പാലക്കാട്: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ഏഴുപേർ മരിച്ചു. ഒരാൾക്കു സാരമായി പരിക്കേറ്റു. എല്ലാവരും കോട്ടയം മുണ്ടക്കയം സ്വദേശികളും ബന്ധുക്കളുമാണ്. പഴനിക്കടുത്ത് ദിണ്ടിക്കൽ റൂട്ടിൽ ആയക്കുടി സിന്തലാംപട്ടി പാലത്തിനു സമീപമായിരുന്നു അപകടം. മുണ്ടക്കയം കോരുത്തോട് 116 ഏക്കർ ഭാഗത്ത് പാറയിൽ ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (50), ഭർത്താവ് സുരേഷ് (52), മകൻ മനു (27) ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (17), ശശിയുടെ ബന്ധുവും അയൽവാസിയുമായ സജിനി (52) എന്നിവരാണു മരിച്ചത്. അവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരൻ ആദിത്യനു(12) ഗുരുതരമായി പരിക്കറ്റു. ഇന്നു പുലർച്ചെ 12.30ന് ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാൻ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പഴനി സർക്കാർ ആശുപത്രിയിൽ വച്ച് അഭിജിത്തും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ…
Read MoreCategory: Palakkad
എല്ലാത്തിനും കാരണം ആ വാട്സ്ആപ്പ് സന്ദേശം! സ്കോളർഷിപ്പ് അന്വേഷിച്ചു വിദ്യാർഥികളും മറുപടിനല്കി അധികൃതരും വലഞ്ഞു
ഒറ്റപ്പാലം: സ്കോളർഷിപ്പ് അന്വേഷിച്ച് വിദ്യാർഥികളും മറുപടി പറഞ്ഞ് നഗരസഭ, ഗ്രാമപഞ്ചായത്ത് അധികൃതരും വലഞ്ഞു. പത്താംക്ലാസിൽ 75 ശതമാനത്തിലധികം മാർക്കുവാങ്ങി വിജയിച്ചവർക്ക് കേന്ദ്രസർക്കാർ പതിനായിരം രൂപ സ്കോളർഷിപ്പ് നല്കുന്നുണ്ടെന്ന പ്രചാരണമാണ് ഇതിനു കാരണം. സ്കോളർഷിപ്പ് അപേക്ഷാഫോറം അന്വേഷിച്ച് ദിനംപ്രതി വിദ്യാർഥികളും രക്ഷിതാക്കളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്.ഇത്തരം പദ്ധതിയില്ലെന്നും കബളിപ്പിക്കാൻവേണ്ടി ആരൊക്കയോ ചെയ്യുന്ന വേലത്തരങ്ങൾ മാത്രമാണിതെന്നുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചിലരുമായി കശപിശയും വാക്കുതർക്കവും പതിവാണ്. ഫോറം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായതിനാൽ മറച്ചുവയ്ക്കുന്ന ആരോപണവും ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നു. മൊബൈൽ ഫോണുകളിലെ നവമാധ്യമങ്ങളിൽ വന്ന സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയാണ് പലരും ഉദ്യോഗസ്ഥന്മാരുമായി തർക്കിക്കുന്നത്. മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥരും. വാർഡ് മെംബർമാരേയും കൗണ്സിലർമാരേയും തേടിയെത്തുന്നവരും ധാരാളം. വിവരവും വിദ്യാഭ്യാസവുമുള്ളവർപോലും സ്കോളർഷിപ്പിന്റെ കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കാതെ ഷെയർ ചെയ്യുന്നതാണ്…
Read Moreജനമോചന യാത്രയിലും പാർട്ടി ഫണ്ട് പിരിവിലും വീഴ്ച; മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി തെറ്റെന്ന്
പാലക്കാട്: ജനമോചന യാത്രയിലും പാർട്ടി ഫണ്ട് പിരിവിലും വീഴ്ചയുണ്ടായതായി പറഞ്ഞ് വെസ്റ്റ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കംചെയ്ത ഡിസിസി പ്രസിഡന്റിന്റേത് തെറ്റായ നടപടിയാണെന്ന് കെ.എം. സിദ്ധീഖ് പ്രസ്താവനയിൽ ആരോപിച്ചു. വീഴ്ച സംബന്ധിച്ച് നോട്ടീസ് നൽകുകയോ മറ്റ് അന്വേഷണമോ ഡിസിസി പ്രസിഡന്റ് ചെയ്തിട്ടില്ല. പിരിച്ച ഫണ്ട് ഏൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇതിന് രശീതി തന്നിട്ടില്ല. സംഖ്യ കൈപ്പറ്റി രശീത് തരാത്തയാളുടെ പേരിൽ നടപടിയുമില്ല. പരസ്യപ്രസ്താവന നടത്തിയ ഡിസിസി പ്രസിഡന്റിന്റേത് പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹത്തിന്റെ പേരിൽ നടപടിയെടുക്കണമെന്നും കെ.എം. സിദ്ധീഖ് കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
Read Moreആയുധം മൂർച്ചകൂട്ടി ഉപജീവനം നടത്തുന്നവർ ദുരിതത്തിൽ; മനോഹരവും മൂർച്ചയേറിയുമായ ചൈനീസ് ഉത്പനങ്ങൾ വിപണി കൈയടക്കി
ഒറ്റപ്പാലം: ആയുധങ്ങൾ മൂർച്ചകൂട്ടി ഉപജീവനം നടത്തിയിരുന്നവർ ദുരിതക്കയത്തിൽ. കത്തി, കത്രിക, മറ്റു ഇരുന്പായുധങ്ങൾ എന്നിവയ്ക്ക് മൂർച്ചകൂട്ടുന്ന ചാണമെഷിനും ചുമലിലേന്തി കടകൾ, വീടുകൾ എന്നിവിടങ്ങളിൽ എത്തുന്നവരെ കാണാത്തവരായി ആരുമുണ്ടാകില്ല. തമിഴ്നാട്ടുകാരാണ് ഇവരിലേറെയും. പിന്നീട് തൊഴിൽ സാധ്യത കണ്ടറിഞ്ഞ് ഇന്നാട്ടുകാരും ഈ തൊഴിലിനിറങ്ങി. ആഗോളവത്കരണത്തിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങൾ വ്യാപകമായി മനോഹരവും മൂർച്ചയേറിയതും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമായ ആയുധങ്ങൾ വിപണികളിൽ സജീവമായപ്പോഴാണ് ഇരുന്പ് ഉപയോഗിച്ച് ഗ്രാമീണമേഖലയിലും പട്ടണങ്ങളിലും ചെറുകിട യൂണിറ്റുകളായി തുടങ്ങിയ കന്പനികൾക്കു പൂട്ടുവീഴുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന ഒരു തൊഴിൽമേഖലയാണ് ഇതോടെ കൂന്പടഞ്ഞത്. ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് നിത്യവൃത്തിക്കായി അനുഷ്ഠാനം കണക്കേ ഈ തൊഴിൽ ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ചാണക്കല്ലിൽ ആയുധം ഉരസുന്പോൾ തീപ്പൊരി ചിതറും. മുൻകാലങ്ങളിൽ ചെറുബാല്യങ്ങൾക്കെന്നപോലെ മുതിർന്നവർക്കും ഇതൊരു കാഴ്ചയായിരുന്നു. ഇന്നും ആയുധം മൂർച്ചകൂട്ടുന്നതും കല്ലിൽനിന്നും അഗ്്നിസ്ഫുലിംഗങ്ങൾ മിന്നൽപിണർപോലെ ചിതറിവീഴുന്നതും കൗതുകകാഴ്ചയാണ്.സൈക്കിൾ റിമ്മിൽ കോർത്ത ചരടും തയ്യിൽ…
Read Moreഇറച്ചിക്കോഴി മാലിന്യം നിക്ഷേപിച്ച് മീൻവളർത്തിയ കുളത്തിന്റെ ബണ്ട് പൊളിച്ച് വെള്ളം തുറന്നുവിട്ടു;ദുർഗന്ധം മൂലം നാടുവിടേണ്ട അവസ്ഥയെന്ന് നാട്ടുകാർ
ചിറ്റൂർ: ഇറച്ചിക്കോഴി മാലിന്യം നിക്ഷേപിച്ച് മീൻവളർത്തിയിരുന്ന സ്വകാര്യവ്യക്തിയുടെ കുളത്തിന്റെ ബണ്ട് പൊളിച്ച് നാട്ടുകാർ വെള്ളം തുറന്നുവിട്ടു. അഞ്ചാംമൈൽ കുന്ദംകാട്ടുപതിയിലാണ് സംഭവം. കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് നിരോധിച്ച ആഫ്രിക്കൻ മുഷിയെയാണ് കുളത്തിൽ വളർത്തിയിരുന്നത്. അഞ്ചാംമൈലിൽനിന്നും ഇറച്ചിക്കോഴി വ്യാപാരികളിൽനിന്നും മാലിന്യം ശേഖരിച്ച് കുളത്തിലെ മീനുകൾക്ക് തീറ്റയായി നല്കുകയായിരുന്നു. കുളത്തിൽനിന്നുള്ള കടുത്ത ദുർഗന്ധം വീടുകളിലേക്കു പരക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായതോടെ കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പലതവണ പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞത്. മുന്പ് പ്രദേശത്ത് നാലുകുളങ്ങളിലാണ് ആഫ്രിക്കൻ മുഷിയെ വളർത്തിയിരുന്നത്. ജലക്ഷാമത്തെ തുടർന്ന്് മീൻവളർത്തൽ ഒരു കുളത്തിലേക്കു മാത്രമായി ചുരുക്കുകയായിരുന്നു. കുളത്തിലെ വെള്ളത്തിന്റെ ഉറവ എത്തി വീട്ടുകിണറുകളിലെ വെള്ളവും ദുർഗന്ധപൂരിതമായെന്നു നാട്ടുകാർ പറഞ്ഞു. ഇതിനു പുറമേ കുളത്തിനുചുറ്റും തെരുവുനായ്ക്കളും പരുന്തുകളും വിലസുകയാണ്. പക്ഷികൾ മാലിന്യം സമീപത്തെ കിണറുകളിലും മറ്റു ജലസംഭരണികളിലും കൊണ്ടുവന്നു നിക്ഷേപിക്കുന്നതും പതിവാണ്. ജനങ്ങളുടെ…
Read Moreഇരട്ടച്ചങ്കനെന്ന് പറയുന്ന മുഖ്യമന്ത്രിയെ പോലീസുകാർക്ക് വിലയില്ലെന്ന് വി.ഡി.സതീശൻ
അയ്യന്തോൾ: ഇരട്ടച്ചങ്കനെന്ന് പറയുന്ന മുഖ്യമന്ത്രിയെ പോലീസിന് ഒട്ടും വിലയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും സതീശൻ പറഞ്ഞു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കുക, ഇന്ധനവില വർധനവ് പിൻവലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ. പോലീസിനെ നിയന്ത്രിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. ഇത്രമാത്രം പോലീസിനു മേൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ആഭ്യന്തരമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. നിരവധി ആഭ്യന്തരമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഉണ്ടായത്ര അനിഷ്ടസംഭവങ്ങൾ മറ്റൊരു കാലത്തും കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. പ്രാദേശിക സിപിഎം നേതൃത്വമാണ് കേരളത്തിൽ പോലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്. ഇവർ പറയുന്ന കാര്യങ്ങളാണ് പോലീസുകാർ കേൾക്കുന്നതും അനുസരിക്കുന്നതും. വരാപ്പുഴ കസ്റ്റഡി…
Read Moreഎടിമ്മിൽ നിന്നും ലഭിക്കുന്നതു മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ ; കിട്ടുന്ന പണംചിലവാക്കാനാവാതെ ഉപയോക്താക്കൾ
വടക്കഞ്ചേരി: എ ടി എമ്മിൽ നിന്നും ലഭിക്കുന്ന നോട്ടുകൾ മുഷിഞ്ഞതും കീറിയതുമാണെന്ന് പരാതി. അധ്യാപകനായ വള്ളിയോട് ആരിശ്ശേരിൽ രാജു, എ ടി എമ്മിൽ നിന്നും പതിനായിരം രൂപ എടുത്തപ്പോൾ ലഭിച്ച രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളിൽ ഒരെണ്ണം മൂലകീറി പോയതും മറ്റ് നാലെണ്ണം മുഷിഞ്ഞുവൃത്തിഹീനവുമായിരുന്നു. പലർക്കും ഇത്തരം അനുഭവങ്ങളുള്ളതായി പരാതിയുണ്ട്. അത്യാവശ്യങ്ങൾക്ക് പണം എടുക്കുന്പോൾ അത് കീറിയതായാൽ ആവശ്യങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നുണ്ട്. ബാങ്കുക്കാരും മറ്റു ബന്ധപ്പെട്ട അധികൃതരും ഇക്കാര്യം ശ്രദ്ധിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന പണം എടിഎമ്മിൽ നിക്ഷേപിക്കണമെന്നാണ് ആവശ്യം.
Read Moreവേനൽമഴ സജീവമായി; പാടങ്ങൾ ഉഴുതുമറിക്കുന്ന തിരക്കിൽ കർഷകർ
നെന്മാറ: ഇടവിട്ട വേനൽ മഴ സജീവമായതോടെ ഒന്നാം വിള നെൽകൃഷിയ്ക്കായി കർഷകർ നിലമൊരുക്കി തുടങ്ങി. കൊയ്ത്ത് കഴിഞ്ഞതോടെ ഇടവിട്ട് മഴ പെയ്തതോടെ നെൽപ്പാടങ്ങളിൽ ഈർപ്പം ഉണ്ടായിരുന്നു. പിന്നീട് വേനൽ മഴ സജീവമായതോടെയാണ് കർഷകർ ഒന്നാം വിള നെൽകൃഷിയ്ക്ക് നിലമൊരുക്കൽ തകൃതിയായത്. രണ്ടാം വിള നെൽകൃഷിയിൽ കൊയ്ത്തിനിടയിൽ വീണ നെൽമണികളും, കളകളും മുളച്ചുപൊന്താനും മണ്ണിനടിയിൽ ഈർപ്പം നിലനിൽക്കാനും ഇപ്പോൾ ഉഴുതു മറിക്കുന്നതിലൂടെ കഴിയും. ചില കർഷകർ ഉഴുതു മറിക്കുന്നതിനോടൊപ്പം മണ്ണിന്റെ രാസഘടനയിൽ മാറ്റം വരുത്തുന്നതിനായി ചുണ്ണാന്പും, കാലിവളവും ഇട്ടുകൊടുത്താണ് ഉഴുതു മറിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെയായി വേനൽ മഴ ലഭിച്ചാൽ ഉടൻ ഒന്നാം വിള നെൽകൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അനുയോജ്യമായ കാലാവസ്ഥയാണെങ്കിൽ പൊടിയിൽ വിതയ്ക്കുവാനാണ് ഏറിയ പങ്കും കർഷകർ തയ്യാറായിരിയ്ക്കുന്നത്.
Read Moreകോവിലകംമൊക്ക്- ആലമ്പള്ളം തകർന്ന റോഡിൽ മഴവെള്ളക്കെട്ട്; കാൽനടയാത്ര ദുഷ്കരമാകുന്നു
കൊല്ലങ്കോട്: കോവിലകം മൊക്ക് – ആലന്പള്ളം റോഡ് തകർന്ന ഗർത്തത്തിൽ മഴവെള്ളം കുളം പോലെ കെട്ടി നിൽക്കുന്നത് ഇതുവഴി യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ചെയ്ത ശക്തമായ മഴ കാരണം വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. റോഡരുകിൽ അഴുക്കു ചാലുകൾ ഇല്ലാത്തതും വെള്ളം ഒഴുകിപ്പോവാൻ കഴിയാതായിരിക്കുകയാണ്. ഇന്നലെ ഇതുവഴി സഞ്ചരിച്ച മൂന്നു ഇരുചക്ര വാഹനങ്ങൾ ഗർത്തത്തിൽ മറിഞ്ഞ് വസ്ത്രങ്ങൾ അലങ്കോലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിലെത്തിയ ദന്പതിമാരും ഗർത്തത്തിൽ വീണിരുന്നു. കാൽനട യാത്രക്കാത്രക്കാരും മറ്റു പോംവഴികളില്ലാതെ ചളി വെള്ളത്തിലൂടെയാണ് സഞ്ചരിക്കേണ്ടതായി വന്നത്. ഈ സ്ഥലത്തു സുരക്ഷിതമായ രീതിയിൽ കോണ്ക്രീറ്റ് ചെയ്ത് സഞ്ചാര സൗകര്യം ഏർപ്പെടുത്തണമെന്ന വാഹനയാത്രക്കാരുടേയും സി പവാസികളുടേയം വർഷങ്ങളായുള്ള ആവശ്യം ബന്ധപ്പെട്ട കൊല്ലങ്കോട് പഞ്ചായത്ത് അധികൃതർ അവഗണിച്ചു വരുന്നതിൽ പ്രതിഷേധം ശക്തമാണ് . വട്ടേക്കാട്, പെരുങ്ങോട്ടുകാവ്, പനങ്ങാട്ടിരി പയലുർ ,കരിങ്കുളം കാച്ചാം കുറുശ്ശി എന്നിവിടങ്ങളിൽ…
Read Moreഎൽഇഡി ബൾബുകൾ നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ട ഉണ്ടായതായി സന്തോഷ്
മാള: എൽഇഡി ബൾബുകൾ നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴൂർ തുന്പരശേരിയിൽ പ്രവർത്തിക്കുന്ന മൂണ് സ്റ്റാർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് ഇന്നലെ രാത്രിയിൽ പൂർണമായും കത്തിനശിച്ചത്. തുന്പരശേരി കളപ്പുരയ്ക്കൽ സന്തോഷിന്റേതാണ് സ്ഥാപനം. 40 ലക്ഷം രൂപയുടെ ബൾബും ബൾബ് നിർമാണത്തിനുള്ള സാധനങ്ങളും ഇവിടെയുണ്ടായിരുന്നു. കൂടാതെ മെഷിനറികൾ, കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. കനറാ ബാങ്കിൽനിന്നുള്ള ലോണ് ഉപയോഗിച്ച് നാലുവർഷം മുന്പാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Read More