മണ്ണാർക്കാട്: സിപിഐക്കാർ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവർത്തകൻ കുന്തിപ്പുഴയിലെ വരോടൻ വീട്ടിൽ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് സമരരംഗത്തേക്ക്. പോലീസ് അനാസ്ഥയ്ക്കെതിരെ പാർട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും നോതാക്കൾ പറഞ്ഞു. സംഭവം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികളിൽ നാലുപേർക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് ടി.എ.സലാം മാസ്റ്റർ, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി റഫീക്ക് കുന്തിപ്പുഴ എന്നിവർ പറഞ്ഞു. 45 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘം മണ്ണാർക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും, മുസ്ലിംലീഗ് പാർട്ടിക്കും സഫീറിന്റെ കുടുംബത്തിനും അന്വേഷണസംഘം മേധാവി ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ ഉറപ്പുനല്കിയിരുന്നു. ഈ ഉറപ്പ് പോലീസ് പാലിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഏതുസാഹചര്യത്തിലാണ് ഇവർക്ക് ജാമ്യം…
Read MoreCategory: Palakkad
അട്ടപ്പാടി നക്കപ്പതി ഉൗരിൽ കുടിവെള്ള പദ്ധതിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്
അഗളി: കുടിവെള്ളത്തിനു വലയുന്ന നക്കപ്പതി ഉൗരിൽ കുടിവെള്ളവിതരണ പദ്ധതിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നക്കപ്പതി ഉൗരുനിവാസികളുടെ ദയനീയാവസ്ഥ അട്ടപ്പാടിയിലെ ശാന്തിഗ്രാം ഡയറക്ടർ ഉമാപ്രേമനാണ് സന്തോഷ് പണ്ഡിറ്റിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നാണ് നടപടിയുണ്ടായത്. രണ്ടായിരം ലിറ്റർ സംഭരണശേഷിയുള്ള രണ്ടു ടാങ്കുകൾ സ്ഥാപിച്ച് അരകിലോമീറ്റർ അകലെയുള്ള കിണറിൽനിന്നും ശുദ്ധജലം എത്തിക്കുന്ന പദ്ധതി പൂർത്തിയാക്കി. പൊതുപ്രവർത്തകരായ പി.ഷറഫുദീൻ, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്. നക്കപ്പതി ഉൗരിലെത്തിയ സന്തോഷ് പണ്ഡിറ്റ് ഉൗരുനിവാസികൾക്കായി ടാപ്പുതുറന്ന് ശുദ്ധജലവിതരണം നടത്തി.
Read Moreഒരു ഉദ്ഘാടകനെ കിട്ടിയിരുന്നെങ്കിൽ; എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടകനെകാത്ത് മിഴിതുറക്കാതെ നിൽക്കുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
തിരുവില്വാമല: പാന്പാടി ഐവർമഠം ശ്മശാനത്തിൽ പുഴയോരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടകനെകാത്ത് മിഴിതുറക്കാതെ നിൽക്കുന്നു. ലൈറ്റിന്റെ പണി കഴിഞ്ഞ് വൈദ്യുതി കണക് ഷൻ കിട്ടിയിട്ട് ദിവസങ്ങളേറെയായിട്ടും കത്തിക്കാൻ തയാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ശക്തമാണ്. എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് പുലർച്ചെ പുഴയോരത്ത് മരണാനന്തര കർമങ്ങൾ വരുന്നവർക്ക് സൗകര്യമാണ്. ഇരുട്ടത്ത് ഇരുന്നാണ് കർമങ്ങൾ ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന ഉദ്ഘാടകന് സമയം ഇല്ലാത്തതാണ് ഉദ്ഘാടനം വൈകുന്നതിനു കാരണമെന്നും പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreസൂചനാബോർഡുകളോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ലാ; ദേശീയപാതയിലേക്ക് കടന്നെത്തുന്ന വാഹനങ്ങൾക്ക് മംഗലംപാലം അപകട മേഖല
വടക്കഞ്ചേരി: വടക്കഞ്ചേരി-പാലക്കാട് ദേശീയപാത മംഗലംപാലത്ത് താത്കാലിക കടകൾക്കിടയിലൂടെ സംസ്ഥാനപാതയിൽനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. നാലുവരിപ്പാതയായ പാലക്കാട് ഭാഗത്തുനിന്നും സ്പീഡ് ട്രാക്കിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതിനിടയ്ക്ക് സൂചനാബോർഡുകളോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ലാത്ത ഇടവഴികളിൽനിന്നും പെട്ടെന്ന് വാഹനം കയറുന്നത് ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിനും കൂട്ടിയിടിക്കും വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാട്ടന്നത്. ദേശീയപാതയിൽനിന്നും സംസ്ഥാനപാതയിലേക്ക് ഇടവഴികളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതും ഇതുപോലെ അപകടമുണ്ടാക്കും. ഇത്തരം അനധികൃത പ്രവേശനവഴികൾ അടച്ച് വാഹന സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. സംസ്ഥാനപാതയിലേക്കോ ദേശീയപാതയിലേക്കോ പ്രവേശിക്കുന്ന വാഹനങ്ങൾ സിഗ്നൽ ജംഗ്്ഷനുള്ള യത്തീംഖാനയ്ക്ക് മുന്നിലുള്ള ബൈപാസിലൂടെ തന്നെ പോകണമെന്ന വ്യവസ്ഥ നിർബന്ധമാക്കണം. യത്തീംഖാനയ്ക്കു മുന്നിലെ ബൈപാസിൽ ഇതിനുള്ള സൂചനാബോർഡുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇവിടെ അത്തരം ബോർഡുകളില്ലാത്തതിനാൽ തോന്നുംമട്ടിലാണ് വാഹനങ്ങൾ തലങ്ങുംവിലങ്ങും രണ്ടു റോഡിലേക്കും കടന്നു അപകടങ്ങളുണ്ടാക്കുന്നത്.
Read Moreആറായിരം കോടിയുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ.ബാലൻ
ആലത്തൂർ: വിഷുവിന്റെ ഭാഗമായി സംസ്ഥാനത്താകെ ആറായിരം കോടിയുടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുമെന്ന് നിയമ,സാംസ്കാരിക. പിന്നോക്കക്ഷേമമന്ത്രി എ.കെ.ബാലൻ. ആലത്തൂർ ദേശീയമൈതാനത്ത് നിർമിച്ച ഓപ്പണ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിമാസം 1100 രൂപ നിരക്കിൽ മുഴുവൻ കുടിശിക തുകയും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. സിവിൽസപ്ലൈസ് വകുപ്പിനേയും സഹകരണ വകുപ്പിനേയും ഏകോപിപ്പിച്ച് വിഷുവിപണിയിലെ വിലനിയന്ത്രിക്കാനായി. ബജറ്റ് പ്രവൃത്തികൾ കൂടാതെ കിഫ്ബിയുടെ ധനസഹായത്തോടെ അന്പതിനായിരം കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പതിനഞ്ചുകോടി ചെലവിൽ നിർമിക്കുന്ന ആലത്തൂർ ബൈപാസ് റോഡ് നിർമാണം ഉടനേ തുടങ്ങും. മന്ത്രിസഭയുടെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി മേയ് അവസാനത്തോടെ നിരവധി പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കെ.ഡി.പ്രസേനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിട്ടാണ് ഓഡിറ്റോറിയം നിർമിച്ചത്. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സി.കെ.ചാമുണ്ണി, മുൻ എംഎൽ എ വി.ചെന്താമരാക്ഷൻ എന്നിവർ…
Read Moreതീപിടിത്ത സാധ്യത: ആനമല വിനോദസഞ്ചാരകേന്ദ്രം പ്രവർത്തനം താത്കാലികമായി നിർത്തി
കോയന്പത്തൂർ: കാട്ടുതീ സാധ്യതയുള്ളതിനാൽ ആനമല വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. കടുവാസങ്കേതത്തിലെ ടോപ്പ് സ്ലിപ്പ്, ചിന്നാർ എന്നീ കേന്ദ്രങ്ങളിൽ ട്രക്കിംഗ്, സഫാരി, ആനസവാരി, ബോട്ടിംഗ് എന്നിവയ്ക്കു സൗകര്യമുണ്ടെങ്കിലും വേനലിനെ തുടർന്നു മരങ്ങൾ കരിഞ്ഞുണങ്ങിയ സാഹചര്യത്തിലാണ് പ്രവർത്തനം താത്കാലികമായി നിർത്തിവച്ചത്. നിലവിൽ റിസോർട്ടിൽ താമസിക്കുന്നതിനു മാത്രമാണ് അനുവാദമുള്ളത്. മഴ തുടങ്ങി സാധാരണ സ്ഥിതിയിലെത്തുന്പോൾ ഇത്തരം സേവനങ്ങൾ വീണ്ടും തുടങ്ങുമെന്ന് കടുവാസങ്കേതം അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷബാബ് പറഞ്ഞു.
Read Moreവിഷു ദിനത്തിൽ ഭിന്നശേഷിയുള്ള യുവാവിനും കുടുംബത്തിനും ദർശനം നിഷേധിച്ച് അപമാനിച്ചതായി പരാതി
ഗുരുവായൂർ: വിഷു ദിനത്തിൽ ദർശനത്തിനെത്തിയ ഭിന്നശേഷിയുള്ള യുവാവിന് ദർശനം നടത്താൻ അനുവദിക്കാതെ അപമാനിച്ച് മടക്കിവിട്ടതായി പരാതി.യുവാവും കുടുംബവും വിഷമത്തോടെ ദർശനം നടത്താതെ മടങ്ങി.കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി വൈശാഖ് (30) അമ്മ സുമക്കും അച്ഛൻ ജിനരാജിനുമൊപ്പം ഇന്നലെ രാത്രി ഏഴോടെയാണ് ദർശനത്തിനെത്തിയത്. സ്വന്തം വീൽ ചെയറിൽ പടിഞ്ഞാറെനടയിലെത്തിയ ഇവരെ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ക്ഷേത്രം മാനേജരുമായി സംസാരിച്ചെങ്കിലും ആദ്യം കടത്തിവിടാൻ തയാറായില്ല.ഇവർ കൊണ്ടുവന്ന വീൽ ചെയർ ക്ഷേത്രത്തിനുള്ളിലേക്ക് അനുവദിക്കാനാകില്ലെന്ന് മാനേജർ അറിയിച്ചതായി ഇവർ പറഞ്ഞു.ഇതോടെ ദേവസ്വത്തിന്റെ വീൽ ചെയറിൽ ദർശനം നടത്താൻ വൈശാഖും കുടുംബവും തയാറായെങ്കിലും, ദേവസ്വം വീൽ ചെയറുകൾ കേടുവന്ന് ഉപോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ വൈശാഖിന് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ജനുവരി 29ന് വൈശാഖ് ദർശനത്തിന് ഗുരുവായൂരിലെത്തിയപ്പോൾ സ്വന്തം വീൽ ചെയറിൽ ക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തിയിരുന്നു.ഭിന്നശേഷിയുള്ള യുവാവിന് ദർശനം…
Read Moreബസുകളിൽ മോഷണം പതിവാക്കിയ ഇരുപത്തിയഞ്ചുകാരിയും സഹോദരിയും പിടിയിൽ
കോയന്പത്തൂർ: ബസുകളിൽ മോഷണം പതിവാക്കിയ സഹോദരിമാരെ പോലീസ് പിടികൂടി. മധുരൈ സ്വദേശികളായ മുനിയമ്മാൾ (37), മീനാക്ഷി (25), പ്രിയ (21) എന്നിവരാണ് പിടിയിലായത്. പൂമാർക്കറ്റിൽനിന്നും ക്രോസ്കട്ട് റോഡിലേക്കു പോയിരുന്ന പൂമാർക്കറ്റ് സ്വദേശി വാസന്തിയുടെ രണ്ടേമുക്കാൽ പവൻ സ്വർണമടങ്ങിയ പേഴ്സ് മോഷ്ടിച്ച മുനിയമ്മാളെയും പ്രിയയേയും ബസിൽ മഫ്തിയിലുണ്ടായിരുന്ന പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇവർ നല്കിയ വിവരത്തെ തുടർന്ന് കുനിയമുത്തൂരിൽനിന്നും മീനാക്ഷിയേയും അറസ്റ്റുചെയ്തു. തഞ്ചാവൂർ, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലും ഇവരുടെ പേരിൽ കേസുണ്ട്.
Read Moreജലത്തനായി ജനം നെട്ടോട്ടത്തിൽ; അധികാരികളുടെ നിസംഗതയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കണക്കമ്പാടം കുളം നശിക്കുന്നു
കല്ലടിക്കോട്: കനാൽപ്പാലത്തിനു സമീപം നൂറ്റാണ്ടിലേറെ പഴക്കമുള്ള കണക്കന്പാടം കുളം അധികാരികളുടെ നിസംഗതമൂലം നശിക്കുന്നതായി പരാതി. വർഷങ്ങൾക്കുമുന്പ് ഒന്നര ഏക്കർ ഉണ്ടായിരുന്ന കുളം കൈയ്യേറ്റം മൂലവും മാലിന്യങ്ങൾ നിക്ഷേപിച്ചതുമൂലവുമാണ് നശിക്കുന്നത്. കാഞ്ഞിരപ്പുഴ കനാൽ നിർമ്മിക്കുന്നതിനുമുന്പു തന്നെ ഈ കുളം കുടിവെള്ളത്തിനായും കൃഷികൾക്കായും കുളിക്കാനായും മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ കുളം ഇപ്പോൾ കാടുകയറി മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ദേശീയ പാതക്കു സമീപം കനാലിന്റെ സമീപത്തുള്ള ഈ കുളത്തിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ കല്ലടിക്കോട് പോലീസിൽ പരാതി നൽകി. കല്ലടിക്കോട്ടെ പ്രധാന ജലസംഭരണികളിലൊന്നായ കണക്കന്പാടം കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
Read Moreസ്വകാര്യബസുകളിലെ സൗണ്ട് ഹോണ് ഉപയോഗം നിയന്ത്രിക്കണം; ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കേരള യൂത്ത് ഫ്രണ്ട്-ജേക്കബ്
പാലക്കാട്: സ്വകാര്യബസ് തൊഴിലാളികളുടെ വിസിലടിയും ബസുകളിലെ ഉച്ചത്തിലുള്ള സൗണ്ട് ഹോണും ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കേരള യൂത്ത് ഫ്രണ്ട് ജേക്കബ്. പാലക്കാട്ടുനിന്നും ഒറ്റപ്പാലം ഷൊർണൂർ വഴി പോകുന്ന സ്വകാര്യബസുകളിൽ കാതടപ്പിക്കുന്ന ശബ്ദവുമായി ബസ് തൊഴിലാളികൾ യാത്രക്കാരെ ഇറക്കുന്നതിനും വീണ്ടും ബസ് സ്റ്റാർട്ട് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉച്ചത്തിലുള്ള വിസിലടിയുടെ ശബ്ദവും ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ശബ്ദം കൂടിയ ഹോണിന്റെ ശബ്ദകോലാഹലങ്ങളുംമൂലം നിരവധി ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ യാത്രക്കാർ അനുഭവിക്കേണ്ടി വരുന്നതായി കേരള യൂത്ത് ഫ്രണ്ട്-ജേക്കബ് പാലക്കാട് ജില്ലാകമ്മറ്റി ആരോപിച്ചു. രക്തസമ്മർദം, ഹൃദ്രോഗം, കേൾവിക്കുറവ്, മാനസിക അസ്വസ്ഥതകൾ തുടങ്ങിയവ യാത്രാക്കാർക്കും സ്കൂൾ കുട്ടികൾക്കും പലവിധ രോഗങ്ങളുമായി ബസുകളിൽ യാത്രചെയ്യുന്നവർക്കും ഉണ്ടാകുന്നതായി യോഗം സർക്കാരിന് മുന്നറിയിപ്പു നല്കി. സ്വകാര്യബസുകളുടെയും മറ്റ് ലോറികളടക്കമുള്ള സ്വകാര്യവാഹനങ്ങളുടെയും മത്സരയോട്ടംമൂലം എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് മാരകമായി പരിക്കേല്ക്കുന്ന യാത്രക്കാരുടെ എണ്ണവും മരണമടയുന്നവരുടെ എണ്ണവും വർധിച്ചുവരുന്നതായി യോഗം…
Read More