നിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്‍റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്

കൊ​ര​ട്ടി: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കൊ​ര​ട്ടി കി​ൻ​ഫ്ര പാ​ർ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണ​ങ്കോ​ട് വീ​ട്ടി​ൽ നി​സാ​മു​ദീ​നെ​യാ​ണ് (42) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

കൊ​ര​ട്ടി ല​ത്തീ​ൻ പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മു​ത്തു​മാ​രി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നി​സാ​മു​ദ്ദീ​ൻ ക​ത്തി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണു നി​സാ​മു​ദ്ദീ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ല ത​വ​ണ ഇ​യാ​ൾ വി​ധ​വ​യാ​യ യു​വ​തി​യോ​ടു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ​ല​ത​വ​ണ ഇ​യാ​ൾ ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വ​ത്രേ.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷി​ണി​യു​ണ്ടാ​യെ​ന്ന് യു​വ​തി കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കൊ​ര​ട്ടി സി ​ഐ ബി.​കെ. അ​രു​ണ്‍, എ​സ്ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​സ്. സൂ​ര​ജ്, സി.​എ​ൻ. എ​ബി​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​ആ​ർ. ര​ഞ്ജി​ത്ത്, കെ.​എ. പ്ര​ദീ​പ്, സി​പി​ഒ ദീ​പു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment