നെന്മാറ: ഒന്നാം വിളകൃഷിയിറക്കിയ പാടശേഖരങ്ങളിൽ കള ശല്യം കൂടിയതിൽ കർഷകർ ആശങ്കയിൽ. വേനൽമഴ കിട്ടിയതോടെ ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരാണ് കള ശല്യം കൂടിയതോടെ വെട്ടിലായത്. കളപറിച്ചു മാറ്റാൻ കൂലിയിനത്തിൽ തല്ലൊരു തുക ചിലവാകുമെന്ന് തിരുവഴിയാട് പുത്തൻത്തറ പാടശേഖരത്തിലെ കുറ്റിക്കാടൻ ലാസർ പറഞ്ഞു. ഞാറ്റടി തയ്യാറാക്കി നടീൽ പണികൾ ചെയ്ത കൃഷിയിടങ്ങളിലും കള ശല്യം ഉണ്ടെന്നതാണ് കഷകരെ നടുവൊടിച്ചിരിക്കുന്നത്. ആവശ്യത്തിനു വേണ്ടുന്ന തൊഴിലാളികളെ ലഭിക്കാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട ഗതികേടും കർഷകരെ നിരാശരാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് കരാർ വ്യവസ്ഥയിൽ ഞാറുനടീൽ പണികൾ ചെയ്തു തീർത്ത കർഷകരാണ് ഏറിയ പങ്കും. നട്ടു തീർത്ത നെൽച്ചെടികളെല്ലാം തന്നെ കനത്ത മഴയിൽ വെള്ളക്കെട്ടിൽ നാശമായി പോയതും കർഷരെ വലയ്ക്കുന്നു. ഞാറ്റടി തയ്യാറാക്കിയ മറ്റു കർഷകനിൽ നിന്നും വീണ്ടും ഞാറുവാങ്ങി നട്ടു പിടിപ്പിക്കേണ്ട സ്ഥിതിയിലാണ് കർഷകർ.
Read MoreCategory: Palakkad
വൃദ്ധയെ ആക്രമിച്ച് മോഷണം: പ്രതിക്ക് നാലുവർഷം കഠിന തടവും പിഴയും
പാലക്കാട്: വീടിന്റെ മുൻവാതിൽ പൂട്ടുതകർത്ത് ഉറങ്ങിക്കിടന്ന വൃദ്ധയെ ആക്രമിച്ച് കഴുത്തിൽനിന്നും സ്വർണമാല പൊട്ടിച്ചു മോഷണം നടത്തിയ പ്രതിക്ക് നാലുവർഷം കഠിനതടവും നാലായിരം രൂപ പിഴയും വിധിച്ചു. കോയന്പത്തൂർ മേട്ടുപ്പാളയം ആലംകൊന്പ് കരിമൊക്കയിൽ മാരിമുത്തുവിന്റെ മകൻ ഷണ്മുഖനെ (49)യാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) അരവിന്ദ് ബി.എടയോടി ശിക്ഷവിധിച്ചത്. 2012 ഡിസംബർ 23ന് രാത്രി രണ്ടിനാണ് ഒലവക്കോട് കലാസിയൻവീട്ടിൽ പരേതനായ മഹാരാജന്റെ ഭാര്യ ഭാഗ്യലക്ഷ്മി (70)യുടെ മാല പ്രതി പൊട്ടിച്ചെടുത്തത്. വീടിനുമുന്നിൽനിന്നും പിക്കാസെടുത്ത് മുൻവാതിൽ ഗ്രിൽ ഗേറ്റിന്റെ പൂട്ടുതകർത്താണ് കൂട്ടുപ്രതിയായ വിജയനുമൊത്ത് വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. തുടർന്ന് 15 ദിവസത്തിനുശേഷം പ്രതികളായ ഷണ്മുഖനെയും വിജയനെയും ഒലവക്കോട് സായ് ഹോസ്പിറ്റൽ ജംഗ്്ഷനിൽനിന്നും സംശയാസ്പദ നിലയിൽ പിടികൂടുകയായിരുന്നു.കേസിന്റെ വിചാരണസമയത്ത് ഹാജരായിരുന്ന വിജയന്റെ വിചാരണ പിന്നീട് നടത്തും. ഹേമാംബിക പോലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സീനിയർ അസിസ്റ്റന്റ് പബ്ലിക്…
Read Moreഅറുപതാം ജന്മദിനത്തിൽ മദ്ദളവാദകൻ തിരുവില്വാമല രാജന് ജന്മനാട്ടിൽ ആദരസമർപ്പണം
തിരുവില്വാമല: വാദ്യകലയിൽ മദ്ദളത്തനിമ നിലനിർത്തി നാല് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന തിരുവില്വാമല രാജന് അറുപതാം ജന്മദിനത്തിൽ ജന്മനാട്ടിൽ നടക്കുന്ന ആദരസമർപ്പണം ഒന്‍പത്, പത്ത് തീയതികളിൽ ശ്രീവില്വാദ്രിനാഥ സന്നധിയിൽ നടക്കും. പത്തിന് രാവിലെ പത്തിന് പ്രഫ. വി. മുധുസൂദനൻനായരാണ് “സ്വനികം’ എന്ന ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മദ്ദളവാദനരംഗത്ത് വെങ്കിച്ചൻ സ്വാമിക്കും അപ്പുക്കുട്ടി പൊതുവാളിനും ശേഷം ശ്രദ്ധേയനായ രാജൻ വില്വാമലയുടെ ഖ്യാതി അതിർത്തികൾക്കപ്പുറത്തെത്തിച്ച മദ്ദളകലാകാരനാണ്. പതിനേഴാം വയസിൽ തൃപ്പാളൂർ കണ്ണൻനായരുടെ ശിക്ഷണത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചെർപ്പുളശേരി ശിവൻ, തിച്ചൂർ വാസുവാര്യർ, കുനിശേരി ചന്ദ്രൻ, കല്ലേക്കുളങ്ങര കൃഷ്ണവാര്യർ എന്നിവരുടെ കീഴിൽ കൂടുതൽ പ്രാവീണ്യം നേടി വാദ്യരംഗത്ത് സജീവമായി. തിരുവില്വാമല രാജന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ആയിരത്തിലധികം പഞ്ചവാദ്യങ്ങൾ നടന്നിട്ടുണ്ട്. ഉത്രാളിക്കാവ് ഏങ്കക്കാട് വിഭാഗം, ചിനക്കത്തൂർ വടക്കുമംഗലം, ദേശമംഗലം പൂരക്കമ്മറ്റി, വേലൂർ കുറുമാലിക്കാവ്, ആക്കപ്പറന്പ് മാരിയമ്മൻപൂജ, ചെന്നൈ അയ്യപ്പസേവാസംഘം എന്നിവിടങ്ങളിൽനിന്നെല്ലാം…
Read Moreമലമ്പുഴയുടെ ദാഹം തീർക്കാൻ എഴുപത്തിയഞ്ചു കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
പാലക്കാട്: ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് 75 കോടിയുടെ സന്പൂർണ മലന്പുഴ കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്ന് സ്ഥലം എംഎൽഎയും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദൻ എം.എൽ.എ പറഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ ഈ പഞ്ചായത്തിന് സമീപത്തെ നാലു പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും കുടിവെള്ളം എത്തിക്കാനാവും. കൂടാതെ മലന്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ പൈപ്പ് ലൈൻ നീട്ടുന്നതിനായി ഉയർന്ന സ്ഥലത്തു ടാങ്ക് സ്ഥാപിക്കാൻ ആനക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ 15 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമായതിനെ തുടർന്ന് ജലഅതോറിറ്റി മുഖേന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇത് പ്രാവർത്തികമാകുന്ന മുറയ്ക്ക് ഈ പഞ്ചായത്തിൽ 13 വാർഡുകളിലേക്ക് കുടിവെള്ളം എത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മലന്പുഴ എംഎൽഎ വി.എസ്. അച്യുതാനന്ദന്റെ നിർദ്ദേശ പ്രകാരം നാലുവാർഡുകളിലും വാട്ടർ കിയോസ്കിൽ വെള്ളം എത്തിക്കുന്നുണ്ട്. മലയോരമേഖലകളിലും പട്ടികവർഗ കോളനികളിലും കുടിവെള്ളം എത്തിച്ച്…
Read Moreആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ കാർതുമ്പി കുടകൾക്ക് വെളിച്ചം പദ്ധതിയിലൂടെ താങ്ങായി എസ്.ശർമ
അഗളി: അട്ടപ്പാടി ആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ കാർതുന്പി കുടകൾക്ക് താങ്ങായി എസ്.ശർമ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ വെളിച്ചം’ പദ്ധതി. നൂറുമേനി വിജയം കൊയ്ത എറണാകുളം വൈപ്പിൻ നിയോജകമണ്ഡലത്തിലെ കോതാട്, കടമക്കുടി, എഴുപുന്ന സ്കൂളുകളിലെ കുട്ടികൾക്ക് 2000-ത്തോളം കാർതുന്പി കുടകൾ വാങ്ങി നല്‍കിയാണ് അട്ടപ്പാടി ആദിവാസി അമ്മമാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചമേകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കിയത് കുടവിതരണോദ്ഘാടനം കഴിഞ്ഞദിവസം വൈപ്പിനിൽ എസ്.ശർമ എംഎൽഎ നിർവഹിച്ചു. കാടിന്റെ മക്കളും കടലിന്റെ മക്കളും അടങ്ങുന്ന രണ്ടു സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങളുടെ ഇഴചേരലാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് എംഎൽഎ പറഞ്ഞു. കുടവിതരണത്തിന് സാന്പത്തികസഹായം അനുവദിച്ചത് പെട്രോളിയം കന്പനിയായ ബിപിസിഎൽ ആണ്. ആദിവാസി കൂട്ടായ്മയായ തന്പ്’ ആണ് കാർതുന്പി കുടകൾ വിപണിയിൽ എത്തിച്ചത്. തന്പ്’ അധ്യക്ഷൻ രാജേന്ദ്രപ്രസാദ്, കാർതുന്പി പദ്ധതി പ്രവർത്തകരായ കെ.എൻ. രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണൻ, ജ്യോതി, ഹരീഷ് കണ്ണൻ എന്നിവരും വിതരണോദ്ഘാടനത്തിൽ പങ്കെടുത്തു.…
Read Moreകാട്ടാന ആക്രമണം: വനാതിർത്തികളിൽ സോളാർ വൈദ്യുതിവേലി സ്ഥാപിക്കാൻ തീരുമാനം
വടക്കഞ്ചേരി: കാട്ടാനയുടെ ആക്രമണമുണ്ടായ പാത്രകണ്ടം, കൈതയ്ക്കൽ ഉറവ പ്രദേശങ്ങളുടെ വനാതിർത്തികളിൽ അടിയന്തിരമായി സോളാർ വൈദ്യുതി വേലി സ്ഥാപിക്കാൻ എംഎൽ എ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ആദിവാസി വിഭാഗത്തിന്റെ പ്രത്യേക സ്കീമിൽ ഉൾപ്പെടുത്തി വൈകാതെ തന്നെ വേലി സ്ഥാപിക്കുന്നതിനാണ് ശ്രമം നടത്തുക. വനത്തിൽ ഉണ്ടാകുന്ന ജോലികളിൽ ആദിവാസികൾക്ക് മുൻഗണന നൽകണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനാൽ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ വേലി സ്ഥാപിക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കിൽ വർക്കിന് ടെണ്ടർ വിളിച്ച് കരാറുക്കാരനെ കണ്ടെത്തി പണി ആരംഭിക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും കാലതാമസം വരും. അപ്പോഴെക്കും ആനകളിറങ്ങി കൃഷി നശിപ്പിച്ച് തോട്ടങ്ങളെല്ലാം വെളുക്കും.ഇത് ഒഴിവാക്കാനാണ് ഉൗരുകൂട്ടം കൂടി ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്ആനകൾ സ്ഥിരമായി വരുന്ന വഴികളിൽ സെൻസർ ലൈറ്റുകൾ സ്ഥാപിക്കും. പാത്രകണ്ടം, കൈതക്കൽ ഉറവ പ്രദേശങ്ങളിലായി നാല് കിലോമീറ്റർ വനാതിർത്തിയിലാണ് വൈദ്യുതി വേലി സ്ഥാപിക്കേണ്ടത്. ശനിയാഴ്ച പുലർച്ചെയാണ് പാത്ര കണ്ടത്തെ ആദിവാസി യുവാവ്…
Read Moreകഞ്ചിക്കോട് കോച്ച് ഫാക്ടറി: എൽഡിഎഫ് പ്രക്ഷോഭം 10ന് വി.എസ് ഉദ്ഘാടനം ചെയ്യും
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. 10ന് പാലക്കാട് ടൗണ്‍ഹാളിൽ നടക്കുന്ന കണ്വൻഷൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന കണ്‍വീനർ എ.വിജയരാഘവൻ, മുൻ റവന്യു മന്ത്രിമാരായ കെ.ഇ.ഇസ്മയിൽ, കെ.പി.രാജേന്ദ്രൻ എന്നിവർക്കൊപ്പം കെ.കൃഷ്ണൻകട്ടി എംഎൽഎ, സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യു കോഴഞ്ചേരി, നൈസ് മാത്യു പ്രതിഷേധയോഗത്തിൽ പ്രസംഗിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ കണ്‍വീനർ വി.ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സുരേഷ് രാജ്, എൻ.എൻ.കൃഷ്ണദാസ്, പി.കെ.ശശി, എംഎൽഎ, റസാക്ക് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ, കെ.പി.ഗോപിനാഥ്, അഡ്വ. മുരുകദാസ്, എ.ശിവപ്രകാശൻ, സുബ്രഹ്മണ്യൻ, നൈസ് മാത്യു, യു.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreഒ.വി വിജയൻ മനുഷ്യപക്ഷത്ത് നിന്ന എഴുത്തുകാരൻ: എം.ബി. രാജേഷ്
പാലക്കാട്: സ്വതന്ത്ര നിർഭയ ചിന്തയോടെ മനുഷ്യപക്ഷത്ത് നിലകൊണ്ട പച്ചയായ മനുഷ്യനാണ് ഒ.വി വിജയനെന്ന് എം.ബി. രാജേഷ് എം.പി. ഒ.വി വിജയന്റെ 89 -ാം ജന്മദിനാഘോഷത്തിൽ തസ്രാക്ക് മധുരം ഗായതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടി രൂപയുടെ വികസന പദ്ധതികൾ തസ്രാക്കിൽ ആരംഭിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അറിയിച്ചു. ആഷാ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി.
Read Moreതിരുവാതുക്കലിനു സമീപംകാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പാലക്കാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക് ഇടിയുടെ ആഘാതത്തിൽ മൂന്നുപോസ്റ്റുകൾ ഒടിഞ്ഞു റോഡിൽ വീണു
കോട്ടയം: തിരുവാതുക്കലിനു സമീപം ബൈപാസ് റോഡിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു അപകടം. മൂന്നു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയും വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീഴുകയും ചെയ്തതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിരുവാതുക്കൽ-നാട്ടകം ബൈപാസ് റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പെട്ടെന്നു തന്നെ കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ സമീപത്തെ പുരയിടത്തിന്റെ മതിൽ തകർത്താണ് നിന്നത്.കാർ യാത്രക്കാരായ സജീഷ്, ഷാഹുൽ മുഹമ്മദ്, ഫിറോസ്, ശശീന്ദ്രൻ, രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈപാസ് റോഡരികിൽ താമസിക്കുന്ന നിസാറിന്റെ വീട്ടിലേക്ക് വന്ന പാലക്കാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
Read Moreമുത്തച്ഛന്റെ പരാതി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് പിടിയില്‍
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. തിരുമലയംപാളയം ജെല്ലിമേട് കാളിമുത്തു മകൻ കനകരാജ് (21) ആണ് അറസ്റ്റിലായത്. കുട്ടികൗണ്ടൻപതി പുതുകോളനി വെങ്കിടാചലപതിയുടെ മകളും മധുക്കര ഗവണ്മെന്റ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയുമായ 17-കാരിയെയാണ് കനകരാജ് വിവാഹം ചെയ്തത്. 27-ാം തീയതിയാണ് ഇരുവരും വിവാഹിതരായത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ പരാതിയെ തുടർന്നാണ് കെ.കെ.ചാവടി പോലീസ് കനകരാജിനെ അറസ്റ്റുചെയ്തത്.
Read More