ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ…! ഏഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 70 കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പാ​രി​തി​യി​ൽ 70 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ൾ​റ​ഹ്മാ​നെ (70) യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സം മു​ത​ൽ പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പ്രതി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment