കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​ന​രി​കേ  വേ​യ്സ്റ്റ് പേ​പ്പ​റി​നും അ​ട്ട​പ്പെ​ട്ടി​ക്കും തീ​പി​ടി​ച്ചു; ര​ണ്ടു​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​നു​സ​മീ​പം ലോ​റി​യി​ൽ​കൊ​ണ്ടു​പോ​യ വേ​യ്സ്റ്റ് പേ​പ്പ​റി​നും അ​ട്ട​പ്പെ​ട്ടി​ക്കും തീ​പി​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്നു​രാ​വി​ലെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വേ​യ്സ്റ്റ് പേ​പ്പ​റു​മാ​യി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യി​ലാ​ണ് തീ​ക​ണ്ട​ത്. ഉ​ട​നേ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു തീ​പ​ട​രും​മു​ന്പേ അ​ണ​ച്ചു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഒ​രു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.  

Read More

റിമാൻഡ് പ്രതി മരിച്ച സംഭവം: സമഗ്രാന്വേഷണം  വേണമെന്ന് കുടുംബവും ഡിസിസിയും

പാ​ല​ക്കാ​ട്: മ​ദ്യം ക​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി അ​ഗ​ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം റി​മാ​ൻഡിലായ പ്ര​തി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കു​ടും​ബ​വും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും. ഏ​പ്രി​ൽ 14ന് ​റി​മാ​ന്‍റ് ചെ​യ്ത തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി ത​ട്ടാ​ര​ടി​യി​ൽ വീ​ട്ടി​ൽ ടി​ജോ (39) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യം കൈ​വ​ശം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ടി​ജോ​യെ റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടു കൂ​ടി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ടി​ജോ​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് തോ​മ​സും മാ​താ​വ് സി​സി​ലി​യും ഭാ​ര്യ ഷി​ജ​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​റു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ അ​ലീ​ന​യും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ലി​റ്റ​ർ മ​ദ്യം ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഏ​പ്രി​ൽ 14ന് ​ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​വി​ലെ 8.20നാ​യി​രു​ന്നു അ​റ​സ്റ്റ്. റി​മാ​ന്‍റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ടി​ജോ​യ്ക്ക് മെ​യ് നാ​ലി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ…

Read More

പൈപ്പിലൂടെ മലിനജലം:  അധികൃതരുടെ ഉറപ്പുകൾ പാഴായി;  സമരത്തിനൊരുങ്ങി നാട്ടുകാർ

മു​ത​ല​മ​ട: ഒ​രു​മാ​സ​മാ​യി കാ​ന്പ്ര​ത്തു​ച​ള്ള പ​ഴ​യ​പാ​ത​യി​ലെ അ​ഴു​ക്കു​ചാ​ലി​ലെ മ​ലി​ന​ജ​ലം ക​ല​ർ​ന്ന പൈ​പ്പു​വെ​ള്ളം കു​ടി​വെ​ള​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വാ​ർ​ഡ് മെം​ബ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ചു പ​രാ​തി ന​ല്കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ച്ചു. അ​ഴു​ക്കു​ചാ​ലി​ന് അ​ക​ത്താ​ണ് കു​ടി​വെ​ള്ള​പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം അ​ഴു​ക്കു​ചാ​ലി​ൽ നി​റ​ഞ്ഞു റോ​ഡി​ലേ​ക്ക് ഒ​ഴു​കി സ​മീ​പ​ത്തെ കു​ള​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. അ​ഴു​ക്കു​ചാ​ലി​നു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ​കു​ളി​മു​റി​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​വും അ​ഴു​ക്കു​ചാ​ലി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ജ​ല​വി​ത​ര​ണം നി​ല​ച്ചാ​ൽ മ​ലി​ന​ജ​ലം പൈ​പ്പി​ന​ക​ത്തേ​ക്കു ക​യ​റും. പി​ന്നീ​ട് ജ​ല​വി​ത​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ മ​ലി​ന​ജ​ലം ക​ല​ർ​ന്ന വെ​ള്ള​മാ​ണ് വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്ന​ത്.കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ലി​ന​ജ​ലം ക​ല​ർ​ന്ന വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ൽ അ​സു​ഖ​ങ്ങ​ൾ പ​തി​വാ​ക​ന്ന​താ​യും ആ​രോ​പ​ണം ശ​ക്ത​മാ​ണ്. മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും പ​ന്പു​ചെ​യ്യു​ന്ന കു​ടി​വെ​ള്ളം മു​ത​ല​മ​ട പ​ഞ്ചാ​യ​ത്താ​ണ് പ​ഴ​യ​പാ​ത​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു നെന്മാറ ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​ഴ​യ​പാ​ത​യി​ൽ പൈ​പ്പു​പൊ​ട്ടി​യ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.…

Read More

റോ​ഡ് ത​ക​ർ​ന്നു; ​പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വെ​ള്ള​നാ​റ​യി​ൽ കു​ത്തി​യി​രി​പ്പു​ സ​മ​രം നടത്തി

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ​നി​ന്നും വെ​ള്ള​നാ​റ​യി​ലേ​ക്കു​ള്ള നാ​ലു​കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ചീ​ര​ണി, കാ​ളി​കു​ള​ന്പ്, പൊ​രി​ച്ചോ​ളം, വെ​ള്ള​നാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കു​ള്ള ഏ​കാ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്. ആ​റു​മാ​സം​മു​ന്പ് റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ക​രാ​റെ​ടു​ത്ത​വ​ർ അ​കാ​ര​ണ​മാ​യി നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​താ​യി സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.വി.​മോ​ഹ​ന​ൻ, കെ.​നാ​രാ​യ​ണ​ൻ, സി.​വി.​വേ​ലാ​യു​ധ​ൻ, കെ.​റ​ഫീ​ക്ക് എ​ന്നി​വ​ർ കു​ത്തി​യി​രി​പ്പു സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്കി. നി​ല​വി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ആം​ബു​ല​ൻ​സി​നു​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ് റോ​ഡ്. സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി ഓ​ട്ടോ സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി മു​ന്നി​ൽ ക​ണ്ടാ​ണ്. റോ​ഡു​വ​ക്ക​ത്തെ താ​മ​സ​ക്കാ​ർ അ​തി​ക്ര​മി​ച്ച് മ​തി​ൽ​കെ​ട്ടി​യ​ത് പൊ​ളി​ച്ചു​നീ​ക്കി​യാ​ലേ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​റു​കാ​ര​ൻ.റോ​ഡു​പ​ണി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ കൊ​ല്ല​ങ്കോ​ട്-​പ​യി​ലൂ​ർ പ്ര​ധാ​ന​പാ​ത​യി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നു സ​മ​ര​ക്കാ​ർ മു​ന്ന​റി​യി​പ്പു​ന​ല്കി.

Read More

അ​ക​ത്തേ​ത്ത​റ​യി​ൽ ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന ; ആ​ന​ക​ൾ സ്ഥി​ര​മാ​യി ക​ട​ന്നു വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ വേ​ലി വേ​ണമെന്ന ആവശ്യം ശക്തമായി

മ​ല​ന്പു​ഴ: അ​ക​ത്തേ​ത്ത​റ മേ​ൽ ചെ​റാ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടാ​ന​ഭീ​തി​വി​ത​ച്ചു. സ്ഥി​ര​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​യാ​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി എ​ത്താ​റു​ള്ള ഇ​ല്ലം പൈ​ത്രു​ക ഗ്രാ​മ​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു വ​ന്ന കാ​ട്ടാ​ന പ​തി​മൂ​ന്ന് ഏ​ക്ക​ർ തെ​ങ്ങും തോ​ട്ട​ത്തി​ൽ ക​യ​റി ആ​റ​ടി​യോ​ളം പൊ​ക്ക​മു​ള്ള മ​തി​ലു​ക​ൾ ത​ക​ർ​ത്തു.​ സ​മീ​പ​ത്തു​ള്ള പ​റ​ന്പു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യ ആ​ന കാ​യ്ച്ചു നി​ല്ക്കു​ന്ന പ്ലാ​വി​ലെ ച​ക്ക​ക​ളെ​ല്ലാം തി​ന്നു ന​ശി​പ്പി​ച്ചു.​മ​റ്റു പ​റ​ന്പു​ക​ളി​ലൂ​ടെ ക​യ​റി​യ ആ​ന വ​ലി​യ​പ​റ​ന്പി​ൽ കെ.​ജി പൗ​ലോ​സി​ന്‍റെ അ​തി​ർ​ത്തി മ​തി​ലും ത​ക​ർ​ത്താ​ണ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.​ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച ആ​ന​യെ ക​ണ്ട് പ​രി​സ​ര​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി നി​ല​വി​ളി​ച്ചു. നേ​രം വെ​ളു​ക്കാ​റാ​യ​പ്പോ​ഴേ​ക്കും ആ​ന എ​ലി​ച്ചി​രം കാ​ട്ടി​ലേ​ക്ക് ക​ട​ന്നു. ആ​ന​ക​ൾ സ്ഥി​ര​മാ​യി ക​ട​ന്നു വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സൗ​രോ​ർ​ജ വേ​ലി വേ​ണ​മെ​ന്നു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഇ​തു​വ​രെ​യും വ​നം വ​കു​പ്പ് ചെ​വി​കൊ​ണ്ടി​ട്ടി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.

Read More

ക​ണ്ണമ്പ്ര വ്യ​വ​സാ​യ​ പാ​ർ​ക്ക്; വി​ല നി​ശ്ച​യി​ക്കും മു​മ്പേ കൃ​ഷി​ഭൂ​മി​യി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ; പ്ര​തി​ഷേ​ധം വ്യാപകം

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന കൃ​ഷി​ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കും​മു​ന്പേ കൃ​ഷി​ഭൂ​മി​യി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥി​ര​മാ​യ സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ക​ർ​ഷ​ക​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഭൂ​മി ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. നേ​ര​ത്തെ അ​തി​രു തി​രി​ച്ചി​രു​ന്ന താ​ത്കാ​ലി​ക സ​ർ​വേ അ​ട​യാ​ള​ങ്ങ​ൾ മാ​റ്റി പെ​യി​ന്‍റ​ടി​ച്ച് സ്ഥി​ര​മാ​യ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് ഭൂ​വു​ട​മ​ക​ളെ പ്ര​കോ​പി​ച്ചി​ട്ടു​ള്ള​ത്. ഭൂ​മി​വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ത​ന്നെ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കേ മു​ന്ന​റി​യി​പ്പു കൂ​ടാ​തെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​യാ​ൽ അ​തി​നെ​തി​രേ ക​ർ​ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ അ​വ്യ​ക്ത​ത നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി സ്വ​ന്തം​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കാ​നോ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ക്കാ​നോ ഭൂ​മി​വി​ല്ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​ധാ​ര​വി​ല​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഭൂ​മി​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. സെ​ന്‍റി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​വ​രെ വി​ല​യ്ക്ക് ആ​ധാ​രം ന​ട​ത്തി​യ ഭൂ​മി ഇ​വി​ടെ​യു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ പ്ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന​വി​ല വ​ള​രെ…

Read More

കു​ടി​വെ​ള്ള​ക്ഷാ​മം: ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന്‍റെ ഓ​വ​ർ​ഫ്ളോ വെ​ള്ളം ശേ​ഖ​രി​ച്ച് വീ​ട്ട​മ്മ​മാ​ർ

വ​ണ്ടി​ത്താ​വ​ളം: വൈ​ദ്യു​തി​യും ജ​ല​വും അ​മൂ​ല്യ​മാ​ണെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​ത് വേ​ന​ൽ ശ​ക്ത​മാ​കു​ന്ന മേ​യ് മാ​സം മാ​ത്ര​മാ​ണ്. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് ജ​ന​ങ്ങ​ൾ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം വ​ണ്ടി​ത്താ​വ​ള​ത്ത് വീ​ടി​നു തീ​പി​ടി​ച്ച​പ്പോ​ൾ അ​ണ​യ്ക്കാ​ൻ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന്‍റെ ഓ​വ​ർ​ഫ്ളോ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ വീ​ട്ട​മ്മ​മാ​ർ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തു കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി​യി​ട്ടും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന വെ​ള്ളം ഇ​വ​ർ വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​ത്ത​ര​ത്തി​ൽ അ​ന്പ​തോ​ളം കു​ടം വെ​ള്ളം വീ​ട്ട​മ്മാ​ർ ശേ​ഖ​രി​ച്ചു.  

Read More

 37 ല​ക്ഷ​വും ഉ​പ​യോ​ഗിച്ച് പ​ട്ട​ഞ്ചേ​രിയിൽ വാ​ത​ക​ശ്മ​ശാ​നം ;  നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ

ചി​റ്റൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ​ത്തെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ പ​ണി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത​യാ​ഴ്ച ബോ​യി​ലിം​ഗ് മെ​ഷീ​ൻ ഇ​റ​ക്കു​മെ​ന്ന് നി​ർ​മാ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു സി​ലി​ണ്ട​റും അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ര​ണ്ടാ​മ​ത്തേ​തും നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ട്ട​ഞ്ചേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​ൻ നാ​ലു​മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച് ടൈ​ൽ​സ് പ​തി​ച്ചും അ​ല​ങ്ക​രി​ക്കും. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​രു​പ​തു​ല​ക്ഷ​വും ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 37 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ത​ക​ശ്മ​ശാ​നം ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നു പു​റ​മേ അ​ടു​ത്ത​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ എ​ട്ടു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് ചു​റ്റു​മ​തി​ലും നി​ർ​മി​ക്കും. സെ​പ്റ്റം​ബ​ർ 30ന്് ​ഉ​ദ്ഘാ​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ഗ​സ്റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​രാ​ർ ഏ​ജ​ൻ​സി കോ​സ്റ്റ്ഫോ​ർ​ഡ് വ​ക്താ​വ് അ​റി​യി​ച്ചു.പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്കു പു​റ​മെ സ​മീ​പ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ വ്യ​ക്ത​മാ​ക്കി.

Read More

രാ​ഷ്ട്രി​യ സം​ഘ​ട്ട​ന​ങ്ങ​ൾ ; വ​ട​ക്ക​ഞ്ചേ​രി​യി​ലെ പ്ര​ശ്ന​ബാ​ധി​ത  പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന​യു​ടെ റൂ​ട്ട് മാ​ർ​ച്ച്

വ​ട​ക്ക​ഞ്ചേ​രി: രാ​ഷ്ട്രി​യ സം​ഘ​ട്ട​ന​ങ്ങ​ൾ ന​ട​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ബാ​ധി​ത പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. വ​ണ്ടാ​ഴി, മു​ട​പ്പ​ല്ലൂ​ർ, കാ​ര​പ്പൊ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല്പ​തം​ഗ സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.​മം​ഗ​ലം ഡാ​മി​ലും സം​ഘം പോ​യി​രു​ന്നു. മ​ല​യാ​ളി​യാ​യ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് പ​റ​ളി സ്വ​ദേ​ശി​നി സു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്.​ വ​ട​ക്ക​ഞ്ചേ​രി എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, ക​ലാ​പ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​തി​വേ​ഗം എ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഇ​ത്. സൗ​ത്ത് ഇ​ന്ത്യ​യി​ൽ കോ​യ​ന്പ​ത്തൂ​രി​ലാ​ണ് ഇ​വ​രു​ടെ ക്യാ​ന്പ് ആ​സ്ഥാ​നം.ക​ല്ലേ​ക്കാ​ട് പോ​ലീ​സ് ക്യാ​ന്പി​ലാ​കും ഇ​വ​രു​ണ്ടാ​വു​ക. ക​ലാ​പ​ങ്ങ​ൾ പൊ​ട്ടി പു​റ​പ്പെ​ടു​ന്പോ​ൾ ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഇ​ല്ലാ​തെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്താ​ൻ ഇ​വ​ർ​ക്ക് സം​വി​ധാ​ന​മു​ണ്ട്.

Read More

ത​ക​ർ​ന്ന റോ​ഡും ദു​രി​ത​ങ്ങ​ളും ജ​ല്ലി​പ്പാ​റ​ക്കാ​ർ സ്വ​യം​പീ​ഢി​ത സ​മ​രം തു​ട​ങ്ങി

അ​ഗ​ളി: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് ശാ​പ​മാ​യി മാ​റി​യ​തോ​ടെ ആ​ദി​വാ​സി​ക​ളും മ​ല​യോ​ര ക​ർ​ഷ​ക​രും സ്വ​യം​പീ​ഡി​ത സ​മ​രം തു​ട​ങ്ങി. ജ​ല്ലി​പ്പാ​റ- ക​ണ്ടി​യൂ​ർ നി​വാ​സി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള ബ​സ്, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ മു​ട​ക്കി​ക്കൊ​ണ്ടു​ള്ള സ​മ​രം തു​ട​ങ്ങി​യ​ത്. ജ​ല്ലി​പ്പാ​റ​യി​ൽ നി​ന്നും ക​ണ്ടി​യൂ​രി​ലേ​ക്കു​ള്ള ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​ർ പി​ഡ​ബ്ല്യു​ഡി റോ​ഡാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. കു​ണ്ടും​കു​ഴി​യും നാ​ട്ടു​കാ​രും ടാ​ക്സി​ക്കാ​രും ചേ​ർ​ന്ന് പ​ല​ത​വ​ണ നി​ക​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ഴ തു​ട​ങ്ങി​യ​തോ​ടെ കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യ​മാ​യി. താ​വ​ള​ത്തു​നി​ന്നും ക​ണ്ടി​യൂ​ർ​വ​രെ ഗ്രാ​മീ​ണ്‍ സ​ഡ​ക് യോ​ജ​ന പ്ര​കാ​രം നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ​ണി​യാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ജ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​ത്തി​ലെ കു​രി​ശു​മ​ല​യി​ലേ​ക്കും പ്ര​സി​ദ്ധ​മാ​യ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്കും ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ക​വാ​ട​മാ​യ റോ​ഡാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​ച്ചു​കി​ട​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഗ​ർ​ഭി​ണി​ക​ളെ​യും രോ​ഗി​ക​ളെ​യും മു​ള​ങ്ക​ന്പി​ൽ ച​ണ​ച്ചാ​ക്ക് തു​ന്നി​പ്പി​ടി​പ്പി​ച്ച മ​ഞ്ച​ലി​ൽ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം നി​ര​വ​ധി വി​വാ​ഹാ​ലോ​ച​ന​ക​ളും മു​ട​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ…

Read More