ചാലക്കുടി: തമിഴ്നാടിന്റെ പറന്പിക്കുളം – അളിയാർ കരാർ ലംഘനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നു സംസ്ഥാന ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ചാലക്കുടിപ്പുഴ പദ്ധതിയുടെ അടിച്ചിലി ബ്രാഞ്ചിന്റെ ഷോർട്ട് കട്ട് കനാലിന്റെയും കനാൽ ദീർഘിപ്പിച്ചതിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പറന്പിക്കുളം – അളിയാർ കരാർ അനുസരിച്ച് സംസ്ഥാനത്തിനു ലഭിക്കേണ്ട വെള്ളം ലഭ്യമായാൽ മാത്രമെ ജലദൗർലഭ്യം പരിഹരിക്കാൻ കഴിയുകയുള്ളൂ. കരാർ ലംഘനം ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിജു, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സാബു, പഞ്ചായത്ത് മെന്പർമാരായ എം.ഡി. പ്രദീപ്, സ്വപ്ന ഡേവിസ്, ഷിജി വികാസ്, പി.ആർ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എലിസബത്ത് കോരത് റിപ്പോർട്ട് അവതരിപ്പിച്ചു. ഈ പദ്ധതി ചൂണ്ടിക്കാണിച്ച മുതിർന്ന പൗരൻ ഉത്തമനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
Read MoreCategory: Palakkad
വളയിട്ട കൈകളിൽ ഇനി ട്രാക്ടർ വളയവും ഭദ്രം; ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക തൊഴിൽ സേന അംഗങ്ങളാണ് പുതിയ മേഖലയ്ക്ക് ചുവടുവയ്ക്കുന്നത്
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക തൊഴിൽ സേന (എം.കെ.എസ്.പി) അംഗങ്ങൾ ട്രാക്ടർ ഓടിച്ചു പുതിയ കർമരംഗത്തേക്ക്. നെൽപാടങ്ങളിൽ ഞാറ്റടി തയാറാക്കി നട്ടുകൊടുക്കുന്ന പ്രവൃത്തി നടത്തി ശ്രദ്ധ നേടിയ തൊഴിൽസേനാംഗങ്ങൾ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ്. തെങ്ങുകയറ്റ മേഖലയെ പുതിയ അവസരമാക്കിയെടുത്ത ഇവർ ട്രക്ടർ ഓടിക്കുന്നതിനും തയാറായി കഴിഞ്ഞു. തൊഴിൽസേനയ്ക്ക് പുതിയതായി ലഭിച്ച ട്രാക്ടർ ഉപയോഗിക്കുന്നതിനുള്ള ദ്വിദിന പരിശീലന പരിപാടി മണ്ണന്പറ്റയിലെ മുണ്ടക്കിൽ പാടശേഖരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ.ഷാജുശങ്കർ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞഹമ്മദ്, വി.കെ.രാധിക, ബിഡിഒ കെ.മൊയ്തുകുട്ടി, കെ.നാരായണൻകുട്ടി, സുമ, ശ്രീജ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.മണിക്കൂറൊന്നിന് 600 രൂപ നിരക്കിൽ ചാർജ് ഈടാക്കിയാണ് ട്രാക്ടർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കുന്നത്.
Read Moreഷിബുവിനെ അക്രമിച്ച സംഭവം; യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും പാർട്ടിപ്രവർത്തകരും പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പു സമരം തുടങ്ങി
വടക്കഞ്ചേരി: മൂലങ്കോട് കളവപ്പാടത്ത് ബിജെപി നേതാവ് ഷിബുവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകരും ബന്ധുക്കളും ഇന്നുരാവിലെ പത്തരയോടെ പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പു സമരം തുടങ്ങി. വടക്കഞ്ചേരി എഎസ്പി ഭൈരവ് സക്സേനയും മറ്റു പോലീസ് ഉദ്യോഗസ്ഥരും സമരക്കാരുമായി ചർച്ചനടത്തിയെങ്കിലും സ്റ്റേഷനുമുന്നിലെ വാതിൽപ്പടിക്കൽ സമരം തുടരുകയാണ്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് വീട്ടുമുറ്റത്തുവച്ച് അക്രമിസംഘം ഷിബുവിനെ മാരകമായി വെട്ടിപരിക്കേല്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഷിബുവിന്റെ വെട്ടേറ്റ വലതുകാൽ മുറിച്ചുമാറ്റി. കേസിൽ എസ്എഫ്ഐ-സിപിഎം പ്രവർത്തകരായ നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികളെ ഒഴിവാക്കിയാണ് പോലീസ് കേസ് അന്വേഷണം നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
Read Moreപാട്ടികുളം അപകടവളവിൽ രണ്ടു ലോറികൾ അപകടത്തിൽപ്പെട്ടു; വളവ് നിർവർത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം
വണ്ടിത്താവളം: പാട്ടികുളം അപകടവളവിൽ ഇന്നലെ രണ്ടു ലോറികൾ അപകടത്തിൽപ്പെട്ടു. ലോറി ഇടിച്ചതിൽ രണ്ടു ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. സംഭവ സമയത്തുണ്ടായ ശക്തമായ മഴയാണ് അപകടത്തിനു കാരണമായത്. പൊള്ളാച്ചിയിൽ നിന്നും തൃശൂരിലേക്കു പോവുകയായിരുന്ന ടാങ്കറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പാട്ടികുളം അപകടവളവിൽ നിന്നും തെന്നിമാറിയ ടാങ്കർ ഇലക്ട്രിക് പോസ്റ്റ് തകർത്ത് മുൻ ഭാഗത്തുള്ള മൂലത്തറ കനാലിലേക്ക് ഇറങ്ങിയെങ്കിലും ഡ്രൈവറുടെ മനഃസാനിധ്യത്തോടെയുള്ള നിയന്ത്രണമാണ് വാഹനം മറിയുന്നത് ഒഴിവാക്കിയത്. അപകടവിവരമറിഞ്ഞ് പാട്ടികുളംജംഗ്ഷനിൽ നിന്നും അന്പതോളം പേർ രക്ഷാപ്രവർത്തനെത്തി. ലോറിയുടെ പിൻ ചക്രത്തിൽ കരിങ്കല്ലുകൾ നിരത്തി വാഹനം കനാലിൽ മറിയുന്നതു ഒഴിവാക്കി. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യ അപകടം കഴിഞ്ഞ് പത്തു മിനിറ്റിനകമാണ് രണ്ടാമത്തെ അപകടം നടന്നത്. കോയന്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി റോഡിൽകൂടിനിന്ന ജനത്തെ കണ്ട് പെട്ടെന്നു വണ്ടി നിർത്താൻ ശ്രമിച്ചതോടെ വലതു വശത്തേക്ക് പാഞ്ഞു. 150 മീറ്റർ മുന്നോട്ടു…
Read Moreകൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം: കോണ്ഗ്രസ് 17ന് ഹർത്താൽ നടത്തും
ചിറ്റൂർ: കൊഴിഞ്ഞാന്പാറ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 17ന് ഹർത്താൽ നടത്താൻ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം തീരുമാനമെടുത്തു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി ആരോപിച്ചാണ് 17ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ നടത്തുന്നത്. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽനിന്നും ഒഴിവാക്കും. പഞ്ചായത്തിലെ 12 വാർഡുകളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. നിലവിൽ രാവിലെയും വൈകുന്നേരവും നാമമാത്രമായ രീതിയിൽ വിതരണം ചെയ്യുന്ന വെള്ളം തീർത്തും അപര്യാപ്തമാണ്. കൊഴിഞ്ഞാന്പാറ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്.തനികാചലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.രതീഷ്, എൻ.എം.അരുണ്പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Read Moreജില്ലയിൽ അംഗീകൃത ലാബുകൾ ഇല്ലാത്തത് കർഷകർക്കും ; ഇക്കോ ഷോപ്പുകാർക്കും ദുരിതമാകുന്നു
വടക്കഞ്ചേരി: പച്ചക്കറി സാന്പിളുകൾ പരിശോധിക്കുന്നതിനുള്ള അംഗീകൃത ലാബുകൾ ജില്ലയിലോ സമീപ ജില്ലകളിലോ ഇല്ലാത്തത് കർഷകർക്കും ഇക്കോ ഷോപ്പ് നടത്തിപ്പുകാർക്കും ബുദ്ധിമുട്ടാകുന്നു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പെസ്റ്റിസൈഡ് റെസിഡ്യു റിസർച്ച് ആൻഡ് അഗ്രിക്കൾച്ചറൽ ലബോറട്ടറി മാത്രമാണ് കർഷകരുടെ പച്ചക്കറി സാന്പിളുകൾ പരിശോധിക്കുന്നതിനുള്ള നിലവിലുള്ള ഏക സംവിധാനം. പരിശോധനയ്ക്കായി പച്ചക്കറി സാന്പിളുകൾ തിരുവനന്തപുരത്ത് എത്തിക്കണം. ഇതിനായി ഒരാൾ തിരുവനന്തപുരത്ത് പോകണം. പരിശോധിച്ച് ഫലംകിട്ടാൻ പിന്നേയും രണ്ടാഴ്ച കാലതാമസം വരും. ഇത്രയുംദിവസം തോട്ടങ്ങളിലുണ്ടാകുന്ന പച്ചക്കറി എന്തുചെയ്യണമെന്നതു കർഷകരെ അലട്ടുന്ന പ്രശ്നമാണ്. ഹ്രസ്വകാല പച്ചക്കറികളാണെങ്കിൽ പരിശോധനാഫലം വരുംമുന്പേ വിളയുടെ ഉത്പാദനം കഴിഞ്ഞിട്ടുണ്ടാകും. ജൈവരീതിയിൽ ഉണ്ടാക്കുന്ന ഉത്പന്നം ലാബിലെ പരിശോധനയ്ക്ക് നല്കി രാസകീടനാശിനി പ്രയോഗം നടത്തുന്ന പച്ചക്കറികൾ വില്പനയ്ക്ക് എത്തിക്കാനുള്ള സാധ്യതയും ഈ സംവിധാനത്തിൽ കൂടുതലാണെന്നു ചൂണ്ടിക്കാട്ടുന്നു. പരിശോധനാ ലാബുകൾ രണ്ടോ മൂന്നോ ജില്ലകളിൽ കൂടി ആരംഭിച്ചാൽ പരിശോധന വൈകാതെ നടക്കുന്നതിനൊപ്പം ശുദ്ധമായ…
Read Moreപൊള്ളാച്ചിയിൽ നിന്നും സ്വകാര്യബസിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: പൊള്ളാച്ചിയിൽ നിന്നും തൃശൂരിലേക്കുള്ള സ്വകാര്യബസിൽ ഒളിപ്പിച്ചുകൊണ്ടുവന്ന ഒരുകിലോ 200 ഗ്രാം കഞ്ചാവുസഹിതം എറണാകുളം സ്വദേശികളായ രണ്ടുപേരെ കൊല്ലങ്കോട് എക്സൈസ് അധികൃതർ പിടികൂടി. രാമേശ്വരം പള്ളിക്കുന്നേൽ വീട്ടിൽ ഷാജി തോമസിന്റെ മകൻ സിബിൻ ഷാജി തോമസ് (21), തോപ്പുംപടി കുന്ദത്തുകാട് വീട്ടില് ഷാജി മകൻ ജിബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അരുവന്നൂർത്തറയിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവുകണ്ടെത്തിയത്. അറസ്റ്റിലായ ഇരുവർക്കുമെതിരെ കേസെടുത്തു. കൊല്ലങ്കോട് റെയ്ഞ്ച് സജികുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കാർത്തിക് പ്രസാദ്,് പ്രിവന്റീവ് ഓഫീസർമാരായ കലാധരൻ, വിനോദ്കുമാർ, സിഇഒമാരായ ലക്ഷ്മണൻ, ബാബു, പ്രജീഷ്, രമേശ്, അനിരുദ്ധൻ, രമേശ് എന്നിവരടങ്ങിയ സംഘമാണ് വാഹനപരിശോധനയിൽ പങ്കെടുത്തത്. അറസ്റ്റിലായ ഇരുവരേയും ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read Moreദളിത് യുവാവിന്റെ ആത്മഹത്യ ; എലപ്പുള്ളി പഞ്ചായത്തിൽ ബിജെപി ഹർത്താൽ പൂർണം
പാലക്കാട്: ബസിനുകല്ലെറിഞ്ഞ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനുസംഭവിച്ച വീഴ്ചയിൽ പ്രതിഷേധിച്ച് എലപ്പുള്ളി പഞ്ചായത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങളൊന്നും സർവീസ് നടത്തുന്നില്ല. കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. കുറഞ്ഞ തോതിൽ സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് പള്ളത്തേരി ചേവൽക്കാട് പത്മനാഭന്റെ മകൻ സന്തോഷ് (27) ആണ് ചൊവ്വാഴ്ച തൂങ്ങിമരിച്ചത്. ആത്മഹത്യക്ക് പിന്നിൽ പോലീസിന്റെ നിരന്തര ഭീഷണിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നുള്ള ഇൻക്വസ്റ്റ് നടപടികൾവരെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം തടഞ്ഞിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നടപടിയെടുക്കാമെന്ന ഉറപ്പിൻമേലാണ് നടപടികൾ പൂർത്തീകരിച്ചത്. ഇന്നലെ സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. സന്തോഷിനെ ഭീഷണിപ്പെടുത്തിയ കസബ സ്റ്റേഷനിലെ പോലീസിനെ…
Read Moreഇനി ഗ്യാസും തുക്കി വാങ്ങാം; ഗ്യാസ് സിലിണ്ടറിന്റെ തൂക്കം കുറവാണെന്ന പരാതിക്ക് പരിഹാരമായി
പാലക്കാട്: ഗ്യാസ് ഏജൻസി വീട്ടിലെത്തിക്കുന്ന സിലിണ്ടറിന് തൂക്കം കുറവാണെന്ന് സംശയം തോന്നിയാൽ ഉടൻതന്നെ ഗ്യാസ് എത്തിക്കുന്നവരോട് തൂക്കം നോക്കാൻ ഉപഭോക്താവിന് നിർദേശിക്കാം. ഗാസ്കുറ്റി തൂക്കിനോക്കി അളവ് കൃത്യമല്ലെങ്കിൽ മറ്റൊന്ന് ആവശ്യപ്പെടാം. ഗ്യാസ് സിലിണ്ടറുകളിൽ തൂക്കം കുറവാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്താവ് ആവശ്യപ്പെട്ടാൽ തൂക്കം നോക്കിനൽകണമെന്ന് ഗാസ് ഏജൻസികൾക്ക് ലീഗൽ മെട്രോളജി വകുപ്പ് നിർദേശം നൽകിയത്. ഇതിനായി തൂക്കം നോക്കാനുള്ള ഉപകരണം ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസിനാണ് പാചകവാതക വിതരണത്തിന്റെ ചുമതല. പരാതികളുണ്ടായാൽ ജില്ലാ സപ്ലൈ ഓഫിസിലോ ലീഗൽ മെട്രോളജി വകുപ്പിലോ അറിയിക്കാം. പരാതി ലഭിച്ചാൽ ഉടനെ നടപടി എടുക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അസി. കണ്ട്രോളർ സി. വി. ഈശ്വരൻ അറിയിച്ചു. സൂപ്പർമാർക്കറ്റുകളിൽ ബില്ലുകൾ പരിശോധിച്ച് സാധനങ്ങൾ വാങ്ങണം. സൂപ്പർമാർക്കറ്റുകളിൽ പോയി വീടുകളിലേക്ക് ഒരു മാസത്തേയോ ഒരാഴ്ചയിലേയോ സാധനങ്ങൾ…
Read Moreകുതിരാനിൽ രണ്ടാം തുരങ്കപ്പാത വെള്ളത്തിൽ; സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനി പണിനിർത്തിയതുമൂലം വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയില്ല
വടക്കഞ്ചേരി: കുതിരാനിൽ രണ്ടാം തുരങ്കപ്പാത വെള്ളത്തിൽ മുങ്ങി. കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിമൂലം രണ്ടുമാസത്തോളമായി തുരങ്കപ്പാതകളുടെ പണികളെല്ലാം നിർത്തിവച്ചതിനാൽ വെള്ളം നിറയുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. വേനൽമഴയിൽ പ്രദേശത്തെ വെള്ളം മുഴുവൻ തുരങ്കത്തിലെത്തുകയായിരുന്നു. നേരത്തെയും ഇവിടെ ചെറിയ ഉറവയുണ്ട്. വഴുക്കുംപാറ ഭാഗത്താണ് കൂടുതൽ ആഴത്തിൽ വെള്ളമുള്ളത്. നിലവിലുള്ള റോഡുപൊളിച്ചു തുരങ്കത്തിൽനിന്നുള്ള അപ്രോച്ച് റോഡ് നിർമിക്കുന്പോൾ മാത്രമേ ഇനി വെള്ളം പോകാനുള്ള ഡ്രെയ്നേജ് നിർമിക്കാനാകൂ. അതല്ലെങ്കിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പുചെയ്ത് കളയണം. മഴക്കാലത്ത് തുരങ്കപ്പാതകൾക്കുള്ളിൽ ശക്തമായ ഉറവയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാറകൾക്കുള്ളിലെ ഉറവകളിൽനിന്നുള്ള വെള്ളം ഹോസ് ഉപയോഗിച്ച് ഡ്രെയ്നേജിലേക്ക് വിടുന്നുണ്ടെങ്കിലും മഴക്കാലത്ത് അതെല്ലാം അപര്യാപ്തമാകും.
Read More