വിവാഹ വീട്ടിൽ നിന്ന് ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ  വരുന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രുടെ ലൈൻസ് മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ കു​രി​യ​ച്ചി​റ​യി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും കാ​മ​റ ലെ​ൻ​സു​ക​ൾ മോ​ഷ്ടി​ച്ച മ​ധ്യ​വ​യ​സ്ക​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചി​യ്യാ​രം പാ​ലി​യേ​ക്ക​ര നെ​ൽ​സ (54) നെ​യാ​ണ് എ​സ്ഐ മു​ഹ​മ്മ​ദ് കാ​സിം, എ​എ​സ് ഐ ​ഉ​ണ്ണി മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. കു​രി​യ​ച്ചി​റ​യി​ലെ ലീ ​ഗ്രാന്‍റ് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ​നി​ന്നാ​ണ് ലെ​ൻ​സു​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച​ത്. ക​ല്യാ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ മ​ണ്ഡ​പ​ത്തി​ൽ​പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​രാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ മേ​യ് 19ന് ​മ​ണ്ഡ​പ​ത്തി​ൽ​പോ​യി തി​രി​ച്ചു​പോ​രു​ന്പോ​ൾ അ​വി​ടെ ഇ​രു​ന്ന ബാ​ഗും കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്ത് വ​ച്ച ബാ​ഗ് ക​വ​ർ​ന്ന​ത്. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള​താ​ണ് കാ​മ​റ ലെ​ൻ​സു​ക​ൾ. ഇ​ത് വി​ല്ക്കാ​നാ​ണ് ഇ​യാ​ൾ വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ണി​ൽ ആ​ര​തി​ക്കു മു​ന്നി​ലെ എ​ടി​എ​മ്മി​നു​സ​മീ​പം ക​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം ന​ട​ന്ന​ത് തൃ​ശൂ​ർ നെ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ നെ​ടു​പു​ഴ​യി​ലേ​ക്കു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മം​ഗ​ലാം​കു​ന്ന് ആ​ന ത​റ​വാ​ട്ടി​ലെ ഒ​രം​ഗം കൂ​ടി യാ​ത്ര​യാ​യി; മം​ഗ​ലാം​കു​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ൻ; ഒ​രു വ​ർ​ഷ​ത്തി​നി​ടെ ച​രി​യു​ന്ന മൂ​ന്നാ​മ​ത്തെ ഗ​ജ​വീ​രൻ

ശ്രീ​കൃ​ഷ്ണ​പു​രം: ​മം​ഗ​ലാം​കു​ന്ന് ആ​ന ത​റ​വാ​ട്ടി​ലെ ഒ​രം​ഗം കൂ​ടി യാ​ത്ര​യാ​യി.​ മം​ഗ​ലാം​കു​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്ന ഗ​ജ​വീ​ര​നാ​ണ് ചെരി​ഞ്ഞ​ത്. 55 വ​യ​സ്സാ​യി​രു​ന്നു.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ന്ത്യം. വ​ള്ളു​വ​നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ര​ങ്ങ​ൾ​ക്കും, ഉ​ത്സ​വ​ങ്ങ​ൾ​ക്കും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗു​രു​വാ​യൂ​ര​പ്പ​ൻ. ത​ല​യെ​ടു​പ്പു​ള്ള ഗ​ജ​വീ​ര​ൻ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഉ​ത്സ​വ​ങ്ങ​ളി​ലും എ​ഴു​ന്നെ​ള്ളി​പ്പി​നെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി എ​ര​ണ്ട​ക്കെ​ട്ടും ഛർ​ദ്ദി​യും ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​കോ​ട്ട​യ​ത്തു നി​ന്നു​ള്ള മു​ൻ വ​നം​വ​കു​പ്പ് വെ​റ്റി​ന​റി സ​ർ​ജ​ൻ ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​യും ന​ട​ത്തി​വ​ന്നു.16 വ​ർ​ഷം മു​ൻ​പാ​ണ് ഗു​രു​വാ​യൂ​ര​പ്പ​ൻ മം​ഗ​ലാം​കു​ന്ന് ആ​ന​ത്ത​റ​വാ​ട്ടി​ലെ​ത്തു​ന്ന​ത്.​ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ഗു​രു​വാ​യൂ​ർ ആ​ന​കോ​ട്ട ക​ഴി​ഞ്ഞാ​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ന​ക​ളു​ള്ള മം​ഗ​ലാം​കു​ന്നു ആ​ന​ത്ത​റ​വാ​ട്ടി​ലെ ആ​ന​ക​ളു​ടെ അം​ഗ സം​ഖ്യ 11 ആ​യി ചു​രു​ങ്ങി.​ മം​ഗ​ലാം​കു​ന്ന് ത​റ​വാ​ട്ടി​ൽ നി​ന്നും ഒ​രു വ​ർ​ഷ​ത്തി​നി​ടെ ച​രി​യു​ന്ന മൂ​ന്നാ​മ​ത്തെ ഗ​ജ​വീ​ര​നാ​ണ് ഗു​രു​വാ​യൂ​ര​പ്പ​ൻ. ഏ​താ​നും മാ​സ​ങ്ങ​ൾ​ക് മു​ന്പ് കൃ​ഷ്ണ​ൻ കു​ട്ടി​യും, അ​തി​നു മു​ൻ​പ് വി​ജ​യ​നും വി​ട​വാ​ങ്ങി​യി​രു​ന്നു.

Read More

വാടകയ്ക്ക് താമസിച്ച് പണംതട്ടിപ്പ്: ദമ്പതികൾ  അറസ്റ്റിൽ; വാ​ച​ക​മ​ടി​ച്ച് ആ​ളെ വീ​ഴ്ത്താ​ൻ ന​ല്ല വൈ​ദ​ഗ്ദ്ധ്യം മ​ണി​കണ്ഠ​നു​ണ്ടെ​ന്ന് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ 

വ​ട​ക്ക​ഞ്ചേ​രി: പ​ല സ്ഥ​ല​ങ്ങ​ളി​ൽ പേ​ര് മാ​റ്റി വാ​ട​ക​ക്ക് താ​മ​സി​ച്ച് സ​മീ​പ​വാ​സി​ക​ളു​മാ​യും വീ​ട്ടു​ട​മ​ക​ളു​മാ​യും അ​ടു​ത്ത് പ​രി​ച​യ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന ദ​ന്പ​തി​ക​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ ചീ​ക്കോ​ട്ടി​ൽ മ​ണി​കണ്ഠ​ൻ (56), ഭാ​ര്യ ഗി​രി​ജ (50) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ. ആ​ദം ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മേ​ലാ​ർ​ക്കോ​ട് വേ​ണു​ഗോ​പാ​ൽ, ഷീ​ല എ​ന്ന പേ​രി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ​ഞ്ഞ​പ്ര ആ​റാം തൊ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്പോ​ൾ കെ​ട്ടി​ട ഉ​ട​മ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു.​ ര​ണ്ട് കോ​ടി രൂ​പ​യു​ടെ സ്ഥ​ലം വി​റ്റി​ട്ടു​ണ്ടെ​ന്നും പ​ണം കി​ട്ടാ​ൻ ചി​ല കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി അ​ത്യാ​വ​ശ്യ​മാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ഞ്ഞ​പ്ര​ക്കാ​രെ കെ​ണി​യി​ലാ​ക്കി​യ​ത്.​വാ​ച​ക​മ​ടി​ച്ച് ആ​ളെ വീ​ഴ്ത്താ​ൻ ന​ല്ല വൈ​ദ​ഗ്ദ്ധ്യം…

Read More

രാസവസ്തുക്കൾ ചേരത്തുമില്ല, ചീഞ്ചതുമില്ല;  മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ന്‍റ്

മം​ഗ​ലം​ഡാം: ക​ട​ൽ​മ​ത്സ്യ​ങ്ങ​ൾ കേ​ടു​വ​രാ​തി​രി​ക്കാ​ൻ ഫോ​ർ​മാ​ലി​ൻ​പോ​ലെ​യു​ള്ള മാ​ര​ക വി​ഷ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ​ഡി​മാ​ന്‍റ്. ദി​വ​സ​വും നി​ര​വ​ധി​പേ​ര്രാ​ണ് മീ​ൻ​വാ​ങ്ങാ​ൻ അ​തി​രാ​വി​ലെ ഡാ​മി​ലെ​ത്തു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​വ​രെ ഇ​വി​ടെ മീ​ൻ​വാ​ങ്ങാ​ൻ എ​ത്തു​ന്നു​ണ്ട്. മം​ഗ​ലം​ഡാ​മി​ലെ മ​ത്സ്യ​ങ്ങ​ൾ​ക്ക് സ്വാ​ദും ഗു​ണ​വും കൂ​ടു​ത​ലാ​ണെ​ന്ന​തും ഡി​മാ​ന്‍റി​നു കാ​ര​ണ​മാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​ര​ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ മ​ത്സ്യ​ക​ച്ച​വ​ടം ഡാ​മി​ൽ ന​ട​ക്കു​ന്നു്. ക​ട്ട്ള, രോ​ഹു, മു​ഗാ​ല, സൈ​പ്ര​സ് തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ. ഒ​ന്ന​ര​കി​ലോ മു​ത​ൽ പ​തി​നൊ​ന്നു കി​ലോ​വ​രെ തൂ​ക്കം​വ​രു​ന്ന ക​ട്ട്ള മ​ത്സ്യം കി​ട്ടു​ന്നു​ണ്ടെ​ന്ന് ഡാ​മി​ലെ മ​ത്സ്യം വ​ള​ർ​ത്ത​ൽ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന സം​ഘം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കി​ലോ​യ്ക്ക് 120 രൂ​പാ​ണ് ക​ട്ട്ള, രോ​ഹു തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ല. ര​ണ്ടു​വ​ർ​ഷം പ്രാ​യ​മാ​യ ക​ട്ട്ള മ​ത്സ്യം 14 കി​ലോ​വ​രെ തൂ​ക്കം വ​രാ​റു​ണ്ട്. ഈ​വ​ർ​ഷം 25 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ളെ​യാ​ണ് മ​ല​ന്പു​ഴ​യി​ൽ​നി​ന്നും സ്പോ​ണ്‍ കൊ​ണ്ടു​വ​ന്ന് വ​ള​ർ​ത്തി റി​സ​ർ​വോ​യ​റി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. കൃ​ത്രി​മ​ത്വ​മി​ല്ലാ​ത്ത ഏ​റ്റ​വും ഫ്ര​ഷ് മ​ത്സ്യ​മെ​ന്ന നി​ല​യി​ൽ…

Read More

ജ​പ്തി നോ​ട്ടീ​സിനെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത  ചടയപ്പന്‍റെ വീട്  പ്ര​തി​പ​ക്ഷ​നേ​താ​വ് സന്ദർശിച്ചു

വ​ട​ക്ക​ഞ്ചേ​രി: ബാ​ങ്കി​ൽ നി​ന്നു​ള്ള ജ​പ്തി നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത പാ​ള​യം ച​ട​യ​പ്പ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു.​ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ നി​യ​മ​സ​ഭ​യി​ലും ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കും. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, മ​റ്റു നേ​താ​ക്ക​ളാ​യ വി.​പി. മു​ത്തു, പാ​ള​യം പ്ര​ദീ​പ്, റെ​ജി കെ ​മാ​ത്യു, എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, അ​ഡ്വ.​ദി​ലീ​പ്, ടി.​രാ​ധാ​കൃ​ഷ്ണ​ൻ ,സി. ​മു​ത്തു, എ ​ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​രും ചെ​ന്നി​ത്ത​ലക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

എ​ടി​എം മെ​ഷീ​നി​ൽ സ്ക്കി​മ്മ​ർ ഘ​ടി​പ്പി​ച്ച്ല​ക്ഷ​ക്ക​ങ്ങൾ തട്ടിയ  ആറംഗസംഘം പിടിയിൽ

കോ​യ​ന്പ​ത്തൂ​ർ: എ​ടി​എം മെ​ഷീ​നി​ൽ സ്ക്കി​മ്മ​ർ ഘ​ടി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ ആ​റം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കൃ​ഷ്ണ​ഗി​രി വ​സിം, ത​മി​ഴ​ര​സ​ൻ, ട്രി​ച്ചി കി​ഷോ​ക്, ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി ല​വ​ശാ​ന്ത​ൻ, തി​രു​പ്പൂ​ർ മ​നോ​ഹ​ര​ൻ, ചെ​ന്നൈ നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ മ​ല്ലി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​വ​രെ കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്നും അ​റ​സ്റ്റു​ചെ​യ്ത​ത്. സി​ങ്കാ​ന​ല്ലൂ​രി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ടി​എം മെ​ഷീ​നി​ൽ സ്കി​മ്മ​ർ, ക്യാ​മ​റ ഘ​ടി​പ്പി​ച്ച് കാ​ർ​ഡു​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ്യാ​ജ എ​ടി​എം കാ​ർ​ഡു​ക​ൾ ത​യ്യാ​റാ​ക്കി വി​വി​ധ എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 19 ല​ക്ഷം​രൂ​പ മോ​ഷ്ടി​ച്ച​ത്. ഇ​വ​രി​ൽ നി​ന്നും ആ​ഡം​ബ​ര കാ​റു​ക​ൾ, ലാ​പ്ടോ​പ്പ്, 17 സെ​ൽ​ഫോ​ണ്‍, 20 എ​ടി​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പോ​ണ്ടി​ച്ചേ​രി, ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​രു​ടെ പേ​രി​ൽ കേ​സു​ക​ളു​ണ്ട്.

Read More

കോ​ച്ച് ഫാ​ക്ട​റി ത​റ​ക്ക​ല്ലി​ട്ട കോ​ണ്‍​ഗ്ര​സി​നെ പ​ഴി​പ​റ​യാ​ൻ എം.​ബി.​രാ​ജേ​ഷ് എം​പി​യ്ക്ക് അ​വ​കാ​ശ​മി​ല്ല

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി പ്ര​ഖ്യാ​പി​ക്കു​ക​യം ന​ട​പ്പി​ലാ​ക്കാ​ൻ ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സി​നെ പ​ഴി​പ​റ​യാ​ൻ എം.​ബി.​രാ​ജേ​ഷ് എം​പി​ക്ക് ഒ​ര​വ​കാ​ശ​വു​മി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ.പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും ത​റ​ക്ക​ല്ലി​ട്ട​പ്പോ​ഴും അ​തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്ത് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ത്തി വോ​ട്ടു​പി​ടി​ച്ച് ജ​യി​ച്ച​വ​രാ​ണ് പാ​ല​ക്കാ​ട്ടെ സി​പി​എം എം​പി മാ​ർ. കോ​ച്ച് ഫാ​ക്ട​റി ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളേ​യും യു​പി​എ സ​ർ​ക്കാ​രി​നേ​യും ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ല്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത്ഷാ പു​തു​ശേ​രി​യി​ൽ വ​ന്ന് കോ​ച്ച്ഫാ​ക്ട​റി​യും 10,000 പേ​ർ​ക്ക് തൊ​ഴി​ലും ടൗ​ണ്‍​ഷി​പ്പും വാ​ഗ്ദാ​നം ചെ​യ്ത് സം​സാ​രി​ച്ചി​രു​ന്നു. 2014-ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി​ജെ​പി സ​ർ​ക്കാ​ർ പ​ല​ത​വ​ണ വാ​ക്കു​മാ​റ്റി. എം​പി​യും അ​തി​ന​നു​സ​രി​ച്ച് അ​യ​യ്ക്കു​ന്ന ക​ത്തു​ക​ളി​ൽ കി​ട്ടു​ന്ന മ​റു​പ​ടി​യി​ൽ തൃ​പ്തി​യ​ട​ഞ്ഞു. പ​ണ​മി​ല്ലെ​ന്ന് കാ​ര​ണം പ​റ​ഞ്ഞ് കേ​ന്ദ്രം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ച്ചു. ബ​ജ​റ്റി​ൽ തു​ച്ഛ​മാ​യ തു​ക വ​ച്ച് കേ​ര​ള​ത്തെ ക​ബ​ളി​പ്പി​ച്ചു. ഇ​തി​നി​ട​ക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ അ​തോ​റി​ട്ടി ഓ​ഫ്…

Read More

ക​ട​മ്പ​ഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​യ്ക്ക് ര​ണ്ടു​വ​യ​സ്: അന്വേ​ഷ​ണം ഊർജിതമാക്കാൻ മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം

ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട​ക്കൊ​ല​യ്ക്ക് ര​ണ്ടു​വ​യ​സാ​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. 2016-ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ല്കി​യ​ത്. പ്ര​തി​ക​ളെ ഉ​ട​നേ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഉ​ണ്ണി എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ല്കി​യ സ​ബ്മി​ഷ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി​ന​ല്കി​യ​ത്.ഇ​തി​ന​കം 185-ഓ​ളം സാ​ക്ഷി​ക​ളി​ൽ​നി​ന്നും ക്രൈം​ബ്രാ​ഞ്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച വി​ര​ല​ട​യാ​ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​സ​ര​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​ർ പ​രി​ശോ​ധി​ക്കു​ക​യും ക​ന്പം, തേ​നി, ഒ​ട്ട​ൻഛ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.സ്ഥ​ല​ത്തു​നി​ന്നും കാ​ണാ​താ​യ പ​രി​സ​ര​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ള്ള ചെ​ന്നൈ​യി​ലെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.2016 ന​വം​ബ​ർ 14നാ​ണ് ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​റി​ശി​പ​റ​ന്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഭാ​ര്യ ത​ങ്ക​മ്മ​യേ​യും കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നു കൃ​ത്യ​ത്തി​നു​ശേ​ഷം മൂ​ന്നു​പ​വ​ൻ സ്വ​ർ​ണ​വും പ്ര​തി…

Read More

വ്യ​വ​സാ​യ​പാ​ർ​ക്കി​ന് ഏ​റ്റെ​ടു​ക്കു​ന്ന കൃ​ഷി​ഭൂ​മി​ക്ക് മ​തി​യാ​യ വി​ല നി​ശ്ച​യി​ക്ക​ണം: ഭൂ​വു​ട​മ​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ കൃ​ഷി​ഭൂ​മി​ക്ക് മ​തി​യാ​യ വി​ല നി​ശ്ച​യി​ക്കാ​ൻ പു​തി​യ ക​ള​ക്ട​റു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭൂ​വു​ട​മ​ക​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​ദേ​ശ​ത്ത് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ സെ​ന്‍റി​ന് 30,000 രൂ​പ​മു​ത​ൽ ര​ണ്ടു​ല​ക്ഷ​ത്തി നാ​ല്പ​ത്തി​നാ​ലാ​യി​രം രൂ​പ​വ​രെ വി​ല​മ​തി​പ്പു​ണ്ട്. ഈ ​വി​ല​ക​ൾ​ക്ക് ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​തി​ന്‍റെ പ​ക​ർ​പ്പു​ക​ളും ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു. ഈ ​ഭൂ​മി വി​ല​ക​ളു​ടെ ശ​രാ​ശ​രി വി​ല​യാ​ക​ണം ഭൂ​മി​യു​ടെ അ​ടി​സ്ഥാ​ന​വി​ല​യാ​യി നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഭൂ​വി​നി​യോ​ഗ നി​യ​മ​വ്യ​വ​സ്ഥ​ക​ളി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​രീ​തി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി വി​ല നി​ശ്ച​യി​ച്ചാ​ൽ ഒ​രു സെ​ന്‍റ് ഭൂ​മി​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ക്ക​ണം.എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യു​ടെ ആ​ധാ​രം ചു​വ​ടു​പി​ടി​ച്ച സെ​ന്‍റി​ന് 72,000 രൂ​പ മാ​ത്രം വി​ല​നി​ശ്ച​യി​ക്കു​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ മാ​റി​പോ​യ ക​ള​ക്ട​ർ വി​ളി​ച്ചു​കൂ​ട്ടി​യ ഭൂ​വു​ട​മ​ക​ളു​ടെ…

Read More

മൂ​ന്നു ദി​വ​സ​ങ്ങളിലായി പ​റ​ളി പ്ര​ദേ​ശ​ത്തെ​യാ​കെ വി​റ​പ്പി​ച്ച  കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റി;  തിരിച്ചുപോകുംവഴിയും പരാക്രമങ്ങൾ കാട്ടിയായിരുന്നു മടക്കം

പാ​ല​ക്കാ​ട്: മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ കാ​ടു​ക​യ​റി​യ​ത് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ. ഭാ​ര​ത​പ്പു​ഴ പ​റ​ളി ഭാ​ഗ​ത്തു​നി​ന്നും തു​ര​ത്തി​യ കാ​ട്ടാ​ന​ക​ളെ മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്കോ​ട​ൻ മ​ല​യി​ലേ​ക്കാ​ണ് ക​യ​റ്റി​യ​ത്. പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ൾ റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ന്നു. കി​ണാ​വ​ല്ലൂ​ർ വി​ല്വം​കാ​ട് വ​ഴി കാ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യും ആനകൾ പ​രാ​ക്ര​മ​ങ്ങ​ൾ കാ​ട്ടി​യി​രു​ന്നു. വി​ല്വം​കാ​ട് ര​ത്ന​ത്തി​ന്‍റെ റ​ബ​ർ​തോ​ട്ട​ത്തി​ന്‍റെ മ​തി​ലും ത​ക​ർ​ത്തു. വ​ഴു​ക്ക​പ്പാ​റ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ലോ​ര​ത്തു​ള്ള പ​ട്ടി​ക്കൂ​ടും മ​റി​ച്ചി​ട്ടു. പ​ക​ൽ മു​ഴു​വ​ൻ പ​റ​ളി പ്ര​ദേ​ശ​ത്തെ​യാ​കെ വി​റ​പ്പി​ച്ച ആ​ന​ക​ളെ കാ​ട്ടി​ലേ​ക്കു വി​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്വാ​സം വീ​ണ​ത്. ക​ന്പ വ​ള്ളി​ക്കോ​ട് ഭാ​ഗ​ത്തുനി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ന​ക​ൾ റെ​യി​ൽ ക​ട​ന്നു പ​റ​ളി​യി​ലെ​ത്തി​യ​ത്. പ​റ​ളി പു​ഴ​യി​ൽ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ച ആ​ന​ക​ൾ തീ​റ്റ​യും കു​ളി​യു​മാ​യി പ​ക​ൽ മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു.

Read More