പാ​ല​ക്കാ​ട്  അടക്കം അഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രിക്കും; ന​വീ​ക​ര​ണ​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

കോ​ട്ട​യം: കോ​ട്ട​യം അ​ട​ക്കം അ​ഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കു​ന്നു. കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ അ​ദേ​ഹം കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. മു​പ്പ​തു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​ത്. അ​ൻ​പ​തു ല​ക്ഷ​ത്തോ​ളം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്തര​മാ​യ കേ​ന്ദ്ര​സ​ഹാ​യം മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ഗു​ഡ്ഷെ​ഡ് ഭാ​ഗ​ത്ത് ര​ണ്ടാ​മ​തൊ​രു പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കും. പു​തി​യ ക​വാ​ടം, പ്ലാ​റ്റ്ഫോം, എ​ക്സ്ക​ലേ​റ്റ​ർ, വി​ശ്ര​മ​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യെ​ല്ലാം ന​വീ​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കും. ന​വീ​ക​ര​ണ​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വൈ​കാ​തെ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കും. സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു ക​ണ്ട​റി​ഞ്ഞ് ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റും വി​ധ​മു​ള്ള രൂ​പ​രേ​ഖ​യാ​ണ് ഏ​ജ​ൻ​സി…

Read More

പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ദ​ളി​ത് യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം; പോ​ലീ​സി​നെതിരേ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും

പാ​ല​ക്കാ​ട്: ബ​സി​നു​ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ദ​ളി​ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു​നേ​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ വീ​ഴ്ച അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ദീ​ഷ്കു​മാ​ർ അ​റി​യി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് പ​ള്ള​ത്തേ​രി ചേ​വ​ൽ​ക്കാ​ട് പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (27) ആ​ണ് ഇ​ന്ന​ലെ തൂ​ങ്ങി​മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര ഭീ​ഷ​ണി​യാണെന്ന് ബ​ന്ധു​ക്ക​ൾ ആരോപിച്ചു.ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത കേ​സി​ലെ നാ​ലു​ പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് സ​ന്തോ​ഷെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നും ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​ർ തു​ക​യ​ട​ച്ചെ​ങ്കി​ലും സ​ന്തോ​ഷും മ​റ്റൊ​രാ​ളും തു​ക​യ​ട​ച്ചി​രു​ന്നി​ല്ല​ത്രെ. തു​ക​യ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​സ​ബ പോ​ലീ​സ് നി​ര​ന്ത​ര​മാ​യി വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ന്ന​ലെ​യും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ എ​എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സ​ന്തോ​ഷ് മൊ​ബൈ​ൽ ഓ​ഫാ​ക്കി. പിന്നീട് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.…

Read More

വേനൽ കനക്കുന്നു; വേ​ന​ൽ​ക്കാ​ല രോ​ഗങ്ങളെ പ്രതിരോധിക്കാൻ വേണ്ട മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വേ​ന​ൽ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി.​റീ​ത്ത അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത് എ​ളു​പ്പ​ത്തി​ൽ പ​ട​രു​ന്ന ചി​ക്ക​ൻ​പോ​ക്സി​ന് ചി​കി​ത്സ​യി​ല്ലാ​യെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണ്. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി വൈ​റ​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണ്. 2017ൽ 389 ​കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം 274 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മൂ​ന്നു​പേ​ർ മ​ര​ണ​പ്പെ​ട്ടു. ചി​ക്ക​ൻ​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ലു​ട​ൻ ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഡി​എം​ഒ. പ​റ​ഞ്ഞു. ത​ച്ച​നാ​ട്ടു​ക്ക​ര, കൊ​പ്പം, ഓ​ങ്ങ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചി​ക്ക​ൻ​പോ​ക്സ് കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് മു​ന്പും പ്രാ​രം​ഭ​ഘ​ട്ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത. അ​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ച്ചാ​ൽ ചി​ക്ക​ൻ​പോ​ക്സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​വും. കു​ട്ടി​ക​ളി​ൽ രോ​ഗം ഗു​രു​ത​ര​മാ​വാ​റി​ല്ല. അ​തേ​സ​മ​യം, മു​തി​ർ​ന്ന​വ​രി​ൽ ഇ​തു​മൂ​ലം മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​റു​ണ്ട്. വാ​യു​വ​ഴി പ​ട​രു​ന്ന രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ​നി, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം, ന​ടു​വേ​ദ​ന…

Read More

കുതിരാനിൽ തു​ര​ങ്ക​പ്പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ റോ​ഡ് വാഹനമോടും ​മു​മ്പേ ത​ക​ർ​ന്നു; ഒഴിവായിപ്പോയത് വൻ ദുരന്തം

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ റോ​ഡ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങും​മു​ന്പേ ത​ക​ർ​ന്നു. കൊ​ന്പ​ഴ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് പീ​ച്ചി ജ​ല​സം​ഭ​ര​ണി​ക്കു​മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം റോ​ഡാ​ണ് വ​ലി​യ വി​ള്ള​ലു​ക​ളോ​ടെ ത​ക​ർ​ന്നി​ട്ടു​ള്ള​ത്. മൂ​ന്ന​ടി​യോ​ളം താ​ഴ്ച​യി​ൽ മു​പ്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് വി​ള്ള​ലു​ക​ൾ കാ​ണ​പ്പെ​ട്ട​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ൽ​വ​രെ വി​ള്ള​ലു​ക​ളു​ണ്ട്. റോ​ഡി​നാ​യി ഇ​രു​വ​ശ​ത്തു​നി​ന്നും​കെ​ട്ടി​പൊ​ക്കി​യ ക​ല്ലു​ക​ൾ​ക്കും​ഇ​ള​ക്കം വ​ന്നി​ട്ടു​ണ്ട്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പോ​യാ​ൽ റോ​ഡ് ഇ​രു​ഭാ​ഗ​ത്തേ​ക്കും ത​ക​ർ​ന്നു​വീ​ഴും. അ​ടി​യി​ൽ​നി​ന്നു​ത​ന്നെ മ​ണ്ണി​ട്ട് റോ​ഡ് ഉ​യ​ർ​ത്തു​ന്പോ​ൾ മ​തി​യാ​യ ഉ​റ​പ്പി​ക്ക​ൽ ന​ട​ത്താ​ത്ത​ത് റോ​ഡ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഇ​രു​പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ട് ഇ​രു​വ​ശ​ത്തും ക​ല്ല് കെ​ട്ടി​യാ​യി​രു​ന്നു പ​ണി​ക​ൾ. മ​ണ്ണ് റോ​ള​റു​ക​ളും മ​റ്റു യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​മ​ർ​ത്തി ഉ​റ​പ്പാ​ക്കാ​ത്ത മു​ക​ളി​ൽ ടാ​റി​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ന്ന് കാ​ണി​ച്ച് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള ലൈ​ൻ വ​ര​ച്ച് ഏ​ത് സ​മ​യ​വും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സ​ജ്ജ​മാ​ക്കി​യ റോ​ഡാ​ണ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​തു​ട​ങ്ങും​മു​ന്പേ റോ​ഡ് ത​ക​ർ​ന്ന​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. അ​ത​ല്ലെ​ങ്കി​ൽ യാ​ത്രാ​ബ​സു​ക​ൾ ഇ​തി​ൽ…

Read More

വിഷു അടുത്തതോടെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന​യ്ക്കും ചൂ​ടേ​റി; ച​ക്ക ഒ​ന്നി​ന് 120 മു​ത​ൽ 300രൂ​പ​വ​രെയാണ് വി​ല​

ചി​റ്റൂ​ർ: വി​ഷു ആ​ഘോ​ഷം അ​ടു​ത്ത​തോ​ടെ വ​ഴി​യോ​ര ച​ക്ക​വി​പ​ണി​ക്ക് ചൂ​ടേ​റി. താ​ലൂ​ക്കി​ലെ മി​ക്ക വ​ഴി​യോ​ര​ങ്ങ​ളി​ലും മ​ര​ച്ചു​വ​ടു​ക​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ച​ക്ക​ക്ക് വി​ല ഇ​ര​ട്ടി​യാ​ണെ​ന്ന​ത് ജ​ന​ത്തി​ന് കൂ​ടു​ത​ൽ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ച​ക്ക മൊ​ത്ത വി​ല​യി​ൽ ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ കി​ലോ ഇ​രു​പ​ത് രൂ​പ എ​ന്ന ത​ര​ത്തി​ലാ​ണ് വി​ൽ​പ്പ​ന. ച​ക്ക ഒ​ന്നി​ന് 120 മു​ത​ൽ 300രൂ​പ​വ​രെ വി​ല​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ച​ക്ക വാ​ങ്ങു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ക്ക​വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വ​ഴി​യോ​ര വൃ​ക്ഷ​ങ്ങ​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന​ക്കാ​യി ബോ​ർ​ഡു​ക​ളും തൂ​ങ്ങി​യി​രി​ക്കു​ന്ന​ത് കൗ​തു​ക​കാ​ഴ്ച​യാ​യി​രി​ക്കു​ന്നു.

Read More

സം​സ്ഥാ​ന​ത്ത് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 459 പോ​ക്സോ കേ​സു​ക​ൾ; ഏറ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ൾ 459 എ​ണ്ണം. ജ​നു​വ​രി​യി​ൽ 238 കേ​സു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ 221 കേ​സു​ക​ളു​മാ​ണ് കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു മാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 301 ആ​യി​രു​ന്നു. 2017 ജ​നു​വ​രി​യി​ൽ 144 ഉം ​ഫെ​ബ്രു​വ​രി​യി​ൽ 157 ഉം. ​ഈ വ​ർ​ഷം പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പ​രി​ധി​യി​ലാ​ണ്. അ​ന്പ​തു കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 46 കേ​സു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി – 23, കൊ​ല്ലം സി​റ്റി – 16, കൊ​ല്ലം റൂ​റ​ൽ – 21, പ​ത്ത​നം​തി​ട്ട –…

Read More

വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധവും കല്ലേറും; പ്രവർത്തകരുടെ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ ഗ്ലാസ് തകർന്നു

പാലക്കാട്: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധം. എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പോലീസ് അധികൃതർ അറിയിച്ചു. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ സൈഡ് ഗ്ലാസ് തകർന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്‍റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം.

Read More

ദളിത് ഹർത്താൽ: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്

പട്ടാന്പി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്. പാലക്കാട് പട്ടാന്പിയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

Read More

വേനൽ കനക്കുന്നു; കേ​ര​ക​ർ​ഷ​ക​രു​ടെ അ​ന്നം മു​ട്ടിച്ച്  മ​ല​യ​ണ്ണാ​നും വാ​ന​രന്മാ​രും; എന്തുചെയ്യുമെന്നറിയാതെ കർഷകർ

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ലും വ​നാ​തി​ർ​ത്തി​ക​ളി​ലും മ​ല​യ​ണ്ണാന്മാരും വാ​ന​ര​പ​ട​യും കേ​ര​ക​ർ​ഷ​ക​രു​ടെ അ​ന്നം​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. ക​രി​ക്ക് പ്രാ​യ​മെ​ത്തും​മു​ന്പേ നാ​ളി​കേ​ര​മെ​ല്ലാം ഇ​വ തി​ന്നു​തീ​ർ​ക്കു​ക​യാ​ണ്. ഉ​റ​പ്പേ​റി​യ ചി​ര​ട്ട​ക​ൾ​വ​രെ ഇ​വ ക​ര​ണ്ടു കാ​ന്പ് അ​ക​ത്താ​ക്കും. ഇ​തു​മൂ​ലം തെ​ങ്ങി​ൻ​മ​ണ്ട​യി​ൽ​നി​ന്നും നി​റ​യെ ഓ​ട്ട​ക​ളു​ള്ള നാ​ളി​കേ​ര​മാ​ണ് പി​ന്നീ​ട് കി​ട്ടു​ക. ഉ​ണ​ങ്ങി​യ ഈ ​നാ​ളി​കേ​ര​ത്തി​ൽ​നി​ന്നും ക​ത്തി​ക്കാ​ൻ ച​കി​രി​മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. വേ​ന​ൽ​ചൂ​ട് ക​ടു​ത്താ​ൽ ക​രി​ക്കി​ൻ​വെ​ള്ളം കു​ടി​ക്കാ​ൻ കു​ര​ങ്ങു​പ​ട​യു​ടെ പ്ര​വാ​ഹ​മാ​കും. നൂ​റു​വീ​ത​മു​ള്ള കൂ​ട്ട​ങ്ങ​ൾ എ​ത്താ​റു​ണ്ടെ​ന്ന് മ​ല​യോ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ച​ക്ക, മാ​ങ്ങ, പേ​ര​യ്ക്ക, വാ​ഴ​ക്കാ​യ തു​ട​ങ്ങി സ​ർ​വ​തും ഇ​വ തി​ന്നു​തീ​ർ​ക്കും.തോ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് മാ​ൻ, കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കേ​ഴ, മു​യ​ൽ തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യ​വും ശ​ക്ത​മാ​ണ്. കി​ഴ​ങ്ങു​വ​ർ​ഗ​മൊ​ന്നും കൃ​ഷി​ചെ​യ്യാ​നാ​കി​ല്ല. പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്ന കു​തി​രാ​നി​ലെ പെ​രും​തു​ന്പ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ദി​വ​സ​വും രാ​ത്രി​കാ​ല​ത്ത് ര​ണ്ടും മൂ​ന്നും ത​വ​ണ​യാ​ണ് ആ​ന​ക്കൂ​ട്ട​മെ​ത്തി വാ​ഴ ന​ശി​പ്പി​ക്കു​ന്ന​ത്. ച​ക്ക പ​ഴു​ക്കു​ന്ന സീ​സ​ണാ​യ​തി​നാ​ൽ ച​ക്ക​പ്പ​ഴ​ത്തി​ന്‍റെ മ​ണം​പി​ടി​ച്ച് ആ​ന​ക​ൾ വീ​ടു​ക​ൾ​ക്കു ചു​റ്റു​മെ​ത്തു​ന്നു​ണ്ട്.

Read More

മെ​ഡി​ക്ക​ൽ ബി​ല്ലി​ൽ പ്ര​തിഷേധി​ച്ച് ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

പാ​ല​ക്കാ​ട്: ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. കോ​ള​ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.മെ​ഡി​ക്ക​ൽ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ർ​ച്ച കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു.

Read More