ണം ഭാഗീകമായും തകർന്ന വിവരമാണ്് ലഭിക്കുന്നതെന്ന് ക്യാന്പുകളുടെ ചുമതലയുളള എ.ഡി.എം ടി.വിജയൻ അറിയിച്ചു. ഇതിൽ പാലക്കാട് താലൂക്കിൽ മാത്രമായി 81വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗീകമായും തകർന്നിട്ടുളളതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉച്ചമുതൽ മഴ കനത്തതിനെ തുടർന്ന് വിവരശേഖരണം തടസപ്പെട്ടിരുന്നു. പട്ടാന്പി ,മണ്ണാർക്കാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലും വിവരശേഖരണം തുടരുകയാണ്. പൂർണ്ണമായി തകർന്ന വീടുകൾക്ക് പരമാവധി നാല് ലക്ഷവും ഭാഗീകമായി തകർന്ന വീടുകൾക്ക് പരമാവധി 50,000 രൂപയുമാണ് ധനസഹായം നൽകുക. രേഖകൾ നഷ്ടപ്പെട്ടവർക്കും ക്യാന്പുകളിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം പാലക്കാട്: ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നവർക്ക് ധനസഹായം നൽകുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങൾ ക്യാന്പുകളിൽ തന്നെ ഒരുക്കിയതായി ലീഡ് ബാങ്ക് മാനെജർ അറിയിച്ചു. നിലവിൽ അക്കൗണ്ട് ഇല്ലാത്തവരും…
Read MoreCategory: Palakkad
പാലക്കാട്ട് കനത്ത മഴ; മലന്പുഴ ഡാം ഷട്ടർ ഉയർത്തി; പുഴയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ജില്ലയിലെന്പാടും കനത്ത മഴ തുടരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മലന്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്നുരാവിലെ കൂടുതൽ ഉയർത്തി. ഇതുമൂലം കൽപ്പാത്തിപ്പുഴയുടെ കരകളിലുള്ള വീടുകളിൽ വീണ്ടും വെള്ളം കയറി. പരമാവധി ജലനിരപ്പ് എത്തിയതിനെതുടർന്ന് മീങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. വാളയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്. ചുള്ളിയാർ ഡാമിലും ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. ഇതിനിടെ കൽപ്പാത്തിപ്പുഴയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മൂത്താന്തറ സ്വദേശി രാജന്റെ(54) മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. നാലുദിവസം മുന്പാണ് കൽപ്പാത്തിപ്പുഴയിൽ രാജനെ കാണാതായത്.
Read Moreകാലവർഷം മാറ്റമില്ലാതെ തുടരുന്നു; മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും
ഷൊർണൂർ: കനത്തമഴയും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതു തുടർന്നാൽ മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. ഇപ്പോൾ അതീവ ജാഗ്രതാനിർദേശമാണ് റെയിൽവേ നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽപാളങ്ങളിൽ ശക്തമായ നിരീക്ഷണമാണ് അധികൃതർ നടത്തുന്നത്. കഴിഞ്ഞദിവസം പാലക്കാട്ട് റെയിൽവേ പാളത്തിലേക്ക് വെള്ളം കയറിയിരുന്നു. റെയിൽപാളത്തിൽ മണ്ണിടിച്ചിൽ, വൻമരങ്ങൾ കടപുഴകി വീഴൽ, റെയിൽപാളങ്ങൾ ഒലിച്ചുപോകൽ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. മലബാർ മേഖലയിൽ റെയിൽപാളങ്ങളിലും സ്റ്റേഷനുകളിലും റെയിൽവേ നിരീക്ഷണം നടത്തിവരികയാണ്. രാ്പ്പകൽ വ്യത്യാസമില്ലാതെ ഇവർ റെയിൽപാളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നു. പാലക്കാടുമുതൽ മലപ്പുറംവരെ ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശത്തു കൂടിയാണ് റെയിൽപാത മലബാർ മേഖലയിൽ കടന്നുപോകുന്നത്. ഇതോടൊപ്പം നെൽവയലുകളോടു ചേർന്നും റെയിൽപാളങ്ങൾ കടന്നുപോകുന്നു. പാടങ്ങളിൽ വെള്ളംപൊന്താനും ഇത് റെയിൽപാളത്തിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി, തിരുനാവായ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ പുഴയോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. കാലവർഷം മാറ്റമില്ലാതെ തുടരുന്നപക്ഷം സുരക്ഷ…
Read Moreജില്ലയിലെ വെള്ളപ്പൊക്ക ദുരിതം; ശുചീകരണപ്രവർത്തനത്തിനു സന്നദ്ധസംഘടനകൾ ഉൾപ്പെടെ ആയിരത്തോളം പേർ
പാലക്കാട്: ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വാസയോഗ്യമല്ലാതായി തീർന്ന വീടുകളുടെ ശുചീകരണത്തിനും തകരാറിലായ പ്ലംബിംഗ്,് ഇലക്ട്രിക്ക് അറ്റകുറ്റപണികൾ ഉൾപ്പെടെ നിർവഹിക്കുന്നതിനായി സന്നദ്ധ സംഘടനകളിൽ നിന്നുൾപ്പെടെ ആയിരത്തോളം പേർ രംഗത്തുളളതായി ഹരിതകേരളം മിഷൻ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റമാരായ വൈ .കല്ല്യാണകൃഷ്ണൻ, ബെനില ബ്രൂണോ. എന്നിവർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് 11ഓളം സന്നദ്ധസംഘടനകളിൽ നിന്നായി 200ഓളം പേരുളളതായി ബന്ധപ്പെട്ട കലക്ടറേറ്റ് അധികൃതർ അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, ഹരിതകേരളമിഷൻ, ജില്ലാശുചിത്വമിഷൻ, തൊഴിലുറപ്പ്, കുടുംബശ്രി വകുപ്പുകളിൽ നിന്നായി 800 പേരുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.ഇത്തരത്തിൽ അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠത്ത് 60പതോളം വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അങ്കവാൽ പറന്പ് കോളനിയിൽ 36ഓളം വീടുകളുടെ ശുചീകരണം രണ്ടു ദിവസത്തിനകം പൂർത്തിയാകും. പുതുശ്ശേരി പഞ്ചായത്തിലെ കയ്യാമരക്കോട് ആറോളം വീടുകൾ വൃത്തിയാക്കി. അവയുടെ വൈദ്യുത തകരാറുകൾ നീക്കിയാൽ വാസയോഗ്യമാകുന്നതാണ്. ശേഖരിപുരത്തും ശംഖുവാരത്തോടും സുന്ദരംകോളനിയിലും ഇത്തരത്തിൽ സംയോജിത ശുചീകരണ പ്രവർത്തനങ്ങൾ…
Read Moreതോരാത്ത മഴയും കീടബാധയും; കുരുമുളക് തോട്ടങ്ങൾ നാശത്തിൽ ; അപ്രതീക്ഷിത കെടുതുകളിൽ തളർന്ന് മലയോര കർഷകർ
വടക്കഞ്ചേരി: തോരാത്ത മഴയെ തുടർന്നു കീടബാധ പടർന്ന് മലയോരമേഖലയിൽ കുരുമുളക് തോട്ടങ്ങൾ നശിക്കുന്നു. പച്ചപ്പുനിറഞ്ഞ കുരുമുളക് വള്ളികളിൽ ദിവസങ്ങൾക്കുള്ളിലാണ് രോഗം പടരുന്നത്. ഇലകൾ പഴുക്കുന്നതാണ് പ്രധാനലക്ഷണം. ഇതിനൊപ്പം മുളകുതിരികളും കൊഴിയും. തിരിയിട്ട് കുരുമുളക് ഉണ്ടാകുന്ന സമയമായതിനാൽ കീടബാധ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയാണ്. റബർമരങ്ങൾക്കുണ്ടാകുന്ന വൈറസ് രോഗംപോലെയാണ് മുളകുകൊടികളിലും രോഗലക്ഷണങ്ങൾ കാണുന്നതെന്ന് കടപ്പാറയിലെ മുളക് കർഷകനായ കൊട്ടാരത്തിൽ ജയിംസ് പറഞ്ഞു. വെളിച്ചം വരാത്തവിധം അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ തുടരുന്നതിനാൽ കീടബാധയ്ക്കെതിരേ എന്തെങ്കിലും പ്രതിരോധമരുന്ന് തളിക്കാനും കർഷകർക്കു കഴിയാത്ത സ്ഥിതിയാണ്. തോരാത്ത മഴ മുളകിന്റെ വേരുചീയലിനും കാരണമാകുന്നുണ്ടെന്ന് പാലക്കുഴിയിലെ ജോസ് പറഞ്ഞു. വെള്ളം കെട്ടിനില്ക്കുന്ന നിരപ്പായ സ്ഥലങ്ങളിലാണ് രോഗം കൂടുതലുള്ളത്. ചെരിഞ്ഞ പ്രതലത്തിലെ മുളകുതോട്ടങ്ങളിൽ രോഗവ്യാപനത്തിനു കുറവുണ്ട്. ഇലകരിച്ചിൽ, ദ്രുതവാട്ടം തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്.വെയിലടിക്കാത്തവിധം മഴ തുടർന്നാൽ അത് കുരുമുളക് കൃഷിക്ക് വൻ പ്രഹരമാകും. റബറിന്റെ വിലക്കുറവിൽ കുരുമുളക് കൃഷിയിലാണ്…
Read Moreദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആയിരം കിലോ അരി സംഭാവന ചെയ്ത് മന്ത്രി എ.കെ. ബാലൻ
പാലക്കാട്: ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കായി പട്ടികജാതി-പട്ടിക വർഗ-നിയമ-സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ ആയിരം കിലോ അരി നൽകി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയർ 2018 ന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാവും ലഭിച്ച അരി ക്യാന്പുകളിൽ വിതരണം ചെയ്യുക.
Read Moreതാലൂക്കിൽ മഴയ്ക്ക് ശമനമില്ല : വീടുകൾ നിലംപതിച്ചു; വയലുകളും റോഡുകളും വെള്ളത്തിൽ
ചിറ്റൂർ: താലൂക്കിൽ മഴയ്ക്കു ശമനമില്ല.. വീടുകൾ വീണും വയലുകൾ വെള്ളത്തിൽ മുങ്ങിയും ,റോഡുകൾ നശിച്ചും ദുരിതം വ്യാപിക്കുകയാണ്. മുതലമടയിൽ ഓടുമേഞ്ഞ വീട് നിലംപതിച്ചു. കാന്പ്രത്ത്ചള്ള പഴയ പാത കാദർ മൊയ്തീന്റെ മകൻ മുഹമ്മദ് കബീറിന്റെ വിടാണ് തകർന്നുവിണത്. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് സംഭവം. വീട്ടമ്മയും നാലുക്കളും പുറത്തേക്കോടി രക്ഷപ്പെടുകയാണുണ്ടായത്. ഗൃഹോപകരണങ്ങൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ മക്കളെ ബന്ധുവീട്ടിലാക്കി ഇവർ സമീപത്ത് ഓലക്കുടിൽ കെട്ടിയാണ് അന്തി യുറങ്ങുന്നത്. മുതലമട ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിലെ റോഡ് തകർന്ന് വലിയ ഗർത്തങ്ങളുണ്ടായിരിക്കുകയാണ്. കൈതറവ് പത്തേക്കർ നെൽക്കൃഷി വെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്. മരുതന്പാറ വേലൻ കുളന്പിൽ വീടിനോടു ചേർന്നു കിണറിന്റെ ആൾമറയിടിഞ്ഞ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകുന്നതിൽ വിട്ടുകാർ അപകട ഭീഷണിയിലാണ് കഴിയുന്നത്. എലവഞ്ചേരിയിലും തോരാത്ത മഴ കുടുതൽ നാശം വിതയ്ക്കുകയണ്. മുതലമടയിൽ വീടു തകർന്ന മുഹമ്മദ് കെ. ബീറിന്റെ വീട്ടിൽ മുതലമട നന്പർ…
Read Moreമഴ വീണ്ടും ശക്തിപ്രാപിച്ചു! ബാണാസുര, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള് കൂടുതല് ഉയര്ത്തും
വയനാട്/പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടർന്ന് വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെയും പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെയും ഷട്ടറുകൾ കൂടുതൽ ഉയർത്തും. ബാണാസുരസാഗർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒൻപത് സെന്റീമീറ്റർ വീതം ഉയർത്തും. എന്നാൽ, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പിൽ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച വരെ ഷട്ടറുകൾ അടയ്ക്കില്ലെന്നാണ് വിവരം.
Read Moreപ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസമായി അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
പാലക്കാട്: മിന്നൽ പ്രളയത്തിൽ അകപ്പെട്ട വൈദ്യസഹായം വേണ്ടവർക്ക് ആശ്വാസമായി നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ജില്ല മെഡിക്കൽ ഓഫീസും, അവൈറ്റിസും സംയുക്തമായാണ് ഒലവക്കോട് എം. ഇ. എസ് സ്ക്കൂളിൽ ക്യാന്പ് നടത്തുന്നത്. എമർജൻസി ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഡോക്ടർമാരുടെ സംഘം, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന വിദഗ്ധ സംഘം ഇവിടെയുണ്ട്. അത്യാധുനികസൗകര്യങ്ങളോട് കൂടിയ മൊബൈൽ ഐ.സി.യു, അടിയന്തിര ചികിത്സകൾ, മരുന്നുകൾ എന്നിവയും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ധോണി, മലന്പുഴ, ശേഖരീപുരം,പുത്തൂർ,ഒലവക്കോട്, അകത്തേത്തറ, കൽപ്പാത്തി, കല്ലേക്കുളങ്ങര, ആണ്ടിമഠം തുടങ്ങിയപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തിൽ അകപ്പെട്ടവർക്ക് അടിയന്തര സഹായങ്ങളാണ് ക്യാന്പിൽ ലഭ്യമാക്കുകയെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്എന്നിവരുമായി സഹകരിച്ച്പ്രവർത്തിക്കുമെന്നും അടിയന്തരവൈദ്യ സഹായം ഉറപ്പാക്കുമെന്നും അവൈറ്റിസ് ഡയറക്ടർമാരായ ജ്യോതി പാലാട്ടും, ശാന്തിപ്രമോദും അറിയിച്ചു. അവൈറ്റിസ് സി. ഇ. ഒ പി.…
Read Moreനാഷണൽ കാർ റാലിയിൽ വിജയം കൊയ്ത് കൊടുവായൂർ സ്വദേശി ആദിത്ത്; 105 കിലോമീറ്റർ 1.19.08 സെക്കന്റുകൊണ്ട് കീഴടക്കിയാണ് ജേതാവായത്
നെന്മാറ: നാഷണൽ കാർറാലിയിൽ നേട്ടങ്ങളുടെ നെറുകയിലെത്തി കൊടുവായൂർ സ്വദേശി കെ.സി.ആദിത്ത്. കഴിഞ്ഞ ഞായറാഴ്ച കോയന്പത്തൂർ പല്ലടത്തുനടന്ന നാഷണൽ കാർറാലി ചാന്പ്യൻഷിപ്പിലാണ് ആദിത്ത് ഒന്നാം സ്ഥാനം നേടിയത്. നവക്കോട് കൊളപ്പുള്ളി കളത്തിൽ കെ.ടി.ചെന്താമരയുടെയും ദീപയുടെയും മകനാണ് ആദിത്ത്. രണ്ടാംതവണയും വിജയം നേടിയ ആദിത്ത് ചെറുപ്പത്തിൽ അച്ഛൻ ചെന്താമര, മുത്തച്ഛൻ കെ.സി.തീത്തുണ്ണി എന്നിവരോടൊപ്പം കാർ യാത്രചെയ്യുന്പോൾ വളയം പിടിക്കാൻ തുടങ്ങി. മകന്റെ കാർ ഓടിക്കാനുള്ള താത്പര്യത്തിന് അച്ഛനും അമ്മയും പ്രോത്സാഹനം നല്കിയതോടെ കാറോട്ടം ഹരമായി. സൂറത്തിലെ നുജും എവിയേഷൻ പരിശീലന കേന്ദ്രത്തിൽനിന്ന് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയെങ്കിലും ആദിത്തിന് കാറോട്ടത്തിലാണ് കന്പം. 2011 മുതൽ വിവിധ കാറോട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദിത്ത് ഇതുവരെ 25 ലധികം മെഡലുകൾ നേടിയിട്ടുണ്ട്. 2012 ൽ ബംഗളൂരുവിലും 2014 ൽ കോയന്പത്തൂരിലും നടന്ന ചാന്പ്യൻഷിപ്പുകളിൽ ആദിത്തിനാണ് വിജയം. കോയന്പത്തൂരിൽ നടന്ന റാലിയിൽ രണ്ടുഘട്ടമായി 105 കിലോമീറ്റർ…
Read More