സ്വന്തം ലേഖകൻ തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ശബ്ദവിസ്മയാണു തൃശൂർ പൂരമെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി. തൃശൂർപൂരം പകർത്തിയെടുത്തു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതു വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തെ ആധാരമാക്കി നിർമിച്ച “തൃശൂർപൂരം- എ ട്രാവ ലോഗ് വിത്ത് റസൂൽപൂക്കുട്ടി’ എന്ന ഡോക്യുമെന്ററി സംസ്കാരിക നഗരത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുടെ സിഡി റസൂൽപൂക്കുട്ടിയിൽനിന്നു ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ റസൂൽപൂക്കുട്ടിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച ഡോക്യുമെന്ററിക്കൊപ്പം “ദ സൗണ്ട് സ്റ്റോറി’ എന്ന സിനിമയിലേക്ക് ഒരുക്കിയ ഗാനത്തിന്റെ സമർപ്പണവും ചടങ്ങിൽ നടന്നു. തിരുവന്പാടി ഭഗവതിയുടെ കോലമേന്താറുള്ള ചരിഞ്ഞ ഗജവീരൻ ശിവസുന്ദറിന്റെ ഓർമയ്ക്കായി സമർപ്പിച്ച ഗാനത്തിന്റെ സിഡി പദ്മശ്രീ ഡോ. ടി.എ. സുന്ദർമേനോൻ ഏറ്റുവാങ്ങി. വന്പൻ എൽഇഡി സ്ക്രീനിൽ മികച്ച ശബ്ദസംവിധാനങ്ങളോടെ “പൂരം വരവായി…’ എന്നു തുടങ്ങുന്ന ഗാനം പ്രദർശിപ്പിച്ചപ്പോൾ…
Read MoreCategory: Palakkad
എടിഎം തട്ടിപ്പു വിരുതൻ പിടിയിൽ; ശെന്തിലിന്റെ തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ
നെന്മാറ: എടിഎമ്മുകൾ കേന്ദ്രീകരിച്ചു തട്ടിപ്പുനടത്തുന്ന വിരുതനെ നെന്മാറ പോലീസ് പിടികൂടി. പൊള്ളാച്ചി ആനമല തെക്ക് തെരുവിൽ ചിന്നരാജിന്റെ മകൻ ശെന്തിൽകുമാർ (33) ആണ് അറസ്റ്റിലായത്. കൊല്ലങ്കോട് പയ്യിലൂർ സ്വദേശിയായ രാമദാസ് (69) നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രാമദാസിന്റെ എംടിഎം കാർഡ് ഉപയോഗിച്ച് 12,000 രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. പണമെടുക്കാൻ രാമദാസ് എടിഎമ്മിലെത്തിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ശെന്തിൽകുമാർ അടുത്തുകൂടി. കാർഡ് വാങ്ങി പിൻനമ്പർ മനസിലാക്കി പണമെടുത്തു നൽകിയശേഷം പ്രതിയുടെ കൈവശമുണ്ടായിരുന്ന കാർഡ് മാറ്റിനൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് രാമദാസിന്റെ കാർഡുപയോഗിച്ചു പണം പിൻവലിക്കുകയായിരുന്നു. ഒന്നരമാസത്തോളമായി എടിഎമ്മുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും സംശയിക്കുന്ന ആളുകളുടെ മൊബൈൽ കോളുകളും വിശദമായി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ ആനമല ഭാഗത്തുവച്ചു വാഹനത്തിൽനിന്നു പിടികൂടുകയായിരുന്നു. പണമെടുക്കാൻ എടിഎമ്മിൽ എത്തുന്നവരെ സഹായിക്കാനെന്ന…
Read Moreഊണിനൊപ്പം പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക! പപ്പടത്തില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നു; ഇന്‍ കാന്‍സറിനും അള്‍സറിനും കാരണമാകും
ഒറ്റപ്പാലം: ഉൗണിനൊപ്പം പപ്പടവും ഇഷ്ടം പോലെ കഴിക്കുന്നവർ ശ്രദ്ധിക്കുക. പപ്പടങ്ങളിൽ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാർബണേറ്റ് ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് വ്യാപകമായി പരാതികളും വരുന്നതായി അധികൃതർ പറയുന്നു. ഈർപ്പം നഷ്ടമാകാതെ കൂടുതൽ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാർബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളിൽ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു. ഇത്തരം പപ്പടങ്ങൾ കഴിക്കുന്പോൾ വായിൽ നേരിയ തോതിൽ പൊള്ളലുകളുണ്ടാകും. ഇത് കാൻസറിനും അൾസറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേർക്കുന്നതാണ് മറ്റൊരു പ്രശ്നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേർക്കുന്നവരുമുണ്ട്. മൈദ ചേർത്ത പപ്പടത്തിന് കാച്ചിയാൽ കൂടുതൽ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാൽ ഇതിന് ചുവപ്പു കളർ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകൾ.…
Read Moreയുവാക്കൾ മയക്കുമരുന്നിനു അടിമകളാകുന്നു; നടപടിയില്ലാതെ മരുന്നുനിയന്ത്രണ വിഭാഗം
കോയന്പത്തൂർ: മയക്കമരുന്ന് ഉപയോഗിക്കുന്നത് നിസാര സന്തോഷത്തിനും വിനോദത്തിനും വേണ്ടിയാണെങ്കിലും പിന്നീടിത് മനുഷ്യനെ ഇതിലേക്ക് അടിമയാക്കും. ഈ ശീലം ആരോഗ്യത്തെയും സാമൂഹ്യക്ഷേമത്തെയും തകർക്കുന്നതാണ്. ഇതുമൂലം വ്യക്തി, കുടുംബം, സമൂഹം എന്നിവർക്ക് നിരവധി ദൂഷ്യങ്ങളുണ്ടാക്കുന്നു. തമിഴ്നാട്ടിൽ 42,000 ലധികം ഫാർമസികളുണ്ട്. കോയന്പത്തൂർ ജില്ലയിൽ മാത്രം 2500ൽ അധികം റീട്ടെയിൽ ഫാർമസികൾ പ്രവർത്തിക്കുന്നു. ആരോഗ്യവകുപ്പ് ഉത്തരവിന്റെ പേരിൽ ഡോക്ടർമാരുടെ മരുന്ന് കുറിപ്പടിയില്ലാതെ മരുന്നു നല്കാൻ പാടില്ല. ഏതാനും സ്റ്റോറുകളിൽ മെഡിക്കൽ കുറിപ്പടി ബില്ലുകൾ ഇല്ലാതെമരുന്നുകൾ വിറ്റതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കോയന്പത്തൂരിലെ വിവിധ ഫാർമസികൾ ഡോക്ടറുടെ ശിപാർശയില്ലാതെ നിലവിൽ മരുന്നുവില്ക്കുന്നില്ല. പക്ഷേ, കുറച്ച് സ്റ്റോറുകളിൽ മാനസികരോഗികൾ ഉപയോഗിക്കുന്ന ഗുളികകൾ വൻതോതിൽ വില്പന നടക്കുന്നു. ഈ ടാബ്ലെറ്റുകൾ കോയന്പത്തൂരിലെ യുവാക്കൾ കൂടുതൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. കോയന്പത്തൂർ ഗവണ്‍മെൻറ് ഹോസ്പിറ്റലിൽ പലപ്പോലും മയക്കുമരുന്നുകൾ കാണാതാവുന്നതായി ആശുപത്രി അധികൃതർ ഡോക്ടർമാർക്കു പരാതി നല്‍കിയിട്ടുണ്ട്. കോയന്പത്തൂർ സിറ്റി പോലീസ്…
Read Moreയുവ ചിത്രകാരിക്കെതിരായ ആക്രമണം നിന്ദ്യവും അപലപനീയവുമെന്ന് എം.ബി. രാജേഷ് എംപി
പാലക്കാട്: യുവചിത്രകാരി ദുർഗ്ഗാമാലതിക്കെതിരായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണെന്ന് എം.ബി.രാജേഷ് എംപി പറഞ്ഞു.കത്വാ ബലാത്സംഗത്തിനെതിരെ താൻ വരച്ച ഹൃദയസ്പർശിയായ ചിത്രത്തിലൂടെ ദുർഗ്ഗ രൂക്ഷമായി പ്രതികരിച്ചതിന്റെ പ്രതികാരമായാണ് ദുർഗ്ഗാമാലതിയുടെ വീട് കഴിഞ്ഞദിവസം അർദ്ധരാത്രിക്ക് ശേഷം ആക്രമിക്കപ്പെട്ടത്. വീടിന്റെ ജനൽച്ചില്ലുകളും വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളും തല്ലിത്തകർത്തു.ചിത്രം സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു.ദുർഗ്ഗയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവരെ അപമാനിതയാക്കാൻ സംഘപരിവാർ പ്രൊഫൈലുകൾ സംഘടിതമായ ശ്രമം നടത്തിയതാണ്. അതിനെതിരെ ദുർഗ്ഗ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകരും സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് അർദ്ധരാത്രി വീടാക്രമണം ഉണ്ടായത്.അപമാനിക്കാൻ നടത്തിയ ശ്രമത്തിന്റെ തുടർച്ചയായി വേണം വീടാക്രമണത്തെയും കാണാൻ. ദുർഗ്ഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും വരെ ഭീഷണി ഉയർന്നിരിക്കുന്നു. യുവചിത്രകാരിയെ അപമാനിച്ചും വധഭീഷണി മുഴക്കിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണങ്ങൾ സംഘപരിവാർ കേരളത്തിലും ആരംഭിച്ചിരിക്കുന്നു എന്നാണിത് കാണിക്കുന്നത്.…
Read Moreഓണ്‍ലൈൻ ആളെക്കൊല്ലി ബൈക്ക് റൈഡിംഗ് ചലഞ്ച്; ലഭിക്കുന്നത് കടലാസിന്റെ വിലപോലുമില്ലാത്ത സാക്ഷ്യപത്രം ; നഷ്ടമാകുന്നത് സ്വന്തംജീവനും
ഒറ്റപ്പാലം: ലഭിക്കുന്നത് ഒരു സാക്ഷ്യപത്രം മാത്രം. നഷ്ടമാകുന്നതോ സ്വന്തം ജീവനും. ഓണ്‍ലൈൻ ആളെക്കൊല്ലി ബൈക്ക് റൈഡിംഗ് ചലഞ്ചുകൾക്ക് ഇറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാറില്ല. ചലഞ്ച് ഏറ്റെടുക്കുന്നവർക്ക് ഇക്കാര്യം ഓർമയിൽ തെളിയുന്നതിനുമുന്പുതന്നെ ഇവരുടെ ചിന്തകൾക്കുമേൽ ചോരത്തിളപ്പിന്റെ ആവേശം ലഹരിയായി പതഞ്ഞൊഴുകും. ബൈക്ക് റൈഡിംഗ് ലഹരിയായി കാണുന്ന ഭൂരിഭാഗംപേരെയും കാത്തിരിക്കുന്നത് മരണത്തിന്റെ മടിത്തൊട്ടിലാണ്. ജീവൻ പണയപ്പെടുത്തി ഏറ്റെടുക്കുന്ന ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന സാക്ഷ്യപത്രത്തിനു കടലാസിന്റെ വിലപോലുമില്ലെന്നുള്ളതാണ് യാഥാർഥ്യം. പൊതുസമൂഹം ഇത്തരക്കാരെ ഭ്രാന്തനെന്ന വിശേഷണം നല്‍കിയാകും പരിഹസിക്കുക. മാതാപിതാക്കൾ ചെയ്ത പുണ്യംകൊണ്ട് അപകടപ്പെടാതെ രക്ഷപ്പെട്ടുവെന്ന് വിശേഷിപ്പിക്കുന്നവരും ഏറെ. ചലഞ്ച് പൂർത്തീകരിച്ചുവെന്ന ആത്മസായൂജ്യം മാത്രമാണ് ഇതു നടത്തുന്നവർക്ക് ലഭ്യമാകുന്നത്. അതേസമയം റൈഡർമാരുടെ മാത്രം ഉത്തരവാദിത്വത്തിലാണ് ചലഞ്ച് നടത്തുന്നതെന്നും ഇക്കാര്യത്തിൽ ആരെയും പ്രലോഭിപ്പിച്ചോ നിർബന്ധിച്ചോ റൈഡിന് ഇറക്കുന്നില്ലെന്നുമാണ് അയേണ്‍ ബട്ട് അസോസിയേഷൻ അടക്കമുള്ള സംഘങ്ങൾ സൈറ്റിൽ വ്യക്തമാക്കുന്നത്. ഓണ്‍ലൈനിലുള്ള ഇത്തരം ചലഞ്ചുകൾക്കെതിരേ നടപടിവേണമെന്നും ഇതിനായി…
Read Moreചാക്കുകളുടെ കയറ്റിറക്ക് കൂലി സംസ്ഥാനതലത്തിൽ ഏകീകരിക്കുന്നതുവരെ വർധിപ്പിക്കരുത് : കളക്ടർ
പാലക്കാട് : ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെട്ട ചാക്കുകളുടെ കയറ്റിറക്ക്് കൂലി സംസ്ഥാനതലത്തിൽ ഏകീകരിക്കുന്നത് വരെ വർധിപ്പിച്ച കൂലി ആവശ്യപ്പെടരുതെന്ന് ജില്ലാ കളക്ടർ ഡോ.പി.സുരേഷ് ബാബു ചുമട്ടുതൊഴിലാളി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ചാക്കുകളുടെ കയറ്റിറക്ക് കൂലിതർക്കത്തെ തുടർന്ന്് സപ്ലൈകോ-എൻ.എഫ്.എസ്.എ കൊടുന്തിരപ്പിള്ളി ഗോഡൗണിലെ റേഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് വിളിച്ചു ചേർത്ത തൊഴിലാളികളുടേയും ട്രേഡ് യൂനിയൻ പ്രതിനിധികളുടേയും യോഗത്തിലാണ് ജില്ലാ കളക്ടർ ആവശ്യം മുന്നോട്ട് വെച്ചത്. നിലവിലുളള കൂലിയിൽ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങൾ ഉടൻ തന്നെ തൂക്കി കയറ്റി നൽകാമെന്ന് തൊഴിലാളികളും പ്രതിനിധികളും യോഗത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെട്ട ചാക്കുകൾ കയറ്റുന്നതിന് ക്വിന്റലിന് 14.50 രൂപയും ഇറക്കുന്നതിന് 12 രൂപയുമാണ് നിലവിൽ പിന്തുടർന്നിരുന്ന കൂലി. നിറഞ്ഞ ചാക്കുകൾ തൂക്കാതെയും പൂർണമായി നിറയാത്ത ചാക്കുകൾ മാത്രം തൂക്കിയുമാണ് തൊഴിലാളികൾ റേഷൻ കടകളിൽ കയറ്റിറക്ക് നടത്തിയിരുന്നത്. രണ്ടുതരം ചാക്കുകളും തൂക്കണമെന്ന് റേഷൻ വ്യാപാരികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ്…
Read Moreവാളയാറിൽ 22 കിലോ വെള്ളിയും 11.50 ലക്ഷം രൂപയുടെ ഹവാല പണവും എക്സൈസ് സംഘം പിടികൂടി
പാലക്കാട്: വാളയാർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കോയന്പത്തൂരിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടി ബസിൽ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന 11.50 ലക്ഷം രൂപ പിടികൂടി. പണം കൈവശം വെച്ച കുന്ദംകുളം സ്വദേശി സച്ചിൻ പിലാവ് നാഗിന് (22) നെ അറസ്റ്റ് ചെയ്തു. സംശയം തോന്നിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്നത് കണ്ടെത്താനായത്. എക്സൈസ് ഇൻസ്പെക്ടർ ജി പി ശങ്കർ നേതൃത്വത്തിൽ ഇന്നലെ രാവിലെ 8.30നായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണം ജിഎസ്ടി വകുപ്പിന് കൈമാറി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രിവന്റീവ് ഓഫീസർമാരായ ഷാജു, സുജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ, രമേഷ്കുമാർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു. വാളയാറിൽ 22 കിലോ വെള്ളി പിടികൂടി പാലക്കാട്: വാളയാർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കോയന്പത്തൂരിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടി ബസിൽ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന…
Read Moreമൂർത്തിക്കുന്ന് ആദിവാസി ഭൂസമരം 797 ദിവസം പിന്നിട്ടു ; 22 ആദിവാസി കുടുംബങ്ങളാണ് രാപകൽ സമരം നടത്തുന്നത്
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം 797 ദിവസം പിന്നിട്ടു. 2016 ജനുവരി 15 മുതലാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കയ്യേറി കുടിലുകൾ കെട്ടി രാപകൽ സമരം ആരംഭിച്ചത്. സമരം നടത്തി വരുന്ന ഭൂമി തന്നെ ആദിവാസികൾക്ക് നൽകാൻ കഴിഞ്ഞ ജൂലൈയിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മൂർത്തിക്കുന്നിലെ 14.67 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി നൽകാനായിരുന്നു തീരുമാനം. ഇത്രയും വനഭൂമി നഷ്ടപ്പെടുന്നതിന് പകരമായി അട്ടപ്പാടി അഗളിയിൽ 29 ഏക്കർ വരുന്ന മിച്ചഭൂമി വനംവകുപ്പിന് കൈമാറാനും തീരുമാനിച്ചിരുന്നു.എന്നാൽ തീരുമാനം എടുത്ത് പത്ത് മാസത്തോളമായിട്ടും ഭൂമി വിതരണം അനിശ്ചിതാവസ്ഥയിലാണെന്നാണ് പരാതി.അതേ സമയം, ഭൂമി ലഭിക്കും വരെ സമരം എന്ന നിലപാടിലാണ് സമരം തുടരുന്നത്.
Read Moreഒരാഴ്ചയായി കുടിവെള്ളമില്ല; നാലുസെന്റ് കോളനിക്കാർ വടകരപ്പതി പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു
ചിറ്റൂർ: വടകരപ്പതി പഞ്ചായത്ത് നാലുസെന്റ് കോളനിയിൽ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് കാര്യാലയത്തിൽ ഉപരോധസമരം നടത്തി. നാലുസെന്റ് കോളനിയിൽ 150-ലേറെ കുടുംബങ്ങളാണ് താമസക്കാരായുള്ളത്. എത്രയുംവേഗം മലന്പുഴ അണക്കെട്ടിൽനിന്നും കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ കാലിക്കുടങ്ങളുമായി പഞ്ചായത്തിനുമുന്നിൽ കുത്തിയിരുന്നു സമരം ചെയ്തത്. മുന്പ്കുടിവെള്ളത്തിനായി നാട്ടുകാർ ഉപരോധസമരം നടത്തിയപ്പോൾ പ്രതിദിനം 15,000 ലിറ്റർ വെള്ളമെത്തിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ഇതു രണ്ടുദിവസത്തിലൊരിക്കൽ പതിനായിരം ലിറ്ററാക്കി കുറയ്ക്കുകയായിരുന്നു. ഏകദേശം ആയിരത്തോളംപേർ താമസിക്കുന്ന കോളനിനിവാസികൾക്ക് ഇത് അപര്യാപ്തമാണ്. ജലക്ഷാമം രൂക്ഷമായതോടെ ആയിരം ലിറ്റർ വെള്ളത്തിനു മുന്നൂറുരൂപ നല്കി വെള്ളം വിലയ്ക്കു വാങ്ങാൻ ഇവർ നിർബന്ധിതരാകുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് കുഴന്തൈ തെരേസ, കൊഴിഞ്ഞാന്പാറ എസ്ഐ കെ.പി.മിഥുൻ എന്നിവർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മലന്പുഴയിൽനിന്നും മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു ചാലുകീറുന്ന ജോലി തുടങ്ങിയശേഷമാണ് നാട്ടുകാർ സമരം നിർത്തിയത്. എത്രയുംവേഗം ജലഅഥോറിറ്റി അധികൃതരുമായി ചർച്ചനടത്തി…
Read More