ചിറ്റൂർ: നിയോജകമണ്ഡലത്തിലെ 1498 കുളങ്ങളിലും മഴവെള്ളം നിറയ്ക്കാൻ കെ.കൃഷ്ണൻകുട്ടി എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജലസേചനവകുപ്പ്, കൃഷിഭവൻ, പഞ്ചായത്ത് വകുപ്പു തലവന്മാരും കർഷകരും നാട്ടുകാരും പങ്കെടുത്തു.കനാൽ, ചാൽ ബണ്ടുകൾ തകർന്നും കാടുവളർന്നും നില്ക്കുന്നതിനാൽ കുളത്തിലേക്ക് വെള്ളമെത്താൻ കഴിയാത്ത സ്ഥലങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കും. ഇതിനുള്ള തുകയ്ക്കായി കൃഷിഭവൻ, പഞ്ചായത്ത്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിക്കും. പെരുമാട്ടി പഞ്ചായത്തിൽ പൊതുകുളങ്ങൾ ഉൾപ്പെടെ 325 കുളങ്ങളാണുള്ളത്. നല്ലേപ്പിള്ളി- 183, പെരുവെന്പ്- 282, പൊൽപ്പുള്ളി- 240, കൊഴിഞ്ഞാന്പാറ- 32, വടകരപ്പതി- 133, ചിറ്റൂർ-തത്തമംഗലം നഗരസഭ- ഒന്പത് എന്നിങ്ങനെയാണ് കുളങ്ങളുള്ളത്.കൃഷിഭവനുകളിൽനിന്നും പാടശേഖരസമിതികൾക്ക് നല്കുന്ന ഇരുപതിനായിരം രൂപയും ഇതിനായി വിനിയോഗിക്കാം. ചില പാടശേഖരസമിതികൾ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ തുക സ്വകാര്യ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതായും യോഗത്തിൽ പരാതി ഉയർന്നു. ഇതിനെതിരേ നടപടിയെടുക്കണമെന്നും എംഎൽഎ നിർദേശം നല്കി.പറന്പിക്കുളത്തുനിന്നും കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ജലവിതരണം ജോയിന്റ് വാട്ടർ…
Read MoreCategory: Palakkad
മീങ്കര അണക്കെട്ട് ജലസംഭരണ പ്രദേശത്തെ സ്വകാര്യ പന്നിഫാമിലേക്ക് വാഹനങ്ങളിൽ ഇറച്ചിമാലിന്യം കടത്തുന്നു; ബാരലുകൾ ശുചീകരിക്കുന്നത് ജംലസംഭരണിയിലാണെന്ന് നാട്ടുകാർ
മുതലമട: മീങ്കര അണക്കെട്ടിലെ ജലസംഭരണപ്രദേശത്തുകൂടി സ്വകാര്യ പന്നിഫാമിലേക്ക് വാഹനങ്ങളിൽ ഇറച്ചിമാലിന്യം കൊണ്ടുപോകുന്നതായി പരാതി. വ്യാഴാഴ്ച ട്രാക്ടറിലാണ് ജലസംഭരണിയുടെ വടക്കുഭാഗത്തുള്ള പന്നിഫാമിലേക്ക് മാലിന്യം കൊണ്ടുവന്നത്. മാലിന്യ ദുർഗന്ധം പുറത്തുവരാതിരിക്കാൻ ബാരലുകളുടെ മേൽഭാഗം അടച്ചിരുന്നു. മാലിന്യം ഫാമിലെത്തിച്ചശേഷം ബാരലുകൾ ശുചീകരിക്കുന്നതും ജലസംഭരണിയിലാണെന്നു പരാതിയുണ്ട്. അഞ്ചു പഞ്ചായത്തുകളിലേക്ക് വെള്ളംവിതരണം ചെയ്യുന്ന ജലസംഭരണിയിലാണ് മാലിന്യം കലരുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. നാലുമാസംമുന്പ് പന്നിഫാമിലേക്ക് വാഹനത്തിൽ മാലിന്യം കൊണ്ടുവന്നതിനെതിരേ നാട്ടുകാർ കൊല്ലങ്കോട് പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് ഫാം നടത്തിപ്പുകാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മേലിൽ ഇത്തരം നടപടിയെടുണ്ടാകരുതെന്ന് താക്കീതു ചെയ്തിരുന്നു. ആറുമാസത്തോളം മൗനംപാലിച്ച ഫാം ഉടമ ജലസംഭരണ പ്രദേശത്തു കൂടി മാലിന്യം കൊണ്ടുവരുന്നത് വീണ്ടും തുടങ്ങിയിരിക്കുകയാണ്. അണക്കെട്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് അണക്കെട്ടിനു ചുറ്റും കന്പിവേലി നിർമിച്ചിരുന്നു. എന്നാൽ ഈ വേലി തകർത്താണ് ജലസംഭരണിയിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും…
Read Moreനീലിപ്പാറയിൽ ജാനുവിന്റെയും മക്കളുടെയും സങ്കടത്തിനും വേദനകൾക്കും അറുതിയില്ല; റോഡിൽ നിന്നും നിയന്ത്രണം വിട്ട് വാഹനങ്ങൾ വിട്ടുമുറ്റത്ത് വീഴുന്നത് പതിവാകുന്നു
വടക്കഞ്ചേരി: പന്തലാംപാടത്തിനടുത്ത് നീലിപ്പാറയിലെ ജാനുവിന്റെയും മക്കളുടെയും സങ്കടങ്ങൾക്കും വേദനകൾക്കും അറുതിയില്ല. ഒരു വേദനതീരുംമുന്പേ മറ്റൊന്നു വരുന്നു. എന്നും ആധിയും ദുഃഖങ്ങളുമുള്ള വീടും സ്ഥലവും ഇപ്പോൾ ബങ്കിന്റെ ജപ്തിഭീഷണിയിലുമാണ്. മഴപെയ്താൽ ആറുവരി ദേശീയപാതയോരത്തുള്ള ഈ വീട്ടുമുറ്റത്തേക്കാണ് വെള്ളം മുഴുവനായി കുത്തിയൊഴുകി എത്തുന്നത്. വെള്ളംനിന്ന് വീടിന്റെ ചുമർനനഞ്ഞ് കുതിർന്നു. പച്ചകട്ടയിൽ പണിതിട്ടുള്ള വീടിനു എന്തും സംഭവിക്കാമെന്ന സ്ഥിതി. ജാനു വേലായുധന്റെ വീട് അറിയാത്ത ദേശീയപാതയിലെ സ്ഥിരം വാഹനയാത്രികർ കുറവാകും. പാതയിലൂടെ പാഞ്ഞുപോകുന്ന കാറുകൾ നിയന്ത്രണംവിട്ട് ഇവരുടെ വീടിനുമുന്നിലെ തെങ്ങിൻകയറി നില്ക്കുന്ന രംഗങ്ങൾ ഒരുകാലത്ത് പത്രങ്ങളിലും ചാനലുകളിലുമെല്ലാം വലിയ വാർത്തകളായിരുന്നു. മൂന്നു കാറുകളാണ് ഇത്തരത്തിൽ തെങ്ങിൽ കയറിയത്. ഒരേ തെങ്ങിലായിരുന്നു ഇതെല്ലാം. പക്ഷെ അപകടങ്ങളിലൊന്നും യാത്രക്കാർക്ക് കാര്യമായ പരിക്കൊന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയമായിരുന്നു.ഏറെ വർഷത്തെ ഇടവേളയ്ക്കുശേഷം ആഴ്ചകൾക്കുമുന്പ് ഓടുകയറ്റിപോയിരുന്ന ലോറി ഇവരുടെ വീട്ടുമുറ്റക്ക് മറിഞ്ഞു. കാർ കയറി ബലക്ഷയം വന്ന തെങ്ങ് നേരത്തെ മുറിച്ച്…
Read Moreപരിശോധനയില്ലാതെ പെട്ടിഓട്ടോകളിൽ മത്സ്യവില്പന; ഇത്തരം മത്സ്യം കുറഞ്ഞ വിലയ്ക്ക് എത്തിച്ചുനല്കാൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നതായി ആക്ഷേപം
വടക്കഞ്ചേരി: പരിശോധനയില്ലാതെ പെട്ടിഓട്ടോകളിലുള്ള മത്സ്യവില്പന തകൃതി. വടക്കഞ്ചേരിപോലെയുള്ള ടൗണുകളിൽ വൈകുന്നേരത്തോടെയാണ് ഫ്രഷ് മീൻ, വാടാനപ്പിള്ളി മീൻ എന്നെല്ലാം പറഞ്ഞ് അമോണിയ, ഫോർമാലിൻ തുടങ്ങി മാരക രാസവസ്തു കലർത്തിയ മീനിന്റെ വില്പന പൊടിപൊടിക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്നും വരുന്ന ഇത്തരം മത്സ്യങ്ങൾ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് പെട്ടിഓട്ടോകളിലേക്ക് മാറ്റുന്നത്. ഇത്തരം മത്സ്യം കുറഞ്ഞ വിലയ്ക്ക് എത്തിച്ചുനല്കാൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നതായും പറയുന്നു. ഓരോദിവസവും ഓരോസ്ഥലത്ത് വാഹനം നിർത്തിയിട്ടാണ് വില്പന. അതേസമയം ഫോർമാലിൻ കലർന്ന മത്സ്യം വ്യാപകമായി വില്പന നടക്കുന്നെന്ന വാർത്ത വന്നതോടെ കടകളിൽ കടൽമത്സ്യവില്പന നന്നേ കുറഞ്ഞു. ജനങ്ങൾ മത്സ്യം വാങ്ങുന്നതിൽ താത്പര്യം കാണിക്കുന്നില്ല. പോക്കറ്റിലെ പണംകൊടുത്ത് മാരകരോഗം ക്ഷണിച്ചുവരുത്താൻ ആരും തയാറല്ല. കടലോരം കൂടുതലുള്ള ആന്ധ്രാപ്രദേശിൽനിന്നാണ് കൂടുതലായും മീൻ എത്തുന്നത്. രണ്ടുദിവസംകൊണ്ടു മാത്രം എത്തുന്ന ആന്ധ്രാമീനിൽ ഫോർമാലിൻ ഇടാതെ വരില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ഐസിട്ടാൽ അത് പെട്ടെന്ന് ഉരുകി മീൻ കേടുവരും. ഫോർമാലിൻ,…
Read Moreഅനധികൃത പണമിടപാട്: അമിത പലിശ ഈടാക്കിയ കുറ്റത്തിന് സ്ഥാപന ഉടമയ്ക്ക് തടവും പിഴയും
പാലക്കാട്: അനധികൃത പണമിടപാട് നടത്തി അമിത പലിശ ഈടാക്കിയ കുറ്റത്തിന് തടവും പിഴയും. നിയമപരമായി പണമിടപാട് നടത്താൻ അനുമതിയില്ലാതെ അമിത പലിശക്ക് പണം കടം കൊടുത്ത സ്വകാര്യ സ്ഥാപന ഉടമകൾക്ക് ജില്ലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കെന്നത്ത് ജോർജ് ആറ് മാസം തടവും 50000 രൂപ പിഴയും ഈടാക്കി. നൂറണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സത്യ ഓട്ടോ കണ്സൾട്ടൻസി സ്ഥാപനത്തിൽ നിന്നും പൊതുജനത്തിന് നിയമ വിരുദ്ധമായി പണം പലിശയ്ക്ക് നൽകിയതിനാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി ഇ.ലത ഹാജരായി. ടൗണ് സൗത്ത് സബ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ പണം ഒപ്പിട്ട മുദ്രപേപ്പറുകൾ ആർ.സി. ബുക്ക് ചെക്ക് ലീഫ് എന്നിവ പിടിച്ചെടുത്തിരുന്നു. സ്ഥാപന ഉടമകളായ സി.ആർ.ബാലൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
Read Moreറെയിൽവേ ട്രാക്കിൽ യുവാവിന്റെ മരണം; ഉന്നതതല അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും
കൊല്ലങ്കോട്: പുതുനഗരം റെയിൽവേ പാളത്തിൽ വിരിഞ്ഞപ്പാടം തുരങ്കപാതയുടെ മുകൾഭാഗത്ത് ഒരാളെ മരിച്ചനിലയിലും മറ്റൊരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിനെ (19) കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറിന് മരിച്ചനിലയിലും ഇരുപത് മീറ്റർ അകലെ കരിപ്പാലി തുരിശുമൊക്ക് സുമേഷിനെ (21) അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത് രാത്രി പത്തിനും പത്തരയ്ക്കും ഇടയിൽ ഇതുവഴി കടന്നുപോയ തിരുച്ചെന്തൂർ പാലക്കാട്-ട്രിച്ചി ട്രെയിൻ തട്ടിയാകാം മരിച്ചതെന്നാണ് പുതുനഗരം പോലീസ് സ്റ്റേഷൻ എസ് ഐ പ്രതാപിന്റെ നിഗമനം. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന സമയത്തും പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകുന്പോഴും കഞ്ചാവ്, മയക്കുമരുന്ന് ഗുളികൾ എന്നിവ വസ്ത്രത്തിന്റെ പോക്കറ്റിൽനിന്നും കണ്ടെടുത്തിരുന്നു. ഇതുവരെ സുമേഷിന് ബോധം തിരിച്ചുകിട്ടാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ പോലീസിനും കഴിയാത്ത സ്ഥിതിയാണ്. എന്നാൽ കഞ്ചാവ് മാഫിയകൾ ഇവരെ വകവരുത്തിയതാണെന്ന സംശയമാണ് ബന്ധുകൾക്കുള്ളത്. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയതു…
Read Moreചെന്നൈ ലോബിയുടെ ഇടപെടൽ; ഷൊർണൂരിലെ റെയിൽവേ വർക്ക്ഷോപ്പ് നിർത്തലാക്കാൻ നീക്കം
ഷൊർണൂർ: പതിറ്റാണ്ടുകളായി ഷൊർണൂരിൽ ചെയ്തുവന്നിരുന്ന ഐഒഎച്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന. വർക്ക്ഷോപ്പ് ജോലികൾക്കായി ഇനിമുതൽ ഇന്റർമീഡിയറ്റ് ഓവറോളിംഗ് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നാണു റെയിൽവേ തീരുമാനം. ഇരട്ടവീതമുള്ള ഓരോ കോച്ചിന്റെയും ആയുസ് 25 വർഷമായാണ് കണക്കാക്കുന്നത്. ഒന്പതുമാസത്തിലൊരിക്കൽ ഓവറോളിംഗ് പ്രവൃത്തി നടത്തി തകരാറുകൾ പരിഹരിക്കണമെന്നാണു വ്യവസ്ഥ. ഈ പ്രവൃത്തികളാണു ഷൊർണൂരിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്നത്. ഇപ്പോൾ ഇവിടെ ചെയ്തുവന്നിരുന്ന ജോലിയെല്ലാം ചെന്നൈയിലെ വർക്ക്ഷോപ്പിൽ നടത്തിയശേഷം പുതിയ ബോഗികൾ എത്തിക്കുകയാണു ചെയ്യുന്നത്. അഴിച്ചെടുക്കുന്ന ബോഗികൾ ലോറിയിൽ ചെന്നൈയിലേക്ക് എത്തിച്ച് തിരിച്ചെത്തിക്കുന്നവ തീവണ്ടികളിൽ ഘടിപ്പിക്കുന്ന ജോലി മാത്രമായി ചുരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ബോഗികളുടെ ചക്രത്തിലെ തേയ്മാനം, മറ്റു തകരാറുകൾ എന്നിവ പരിഹരിക്കാനുള്ള ലെയ്ത്ത് ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളെല്ലാം ഇവിടെയുണ്ട്. ഇതൊന്നും ഇനിമുതൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ നൂറിലേറെ ജീവനക്കാർ ഉണ്ടായിരുന്നിടത്ത് പലരെയും ഇതിനകം സ്ഥലംമാറ്റി. ഇതുമൂലം ജീവനക്കാരുടെ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇനിയും ആളുകളെ മാറ്റുമെന്നു…
Read Moreഒലിപ്പാറ- പൈതല റോഡിന്റെ ശോചനീയാവസ്ഥ; വാഴനട്ടു പ്രതിഷേധിച്ച് നാട്ടുകാർ
നെന്മാറ : ഒലിപ്പാറ- പൈതല റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച നാട്ടുകാർ റോഡിൽ വാഴനട്ടു . പൈതല പാലത്തോടുചേർന്ന ഭാഗമാണു കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്നത്. അയിലൂർ-വണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം നന്നാക്കിയെങ്കിലും വണ്ടാഴി പഞ്ചായത്തിന്റെ അതിർത്തിയിലാണു കുഴികളെന്നു നാട്ടുകാർ പരാതിപ്പെട്ടു. ആദ്യകാലത്തുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചുനീക്കി വീതിയുള്ള പാലം നിർമ്മിച്ചതായിരുന്നു. ദിവസേന നൂറുക്കണക്കിനുപേർ യാത്രചെയ്യുന്ന പാതയിൽ രൂപപ്പെട്ട കുഴികളടച്ചു ടാറിങ് ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreപാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാന്പാടി പാലം തകർച്ചയിലേക്ക്
ഒറ്റപ്പാലം: പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാന്പാടി പാലം തകർച്ചയിലേക്ക്. ഒരു നൂറ്റാണ്ട് പിന്നിട്ട പാലത്തിനുമുകളിൽ വാഹനങ്ങൾ കയറുന്പോൾ ശക്തമായ കുലുക്കം അനുഭവപ്പെടുകയാണ്. ഭാരതപുഴയ്ക്കു കുറുകേ നിർമിച്ചിട്ടുള്ള ഈ പാലം അപകടാവസ്ഥയിലായി മാസങ്ങൾ ഏറെയായി. ഇനിയും അധികൃതർ നിസംഗത തുടർന്നാൽ വൻദുരന്തമായിരിക്കും പരിണിതഫലം. പാലത്തോടു ചേർന്നാണ് ലക്കിടി പാന്പാടി തടയണയും സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ തൂണുകളിൽ ചിലത് മുറിഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് പാലത്തിന്റെ തൂണുകൾ പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും മുൻവർഷങ്ങളിൽ നീക്കമുണ്ടായിരുന്നു. എന്നാൽ വേനലിന്റെ കാഠിന്യത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷമാകുമെന്നതിനാൽ അധികൃതർ ഇതിൽനിന്നും പി·ാറുകയായിരുന്നു. തടയണയിലെ വെള്ളം ഒഴുക്കികളഞ്ഞതിനുശേഷം മാത്രമേ പാലത്തിന്റെ തുണൂകളുടെ പരിശോധന നടത്താനാകൂ. വർഷക്കാലത്ത് ശക്തമായ നീരൊഴുക്കുമൂലം ഇത് സാധ്യമല്ല, തൂണുകളിൽ പരിശോധന നടത്തി അറ്റകുറ്റപ്പണികൾ നടത്തുമെന്ന കാര്യം കണ്ടറിയണം. പാലത്തിന്റെ സ്ഥിതി അധികൃതർക്കും നേരിട്ടു ബോധ്യമുള്ളതാണ്. തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലംവഴി…
Read Moreമാനസികരോഗിയായ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൃത്യം നിർവഹിച്ചശേഷം മകന്റെ മൃതദേഹത്തിനരികിൽ തന്നെയിരിക്കുകയായരുന്നു പിതാവ്
കോയന്പത്തൂർ: മാനസികരോഗിയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആർ.എസ്.പുരം തെപ്പക്കുളം ലിംഗപ്പച്ചെട്ടിവീഥി മുത്തുവിന്റെ മകൻ ഗണേശനാണ് (40) കൊല്ലപ്പെട്ടത്. പലചരക്കുകട നടത്തിയിരുന്ന പിതാവ് മുത്തു (70)വിന്റെ സംരക്ഷണയിലാണ് ഇരുപതുവർഷമായി മനോരോഗിയായ മകൻ ഗണേശനും മകൾ രാധയും കഴിഞ്ഞിരുന്നത്. കുറച്ചുനാളുകളായി എല്ലാവരെയും ഗണേശൻ കല്ലെറിഞ്ഞ് ആക്രമിച്ചിരുന്നു. വീടിനുസമീപമുള്ളവരെ കല്ലെറിഞ്ഞ് ആക്രമിച്ചു ബഹളമുണ്ടാക്കിയ ഗണേശനെ വീടിനകത്തു കയറിയ മുത്തു ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നല്കി കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം മകന്റെ മൃതദേഹത്തിനരികിൽ ഇരുന്ന മുത്തുവിനെ ആർഎസ് പുരം പോലീസ് അറസ്റ്റുചെയ്തു.
Read More