ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ അർബുദചികിത്സാകേന്ദ്രം ഒരുവർഷത്തിനകം പൂർണസജ്ജമാകും. മൂന്നു ഘട്ടങ്ങളിലായാണ് വികസനം പൂർത്തിയാക്കുന്നതിനു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അർബുദ നിർണയകേന്ദ്രം, കീമോതെറാപ്പി സെന്റർ എന്നിവയുടെ പ്രവർത്തനം ഇപ്പോൾ മികച്ചനിലയിലാണ്. അഞ്ചുകോടി രൂപ ചെലവിൽ മാമോഗ്രാം ഉൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. ദേശീയാരോഗ്യ ദൗത്യസംഘത്തിന്റെയും എം.ബി.രാജേഷ് എംപിയുടെയും പ്രാദേശിക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് കേന്ദ്രം നിർമിക്കുന്നത്. മാറിടം, വായ, ഗർഭാശയം എന്നിവയിൽ വരുന്ന അർബുദം കണ്ടെത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിലവിൽ ഒറ്റപ്പാലത്തിനു പുറമേ പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ചികിത്സാ നിർണയത്തിനു സർക്കാർ ആശുപത്രികളിൽ സൗകര്യമുള്ളത്. നാലുപേർക്ക് ഒന്നിച്ച് കീമോ ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്പതുമുതൽ അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക. രണ്ടുവീതം ഡോക്ടർമാരും സർജന്മാരും ഫിസിയോ തെറാപ്പിസ്റ്റും ഉൾപ്പെടെ പത്തുജീവനക്കാരാണ് ഉണ്ടാകുക. മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവർത്തനം നടക്കുക.കേന്ദ്രത്തിലെത്തുന്ന രോഗികളുടെ ചികിത്സ…
Read MoreCategory: Palakkad
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ വശങ്ങളിൽനിന്നും റോഡിലേക്ക് മണ്ണിടിയുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ വശങ്ങളിൽനിന്നും വൻതോതിൽ റോഡിലേക്ക് മണ്ണിടിയുന്നത് വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞദിവസം തേനിടുക്കിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി.വലിയ പാറകൾപോലെയാണ് മണ്കുന്നുകൾ ഒന്നാകെ റോഡിലേക്കു പതിക്കുന്നത്. റോഡിനായി വീതിയെടുക്കുന്പോൾ വശങ്ങൾ വേണ്ടവിധം ചെരിച്ചെടുക്കാത്തതാണ് മണ്ണിടിച്ചിലിനു കാരണമാകുന്നത്.തേനിടുക്ക്, ചെമണ്ണാംകുന്ന്, പന്നിയങ്കര, മേരിഗിരി, നീലിപ്പാറ, വാണിയന്പാറ, കുതിരാൻ, വഴുക്കുംപാറ എന്നിവിടങ്ങളിലെല്ലാം ഇത്തരം അപകടഭീഷണിയുണ്ട്.
Read Moreഓടംന്തോട്ടിൽ പുലിയിറങ്ങി ആടിനെ കൊന്നു; ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോൾ പുലി ഓടിപ്പോയതായി വീട്ടുടമ; പുലിതന്നെയാണ് ആടിനെ കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മംഗലംഡാം: മലയോരമേഖലയായ ഓടംന്തോട് പടങ്ങിട്ട തോടിൽ പുലിയിറങ്ങി ആടിനെ കൊന്നു. മഠത്തിനാൽ റോയിയുടെ വലിയ തള്ളയാടിനെയാണ് കൂട്ടിനുള്ളിൽനിന്നും പിടികൂടി പുലി കടിച്ചുകൊന്നത്. കൂടിന്റെ മരയഴിയിൽ പൊട്ടിച്ച് ആടിനെ പുറത്തേക്ക് വലിക്കാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കയറുണ്ടായതിനാൽ പുലിക്ക് ആടിനെയെടുത്ത് കൊണ്ടുപോകാനായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ആടുകളുടെ ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങുന്പോഴേയ്ക്കും പുലി ആടിനെ ഉപേക്ഷിച്ച് ഓടിപോയതായി റോയ് പറഞ്ഞു. നാലുകുട്ടികളുള്ള മുന്തിയ ഇനത്തിൽപെട്ട ആടാണ് നഷ്ടമായത്. നാല്പതു കിലോതൂക്കം വരുന്നതാണ് ആട്. കൂട്ടിൽ ഈ ആടിന്റെ നാലുകുട്ടികളും മറ്റൊരു വലിയ ആടും ഉണ്ടായിരുന്നു. മംഗലം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ വനപാലകരെത്തി പരിശോധന നടത്തി. കിഴക്കഞ്ചേരി വെറ്ററിനറി ഡോക്ടറെത്തി ആടിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തി. പുലിതന്നെയാണ് ആടിനെ കൊന്നതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു. ആടിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്കുമെന്നും…
Read Moreഅഴിച്ചുപണിക്കൊരുങ്ങി പാലക്കാട് ഡിസിസി; പ്രവർത്തിക്കുന്നവർക്ക് കോണ്ഗ്രസ് പുനഃസംഘടനയിൽ മുൻഗണന
പാലക്കാട്: ജില്ലയിലെ കോണ്ഗ്രസ് സംഘടനാ സംവിധാനത്തിൽ താഴെ തലം വരെ സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ വ്യക്തമാക്കി. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽക്കും. പാർട്ടി പദവികളിലുളളവർ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ ഏപ്രിലിൽ നടക്കുന്ന പുന.സംഘടനയിൽ അവരെ തുടർന്ന് പരിഗണിക്കുകയില്ല. കെ.പി.സി.സി.പ്രസിഡന്റ് എം.എം. ഹസ്സന്റെ നേതൃത്വത്തിലുളള ജനമോചനയാത്രയും ഗൃഹസന്ദർശന പരിപാടിയും ജില്ലയിൽ വൻ വിജയമാക്കുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. മലപ്പുറം ഡി.സി.സി. മുൻ പ്രസിഡന്റ് കെ.സി.അബു ഉത്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കളായ വി.എസ് വിജയരാഘവൻ, സി.ചന്ദ്രൻ, സി.വി.ബാലചന്ദ്രൻ, കെ.എ.ചന്ദ്രൻ, വി.സി.കബീർ, എ.രാമസ്വാമി, ഡോ.അർസലൻ നിസാം, എം പത്മഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreഡോക്ടർ ചമഞ്ഞ് വീടുകളിലെത്തി സ്വർണം മോഷ്ടിക്കുന്നയാൾ പിടിയിൽ; രണ്ടര വർഷത്തിനുള്ളിൽ 60 പവൻ കവർന്നു
സ്വന്തം ലേഖകൻ തൃശൂർ: ഡോക്ടർ ചമഞ്ഞ് വീടുകളിലെത്തി പ്രായമായ സത്രീകളെ കബളിപ്പിച്ച് സ്വർണം കവരുന്ന യുവാവിനെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ആലപ്പുഴ വീട്ടിൽ ഷൈനാണ് (34)അറസ്റ്റിലായത്.പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി ആരോഗ്യവകുപ്പിൽ നിന്നാണെന്നും ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചികിത്സിക്കാനാണെന്ന വ്യാജേന ദേഹപരിശോധന നടത്തി സ്ത്രീകളുടെ സ്വർണം കവർന്ന നിരവധി കേസുകളിൽ പ്രതിയാണിയാൾ. പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി ആരോഗ്യവകുപ്പിൽ നിന്നും വയസായ ആളുകൾക്ക് ചികിത്സാ ധനസഹായമായി മുപ്പതിനായിരം രൂപ പാസായിട്ടുണ്ടെന്നും റേഷൻ കാർഡും ആധാറും പരിശോധിക്കണമെന്നും അതിനു മുന്പ് അസുഖ വിവരങ്ങൾ രേഖപ്പെടുത്താനായി ദേഹപരിശോധന നടത്തണമെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്താറുള്ളത്. ദേഹപരിശോധനക്ക് കട്ടിലിൽ കിടക്കുന്പോൾ മാല ഉൗരിവെക്കാനാവശ്യപ്പെടുകയും കണ്ണടച്ച് കിടക്കാൻ ആവശ്യപ്പെട്ട ശേഷം സ്ത്രീകളറിയാതെ മാലയുമായി കടന്നുകളയുകയുമാണ് ഇയാൾ ചെയ്യാറുള്ളത്.മറ്റു ചിലയിടത്ത് ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞെത്തിയാണ് തട്ടിപ്പ്. ഷൈൻ…
Read Moreആരോഗ്യരംഗത്തു സർക്കാർ ഇടപെടൽ അനിവാര്യം; കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകാനായാൽ അത് വലിയ കാരുണ്യ പ്രവർത്തിയാണെന്ന് ഉമ്മൻ ചാണ്ടി
വടക്കഞ്ചേരി: ജീവിതശൈലി രോഗങ്ങൾ സർവ്വസാധാരണമായ സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധിക്കണമെന്നും വിവിധ അവകാശങ്ങൾ പോലെ റൈറ്റ് ടു ഹെൽത്ത് കൂടി കൊണ്ടു വന്ന് ആരോഗ്യം ഉറപ്പ് വരുത്തണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വടക്കഞ്ചേരി കോഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പണ്ട് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ് പാടുപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ഒരു നേരത്തെ മരുന്ന് വാങ്ങാനാണ് ജനങ്ങൾ നെട്ടോട്ടമോടുന്നത്. ഗുണം കൂടിയ മരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നത് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ലൂർദ്ദ് മാതാപാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് റെജി കെ.മാത്യു അധ്യക്ഷത വഹിച്ചു. 12 ശതമാനം മുതൽ 40 ശതമാനം വരെ വില കുറവിലാണ് ഇവിടെ മരുന്നുകൾ വില്ക്കപ്പെടുക.
Read Moreസഫീർ വധം; ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് സമരത്തിന്
മണ്ണാർക്കാട്: മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷണം പാതിവഴിയിലാണെന്ന് മണ്ണാർക്കാട് നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. കൊലപാതകികളെ പിടികൂടിയ പോലീസ് കുറ്റകൃത്യം ചെയ്യുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾക്കെതിരെ 120(ബി) വകുപ്പ് ചുമത്തിയെങ്കിലും അറസ്റ്റു വൈകുകയാണ്. സഫീറിന്റെ കൊലപാതകത്തിൽ ഗൂഡാലോചന നടത്തിയ ഗുണ്ടകളും സി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയും മണ്ണാർക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസും തമ്മിലുള്ള അവിശുദ്ധ ബാന്ധവം പുറത്ത് കൊണ്ടുവരണം. കേസന്വേഷണം അനിശ്ചിതമായി നീളുന്നപക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകും.യോഗത്തിൽ പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ ഉദ്ഘാടനം ചെയ്തു.
Read Moreമധുവിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി കോണ്ഗ്രസ് മാർച്ച്
അഗളി: മധുവിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളാ ആദിവാസി കോണ്ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. മധുവിന്റെമരണത്തിൽ പോലീസിന്റെയും വനംവകുപ്പിന്റെയും പങ്ക്, അട്ടപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബശ്രീ നടത്തിപ്പ്, സാമൂഹ്യ അടുക്കളുടെ പ്രവർത്തനം എന്നിവ അന്വേഷണവിധേയമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ആദിവാസി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഴനിസ്വാമി അധ്യക്ഷതവഹിച്ചു. നേതാക്കളായ എം.ആർ.സത്യൻ, മഞ്ചിക്കല്ലൻ, മുരുകൻ മാസ്റ്റർ, കെ.രാജൻ, നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreപാലക്കാട്ടേക്ക് വീണ്ടും കാട്ടാനകൾ എത്തുന്നു; ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങുന്ന കാട്ടാനകൾ മണ്ണൂരിലെത്തി
പാലക്കാട്: രണ്ടു ദിവസമായി ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങുന്ന കാട്ടാനകൾ ഇന്നുരാവിലെ എത്തിനില്ക്കുന്നതു മണ്ണൂരിൽ. ധോണി വനമേഖലയിൽനിന്നും പുറപ്പെട്ടു മുണ്ടൂർ മേഖലയിലൂടെ തൃശൂരിലെ കുത്താന്പുള്ളി വരെയെത്തിയിരുന്നു. അവിടെനിന്നും വനപാലകരുടെ ഇടപെടലിലൂടെ തിരിച്ചു സഞ്ചരിച്ചു തുടങ്ങിയ കാട്ടാനകൾ ഇപ്പോൾ ഒറ്റപ്പാലത്തിനടുത്തു മണ്ണൂരിലെത്തിയിട്ടുണ്ട്. തോട്ടങ്ങളും പുഴയോരവുമുള്ള പ്രദേശമാണിത്. മുണ്ടൂർ വനമേഖലയിലെത്തിക്കാനാണ് വനപാലകരുടെ നീക്കം. ഇന്നുച്ചയ്ക്കുശേഷം വനപാലകരുടെ യോഗം നടക്കുന്നുണ്ട്. കാട്ടാനകളെ നിയന്ത്രിക്കാനുള്ള തീരുമാനങ്ങൾ ചർച്ചയിലുണ്ടാകും.
Read Moreകടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഐഎസ്ഒ നിറവിൽ; സമർപ്പിതരായ ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കുന്നത്
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കടന്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഐഎസ് ഒ നിറവിൽ. പൊടിപടലം മാറ്റി അഴുക്ക് കഴുകിക്കളഞ്ഞു, പുതിയ നിറത്തിൽ കടന്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. മെഡിക്കൽ ഓഫീസർ ഡോ. ദീപക് ഗോപിനാഥ്, ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.സുബ്രഹ്മണ്യൻ, ഹെഡ് നേഴ്സ് സതീരത്നം എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിതരായ ജീവനക്കാർ കഠിനാധ്വാനത്തിലൂടെയാണ് ആശുപത്രിയുടെ അക്ഷരാർത്ഥത്തിലുള്ള മാറ്റം.റെക്കാർഡ് റൂം സജ്ജമാക്കി ഒപി വിഭാഗം കാലോചിതമായി പരിഷ്കരിച്ചു. ശീതികരിച്ച ഫാർമസി, ലാബ് വിഭാഗം എന്നിവ അടുക്കും ചിട്ടയുമുള്ളതാക്കി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. കട്ടിലുകൾ പെയിന്റിംഗ് നടത്തി, ഓരോദിവസവും മാറിയ നിറത്തിൽ ബഡ്ഷീറ്റുകൾ ഒരുക്കിയതിനു പുറമേ കോണ്ഫ്രൻസ് ഹാൾ സൗകര്യപ്രദമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള കെട്ടിടം മനോഹരമാക്കി കുത്തിവയ്പു കേന്ദ്രത്തിൽ കിഡ്സ് കോർണർ ഒരുക്കി. കൗമാര പ്രായക്കാരായവർക്ക് കൗണ്സിലിംഗ് സെന്റർ സജ്ജമാക്കുകയും കാന്റീൻ പരിഷ്കരിക്കുകയും ചെയ്തു.ഡൈനിംഗ് ഹാളൊരുക്കുകയും ജൈവമാലിന്യ സംസ്കരണത്തിനായി…
Read More