പാലക്കാട്: ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ സമയത്തും മുന്പും ശേഷവും അറിയേണ്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. വ്യക്തമായ വിവരങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണം. ഹെൽപ്പ്ലൈൻ നന്പറുകൾ ഫയർഫോഴ്സ്- 101, കളക്ടറേറ്റ്-0491 2505309, 0491 2505566, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ-0491 2505209, ജില്ലാ കളക്ടർ- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487. താലൂക്കുകൾ: പാലക്കാട് 0491 2505770, ആലത്തൂർ 04922222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാന്പി 0466 2214300, മണ്ണാർക്കാട് 04924 222397. ഉരുൾപൊട്ടലിനുമുന്പ് പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക, കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക, വീടു വിട്ട് ഇറങ്ങേണ്ട…
Read MoreCategory: Palakkad
ട്രെയിനുകൾ വിഭജിക്കുന്നു ; അമൃത എക്സ്പ്രസ് ഷൊർണൂർ ജംഗ്ഷനിൽ എത്തില്ല; തലസ്ഥാനത്തേക്ക് ഒരു ട്രെയിൻ കൂടി അധികം ഓടുമെന്ന ഗുണവും
ഷൊർണൂർ: അമൃത എക്സ്പ്രസും രാജ്യറാണിയും രണ്ടാകുന്നതോടെ അമൃത എക്സ്പ്രസ് ഷൊർണൂർ ജംഗ്്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ പോകുന്ന പ്രധാന ട്രെയിനാകും. ഇതിനകം ഒട്ടേറെ ട്രെയിനുകൾ ഷൊർണൂർ സ്പർശിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. ഈ പട്ടികയിലേക്കാണ് അമൃതയും എത്തുന്നത്. ഈ സാഹചര്യത്തിൽ ഷൊർണൂരിലെത്തുന്നവർ ഒറ്റപ്പാലത്തോ ചെറുതുരുത്തി വള്ളത്തോൾ നഗറിലോ ചെന്ന് തലസ്ഥാനത്തേക്ക് ട്രെയിൻ കയറേണ്ട സ്ഥിതിയാണുണ്ടാകുക. അതേസമയം അമൃത സ്വതന്ത്ര ട്രെയിനാകുന്നതോടെ ഒറ്റപ്പാലം പ്രധാന സ്റ്റേഷനുമാകും. ഇരുട്രെയിനുകളും രണ്ടാക്കാൻ ഒൗദ്യോഗികമായി റെയിൽവേ തീരുമാനമെടുത്തു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. തലസ്ഥാനത്തേക്ക് ഒരു ട്രെയിൻ കൂടി അധികം ഓടുമെന്ന ഗുണവുമുണ്ടാകും. അമൃതയ്ക്കൊപ്പം രാജ്യറാണി തലസ്ഥാനത്തേക്ക് പുറപ്പെടുന്നത് അമൃതയുടെ നഷ്ടം ഷൊർണൂരിനെ ബാധിക്കാത്ത സാഹചര്യമുണ്ടാക്കും. ഇപ്പോൾ അമൃതയും രാജ്യറാണിയും ഒറ്റ ട്രെയിനായാണ് ഷൊർണൂർമുതൽ യാത്ര തുടങ്ങുന്നത്. അതേസമയം ഷൊർണൂരിൽനിന്നു പഴനി, മധുര എന്നിവിടങ്ങളിലേക്ക് യാത്രപോകുന്നവർക്ക് അമൃത വരാത്തത് നഷ്ടമാകും. നിലന്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിനും മധുര-തിരുവനന്തപുരം…
Read Moreഒരേ ദിശയിൽ പോകുകയായിരുന്നു പ്രൈവറ്റ് ബസിനു പിന്നിൽ കോഴിവണ്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ബസിനു പിറകിൽ കോഴിവണ്ടിയിടിച്ച് കോഴിവണ്ടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് സ്വദേശി ഫാറൂക്കി (32) നാണ് പരിക്ക്. ഇയാളെ മംഗലംപാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി പോലീസ് ജീപ്പിൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. കോഴിവണ്ടിയിൽ മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നെങ്കിലും അവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ആയിരത്തോളം കോഴികൾ വാഹനത്തിലുണ്ടായിരുന്നു. പാലക്കാടുനിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.കെ.മേനോൻ ബസിനു പുറകിലാണ് ഇതേദിശയിൽ പോയിരുന്ന കോഴിവണ്ടി ഇടിച്ചത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം. കോഴിവണ്ടിയുടെ ബ്രേക്ക് ചവിട്ടിയപ്പോൾ വണ്ടി നില്ക്കാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബസ് യാത്രക്കാർക്ക്…
Read Moreമഴക്കെടുതിയിൽ സഹായവുമായി സർക്കാർ; പാലക്കാട്ട് വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായം
പാലക്കാട്ട്: ജില്ലയിൽ മഴക്കെടുതിയിൽപ്പെട്ടവർക്ക് സഹായവുമായി സർക്കാർ. വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായമായി നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഒപ്പം, ജനങ്ങൾക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ സർക്കാർ തലത്തിൽ ആലോചനകൾ പൂർത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreപത്തൊമ്പതുകിലോ ചന്ദനവുമായി രണ്ടുപേരെ അറസ്റ്റുചെയ്തു; ചന്ദനത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
അഗളി: പത്തൊന്പതുകിലോ ചന്ദനവുമായി രണ്ടുപേരെ അഗളി എഎസ്പിയും സംഘവും അറസ്റ്റുചെയ്തു. അട്ടപ്പാടി മേലേകണ്ടിയൂരിൽ രേശന്റെ മകൻ അയ്യപ്പൻ (36), മാങ്കര ഭൂമുന്നൂർ ചെല്ലന്റെ മകൻ ഈശ്വരൻ (26) എന്നിവരെയാണ് ഷോളയൂർ വട്ടലക്കി ഭാഗത്തുനിന്നും പിടികൂടിയത്. അട്ടപ്പാടിയിൽനിന്ന് വ്യാപകതോതിൽ ചന്ദനം കടത്തുന്നതായുള്ള വിവരത്തെ തുടർന്നു നടത്തിയ വിശദ പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദനമോഷണം വ്യക്തമായത്. ഇവരിൽനിന്നും ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന ചന്ദനം പിടിച്ചെടുത്തു. ഷോളയൂർ എസ്ഐ രാജേഷ് അയോടൻ അറസ്റ്റു രേഖപ്പെടുത്തി. ചന്ദനത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ഫോറസ്റ്റർ ബിനുവിന്റെ നേതൃത്വത്തിൽ പുളിയപ്പതിയിൽ നടത്തിയ റെയ്ഡിൽ 21 കിലോ ചന്ദനം സഹിതം രണ്ടു പ്രതികളെയും ചന്ദനം കടത്താൻ ഉപയോഗിച്ച കാറും ഫോറസ്റ്റ് സംഘം പിടികൂടിയിരുന്നു.
Read Moreമൂലത്തറ അണക്കെട്ടിന്റെ ബണ്ട് തകർന്നു; വെള്ളപ്പാച്ചിലിൽ പന്ത്രണ്ടുവർഷം മുമ്പ് തകർന്ന ബണ്ട് പുനർനിർമ്മിച്ചതാണ് വീണ്ടും തകർന്നത്
ചിറ്റൂർ: ശക്തമായ മഴയിൽ മൂലത്തറ അണക്കെട്ടിന്റെ അരിക് ബണ്ട് തകർന്നു. വ്യാപകമായ നാശനഷ്ടം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ബണ്ട് തകർന്നത്. വലതുഭാഗത്തെ ബണ്ട് വെള്ളപ്പാച്ചിലിൽ തകർന്നു. വെള്ളം തടയാനായി സ്ഥാപിച്ച മണ് തടയണയും ഒഴുകിപോയി. പന്ത്രണ്ടുവർഷംമുന്പ് തകർന്ന ബണ്ട് പുനർനിർമിച്ചതാണ് വ്യാപകമായി തകർന്നത്. ഇനി ബണ്ട് പുനർനിർമിച്ചാലേ വലതുകനാലിലൂടെ വെള്ളം ഇറക്കാൻ കഴിയൂ. ഇന്നലെ ആളിയാറിൽ നിന്ന് ചിറ്റൂർ പുഴയിലേക്ക് 500 ഘനയടിവീതം വെള്ളം ഇറക്കിയിരുന്നു. എന്നാൽ മഴവെള്ളം കുത്തിയൊഴുകിയതോടെയാണ് ബണ്ട് തകരാനിടയായത്. മേനോൻപാറ വില്ലേജ് ഓഫീസിനു സമീപം നാലുസെന്റ് കോളനിയിലെ വീടുകളിലേക്ക് വെള്ളംകയറിയത് ഭീതിപരത്തി. വീടുകളിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. മരുതന്പാറ ആണ്ടയിലക്കളത്തിൽ വേലൻകുളന്പിൽ സുബ്രഹ്്മണ്യന്റെ വീട്ടുകിണർ ഇടിഞ്ഞുതാണു. ചിറ്റൂർപുഴയിലേക്ക് ആളിയാർ വെള്ളം ഇറക്കിയതിനാൽ മൂത്തറ, ആലാംകടവ്, പാറക്കളം, നിലംപതിപാലം മുങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മലവെള്ളപ്പാച്ചിൽകാണാൻ ജനങ്ങളുടെ തിരക്കും ഇന്നലെ ശക്തമായിരുന്നു.പെരുവെന്പ്-കനാൽപ്പാലം റോഡിൽ…
Read Moreമുൻസിപ്പൽ ബസ് സ്റ്റാന്റിന് സമീപം ബസുകൾ വരാനുള്ള സൗകര്യം ഒരുക്കണമെന്ന് വ്യാപാരികൾ
പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാന്റിന് സമീപമുള്ള ബിൽഡിങ്ങ് തകർന്ന് വീണതിനെ തുടർന്ന് നിലവിലുള്ള മുൻസിപ്പൽ ബസ്സ് സ്റ്റാന്റിൽ വന്നുകൊണ്ടിരുന്ന ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്താത്തതു മൂലം 1000-ത്തോളം വ്യാപാരികളുടെ ഉപജീവനമാർഗ്ഗം ദുസ്സഹമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കാട് ടൗണ് യൂണിറ്റ് യോഗം വിലയിരുത്തി. അതിനാൽ മുൻസിപ്പൽ ബസ്സ് സ്റ്റാന്റിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ബസുകൾ സ്റ്റാന്റിന്റെ അകത്തോ പുറത്തോ വന്ന് ആളുകളെ കയറ്റുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തുവാനും, തകർന്ന് വീണ കെട്ടിടത്തിൽ ഉപജീവനം നടത്തുന്ന കച്ചവടക്കാർക്ക് അവിടെ അവരുടെ വ്യാപാരം നടത്തുവാനുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസ്സൻ മുഹമ്മദ് ഹാജി നിവേദനം നൽകി. ഭാരവാഹികളായ ടൗണ് യൂണിറ്റ് ട്രഷറർ മണികണ്ഠൻ.കെ.നായർ, എക്സിക്യൂട്ടീവ് മെന്പർ വി.എം.മധു, എം. നാസർ, സി.ഡി.…
Read Moreമീൻവല്ലം ജലവൈദ്യുതി പദ്ധതി നാലാം വർഷത്തിലേക്കു കടക്കുന്പോഴും പുഴക്ക് കുറുകെ നടപ്പാലമില്ല
കല്ലടിക്കോട്: കല്ലടിക്കോടൻ മലയുടെ പാർശ്വഭാഗത്തുള്ള മീൻവല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി ജലവിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഉൗർജോത്പാദനവും വികസനവും എങ്ങനെ സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. നാലാംവർഷം അടുക്കുന്പോൾ പദ്ധതിയിൽനിന്നുള്ള വരുമാനവും ഉത്പാദനവും പ്രതീക്ഷിച്ചതിലേറെ. നാലുവർഷം മുന്പ് ഓഗസ്റ്റ് 29നായിരുന്നു മീൻവല്ലം വൈദ്യുതിപദ്ധതിയുടെ ഒൗപചാരിക പ്രവർത്തനോദ്ഘാടനം നടന്നത്.മണ്ണാർക്കാട് താലൂക്കിൽ കരിന്പ പഞ്ചായത്തിലാണ് മീൻവല്ലംപദ്ധതി പ്രദേശം. ഓഗസ്റ്റ് 29ന് പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ രാജ്യത്ത് ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന ആദ്യ ചെറുകിട വൈദ്യുതിപദ്ധതി എന്നനിലയിൽ രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. മൂന്ന് മെഗാവട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ വഴി ഒരുലക്ഷം യൂണിറ്റ് വർഷം ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വൈദ്യുതിവകുപ്പിന്റെ നിർലോഭമായ പിന്തുണ പദ്ധതിക്കുണ്ടായി. ആദ്യവർഷം പൂർത്തിയായപ്പോൾ തന്നെ പദ്ധതിയിൽനിന്നും മൂന്നുകോടി രൂപ വരുമാനമുണ്ടായിരുന്നു. ജൂണ്, ജൂലൈ മാസത്തിലായിരുന്നു കൂടുതൽ ഉൽപാദനം. കഴിഞ്ഞ സീസണിൽ 56 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. ഇതുവരെ വൈദ്യുതിവകുപ്പിന് രണ്ടുകോടി അറുപത്തി എട്ടുലക്ഷം…
Read Moreപാലക്കാട്ട് കനത്ത മഴ; മലമ്പുഴയിൽ ഉരുൾ പൊട്ടി; പ്രദേശങ്ങൾ ഒറ്റപ്പെടുന്നു; സ്വകാര്യബസുകൾ പലതും സർവീസ് നിർത്തിവച്ചു
പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. എല്ലാ ഡാമുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലന്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉരുൾപൊട്ടി. ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ഒന്പതരയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഇതിനെതുടർന്ന് മലന്പുഴ ഡാമിന്റെ ഷട്ടർ നാലടിയോളം ഉയർത്തിയിരുന്നു. അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരങ്ങൾക്കിടയിലൂടെ പോകുന്ന പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലാണ്. സ്വകാര്യബസുകൾ പലതും സർവീസ് നിർത്തിവച്ചിട്ടുണ്ട്.
Read Moreസൈലന്റ് വാലി വനത്തിൽ കുടുങ്ങിയ ഏഴംഗ വനപാലകസംഘം രക്ഷപ്പെട്ടു; ശക്തമായ മഴയിൽ തങ്ങൾ കുടുങ്ങിപ്പോകുകയായിരുന്നുവെന്ന് വനപാലകർ
അഗളി: കഞ്ചാവു റെയ്ഡിനു പോയി സൈലന്റ് വാലി വനത്തിൽ കുടുങ്ങിയ വനപാലകസംഘം സുരക്ഷിതരായി തിരിച്ചെത്തി. മുക്കാലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഘം വനത്തിൽ കടന്നത്. മൂന്നു സംഘങ്ങളായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെരച്ചിലിനിറങ്ങിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാലമുരളി, പെരുമാൾ എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട ഒന്പതു പേർ വീതമടങ്ങിയ രണ്ടു സംഘങ്ങൾ പിറ്റേന്നു തിരിച്ചെത്തിയിരുന്നു. ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം ഗലസി, തുടുക്കി, കടുകുമണ്ണ തുടങ്ങി വിദൂരമേഖലകളിലേക്കാണ് നീങ്ങിയത്. മുക്കാലിയിൽനിന്നു മുപ്പതു കിലോമീറ്റർ ഉൾവനത്തിലായിരുന്നു തെരച്ചിൽ. വനത്തിലുണ്ടായ ശക്തമായ മഴയും മലമടക്കുകളിലെ നീരൊഴുക്കും മൂലം ഇവർക്കു പുറത്തുകടക്കാൻ പറ്റാതെ വരികയായിരുന്നു.
Read More