ചിറ്റൂർ: കൊഴിഞ്ഞാന്പാറ നാട്ടുകൽ റോഡിൽ ചരിഞ്ഞു നിൽക്കുന്ന പുളിമരം നിലംപതിക്കാവുന്ന നിലയിലാ ണുള്ളത്. കണ്ണൻമേട് ,പുത്തൻ പാതയ്ക്കു സമീപമാണ് അന്പതു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൃക്ഷം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ത്. ഇതിനടിയിലൂടെയാണ് ഇലക്ടിക് ലൈൻ പോവുന്നത്. കൊഴിഞ്ഞാന്പാറ -ചിറ്റൂർ പ്രധാന പാതയെന്നതിനാൽ യാത്രാ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മരം റോഡിലേക്കു വീണാൽ വലിയ അപകട സാധ്യതയുണ്ട്. നാട്ടുകൽ ഇലക്ട്രിക് സെക്ഷൻ ഓഫീസിനു അര കിലോമീറ്റർ ദൂരപരിധിയിലാണ് മരം നിൽക്കുന്നത്. ഇക്കൊല്ലം കാലവർഷം ആരംഭിച്ചതുമുതൽ കൊഴിഞ്ഞാന്പാറ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് അറുപതോളം ഇലക്ടിക് പോസ്റ്റുകൾ പൊട്ടിയിരുന്നു.ഇവ പുനസ്ഥാപിക്കാൻ ദിവസങ്ങളോളം വേണ്ടിവന്നിരുന്നു. ഗതാഗത തടസ്സമുണ്ടായതിനൊപ്പം ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ പല സ്ഥല ത്തും ദിവസങ്ങളോളം കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു. റോഡ് വക്കത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വൈദ്യുതി വകുപ്പ് അധികൃതർ കണ്ടെത്തി പൊതുമരാമത്ത് മേധാവികളെ…
Read MoreCategory: Palakkad
ആളിയാറിൽ ഷട്ടർ തുറന്നു; ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; പുഴയോരത്ത് താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറി
ചിറ്റൂർ: ആളിയാറിൽ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് പുഴയിൽ വെള്ളമെത്തിയത്. മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കളം, നിലന്പതിപ്പാലം എന്നിവ കവിഞ്ഞൊഴുകുന്നതിനാൽ ഇന്നലെ വൈകുന്നേരംവരെയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലന്പതിപാലങ്ങൾക്കുമേൽ വൻതോതിൽ പാഴ്ചെടികൾ അടിഞ്ഞുകൂടിയതിനാൽ മൂലത്തറ, ആലാംകടവ് വഴിയുള്ള ഗതാഗതം വിളയോടി മേന്പാലം വഴി ചുറ്റിയാണ്. സ്കൂൾ വിദ്യാർഥികൾക്ക് ഇത് ഏറെ ദുരിതമുണ്ടാക്കുന്നു. ഇതുമൂലം കല്യാണപേട്ട, നർണി, സർക്കാർപതി ഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളെ നേരത്തെ വീട്ടിലേക്കു വിട്ടയച്ചു. പാറക്കളം നിലന്പതിയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ഗതാഗതതടസം തുടരുകയാണ്.നിലവിൽ ഇതുവഴി കാൽനടയാത്രപോലും അസാധ്യമാണ്. ഇന്നലെ പാഴ്ചെടികൾ നീക്കാൻ സമീപവാസികൾ നടത്തിയ ശ്രമവും വിഫലമായി. ആളിയാർ ഷട്ടർ തുറന്നതോടെ ചിറ്റൂർ പുഴയോരത്ത് കുടിൽകെട്ടി താമസിക്കുന്നവർ ഇന്നലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
Read Moreതകർന്ന റോഡിലൂടെ സ്വകാര്യബസുകൾ മത്സരിച്ച് പായുന്നു; വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ബസ് യാത്ര പ്രാണഭീതിയോടെ
വടക്കഞ്ചേരി: തകർന്നുകിടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ബസ് യാത്രക്കാരുടെ യാത്ര പ്രാണൻ അടക്കിപ്പിടിച്ച്. സമയക്രമം പാലിക്കാൻ റോഡിലെ കുഴികളിൽ ചാടിയും കുതിരാനിൽ ടാർ റോഡുവിട്ട് പാതയോരത്തെ മണ്വഴിയിലൂടെയും സ്വകാര്യബസുകൾ പായുന്പോൾ യാത്രക്കാരുടെ നെഞ്ചിടിപ്പേറും.കുതിരാൻക്ഷേത്രം ഭാഗങ്ങളിൽ വനത്തിന്റെ അഗാധ താഴ്ചകളാണ്. റോഡുവശത്തെ മണ്ണിടിഞ്ഞാൽ ഉണ്ടാകുന്ന ദുരന്തം എങ്ങനെയൊക്കെയാകുമെന്ന് പറയാനാകില്ല. ബസിലെ യാത്രക്കാരുടെ ശാപവാക്കുകളും രോഗികളുടെ രോദനങ്ങളും അധികൃതരുടെയും ജനപ്രതിനിധികളുടെയും കടുത്ത അനാസ്ഥയ്ക്കെതിരേയുള്ള പ്രതിഷേധ ശബ്ദങ്ങളായി മാറുന്നു. അത്രയ്ക്കും കഠിനതരമാണ് കുതിരാൻ യാത്ര. ആരുടെയൊക്കെയോ ഭാഗ്യത്തിന് മാത്രമാണ് വൻദുരന്തങ്ങൾ ദിവസവും തലനാരിഴയ്ക്ക് വഴിമാറുന്നത്. ഇരുഭാഗത്തേക്കുമുള്ള വലിയ വാഹനങ്ങൾ ഒരേകുഴിയിൽ ചാടി ആടിയുലയുന്പോൾ അപകടം മുഖാമുഖം കാണുന്ന സ്ഥിതിയാണ്. 2007 മുതൽ തുടങ്ങിയതാണ് ഈ നരകയാത്ര. ഇനിയും ഇത് എത്രകാലമെന്നതിന് വ്യക്തതയില്ല. കുഴിനിറഞ്ഞ ദേശീയപാതയിലൂടെ വാഹനം ഓടിക്കുന്ന അന്യസംസ്ഥാനക്കാരും കേരളത്തിന്റെ റോഡുവികസനത്തെ പഴിക്കുന്നത് സഭ്യമായ വാക്കുകൾകൊണ്ടൊന്നുമല്ല. ഒരു കുരുക്ക് തീർന്ന് മുന്നോട്ടുനീങ്ങുന്പോൾ മറ്റൊരു…
Read Moreമാലപൊട്ടിക്കൽ-5, ഭവനഭേദനം-1, ഭണ്ഡാരമോഷണം-20; അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ; ചോദ്യം ചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന മോഷണ പരമ്പരകൾ
പാലക്കാട്: മാല പൊട്ടിക്കൽ, ഭവനഭേദനം, ഭണ്ഡാരമോഷണം എന്നിവ തൊഴിലാക്കിയ രണ്ട് മോഷ്ടാക്കളെ പാലക്കാട് ടൗണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. ഒലവക്കോട് പുതിയ പാലം സ്വദേശി ഷാഫിദ് (18 ), ഒറ്റപ്പാലം, കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടിൽ അബൂബക്കർ (22) എന്നിവരെയാണ് മഴക്കാല മോഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി നോർത്ത് എസ്ഐ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്നു വന്ന പ്രത്യേക രാത്രികാല പട്രോളിങ്ങ് സംഘം ഇന്നലെ രാത്രി പാലക്കാട് -കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ ബൈക്കിലെത്തിയ ബൈക്ക് പരിശോധിച്ചതിൽ നന്പർ പ്ലേറ്റ് അഴിച്ചു മാറ്റിയതായി ശ്രദ്ധയിൽപ്പെടുകയും, ബൈക്കിൽ ഒളിപ്പിച്ചു വെച്ച ഇരുന്പ് കന്പിയും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ അടുത്തിടെ പാലക്കാട് നഗര പരിസരങ്ങളിൽ നടന്ന, ബൈക്കിലെത്തി മാല പൊട്ടിച്ച അഞ്ചോളം കേസ്സുകൾക്കും, ഒരു ഭവനഭേദന കേസ്സും, ഇരുപതോളം ഭണ്ഡാര മോഷണക്കേസ്സുകൾക്കും…
Read Moreവടക്കഞ്ചേരിയിൽ വെള്ളംകയറി നശിച്ചതു നൂറ്റന്പത് ഏക്കർ ജൈവ നെൽകൃഷി
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ 150 ഏക്കർ ജൈവ നെൽകൃഷി വെള്ളം കെട്ടിനിന്ന് നശിച്ചു. വടക്കഞ്ചേരി പാടശേഖരത്തിലെ ജൈവ നെൽ കർഷകർക്കാണ് മഴകൂടുതൽ വിനയായത്.ഒഴിഞ്ഞു പോകാതെ രണ്ടാഴ്ചയായി വെള്ളം കണ്ടങ്ങളിൽ കെട്ടിനിന്നതാണ് നെൽചെടികൾ ചീഞ്ഞ് കൃഷി നശിക്കാൻ കാരണമായതെന്ന് പാടശേഖരസമിതി സെക്രട്ടറി മാധവൻ പറഞ്ഞു. ഒരാഴ്ച മുന്പുണ്ടായ തോരാത്ത മഴയിൽ പാടങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. നടീലും വിതയും നടത്തിയ നെൽചെടികളാണ് നശിച്ചത്. ഈ പാടശേഖരത്തിനുതാഴെയുള്ള ആയക്കാട് പാടശേഖരത്തിലും നെൽകൃഷിക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് ആലത്തൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വരുന്ന എട്ട് പഞ്ചായത്തുകളിലായി 285 ഹെക്ടർ നെൽകൃഷി കാലവർഷത്തിൽ നശിച്ചതായി അധികൃതർ പറഞ്ഞു. ആലത്തൂർ, വടക്കഞ്ചേരി, പുതുക്കോട് പഞ്ചായത്തുകളിലാണ് നാശനഷ്ടം കൂടുതൽ. പുതുക്കോട് ഉൾപ്പടെയുള്ള പഞ്ചായത്തുകളിൽ അഞ്ച് ഹെക്ടറിൽ പച്ചക്കറിക്കും നാശമുണ്ട്.500 നേന്ത്രവാഴകളും 50,000 രൂപയുടെ കുരുമുളക്, തെങ്ങ് തുടങ്ങിയവയുടെ നാശം കണക്കാക്കിയതായി അധികൃതർ അറിയിച്ചു.
Read Moreദേശീയപാത നിർമാണത്തിൽ നൂറുശതമാനം പൂർത്തിയായത് വാഹനപ്പിരിവ് ടോൾപ്ലാസ മാത്രം
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണത്തിൽ നൂറുശതമാനവും പൂർത്തിയായിട്ടുള്ളത് വാഹനപിരിവിനുള്ള പന്നിയങ്കരയിലെ ടോൾ പ്ലാസ മാത്രം. ഇവിടെ പതിനഞ്ചു കൗണ്ടറുകളാണ് ടോൾ പിരിക്കാൻ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ വലിയ കണ്ടെയ്നറുകൾ, ടാങ്കറുകൾ എന്നിവയ്ക്ക് കടന്നുപോകാനായി വശങ്ങളിൽ രണ്ടുവീതം വഴികളുമുണ്ട്. ഇരുചക്രവാഹനങ്ങൾക്കു പോകാനും ഇതു തുറന്നിടും. ടാങ്കറുകൾക്കു കടന്നുപോകാനുള്ള വഴി കുറഞ്ഞവീതിയിൽ നിർമിച്ചിട്ടുള്ളതിനാൽ കഴിഞ്ഞദിവസം മുംബൈയിൽനിന്നും കൊച്ചിൻ റിഫൈനറിയിലേക്ക് കൊണ്ടുവന്ന രണ്ടു ടാങ്കറുകൾ ടോൾ പ്ലാസയിൽ കുടുങ്ങി ഏതാനും ദിവസം പന്നിയങ്കരയിൽ നിർത്തിയിടേണ്ടിവന്നു. നിർമാണ അപാകത റോഡിൽ മാത്രമല്ല പിരിവ് കൗണ്ടറിൽ വരെയുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. എങ്കിലും നിർമാണം നൂറുശതമാനം പൂർത്തിയായെന്ന് കരാർ കന്പനി പറയുന്നത് ഈ ടോൾ പ്ലാസ മാത്രമാണ്. മറ്റുവർക്കുകളെല്ലാം 70 ശതമാനം, 80 ശതമാനം, 90 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ പറയുന്നത്. കുതിരാനിലെ ഇടതുഭാഗത്തെ ആദ്യതുരങ്കപ്പാത 95 ശതമാനം പൂർത്തിയായെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ തുരങ്കപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച്…
Read Moreവിവാഹം നടക്കാനിരിക്കുന്ന വീട്ടിൽ മോഷണം; വീട്ടമ്മയെയും മകളെയും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്നു; പിന്നീൽ വീടിനെക്കുറിച്ചറിയാവുന്നവരായിരിക്കുമെന്ന് വീട്ടുകാർ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ഏഴ് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മണ്ണാത്തറ വി.കെ. സെയ്ദ് മുഹമ്മദിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പുറകിലെ വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുറികളിൽ കയറി അലമാരകളും മറ്റും വലിച്ച് വാരിയിട്ടു .അവിടെ നിന്നും ഒന്നും കിട്ടാതായപ്പോൾ സെയ്ദ് മുഹമ്മദിന്റെ ഭാര്യ നൂർജഹാനും പ്ലസ് ടുവിന് പഠിക്കുന്ന മകളും കിടന്നുറങ്ങിയിരുന്ന വാതിൽ പൊളിച്ചായിരുന്നു അതിക്രമം. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാലയും വളയും കമ്മലും ഉൗരി നൽകാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. സെയ്ദ് മുഹമ്മദ് ഗൾഫിലാണ്. അടുത്ത മാസം ഇവരുടെ മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കെയാണ്. ഇതിനാൽ വീട്ടിൽ കൂടുതൽ ആഭരണങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം മോഷ്ടാവിന്റെ വരവ്. മുഖം തുണികൊണ്ട് മറച്ച നിലയിലാണ് മോഷ്ടാവ് വന്നത്.വീടിനെക്കുറിച്ച്…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ; വാണിയമ്പാറയിൽ 27ന് ദേശീയപാത ഉപരോധിക്കുമെന്നു എഐടിയുസി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 27ന് വാണിയന്പാറയിൽ എഐടിയുസിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും. യൂണിയന്റെ 43-ാം വാർഷിക സമ്മേളനം ഒല്ലൂർ എംഎൽഎ അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു.<br> ഒ.ഇ.ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എ.അബൂബക്കർ, എ.വി.അബ്ബാസ്, പി.ഡി.റെജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.ഇ.ജോസഫ്- പ്രസിഡന്റ്, എം.കെ.ലാൽ- വൈസ് പ്രസിഡന്റ്, അംബുജാക്ഷൻ- സെക്രട്ടറി, കെ.എ.അബൂബക്കർ- ജോയിന്റ് സെക്രട്ടറി, പി.ആർ.കൃഷ്ണൻ, എം.വി.അബൂബക്കർ, ടി.ജി.ജോയ് എന്നിവരുൾപ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read Moreഹൃദയവും കരളും തകർന്ന നിലയില്! ലോറി ക്ലീനറുടെ മരണം കൊലപാതകം? ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ; മതംമാറി വിവാഹം സംബന്ധിച്ചും അന്വേഷണം
പാലക്കാട്: ചരക്കുലോറി ക്ലീനർ കല്ലേറിൽ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സൂചന. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. കോയന്പത്തൂരിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയുടെ ക്ലീനർ കോയന്പത്തൂർ അണ്ണൂർ വടക്കല്ലൂർ മുരുകേശന്റെ മകൻ വിജയ് (മുബാറക് ബാഷ- 21) ആണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മുബാറക് ബാഷ കൊല്ലപ്പെട്ടത്. കഞ്ചിക്കോട് ഐടിഐക്കു സമീപമെത്തിയപ്പോൾ ബൈക്കുകളിലും കാറിലും എത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സർവീസ് റോഡിൽ ലോറിയിലേക്ക് കല്ലെറിഞ്ഞെന്നാണ് ഡ്രൈവർ നൂറുള്ള ആദ്യം പോലീസിനോടും മാധ്യമപ്രവർത്തകരോടും പറഞ്ഞത്. എന്നാൽ പിന്നീട് കോയന്പത്തൂരിൽ വെച്ചാണ് കല്ലേറുണ്ടായതെന്ന് ഇയാൾ മൊഴിമാറ്റി. ഇതാണ് ദുരൂഹതയേറ്റുന്നത്. യുവാവിന്റെ ഹൃദയവും കരളും തകർന്ന നിലയിലായിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായിട്ടുണ്ട്. വേഗതയിൽ വരുന്ന വാഹനത്തിൽ കല്ല് പതിച്ചാൽ ഇത്തരത്തിൽ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും മറ്റ് സാധ്യതകളും പോലീസ് അന്വേഷിച്ചുവരികയാണ്. കേരളത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് കഞ്ചിക്കോട് വച്ച് അപകടമുണ്ടായതെന്ന്…
Read Moreകുഞ്ചൻ സ്മാരക റോഡിനു ശാപമോക്ഷം; തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്ക്50 ലക്ഷം രൂപ അനുവദിച്ചതായി പി ഉണ്ണി എംഎൽഎ
ഒറ്റപ്പാലം: വിശ്വമഹാകവി കലക്കത്ത് കുഞ്ചൻനന്പ്യാരുടെ സ്മാരകഗൃഹത്തിലേക്കുള്ള റോഡിനു ശാപമോക്ഷം. ഒന്നരകിലോമീറ്റർ റോഡാണ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്നത്. കവിയുടെ ജ·ഗൃഹം കൂടിയായ കലക്കത്ത് ഭവനത്തിലേക്കു വരുന്ന സാംസ്കാരിക പ്രവർത്തകരും സാഹിത്യപ്രേമികളുമെല്ലാം നടുവൊടിയുന്ന വിധത്തിൽ യാത്ര ചെയ്താണ് സ്മാരകഗൃഹത്തിലേക്ക് എത്തിയിരുന്നത്. 50 ലക്ഷം രൂപ രൂപ ചെലവിലാണ് ഈ പാത നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണപ്രവൃത്തികൾ ഉടനേ തുടങ്ങുമെന്നു പി.ഉണ്ണി എംഎൽഎ പറഞ്ഞു. റോഡിന്റെ നിർമാണോദ്ഘാടനം നടന്നു.കുഞ്ചൻനന്പ്യാർ സ്മാരകം റോഡ് നവീകരികരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന വർഷങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മേയ് അഞ്ചിന് കുഞ്ചൻദിനത്തിൽപോലും പാത നവീകരിച്ചിരുന്നില്ല. ദേശീയ സ്മാരകമായിട്ടുകൂടി ഇതിന്റെ പരിഗണനയൊന്നും സ്ഥാപനത്തിനു ലഭിച്ചിരുന്നില്ല. പ്രധാനപാതയിൽനിന്നും ലക്കിടി കൂട്ടുപാതയ്ക്കും മംഗലത്തിനും മധ്യേയാണ് കുഞ്ചൻനന്പ്യാർ സ്മാരകത്തിലേക്കുള്ളപാത കടന്നുപോകുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ് ടാർ അടർന്നുപോയി പേരിനു മാത്രമായി റോഡ് നിലവിലുള്ളത്. റോഡിന്റെ ഇരുഭാഗത്തും അഴുക്കുചാലുകൾ ഇല്ലാത്തതും മുഖ്യപ്രശ്നമാണ്.
Read More