ഒറ്റപ്പാലം: നഗരം കുപ്പത്തൊട്ടിക്ക് സമം. മാലിന്യ സംസ്കരണം കാര്യക്ഷമമല്ലെന്ന് വ്യാപകമായി പരാതി. ഒറ്റപ്പാലം നഗരസഭ പരിധിയിൽ എവിടെ നോക്കിയാലും മാലിന്യകൂന്പാരമാണ്. തോന്നിയിടത്തെല്ലാം മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനോ നടപടികളെടുക്കുന്നതിനോ ആരും രംഗത്തുവരാത്തത് മാലിന്യനിക്ഷേപങ്ങളുടെ തോത് വർധിപ്പിക്കുന്നു. ജനവാസകേന്ദ്രങ്ങളിൽപോലും തോന്നിയപോലെയുള്ള മാലിന്യനിക്ഷേപമാണ് നടക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പാതയുടെ വശങ്ങളിലും മാലിന്യകൂനകൾ പതിവുകാഴ്ചയാണ്. പാലപ്പുറം എൻഎസ്എസ് കോളജിന് സമീപം റോഡിനോടു ചേർന്നുള്ള മാലിന്യ നിക്ഷേപം വലിയതോതിൽ വർധിച്ച അവസ്ഥയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലുമാക്കിയാണ് ഇവിടെ ആളുകളും കച്ചവടക്കാരും മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്. ചാക്കുകണക്കിന് പഴകിയ പച്ചക്കറികളും മാംസാവശിഷ്ടങ്ങളും ഇവിടേക്കെത്തുന്നുണ്ട്.രാപകൽ വ്യത്യാസമില്ലാതെയാണ് ഇവിടെ ആളുകൾ ബൈക്കുകളിലും ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും എത്തി മാലിന്യങ്ങൾ തള്ളിപോവുന്നത്. ഒറ്റപ്പാലം നഗരത്തിനകത്തും പുറത്തും വലിയ തോതിലുള്ള മാലിന്യനിക്ഷേപങ്ങളാണ് നടക്കുന്നത്. മാലിന്യശേഖരണവും സംസ്കരണവും കാര്യക്ഷമമല്ലാത്തതിനാൽ നഗരത്തിന്റെ ഭൂരിഭാഗം മേഖലകളിൽകൂടിയും മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. കയറംപാറയിൽ നിർമിച്ച മാലിന്യസംസ്കരണകേന്ദ്രം ഇനിയും ഉദ്ഘാടനം ചെയ്യാത്തതും…
Read MoreCategory: Palakkad
ജില്ലയിൽ പട്ടയമേള മെയ് മൂന്നിന്: പട്ടയവിതരണം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും്
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ മെയ് മൂന്നിന് പട്ടയമേള നടക്കും. ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 1761 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുകയെന്ന്് ജില്ലാ കലക്ടർ ഡോ. പി. സുരേഷ് ബാബു പറഞ്ഞു. ലാൻഡ് ട്രിബ്യൂനൽ വഴി 1400 പട്ടയങ്ങളും താലൂക്ക് വഴി 361 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. പാലക്കാട് 52, ചിറ്റൂർ 108, ആലത്തൂർ 53, മണ്ണാർക്കാട് 32, ഒറ്റപ്പാലം 10, പട്ടാന്പി 106 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം. ലാൻഡ് ട്രിബ്യൂനലിൽ പാലക്കാട് എൽ.ടി 350, ഒറ്റപ്പാലം എൽ.ടി. 300, ദേവസ്വം ലാൻഡ് ട്രിബ്യുനൽ 250, ആർ.ആർ പാലക്കാട് 75, ആർ.ആർ. ചിറ്റൂർ 73, എൽ.എ(ജി) നം.1- 100, എൽ.എ(ജി)നം 2-…
Read Moreവേനലിൽ തളരുന്ന ജില്ലയെ ഹരിതാഭമാക്കാൻ വനംവകുപ്പിന്റെ പതിനാലു നഴ്സറികളിൽ പതിനാറിനം തൈകൾ വച്ചുപിടിപ്പിക്കും
അയിലൂർ: വേനലിൽ തളരുന്ന ജില്ലയെ ഹരിതാഭമാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ തൈകൾ ഒരുങ്ങുന്നു. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിക്കുവാൻ നാലുലക്ഷം തൈകൾ ഒരുങ്ങുന്നത്. സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ അഗളി റേഞ്ചിൽ കയറാടി, കുറ്റിക്കൽചള്ള, വെങ്ങന്നൂർ, പെരുങ്ങോട്ടുകുറിശി, പാലക്കാട് റേഞ്ചിൽ ധോണി, മായാപുരം, കിണാവല്ലൂർ, ഒലവക്കോട്, മണ്ണാർക്കാട് റേഞ്ചിൽ മണ്ണാർക്കാട്, ചിണ്ടക്കൽ, മേക്കളപ്പാറ, കൂറ്റനാട് കടന്പഴിപ്പുറം, വാടാനാംകുറിശി എന്നിവിടങ്ങളിലായി പതിനാലു നഴ്സറികളാണ് തൈകൾ തയാറാക്കിയിട്ടുള്ളത്. ഓരോ നഴ്സറികളിലും 20,000 മുതൽ 40,000 തൈകൾ വരെയാണ് പരിപാലിക്കുന്നത്. 2016 ൽ മൂന്നുലക്ഷവും 2017 ൽ മൂന്നരലക്ഷം തൈകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ചന്ദനം, രക്തചന്ദനം, പേര, പൂവരശ്, മാതളം, പുളി, ഉങ്ങ്, മഹാഗണി, മണിമരുത്, താന്നി, കൊന്ന, കുമിഴ്, സീതപ്പഴം, കൂവളം, വേങ്ങ, അന്പഴം, ലക്ഷ്മി തരു എന്നിവയും ചില നഴ്സറികളിൽ തുളസി, ആര്യവേപ്പ് തുടങ്ങിയ ഒൗഷധ്യച്ചെടികളും…
Read Moreഅതിർത്തി കടന്നെത്തുന്ന പാലിന്റെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം വ്യാപകമാകുന്നു
പാലക്കാട്: സംസ്ഥാനാതിർത്തി കടന്നെത്തുന്ന പാലിന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. അടുത്തകാലത്തായി മീനാക്ഷിപുരത്തെ ക്ഷീരവികസന വകുപ്പിനു കീഴിലുള്ള പാൽ പരിശോധന കേന്ദ്രത്തിൽ വെച്ച് നാലു തവണയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത പാൽ പിടിച്ചത്. ഗുണമേന്മയുള്ള പാലിനേക്കാൾ കൂടുതലാണ് ഗുണമേന്മയില്ലാത്ത പാലും എത്തുന്നതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പാലിൽ കൊഴുപ്പ് കൂട്ടുന്നതിനായി ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത് മാരക രോഗങ്ങൾക്കുകാരണമാവുന്നതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചില പാലിൽ ഇത്തരം വസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഗുണമേന്മയുള്ള പാലിൽകൊഴുപ്പിന്റെ അളവ് മൂന്ന് ശതമാവും പ്രോട്ടീൻ, ലാക്ടോസ് മറ്റു ധാതുലവണാംശങ്ങളുള്ള ഖരപദാർത്ഥങ്ങളുടെയളവ് 8.5 ശതമാവും വേണമെന്നാണ് കണക്ക്. സംസ്ഥാനത്തെ ക്ഷീരസംഘങ്ങൾ കർഷകരിൽ നിന്നും ലിറ്ററിന് 35 മുതൽ 42 രൂപ വരെ നൽകി പാൽ സംഭരിക്കുന്പോൾ തമിഴ്നാട്ടിൽ 30 രൂപക്ക് ലഭിക്കുന്ന പാൽ ഇടനിലക്കാരിലൂടെ സംഭരിച്ച് കേരളത്തിലേക്കൊഴുക്കുകയാണ് ചെയ്യുന്നത്. നിലവിൽ മീനാക്ഷിപുരത്തുമാത്രമാണ് പാൽ പരിശോധന…
Read Moreമംഗലംഡാം കുടിവെള്ളപദ്ധതിയുടെ പ്രാരംഭ പ്രവൃത്തി തുടങ്ങി; 82 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്
മംഗലംഡാം: വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതിയുടെ പ്രാരംഭപ്രവൃത്തികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഡാമിലെ വാച്ച് ടവറിൽ (നക്ഷത്ര ബംഗ്ലാക്കുന്ന്) ഇറിഗേഷൻ വകുപ്പിൽനിന്നും വാട്ടർ അഥോറിറ്റിക്ക് വിട്ടുകിട്ടിയിട്ടുള്ള 50 സെന്റ് സ്ഥലത്ത് കൂറ്റൻ ഫിൽറ്റർ ടാങ്ക് നിർമിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയിട്ടുള്ളത്. ഇവിടത്തെ മരങ്ങളും മുളങ്കാടുകളും വെട്ടിനീക്കിയാണ് ടാങ്ക് നിർമിക്കുന്നതിനു ഒരുക്കം നടത്തുന്നത്. 82 കോടി രൂപ ചെലവിലാണ് കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നത്. മംഗലംഡാം റിസർവോയർ സ്രോതസായാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ആലത്തൂർ മുൻ എംഎൽഎ എം.ചന്ദ്രൻ തുടക്കമിട്ട പദ്ധതി പ്രവർത്തനം ഇപ്പോൾ കെ.ഡി.പ്രസേനൻ എംഎൽഎ പ്രത്യേക താത്പര്യമെടുക്കുന്നതിനാൽ യാഥാർഥ്യമാകുന്ന പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടുണ്ട്.ഒരു പതിറ്റാണ്ടുമുന്പാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷത്തോളം ആളുകൾക്ക് പ്രതിദിനം 40 ലിറ്റർവീതം കൂടിവെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്. പദ്ധതി പൂർത്തീകരണത്തിനു എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നൊക്കെ കാത്തിരുന്നു കാണാം. 18…
Read Moreകോളവിരുദ്ധ സമരം; കേരളത്തിൽ ബദൽ രാഷ്ട്രീയസംവിധാനം അനിവാര്യമാണെന്ന് സുരേഷ് കീഴാറ്റൂർ
ചിറ്റൂർ: കേരളത്തിൽ ബദൽ രാഷ്ട്രീയസംവിധാനം അനിവാര്യമാണെന്ന് സുരേഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. കോളവിരുദ്ധ സമരത്തിന്റെ 17-ാം വാർഷിക ദിന സമരശാക്തീകരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷതവഹിച്ചു. ഐക്യദാർഢ്യ സമിതി ജനറൽ കണ്വീനർ ആറുമുഖൻ പത്തിച്ചിറ, പെന്പിളൈ ഒരുമ സ്ഥാപക സമിതി അംഗം ഗോമതി, പട്ടികജാതി,പട്ടികവർഗ്ഗ സരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി മായാണ്ടി, പാലക്കാടൻ കർഷക മുന്നേറ്റം സമിതി അംഗം കുത്തന്നൂർ സജീഷ്, വി.പി. നിജാമുദീൻ, അജിത് കൊല്ലങ്കോട്, ഫാ. അഗസ്റ്റിൻ വട്ടോളി, കേരള യുക്തിവാദി സംഘം പ്രിതിനിധി ഷിബു വടക്കഞ്ചേരി, കല്ലൂർ ശ്രീധരൻ, പുതുശ്ശേരി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. വിജയൻ നന്ദി പറഞ്ഞു.
Read Moreതാപനില ഉയരുന്നു; ജില്ലയുടെ അതിർത്തി ഗ്രാമങ്ങൾ വരൾച്ചയിൽ ഉരുകുന്നു; കുടിവെള്ളം കാശുകൊടുത്ത് മേടിക്കേണ്ട അവസ്ഥ
കൊഴിഞ്ഞാന്പാറ: സംസ്ഥാനത്ത് മുൻ വർഷങ്ങളേക്കാൾ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ മഴയുടെ ദൗർലഭ്യം മൂലം വരൾച്ചയുടെ നടുക്കണ്ടത്തിലേക്ക്. വരൾച്ച രൂക്ഷമായതോടെ കുടിവെള്ളം പോലും കാശുകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് അതിർത്തി ഗ്രാമങ്ങൾ. കൊഴിഞ്ഞാന്പാറ, വടകരപ്പതി, എരുത്തേന്പതി, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പുള്ളി എന്നീ കിഴക്കൻ മേഖലകളിൽ വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. കൊഴിഞ്ഞാന്പാറ ഫർക്ക എന്നറിയപ്പെടുന്ന ഇവിടങ്ങളിലെല്ലാം കുടിവെള്ളത്തിനിപ്പോൾ ടാങ്കർ ലോറിസംവിധാനമാണ് ആശ്രയം. തെക്കു പടിഞ്ഞാറൻ മണ്സൂണിൽ കേരളത്തിൽ ശരാശരി മഴ ലഭിച്ചിട്ടും അതിർത്തി ഗ്രാമങ്ങൾ വരണ്ടുണങ്ങിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കൊഴുകുന്ന രണ്ടു പുഴകളായ വരട്ടയാറും കോരയാറും വരണ്ടുണങ്ങിയിട്ട് കാലങ്ങളായി. കിഴക്കനതിർത്തി മേഖലകളിൽ നൂറുക്കണക്കിനു കുഴൽക്കിണറുകളുണ്ടെങ്കിലും തൊണ്ട നനക്കാനുള്ള വെള്ളം പോലും ഇവയിൽ നിന്നും ലഭിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല ലക്ഷങ്ങൾ ചെലവഴിച്ച കുഴൽക്കിണറുകൾ മിക്കതും ഉപയോഗശൂന്യമായിരിക്കുകയാണ്. കൊഴിഞ്ഞാന്പാറ ഫർക്കയിലെ പഞ്ചായത്തുകളിലെ 30000 ഹെക്ടർ ഭൂമിക്ക് ജലസേചനം നടത്താനായി…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത തേനിടുക്കിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി. മുപ്പതടിയോളം ഉയരമുള്ള കുന്നിലെ മണ്ണ് നീക്കിയാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്. ലോഡ് കണക്കിന് മണ്ണും ഇതുവഴി ലഭിക്കും. അതേ സമയം, വടക്കഞ്ചേരിയിലെ മേൽപ്പാതക്കായി ഇനിയും നൂറ് കണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്.മുന്നൂറ് മീറ്റർ ദൂരം പത്തടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി വേണം ഫ്ളൈ ഓവറിന്റെ പണികൾ പൂർത്തിയാക്കാൻ . പട്ടിക്കാട്ടും മുടിക്കോടും ഇതേ അവസ്ഥയുണ്ട്.
Read Moreതൃശൂർപൂരം ലോകത്തെ ഏറ്റവും വലിയ ശബ്ദവിസ്മയം: റസൂൽപൂക്കുട്ടി
സ്വന്തം ലേഖകൻ തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ശബ്ദവിസ്മയാണു തൃശൂർ പൂരമെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി. തൃശൂർപൂരം പകർത്തിയെടുത്തു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതു വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തെ ആധാരമാക്കി നിർമിച്ച “തൃശൂർപൂരം- എ ട്രാവ ലോഗ് വിത്ത് റസൂൽപൂക്കുട്ടി’ എന്ന ഡോക്യുമെന്ററി സംസ്കാരിക നഗരത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുടെ സിഡി റസൂൽപൂക്കുട്ടിയിൽനിന്നു ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ റസൂൽപൂക്കുട്ടിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച ഡോക്യുമെന്ററിക്കൊപ്പം “ദ സൗണ്ട് സ്റ്റോറി’ എന്ന സിനിമയിലേക്ക് ഒരുക്കിയ ഗാനത്തിന്റെ സമർപ്പണവും ചടങ്ങിൽ നടന്നു. തിരുവന്പാടി ഭഗവതിയുടെ കോലമേന്താറുള്ള ചരിഞ്ഞ ഗജവീരൻ ശിവസുന്ദറിന്റെ ഓർമയ്ക്കായി സമർപ്പിച്ച ഗാനത്തിന്റെ സിഡി പദ്മശ്രീ ഡോ. ടി.എ. സുന്ദർമേനോൻ ഏറ്റുവാങ്ങി. വന്പൻ എൽഇഡി സ്ക്രീനിൽ മികച്ച ശബ്ദസംവിധാനങ്ങളോടെ “പൂരം വരവായി…’ എന്നു തുടങ്ങുന്ന ഗാനം പ്രദർശിപ്പിച്ചപ്പോൾ…
Read Moreഎടിഎം തട്ടിപ്പു വിരുതൻ പിടിയിൽ; ശെന്തിലിന്റെ തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ
നെന്മാറ: എടിഎമ്മുകൾ കേന്ദ്രീകരിച്ചു തട്ടിപ്പുനടത്തുന്ന വിരുതനെ നെന്മാറ പോലീസ് പിടികൂടി. പൊള്ളാച്ചി ആനമല തെക്ക് തെരുവിൽ ചിന്നരാജിന്റെ മകൻ ശെന്തിൽകുമാർ (33) ആണ് അറസ്റ്റിലായത്. കൊല്ലങ്കോട് പയ്യിലൂർ സ്വദേശിയായ രാമദാസ് (69) നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രാമദാസിന്റെ എംടിഎം കാർഡ് ഉപയോഗിച്ച് 12,000 രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. പണമെടുക്കാൻ രാമദാസ് എടിഎമ്മിലെത്തിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ശെന്തിൽകുമാർ അടുത്തുകൂടി. കാർഡ് വാങ്ങി പിൻനമ്പർ മനസിലാക്കി പണമെടുത്തു നൽകിയശേഷം പ്രതിയുടെ കൈവശമുണ്ടായിരുന്ന കാർഡ് മാറ്റിനൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് രാമദാസിന്റെ കാർഡുപയോഗിച്ചു പണം പിൻവലിക്കുകയായിരുന്നു. ഒന്നരമാസത്തോളമായി എടിഎമ്മുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും സംശയിക്കുന്ന ആളുകളുടെ മൊബൈൽ കോളുകളും വിശദമായി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ ആനമല ഭാഗത്തുവച്ചു വാഹനത്തിൽനിന്നു പിടികൂടുകയായിരുന്നു. പണമെടുക്കാൻ എടിഎമ്മിൽ എത്തുന്നവരെ സഹായിക്കാനെന്ന…
Read More