ചിറ്റൂർ: കാലവർഷം ശക്തമായതോടെ താലൂക്കിന്റെ കിഴക്കൻമേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം രൂക്ഷമായി. കഴിഞ്ഞദിവസം കണക്കന്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. രണ്ടു ഭണ്ഡാരങ്ങളിൽനിന്നായി അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാതപൂജകൾക്കായി ക്ഷേത്രം തുറന്നപ്പോഴാണ് പൂജാരി ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റൂർ പോലീസിനു പരാതി നല്കി. ഇതിനു മുന്പും ഭണ്ഡാരത്തിൽ മോഷണം നടന്നിട്ടുള്ളതിനാൽ ബലമേറിയ പൂട്ടുകൾ സ്ഥാപിച്ചിരുന്നു. ഇതു തകർത്താണ് ഇപ്പോഴത്തെ മോഷണം. ചിറ്റൂർ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കുറ്റിപ്പള്ളത്ത് കഴിഞ്ഞയാഴ്ച വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണവും ശ്രമവും നടന്നിരുന്നു. കാലവർഷം ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽനിന്നുമെത്തുന്നവരാണ് മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രികാലത്ത് ജനങ്ങളുടെ സഞ്ചാരം കുറവും നല്ല ഉറക്കത്തിലാകുമെന്നതുമാണ് കവർച്ചനടത്തുന്നവർക്ക് ഗുണകരമാകുന്നത്. ഈ സാഹചര്യത്തിൽ ആലംകടവ്, അഞ്ചാംമൈൽ റോഡിൽ രാത്രികാല പട്രോളിംഗ് ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Read MoreCategory: Palakkad
അട്ടപ്പാടിയിൽ മഴയിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കും; ചുരത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും
പാലക്കാട്: അട്ടപ്പാടിയിൽ കാലവർഷത്തിൽ തകർന്ന റോഡുകൾ ഒരാഴ്ചയ്ക്കകം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് താല്ക്കാലികമായി നന്നാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാലവർഷത്തെ തുടർന്ന് അട്ടപ്പാടിമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജില്ലാ കലക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ചുരത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 12 മരങ്ങൾ മുറിച്ചുമാറ്റും. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന പാഴ്മരങ്ങൾ മുറിച്ചു കളയാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക അനുവദിക്കും. കാലാവസ്ഥ അനുകൂലമായി വരുന്നതിനാൽ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. അട്ടപ്പാടി മേഖലയിലെ രണ്ട് ലക്ഷത്തോളം വാഴകളാണ് മഴയിൽ നശിച്ചിരിക്കുന്നത്. മൂവായിരത്തോളം വാഴകൾക്കു മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ. അതിനാൽ മുഴുവൻ വാഴകൾക്കും കാർഷിക കടാശ്വാസം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് വിവരങ്ങൾ ശേഖരിച്ച് ഉടൻ…
Read Moreകടുവയെകണ്ട് ഓടിയ സ്ത്രീക്ക് വീണു പരിക്കേറ്റു; സംഭവം കണ്ടുനിന്ന അയൽവാസി ബഹളം വച്ചതിനെ തുടർന്ന് കടുവ ഓടി മറഞ്ഞെന്ന് നാട്ടുകാർ
മണ്ണാർക്കാട്: കടുവയെകണ്ട് ഓടിയ സ്ത്രീക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പൂഞ്ചോല ആറാം ബ്ലോക്കിലാണ് സംഭവം. വീടിനോടു ചേർന്ന് പറന്പിലേക്കിറങ്ങിയ പ്രദേശവാസിയായ പാട്ടുപാറയിൽ സരസ്വതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവം കണ്ടുനിന്ന അയൽവാസി ബഹളം വച്ചതിനെ തുടർന്ന് കടുവ ഓടിപ്പോയി. തുടർന്ന് സരസ്വതിയെ ആശുപത്രിയിലെത്തിച്ചു. പൂഞ്ചോല ആറാം ബ്ലോക്ക് മേഖലയിൽ കടുവ ആക്രമണം വ്യാപകമാണ്.മാസങ്ങൾക്കുമുന്പ് ഇവിടെ കടുവയെ കണ്ടിരുന്നു
Read Moreതത്തമംഗലം വെള്ളപ്പനയിൽ കുടിയിറക്കപ്പെട്ട പതിനാലു കുടുംബങ്ങളുടെ ജീവിതം നരകതുല്യം
ചിറ്റൂർ: ഫ്ളാറ്റ് നിർമിച്ചുനല്കുമെന്നു വാഗ്ദാനം നല്കി കുടിയിറക്കപ്പെട്ട പതിനാലു കുടുംബങ്ങളുടെ ജീവിതം നരകതുല്യം. തത്തമംഗലം നഗരസഭയിൽ ഉൾപ്പെട്ട വെള്ളപ്പനയിലാണ് ഒന്നരവർഷംമുന്പ് ഈ കുടുംബങ്ങളെ കുടിയിറക്കിയത്. എന്നാൽ നാളിതുവരെയും ഫ്ളാറ്റ് നിർമിക്കുന്നതിനു പ്രാഥമികനടപടിപോലുമായില്ല. കുടിയിറക്കപ്പെട്ട സ്ഥലത്തിനു 150 മീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ പറന്പിലെ കുളവരന്പിലാണ് കുടുംബങ്ങൾ താത്കാലികമായി ഓലക്കുടിൽ കെട്ടി താമസിക്കുന്നത്. താമസക്കാർക്കു കാട്ടുപന്നി ആക്രമണവും പാന്പുകടിയേല്ക്കുന്നതും പതിവാണ്.രണ്ടുദിവസം മുന്പ് ബഷീർ എന്നയാളുടെ ഭാര്യ ജന്നത്തിന് അഞ്ചാംതവണയും പാന്പിന്റെ കടിയേറ്റിരുന്നു. സമീപത്തെ വിഷ ചികിത്സാകേന്ദ്രത്തിലാണ് പാന്പുകടിക്കു ചികിത്സ തേടിയത്. ഇതേവീടിന്റെ സമീപവാസിയായ റിഫാസി (21)നും പാന്പുകടിയേറ്റിരുന്നു. ഓലപ്പുരയ്ക്കകത്ത് പാന്പുകളെ കാണുന്നത് പതിവായതിനാൽ രാത്രികാലങ്ങളിൽ കുട്ടികൾ അയൽപക്കത്തെ വീടുകളിലാണ് ഉറങ്ങുന്നത്. പതിനാലു വീടുകളിലും രാത്രികാലത്ത് മണ്ണെണ്ണ വിളക്കിലാണ് കുട്ടികൾ പഠിക്കുന്നത്. മഴമൂലം വീടുകൾക്കുസമീപം വെള്ളം കെട്ടിനില്ക്കുന്നതിനാൽ പ്രായാധിക്യമുള്ള ദൈവാന കഴിഞ്ഞദിവസം കാൽവഴുതിവീണ് പരിക്കേറ്റു ചികിത്സയിലാണ്. കുളക്കരയിൽ താമസമാക്കിയ ബേബി ഷക്കീലയുടെ…
Read Moreആലത്തൂർ താലൂക്കിൽ 46 വീടുകൾ തകർ ന്നു; ശക്തമായ കാറ്റിൽ വിശ്വനാഥന്റെ വീടിനു മകിളിലേക്ക് തെങ്ങുവീണു; അത്ഭുതകരമായി വീട്ടുകാർ രക്ഷപ്പെട്ടു
വടക്കഞ്ചേരി: ആലത്തൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി 46 വീടുകൾ തകർന്നു.150 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ ഉണ്ടായി. ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണ് ഇത്. കാലവർഷത്തോടെയാണ് നഷ്ട കണക്ക് ഉയർന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നും ധനസഹായം തേടിയുള്ള അപേക്ഷകളും വരുന്നുണ്ടെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു. നഷ്ട കണക്കുകൾ കൂടുതലും വടക്കഞ്ചേരി ഉൾപ്പെടെ മലയോര മേഖലയിൽ നിന്നാണ്.മഴക്കൊപ്പമുണ്ടാകുന്ന ശക്തമായ കാറ്റാണ് വിളകൾക്ക് വലിയ നാശമുണ്ടാക്കുന്നത്. കാറ്റിൽ മരം കടപുഴകിയും കൊന്പുകൾ പൊട്ടിവീണും വീടുകൾക്ക് കേട്പാട് സംഭവിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനു ശേഷം മഴക്ക് കുറവ് വന്നത് ആശ്വാസമാകും. തെങ്ങുവീണ് വീടുതകർന്നു മണ്ണാർക്കാട് : തെങ്ങ് വീണ് വീട് തകർന്നു . ശക്തമായ മഴയെ തുടർന്ന് വീടിന് സമീപമുള്ള തെങ്ങ് വീണ് വീട് തകർന്നു. തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ വടക്കു വീട്ടിൽ വിശ്വനാഥന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. ഇന്നലെ…
Read Moreബാലവേല ചെയ്യിച്ചാൽ രണ്ടുവർഷംവരെ തടവും അന്പതിനായിരം രൂപ വരെ പിഴയും
പാലക്കാട്: ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെയും ചൈൽഡ് ലേബർ ആക്ടിന്റെയും അടിസ്ഥാനത്തിലാണ് ബാലവേലയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുക. 2016-ലെ ബാലവേല നിരോധനവും നിയന്ത്രണവും ഭേദഗതി നിയമപ്രകാരം 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ജോലികൾ ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കും 14 മുതൽ 18 വയസ്സായവരെ അപകടകരമായ ജോലികൾ ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കും ആറു മാസം മുതൽ രണ്ടുവർഷം വരെ തടവും 20,000 മുതൽ 50,000 രൂപ വരെ പിഴയും കുറ്റകൃത്യം ആവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷയും ലഭിക്കും. 14 വയസ്സിന് ശേഷം കുട്ടികളെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുകയും വരുമാനം തട്ടിയെടുക്കുന്നതും ബാലനീതി നിയമപ്രകാരം അഞ്ചു വർഷം വരെ കഠിനതടവും ഒരുലക്ഷം പിഴയും ലഭിക്കുന്ന കുറ്റമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ കടത്തുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നവർക്ക് ഏഴുവർഷം കഠിനതടവും ഒരുലക്ഷം പിഴയും ഈടാക്കും. ബാലവേല ഉൾപ്പെടെ കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങൾക്ക് വിധേയമാക്കുന്ന രക്ഷിതാകൾക്ക്…
Read Moreനഗരസഭാ ബസ് സ്റ്റാൻഡ് പൂട്ടുകണ്ടത്തിനു സമം; അഴുക്കുപുരളാതെ പുറത്തുകടക്കണമെങ്കിൽ സർക്കസ് അഭ്യാസം നടത്തണമെന്ന് യാത്രക്കാർ
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് പൂട്ടുകണ്ടത്തിനു സമമായതോടെ ചേറും ചെളിയുംനിറഞ്ഞ് യാത്രക്കാർ വലയുന്നു. ഇതുവരെയും പണിതീരാത്ത ബസ് സ്റ്റാൻഡിൽനിന്നും അഴുക്കുപുരളാതെ പുറത്തുകടക്കണമെങ്കിൽ സർക്കസ് അഭ്യാസം നടത്തണം. വർഷങ്ങൾ നീണ്ട ബസ് സ്റ്റാൻഡ് നിർമാണം ഈ വർഷവും പൂർത്തിയാകുമോ എന്നത് കണ്ടറിയണം. അടിസ്ഥാനസൗകര്യം യാതൊന്നുമില്ലാത്ത ഈ ബസ് സ്റ്റാൻഡിൽ യാത്രക്കാർ യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. ബസുകൾ കയറിയിറങ്ങി കുഴന്പുരൂപത്തിലായ സ്റ്റാൻഡിൽകൂടി നിലവിൽ നടക്കാൻപോലും കഴിയില്ല. നൂറിനുപുറത്ത് ബസുകൾ കടന്നുപോകുന്ന സ്റ്റാൻഡിൽ ടാറിംഗ് മുഴുവൻ ചേറും ചെളിയും മൂടി കിടക്കുകയാണ്. ഇതിനുപുറമെ വലിയ കുഴികളിൽ മലിനജലം നിറഞ്ഞ് വെള്ളക്കെട്ടും രൂപപ്പെട്ടു.ഈ ഗർത്തങ്ങളിൽ യാത്രക്കാർ കുരുങ്ങുന്നതും പരിക്കേല്ക്കുന്നതും പതിവാണ്. വിദ്യാർഥികളും പ്രായമായവരും സ്റ്റാൻഡിൽ പ്രവേശിച്ച് ചെളിയിൽ ചവിട്ടി ബസിൽ കയറിയിറങ്ങുകയെന്നത് ദുഷ്കരമാണ്. ബസ് സ്റ്റാൻഡ് നിർമാണം സംബന്ധിച്ച് വ്യാപക ആക്ഷേപവും പരാതികളും നിലനില്ക്കുന്നു്. ലക്ഷങ്ങളിൽ നിർമാണം തുടങ്ങിയ ബസ് സ്റ്റാൻഡ് കോടികൾ…
Read Moreമഴ ശക്തമായതോടെ അട്ടപ്പാടി ചുരം മണ്ണിടിച്ചിൽ ഭീഷണിയിൽ; മണ്ണിടിച്ചിൽ തുടർന്നാൽ അട്ടപ്പാടി മേഖല ഒറ്റപ്പെടും
മണ്ണാർക്കാട് : മഴ ശക്തം; അട്ടപ്പാടി ചുരം മണ്ണിടിച്ചിൽ ഭീഷണിയിൽ. മണ്ണാർക്കാട് ചിന്നതടാകം റോഡിലെ അട്ടപ്പാടി ചുരം വളവുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഏതുനിമിഷവും വലിയ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുകയാണ് ഇവിടെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അട്ടപ്പാടി മലനിരകളിൽ ശക്തമായ മഴയാണ് പെയ്യുന്നത് . ഇതേതുടർന്ന് മണ്ണൊലിപ്പും വ്യാപകമായിട്ടുണ്ട്. ഏതുനിമിഷവും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന അവസ്ഥയാണ് അട്ടപ്പാടി ചുരം വളവുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. അട്ടപ്പാടി ചുരം വളവിലെ എട്ടാം വളവിലൂടെ ചേർന്നാണ് അപകടകരമായ വിധം മണ്ണിടിച്ചിൽ ഉള്ളത് . കഴിഞ്ഞവർഷം കാലവർഷക്കെടുതിയിൽ വ്യാപകമായ നാശനഷ്ടം അട്ടപ്പാടി മേഖലയിലുണ്ടായത് . ചുരം റോഡ് വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായി .ഇവിടെ റോഡിന്റെ ഒരുവശം താഴോട്ടിറങ്ങി നീങ്ങിയിരിക്കുകയാണ്. ആ ഭാഗം ഇതുവരെയായും നന്നാക്കിയിട്ടില്ല . കഴിഞ്ഞവർഷം ഇവിടെയാണ് കൂടുതൽ മഴ ഉണ്ടായത് .ഇതു കാരണത്താൽ ഈ ഭാഗം പൂർണമായും മലതാഴോട്ട് ഇറങ്ങും…
Read Moreജപ്തിനോട്ടീസ് കിട്ടിയ കർഷകന്റെ ആത്മഹത്യ: പ്രതിഷേധം വ്യാപകം, മാനേജരെ ഉപരോധിച്ചു
വടക്കഞ്ചേരി: ബാങ്കിൽനിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്നു കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കനറാബാങ്ക് വടക്കഞ്ചേരി ശാഖാ മാനേജരെ ബാങ്കിനുള്ളിൽ ഉപരോധിച്ചു. കർഷകന്റെ വായ്പ എഴുതിതള്ളുക, ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ ബാങ്കിനുള്ളിൽ കയറി മാനേജരെ അരമണിക്കൂറോളം സമയം തടഞ്ഞുവച്ചത്. വിവരമറിഞ്ഞ്പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. യൂത്ത് കോണ്ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, ഡോ. അർസലൻ നിസാം, പഞ്ചായത്തംഗങ്ങളായ എ.ജോസ്, അഡ്വ. മനോജ്, നന്ദകുമാർ, അഡ്വ. ദിലീപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കഞ്ചേരിക്കടുത്ത് പാളയം സ്വദേശി ചടയപ്പൻ (65) തന്റെ കൃഷിയിടത്തിലെ മോട്ടോർ ഷെഡിൽ കടബാധ്യതയെ തുടർന്നു കയറിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. നെൽകൃഷിക്കായി ബാങ്കിൽനിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ റവന്യൂ റിക്കവറിക്കായി ബാങ്ക് വഴി കർഷകന് ജപ്തിനോട്ടീസ്…
Read Moreകാലവർഷം ശക്തം; ഓഗസ്റ്റ് അവസാനംവരെ ജാഗ്രതാ നിർദേശം നല്കി റെയിൽവേ
ഷൊർണൂർ: കാലവർഷം ശക്തമായതോടെ റെയിൽവേ സുരക്ഷ മുൻനിർത്തി ജാഗ്രതാനിർദേശം നല്കി. റെയിൽപ്പാളങ്ങളിൽ വെള്ളം കയറലും മണ്ണിടിച്ചിലും മലയിടിച്ചിലും വൻമരങ്ങൾ കടപുഴകി റെയിൽപ്പാളങ്ങളിൽ വീഴുന്നതും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മുന്നിൽകണ്ടാണ് റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ജൂണ് ഒന്നുമുതൽ ഓഗസ്റ്റ് അവസാനംവരെ വൈകുന്നേരം മുതൽ പുലർച്ചെവരെ ട്രാക്കിൽ കർശന പരിശോധനകൾക്കാണ് തീരുമാനം. ഷൊർണൂർ, നിലന്പൂർ റൂട്ടിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകിവീഴലും വർഷക്കാലത്ത് പതിവാണ്. വള്ളത്തോൾ നഗർ, മുള്ളൂർക്കര, കഞ്ചിക്കോട്, വടക്കഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ റെയിൽപ്പാളത്തിൽ അപായസാധ്യത കൂടുതലുണ്ട്. റെയിൽപാളങ്ങളോടു ചേർന്ന് പുഴയൊഴുകുന്ന ഇടങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ റെയിൽവേ ജീവനക്കാർക്കു നിർദേശം നല്കിയിട്ടുണ്ട്.അതേസമയം മഴക്കാലത്ത് റെയിൽപ്പാളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാത്രികാല പരിശോധനകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയെ നിയോഗിക്കാനും ആലോചിക്കുന്നു. പദ്ധതി വിജയമെന്നുകണ്ടാൽ ട്രാക്ക് മെയിന്റനൻമാർ കുറവായ ദക്ഷിണ റെയിൽവേയിലെ മറ്റു ഡിവിഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്വകാര്യ ഏജൻസികൾക്കു കീഴിലെ മറുനാടൻ…
Read More