പാലക്കാട്: രണ്ടു ദിവസമായി ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങുന്ന കാട്ടാനകൾ ഇന്നുരാവിലെ എത്തിനില്ക്കുന്നതു മണ്ണൂരിൽ. ധോണി വനമേഖലയിൽനിന്നും പുറപ്പെട്ടു മുണ്ടൂർ മേഖലയിലൂടെ തൃശൂരിലെ കുത്താന്പുള്ളി വരെയെത്തിയിരുന്നു. അവിടെനിന്നും വനപാലകരുടെ ഇടപെടലിലൂടെ തിരിച്ചു സഞ്ചരിച്ചു തുടങ്ങിയ കാട്ടാനകൾ ഇപ്പോൾ ഒറ്റപ്പാലത്തിനടുത്തു മണ്ണൂരിലെത്തിയിട്ടുണ്ട്. തോട്ടങ്ങളും പുഴയോരവുമുള്ള പ്രദേശമാണിത്. മുണ്ടൂർ വനമേഖലയിലെത്തിക്കാനാണ് വനപാലകരുടെ നീക്കം. ഇന്നുച്ചയ്ക്കുശേഷം വനപാലകരുടെ യോഗം നടക്കുന്നുണ്ട്. കാട്ടാനകളെ നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ ചർച്ചയിലുണ്ടാകും.
Read MoreCategory: Palakkad
കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഐഎസ്ഒ നിറവിൽ; സമർപ്പിതരായ ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കുന്നത്
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കടന്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഐഎസ് ഒ നിറവിൽ. പൊടിപടലം മാറ്റി അഴുക്ക് കഴുകിക്കളഞ്ഞു, പുതിയ നിറത്തിൽ കടന്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. മെഡിക്കൽ ഓഫീസർ ഡോ. ദീപക് ഗോപിനാഥ്, ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.സുബ്രഹ്മണ്യൻ, ഹെഡ് നേഴ്സ് സതീരത്നം എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിതരായ ജീവനക്കാർ കഠിനാധ്വാനത്തിലൂടെയാണ് ആശുപത്രിയുടെ അക്ഷരാർത്ഥത്തിലുള്ള മാറ്റം.റെക്കാർഡ് റൂം സജ്ജമാക്കി ഒപി വിഭാഗം കാലോചിതമായി പരിഷ്കരിച്ചു. ശീതികരിച്ച ഫാർമസി, ലാബ് വിഭാഗം എന്നിവ അടുക്കും ചിട്ടയുമുള്ളതാക്കി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. കട്ടിലുകൾ പെയിന്റിംഗ് നടത്തി, ഓരോദിവസവും മാറിയ നിറത്തിൽ ബഡ്ഷീറ്റുകൾ ഒരുക്കിയതിനു പുറമേ കോണ്ഫ്രൻസ് ഹാൾ സൗകര്യപ്രദമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള കെട്ടിടം മനോഹരമാക്കി കുത്തിവയ്പു കേന്ദ്രത്തിൽ കിഡ്സ് കോർണർ ഒരുക്കി. കൗമാര പ്രായക്കാരായവർക്ക് കൗണ്സിലിംഗ് സെന്റർ സജ്ജമാക്കുകയും കാന്റീൻ പരിഷ്കരിക്കുകയും ചെയ്തു.ഡൈനിംഗ് ഹാളൊരുക്കുകയും ജൈവമാലിന്യ സംസ്കരണത്തിനായി…
Read Moreഒൗദ്യോഗികഫലമായി ചക്കയെത്തിയതോടെ മംഗലംഡാമിൽ പദ്ധതികൾ ഒരുങ്ങുന്നു; ആദ്യചക്കപ്പഴം ഗ്രാമമാകാൻ
വടക്കഞ്ചേരി: സംസ്ഥാനത്തിന്റെ ഒൗദ്യോഗികഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യചക്കപ്പഴ ഗ്രാമമാകാൻ മംഗലംഡാമിൽ ബൃഹദ്പദ്ധതികൾ ഒരുങ്ങുന്നു. മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോനാപള്ളിയുടെ നേതൃത്വത്തിലാണ് ഇതിനു തുടക്കംകുറിക്കുന്നത്. മുണ്ടൂർ യുവക്ഷേത്ര കോളജിനോടു ചേർന്ന് അന്നം 2014, 2015 എന്നിങ്ങനെ ചക്കമഹോത്സവം നടത്തി ശ്രദ്ധേയനായ കോളജ് മുൻ ഡയറക്ടറും നിലവിൽ മംഗലംഡാം ഫൊറോനാവികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ചക്കഗ്രാമം പദ്ധതിക്കു മുന്നോടിയായി ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് അടുത്തമാസം ഏഴിന് മംഗലംഡാം പള്ളിയിൽ പരിശീലന പരിപാടി നടത്തും. പാലക്കാട് പീപ്പിൾസ് സർവീസ് സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഈ നൂതനസംരംഭം ആരംഭിക്കുന്നത്.വീട്ടുമുറ്റത്തും പറന്പിലും പാഴായിപോകുന്ന വാഴപഴങ്ങൾ, പേരയ്ക്ക, പപ്പായ, ചീര, മറ്റു പച്ചക്കറികൾ തുടങ്ങിയവയുടെ മൂല്യവർധിത ഉത്പന്ന നിർമാണത്തിലും പരിശീലനം നല്കുന്നുണ്ടെന്ന് ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു. പരിശീലന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7907 934 212…
Read Moreപരുന്ത് റോയിച്ചൻ തട്ടിയത് 20 ലക്ഷവും ആറു പവനും; ബൈക്കുകളിലെ പെട്ടിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് റോയിച്ചൻ പോലീസ് പിടിയിൽ
നെന്മാറ: ബൈക്കുകളിലെ പെട്ടിതുറന്ന് മോഷണം നടത്തിവന്ന കുപ്രസിദ്ധ പ്രതി പിടിയിൽ. വടക്കഞ്ചേരി വള്ളിയോട് വാടകവീട്ടിൽ താമസിക്കുന്ന ചാലിയിൽവീട്ടിൽ റോയിച്ചൻ എന്ന പരുന്ത് റോയിച്ചനെ (44) പൊലീസ് സാഹസികമായി പിടികൂടി. നെന്മാറ പോലീസ് രജിസ്റ്റർ ചെയ്ത ആറുകേസുകളിൽ ആകെ നഷ്ടപ്പെട്ടതായി കണക്കാക്കിയത് ഏകദേശം 20 ലക്ഷം രൂപയും ആറുപവൻ സ്വർണവുമാണ്. ബാങ്കുകൾ, ട്രഷറികൾ, എടിഎം എന്നിവയിൽ നിന്നും പണമെടുത്തുവരുന്ന ബൈക്ക് യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു മോഷണം. നിമിഷനേരംകൊണ്ട് ബൈക്കുകളിലെ പെട്ടികൾ അതിവിദഗ്ധമായി തുറന്നായിരുന്നു മോഷണങ്ങൾ. അയിലൂർ തലവെട്ടാംപാറ തീപ്പെട്ടി കന്പനി ജീവനക്കാരൻ വിനോദ്കുമാർ, വല്ലങ്ങിയിലെ അരിവ്യാപാരി അടിപ്പെരണ്ട എ. അബ്ദുൾറഹീം എന്നിവരുടെ പരാതിയിലെ അന്വേഷണമാണ് കേസിനു തുന്പുണ്ടാക്കിയത്. കഴി ഞ്ഞ ഒന്പതിന് വിനോദ്കുമാർ നെന്മാറ എസ്ബിഐയിൽ നിന്നു പിൻവലിച്ച 1,50,000 രൂപ ബൈക്കിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് വല്ലങ്ങിയിൽപോയി തിരിച്ചു കന്പനിയിലെത്തി. വിനോദ്കുമാർ ഓഫീസിൽ കയറി തിരിച്ചിറങ്ങിയപ്പോൾ പണം നഷ്ടപ്പെട്ടിരുന്നു.…
Read Moreസംസ്ഥാന മൃഗത്തിന്റെ കടന്നുകയറ്റം; ഔദ്യോഗിക ഫലവൃക്ഷത്തിന് മരണമണി; ചക്കയുടെ നാടായ അട്ടപ്പാടിയിലെ മലയോരമേഖലയാണ്ക നത്ത ഭീഷണിയിൽ
അഗളി: ചക്ക സംസ്ഥാന ഓദ്യോഗിക ഫലമായി പ്രഖ്യാപനമുണ്ടാകുന്പോൾ ചക്കമരത്തിൽ മരണമണി മുഴക്കി വിഹരിക്കുകയാണ്. സംസ്ഥാന ഒൗദ്യോഗിക മൃഗമായ ആനകൾ. ചക്കയുടെ നാടായ അട്ടപ്പാടിയിലെ മലയോരമേഖലകളിലാണ് പ്ലാവുകൾക്കുനേരെ ഭീഷണി ഉയർന്നിരിക്കുന്നത്. കുടിയേറ്റ കർഷകരായ മുൻതലമുറക്കാർ നാട്ടിൽനിന്നോ വിദൂരപ്രദേശങ്ങളിൽനിന്നോ ചക്കക്കുരു കൊണ്ടുവന്നു നട്ടുവളർത്തിയാണ് പ്ലാവുകളിൽ അധികവും. ഓരോ ചക്കവിരിയുന്പോഴും കൗതുകത്തോടെ നോക്കി എണ്ണിത്തിട്ടപ്പെടുത്തി മനസു നിറച്ചവരായിരുന്നു അവർ. വറുതിക്കാലത്ത് ചക്കയും കുരുവും ചക്കപ്പഴവും അത്താണിയായിരുന്നു. ഇന്നും ചക്കയെ പ്രിയഭക്ഷണമാക്കി കരുതുന്നവരും ധാരാളം.മകരം പിറക്കും മുന്പുതന്നെ ഇവിടെ പ്ലാവുകളിൽ നിറയെ ചക്കകൾ പൊട്ടിവിരിയും. എന്നാൽ അവ മൂത്തുഭക്ഷിക്കാൻ പലർക്കും വിധിയില്ല. ചക്ക വിരിയുന്പോൾ തന്നെ വെട്ടിനശിപ്പിക്കുന്നവരും ധാരാളമുണ്ട്. കാട്ടാനകളെ ഭയന്നാണ് പലരും പിഞ്ചുചക്കകൾ നിറകണ്ണുകളോടെ വെട്ടിവീഴ്ത്തുന്നത്. ചക്ക മൂപ്പെത്തുംമുന്പേ കാട്ടാനകൾ പറന്പിൽ സ്ഥിരം സന്ദർശകരാകും. പറന്പിലെ വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ തള്ളിമറിച്ചും വലിച്ചു കീറിയും ചവിട്ടി നിരപ്പാക്കിയും നാശംവിതയ്ക്കുന്നു.…
Read Moreസപ്ലൈകോ നെല്ലുസംഭരണം; കയറ്റിവിടുന്ന നെല്ലിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ്കർഷകരെ കബളിപ്പിച്ച് വൻ തട്ടിപ്പു നടത്തുന്നതായി പരാതി
വടക്കഞ്ചേരി: സപ്ലൈകോയുടെ നെല്ലുസംഭരണത്തിൽ കർഷകരെ കബളിപ്പിച്ച് വൻതട്ടിപ്പു നടത്തുന്നതായി പരാതി. പരിശോധനകളെല്ലാം കഴിഞ്ഞ് ചാക്കുകളിലാക്കി മില്ലിലേക്ക് കയറ്റിവിടുന്ന നെല്ലിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് കർഷകരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത്. നെല്ലുകൊടുക്കാനായി കർഷകൻ പേർ രജിസ്റ്റർ ചെയ്താൽ മൂന്നു പരിശോധനകൾ നടക്കും. ആദ്യം സപ്ലൈകോയുടെ ആളുകളെത്തി പരിശോധിക്കും. പിന്നീട് നെല്ലെടുക്കുന്ന മില്ലിലെ ആളുകളും ഇവർക്കിടയിലെ ഏജന്റും നെല്ലു പരിശോധിക്കും.ഇങ്ങനെ മുന്നു പരിശോധനക്കിടെ തന്നെ നെല്ലിനു കുറ്റങ്ങളാകും നിറയെ. വേണം, വേണ്ടെന്ന മട്ടിലാണ് പിന്നെ നെല്ലെടുക്കുക. നെല്ല് വൃത്തിയാക്കിയിട്ടില്ല, പതിര് കൂടുതൽ, ഗുണം കുറവ്, മൂപ്പ് കുറവ്, ഭാരക്കുറവ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. ഓരോരുത്തർ മാറിമാറിവന്ന് നെല്ലിനെ മോശമാക്കുന്പോൾ കർഷകന്റെ മനസും തളരും. 23.50 തറവിലയുള്ള നെല്ലുവില വിവിധ ദോഷങ്ങൾ പറഞ്ഞ് തുടക്കത്തിലേ വിലകുറയ്ക്കും.ഇതിനു പുറമേ നെല്ല് മില്ലിലെത്തിയാലാണ് അടുത്ത പാര വരിക. നെല്ല് വളരെ മോശമായതിനാൽ മില്ലുകാർ എടുക്കാൻ വിസമ്മതിക്കുന്നെന്ന്…
Read Moreനിലമ്പതിപ്പാലം- മലയാമ്പള്ളം റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരം; ജനങ്ങളുടെ ആവശ്യം അധികൃതർ കേൾക്കുന്നില്ലെന്ന് ആക്ഷേപം
മുതലമട: നിലന്പതിപ്പാലം-മലയാന്പള്ളം റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായി. അഞ്ചുവർഷംമുന്പു റോഡ് ടാറിംഗ് നടത്തിയശേഷം ഇതുവരെയും അറ്റകുറ്റപ്പണി നടന്നിട്ടില്ല. റോഡിനു വടക്കുഭാഗം മീങ്കര ബ്രാഞ്ച് കനാലാണ്. തകർന്ന റോഡിലൂടെ ഇരുചക്രവാഹനയാത്രയും അപകടകരമാണ്. സ്കൂൾ വിദ്യാർഥികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നത് അപകടകരമായതിനാൽ അമിതവാടക നല്കി ഓട്ടോയിലാണ് കൊണ്ടുവിടുന്നത്. പാത സഞ്ചാരയോഗ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്നു നടിക്കുന്നതായും ആരോപണമുണ്ട്. റോഡിലുടനീളം ഉണ്ടായ തകർച്ചമൂലം ഓട്ടോ യാത്രയും അപകടഭീഷണിയിലാണ്.
Read Moreകോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകൾ ലോകോത്തരനിലവാരത്തിലേക്ക്; റെയിൽവേ ഉത്തരവ് ഇറക്കിയതായി കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം
ന്യൂഡൽഹി: കോട്ടയം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളെ 20 കോടിയോളം രൂപ വീതം ചെലവഴിച്ച് ലോകോത്തര നിലവാരത്തിൽ മാതൃകാ സ്റ്റേഷനുകളായ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവ് ഇറക്കിയതായി കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ഇതിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.
Read Moreശിരുവാണി വെള്ളം അളന്നു നല്കാനാകാതെ ജലസേചനവകുപ്പ്; തമിഴ് നാടിന്റെ മുറുമുറുപ്പ് ഉയരുന്നു
കല്ലടിക്കോട്: അന്തർസംസ്ഥാന ജലകരാറിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് നല്കുന്ന ശിരുവാണി ഡാമിൽനിന്നുള്ള ജലം അളന്നു നല്കാനാകാതെ കേരളത്തിലെ ജലസേചനവകുപ്പ്. ശിരുവാണി ഡാമിൽനിന്നും ഇൻടേക്ക് ടണൽവഴി കൊണ്ടുപോകുന്ന ജലം അളന്നുനല്കണമെന്നാണ് നിയമം. എന്നാൽ കൃത്യമായി അളക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ല. കേരളം നല്കുന്ന വെള്ളത്തിനുപകരം ഡാമിന്റെയും ഇടക്കുർശി ശിരുവാണി റോഡിന്േറയും അറ്റകുറ്റപ്പണികൾ നടത്തുന്നത് തമിഴ്നാടാണ്. വെള്ളം വിട്ടുനല്കുന്നതിന് തമിഴ്നാട് ഓരോവർഷവും കോടിക്കണക്കിന് രൂപയാണ് കേരളത്തിന് നല്കുന്നത്. എന്നാൽ ഈ പണം പൂർണ്ണമായും ഉപയോഗിക്കാനുള്ള പദ്ധതികൾ തയാറാക്കാൻപോലും സർക്കാരിന് കഴിയാറില്ല. 1973 ലെ കരാർപ്രകാരം 1.3 ടി.എം.സി. വെള്ളമാണ് ഒരുവർഷം ഈ ഡാമിൽ നിന്നും കേരളം നല്കേണ്ടത്. കൃത്യമായി ഈ വെള്ളം അളയ്ക്കാനുള്ള മാപിനികൾ സ്ഥാപിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കഴിഞ്ഞ കുറേവർഷങ്ങളായി ഡാമിന്റെ അടിയിൽ കൂടിവെള്ളം രഹസ്യമായി തമിഴ്നാട് കടത്തികൊണ്ടുപോയിരുന്നു. ഏറെക്കാലത്തെ പരിശ്രമഫലമായി സംസ്ഥാന സർക്കാർ ആ ടണൽ…
Read Moreദേശീയപാത വികസനത്തിനു വൻമരങ്ങൾ മുറിച്ചുമാറ്റി; മരങ്ങൾ മുറിച്ചുമാറ്റുന്നതിനെ ചൊല്ലി വനംവകുപ്പും ദേശീയപാതാ അധികൃതരും തമ്മിൽ പോർവിളി
മണ്ണാർക്കാട്: നാട്ടുകൽ മുതൽ പാലക്കാട് താണാവുവരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി ആര്യന്പാവുവരെയുള്ള വൻമരങ്ങൾ മുറിച്ചുനീക്കി. മരങ്ങൾ മുറിക്കുന്നതിനെച്ചൊല്ലി ദേശീയപാത വിഭാഗവും വനംവകുപ്പും തമ്മിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. റോഡിനാവശ്യമായ വീതിയുണ്ടാക്കാൻ അരികിലെ മുന്നൂറോളം മരങ്ങളാണ് മുറിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡുനിർമാണം നടത്തുന്നത്.ദേശീയപാതയിൽ ഏറ്റവും തിരക്കുള്ള മണ്ണാർക്കാട് ടൗണിലായിരിക്കും ആദ്യനിർമാണപ്രവർത്തനം തുടങ്ങുക. തുടർന്ന് നാട്ടുകൽ മുതലുള്ള റോഡുവികസനവും തുടരും.കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണിത്.കുമരംപുത്തൂർ മുതൽ നാട്ടുകൽ വരെയുള്ള ഭാഗങ്ങളിൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
Read More