വടക്കഞ്ചേരി: കണ്ണന്പ്രയിൽ തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് പഞ്ചായത്ത് അധികൃതർ സ്വകാര്യവ്യക്തിയുടെ തോട്ടിൻകരയിലുള്ള ഭൂമി കൈയേറി വേലികെട്ടിയതായി പരാതി. ഒന്ന് വില്ലേജിൽ ചൂർക്കുന്ന് പുത്തൻപുരയ്ക്കൽ രവീന്ദ്രനാഥനാണ് ഇതു സംബന്ധിച്ച് തഹസീൽദാർ, വടക്കഞ്ചേരി പോലീസ് എന്നിവർക്ക് പരാതി നല്കിയത്. കണ്ണന്പ്ര തോട്ടുപാലം ഭാഗത്താണ് കൈയേറ്റം. ഇവിടെ തോടിനോടു ചേർന്നുള്ള രവീന്ദ്രനാഥിന്റെ നാലുസെന്റ് സ്ഥലമാണ് കൈയേറി വേലികെട്ടി തിരിച്ചത്. കാലങ്ങളായി നികുതി അടച്ചുവരുന്ന പ്രായമായ തെങ്ങുകളുള്ള ഭൂമിയാണ് അനുമതിയില്ലാതെ തൊഴിലാളികളെ വച്ച് കൈയേറിയിട്ടുള്ളതെന്ന് പറയുന്നു. മണ്ണൊലിപ്പ് തടയുന്നതിനായി വളർത്തിയിരുന്ന പരുവപോലെയുള്ള ചെടികൾ വെട്ടിനശിപ്പിച്ചായിരുന്നു അതിക്രമമെന്ന് രവീന്ദ്രനാഥ് പറഞ്ഞു.
Read MoreCategory: Palakkad
ഒടുവിൽ അവൾ കുടുങ്ങി..! കോളജ് കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവതി പോലീസ് പിടിയിൽ; രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്
അഗളി: അരക്കിലോ കഞ്ചാവ് സഹിതം യുവതിയെ അഗളി എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ വലയർ കോളനി ചേരി വീട്ടിൽ രങ്കസ്വാമി മകൾ വിജയലക്ഷ്മി (38) ആണ് അറസ്റ്റിലായത്. കോളജ് വിദ്യാർഥികൾക്കും ഐടിഐ വിദ്യാർഥികൾക്കും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ നാരായണൻ, സിഇഒ മാരായ പോൾ, ബിനുകുമാർ, പ്രദീപ്, ആദർശ്, ഡബ്ലിയു സിഇഒ രേണുകാദേവി, ഡ്രൈവർ ജ്യോതിവാസൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read Moreപിന്നിൽ ദുരുദ്ദേശമുണ്ടോ? ആളിയാർ ഡാമിൽ തോട്ടപൊട്ടിച്ച് മീൻപിടുത്തം; അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം; മൗനം പാലിച്ച് അധികൃതർ
ചിറ്റൂർ: ആളിയാർ ജലസംഭരണിയിൽ രാത്രിസമയങ്ങളിൽ തോട്ട പൊട്ടിച്ച് മീൻപിടുത്തം നടത്തുന്നത് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. കഴിഞ്ഞ കുറെമാസങ്ങളായി ഇത്തരത്തിൽ മീൻപിടുത്തം നടന്നുവരുന്പോഴും ഫലപ്രദമായി തടയാൻ ബാധ്യസ്ഥരായ അണക്കെട്ട് ജീവനക്കാർ മൗനം പാലിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനസംഭവം നടന്നിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് ഫിഷറീസ് വകുപ്പ് ജീവനക്കാർ രണ്ടുപേർക്കെതിരെ ആളിയാർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. എന്നാൽ ഇതുവരേയും പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 120 അടിയാണ് ആളിയാർ അണക്കെട്ടിന്റെ സംഭരണശേഷി. പാലക്കാട്, കോയന്പത്തൂർ ജില്ലകളിൽ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കുള്ള ഏക ആശ്രയമാണ് ആളിയാർ അണക്കെട്ട്. രാത്രിസമയങ്ങളിൽ ഇടയ്ക്കിടെ ഷട്ടറിന്റെ ഭാഗത്ത് ശക്തമായ തിരയിളക്കമുണ്ടാകുന്നതായി രാത്രി ജോലിക്കാർ അണക്കെട്ട് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവിധം വീര്യംകൂടിയ തോട്ട പൊട്ടിച്ച് മീൻപിടിയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആളിയാർ കർഷകസംരക്ഷണ സമിതി (തമിഴ്നാട്) അധികൃതർക്ക് പരാതി നല്കിയിട്ടുണ്ട്. തോട്ട ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതുമൂലം…
Read Moreതലചായ്ക്കാനൊരിടത്തിനായി..! മൂന്നുവർഷമായി വീട് നിർമിക്കുന്നതിന് അപേക്ഷ നൽകിയിട്ടും അനുമതിലഭിച്ചില്ല; മനോവിഷമത്തിൽ പഞ്ചായത്ത് പടിക്കൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
ആലത്തൂർ: വീട് നിർമ്മിക്കുന്നതിന് കെ.എൽ.യു ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുക്കോട് മണപ്പാടം കണ്ണൻകുളപ്പാടം വീട്ടിൽ രാമചന്ദ്രന്റെ മകൻ രാജേഷാ (31) ണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഗ്രാമപഞ്ചാ യത്ത് ഓഫീസിന് മുന്നിലാണ് സംഭവം. രാജേഷ് തന്റെ ഏഴ് സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനു കെ.എൽ.യു ലഭിക്കുന്നതിനുവേണ്ടി മൂന്നു വർഷമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടുന്ന സമിതി മുന്പാകെ അപേക്ഷ നല്കിയിരുന്നു. എന്നാൽ തന്റെ അപേക്ഷ മാത്രം പരിഗണിക്കാതെ ഒഴിവാക്കുകയാണെന്നതാണ് രാജേഷിന്റെ പരാതി. ഭാര്യയും മൂന്നും നാലും വയസു ള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഓല ക്കുടിലിലാണ് ഇവരുടെ താമസം. ഞായറാ ഴ്ച അവധി ദിനമായിരുന്നിട്ടും ഗ്രാമപഞ്ചാ യത്ത് ഓഫീസിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയത് അധികൃതരുടെ ശ്രദ്ധ യിൽപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു വെന്ന് രാജേഷ് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക്…
Read Moreവഴിയിൽ ചത്തുകിടന്ന പന്നിയെ തിന്നാ കുഴപ്പമാണോ..! കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ; തങ്ങൾ പാചകം ചെയ്ത് തിന്നത് കാട്ടിൽ ചത്തുകിടന്ന പന്നിയെയെന്ന് പിടിയിലായവർ
മണ്ണാർക്കാട്: കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച കാരാകുർശ്ശി സ്വദേശികൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് കാരാകുർശ്ശി ആലിപ്പാറ മണികണ്ഠൻ, മാഞ്ചുരണ്ട ബാബു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ബാബുവിന്റെ തോട്ടത്തിൽ വൈദ്യുതിവേലിയിൽ തട്ടി ചത്ത പന്നിയെയാണ് കറിവെച്ചതെന്ന് വനപാലകർ പറഞ്ഞു. കൂട്ടാളിയായ സുനിൽ ഒളിവിലാണ്. സുനിലിന്റെയും, ബാബുവിന്റെയും വിട്ടിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്യുന്ന വിവരമറിഞ്ഞതിനെ തുടർന്ന് എത്തിയ ഡപ്യൂട്ടി റെയ്ഞ്ചർ അബ്ദുള്ള, വനപാലകരായ ജേക്കബ്, മോഹന കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Read Moreഒരുവെടിക്ക് രണ്ട് പക്ഷി..! അനധികൃത ക്വാറിയിൽ നടത്തിയ പരിശോധനയിൽ വെടിമരുന്ന് ശേഖരം; രക്ഷപ്പെട്ട് വീട്ടിലൊളിച്ചയാളെ പ്രതിയെ പിടിക്കാൻ ചെന്ന പോലീസിന് കിട്ടിയതാവട്ടെ മാൻ കൊമ്പും
നെന്മാറ: അനധികൃത ക്വാറിയിൽ നടത്തിയ പരിശോധനയിൽ വെടിമരുന്ന് പിടികൂടി. പോത്തുണ്ടി മാങ്ങാമടയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് വെടിമരുന്ന് പിടികൂടിയത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്സെടുത്തു. നാലുപേർ അറസ്റ്റിലായി. പോത്തുണ്ടി തേവർമണി ദേവൻ(35) കുട്ടപ്പൻ(51) ആനമല സ്വദേശികളായ ചന്ദ്രൻ(32) ധർമ്മരാജ്(43) എന്നിവരാണ് അറസ്റ്റിലായത്. ക്വാറി നടത്തുന്ന ജോസിനെ പിടികൂടാനായില്ല. പരിശോധനയിൽ 87 ജലാറ്റിൻസ്റ്റിക്കും, 87 ഡിറ്റനേറ്ററും, 100 മീറ്റർ ഫ്യൂസ് വയറും, പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന കംപ്രസ്സറും പിടികൂടി. ഈ സമയം കരിങ്കൽ കയറ്റി നിൽക്കുന്ന ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടിപ്പർ ലോറിയിലെ ഡ്രൈവർ ഓടി അടുത്തുള്ള വീട്ടിലൊളിച്ചു. ഇയാളെ പിടികൂടാനുള്ള പരിശോധനയിലാണ് വീട്ടിൽ അനധികൃതമായി ഒളിപ്പിച്ചുവെച്ച മൂന്ന് മാൻകൊന്പുകൾ പിടികൂടിയത്. വീട്ടിനകത്ത് കട്ടിലിന്റെ അടിയിലാണ് മാൻ കൊന്പുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാങ്ങാമട ചന്ദ്രന്റെ മകൻ മോഹൻദാസ് (42) നെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മാറ…
Read Moreമുഖ്യമന്ത്രി തെറ്റു തിരുത്തിയില്ലെങ്കിൽ കാലം തിരുത്തും: മുന്നോക്കരിലെ സാമ്പത്തിക സംവരണം ദേവസ്വം മന്ത്രിയെചങ്ങനാശേരിക്ക് അയച്ച് അവിടുന്നുള്ള അഭിപ്രായം കേട്ടാണോ തീരുമാനമെടുത്തതെന്ന് വെള്ളാപ്പള്ളി
പാലക്കാട്: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ 96 ശതമാനം ഉദ്യോഗങ്ങളും കരസ്ഥമാക്കിയ മുന്നോക്ക സമുദായത്തിനു വീണ്ടും പത്തുശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയ ഇടതുസർക്കാരിന് എന്തോ അപകടം സംഭവിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിനു പാലക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിസഭാ അജൻഡയ്ക്കു പുറത്തുള്ള തീരുമാനമാണ് സാന്പത്തിക സംവരണം നടപ്പാക്കൽ. മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് ഈ സർക്കാരിനെ നയിക്കുന്നത്. ദേവസ്വം മന്ത്രിയെ ചങ്ങനാശേരിക്കു പറഞ്ഞയച്ച് അവിടെ നിന്നുള്ള അഭിപ്രായം കേട്ട് തീരുമാനം എടുത്തതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാവണം, അല്ലെങ്കിൽ കാലം അതു തിരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഥാ ക്യാപ്റ്റൻ തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ചെയർമാൻ കെ.ആർ.ഗോപിനാഥ്, സ്വാഗതസംഘം ജനറൽ കണ്വീനർ എ.എൻ.അനുരാഗ്, എസ്എൻഡിപി യോഗം കൗണ്സിലർ കെ.ഡി.രമേഷ്, ഗിരീഷ് ചെങ്ങന്നൂർ, പി.ടി.മന്മഥൻ എന്നിവർ പ്രസംഗിച്ചു.
Read Moreകുഞ്ഞച്ചന്റെ പുരപ്പുറം കണ്ടാൽ..! കോളിഫ്ളവർ കായ്ച്ചു നിൽക്കുന്ന കാഴ്ചകണ്ടാൽ നമ്മൾ കാശ്മീരി ലാണോയെന്ന് തോന്നിപ്പോലും; ഒപ്പം തക്കാളിയും ആപ്പിളും മുളകും അങ്ങനെ എല്ലാം ഈ ടെറസിൽ വിളയുന്നു
വടക്കഞ്ചേരി: പാണ്ടാംകോട് പുറമഠത്തിൽ കുഞ്ഞച്ചന്റെ പുരപ്പുറം സവിശേഷ പച്ചക്കറികളുടെ കൗതുകലോകമാണ്. ഉൗട്ടിയിലും മൈസൂരിലുമൊക്കെ വിളയുന്ന കോളിഫ്ളവർപോലെയുള്ള നൂർകോൾ, കാബേജ്, കാരറ്റ്, കോളിഫ്ളവർ, മാനംനോക്കി മുളക്, നല്ലനീളം വരുന്ന കാഷ്മീരി മുളക്, ബജി മുളക്, ഉണക്കമുളക്, ആപ്പിൾ തക്കാളി, ചീരചേന്പ് തുടങ്ങി കൗതുകമുണർത്തുന്ന കാഴ്ചകളാണ് വീടിന്റെ ടെറസിനുമുകളിൽ. നൂറുകൂട് കാബേജ് തന്നെയുണ്ട്. നല്ല വെയിൽ കിട്ടുന്ന പുരപ്പുറമായതിനാൽ ചെടികളെല്ലാം നന്നായി വളർന്നു വിളയുന്നു. വീട്ടുതൊടിയിലുമുണ്ട് വിസ്മയ വിളകൾ. കൂടാതെ അമര, പടവലം, കോവൽ, നേന്ത്രവാഴ, കോഴിവളർത്തൽ, വിവിധയിനം പൂക്കൾ, റെഡ്ലേഡി പപ്പായ, കപ്പ, കുരുമുളക്, ഫാഷൻഫ്രൂട്ട്, മുള്ളാത്ത തുടങ്ങി അന്പതുസെന്റ് സ്ഥലംനിറയെ വിളകളുടെ സമൃദ്ധിയാണ്. കുഞ്ഞച്ചനെ സഹായിക്കാൻ ഭാര്യ രാജമ്മയും മകൻ ജിജോയും മരുമകൾ ജോസിയും പേരക്കുട്ടികളായ ജെയ്വിനും ജെസ്്ലിനുമൊക്കെയുണ്ട്. മണ്ണാർക്കാട്, പുല്ലിശേരി കൈതച്ചിറ ഇടവകകളുടെ വികാരിയായ ഫാ. ജിനോ പുറമഠത്തിലിന്റെ വീട്ടിലാണ് ഈ ഹരിതഭംഗി നിറഞ്ഞുനില്ക്കുന്നത്. വീട്ടിൽ…
Read Moreപിടിക്കണം കള്ളനെ പിടിക്കണം സാറേ..! പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് മോഷണം പതിവാകുന്നു; വീടുകളിലേക്ക് എത്തിക്കാൻ മാർഗമില്ലാതെ റോഡരുകിൽ ഇടുന്ന വാഹനത്തിന്റെ പാട്സുകളാണ് മോഷണം പോകുന്നത്
അഗളി: റോഡരികിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ചുകൊണ്ടുപോകുന്നതായി പരാതി. ചിറ്റൂർ പുട്ടുമലയിൽ തടത്തിൽ കെസിജനാണ് പരാതിയുമായി അഗളി പോലീസ് സ്റ്റേഷനിലെത്തിയത്. തിങ്കളാഴ്ച രാത്രി വീടിനു സമീപം പഞ്ചായത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബജാജ് ഡിസ്കവർ ബൈക്കിൽ നിന്നും ബാറ്ററിയും ഫുട്ട്റെസ്റ്റും മോഷ്ടിക്കപ്പെട്ടു. ഇതിനു മുന്പ് പലതവണ നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ നിന്നും ഡീസൽ ഉൗറ്റിയെടുത്തിരുന്നു. പുഴവക്കിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, വീട്ടുപരിസരത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക്, സൈക്കിൾ എന്നിവ മോഷണം നടന്നതായും പരാതി ഉയർന്നിട്ടുണ്ട്. വീടുകളിലേയ്ക്ക് വാഹനം എത്തിപ്പെടാത്ത ദുർഘടപ്രദേശങ്ങളിലാണ് അധികം കർഷകരും വസിക്കുന്നത്. ഇവർക്ക് റോഡരികിൽ വാഹനം നിർത്തിയിടാനല്ലാതെ മറ്റു മാർഗങ്ങളില്ല. മോഷ്ടാക്കളെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreരണ്ട് മിനിട്ട്..! മേടിക്കുന്നു, പൊട്ടിക്കുന്നു, അടിക്കുന്നു..! ബിവറേജസ് മദ്യവില്പനശാലയുടെ പരിസരത്തെ ഇടറോഡുകൾ മദ്യപരുടെ വിളയാട്ടം; വഴി നടക്കാനാവാതെ സ്ത്രീകളും കുട്ടികളും
വടക്കഞ്ചേരി: മുടപ്പല്ലൂരിൽ ബിവറേജസിന്റെ മദ്യവില്പനശാല പ്രവർത്തിക്കുന്ന പരിസരപ്രദേശങ്ങളിൽ മദ്യപരുടെ വിളയാട്ടം. മദ്യംവാങ്ങി ഇവിടത്തെ ഇടവഴികളിലും കടകളുടെ മാവിലും കൂട്ടംകൂടിയിരുന്നു മദ്യപിച്ച് ലഹരി മൂക്കുന്നതോടെ സമീപപ്രദേശങ്ങളിലെ താമസക്കാർക്കു നേരെയാണ് തെറി അഭിഷേകവും ഭീഷണിയും നടത്തുന്നത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വഴിയിൽ കിടക്കുന്നവരും കുറവല്ല. വഴികളിൽ മലമൂത്ര വിസർജനവും ഛർദിച്ചും വഴിനടക്കാനാകാത്ത സ്ഥിതിയാണെന്നാണ് പരാതി. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ഇവിടെ മദ്യപസംഘങ്ങൾ ഒത്തുകൂടുന്നത്.ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാനും ബുദ്ധിമുട്ടായിരിക്കുകയാണ്. മദ്യപരുടെ ശല്യം സഹിക്കവയ്യാതെ ഏതുസമയവും വീടുകളുടെ ജനാലകളും വാതിലും അടച്ചിട്ടാണ് പ്രദേശവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. പെണ്കുട്ടികളുള്ള വീട്ടുകാർ ഏറെ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. രാത്രികാലത്ത് സമീപത്തെ വീടുകളുടെ ഗേറ്റുകൾക്കുമുന്നിൽ മലവിസർജനം നടത്തിയാണ് മദ്യപന്മാർ തിരിച്ചുപോകുക. സമീപത്തെ ചില കച്ചവടക്കാരും സംഘങ്ങൾക്ക് മദ്യപിക്കാനുള്ള സൗകര്യം ചെയ്തുനല്കുന്നതിനാൽ ഓരോദിവസവും ഇത്തരം സംഘങ്ങൾ വർധിച്ചുവരികയാണ്. ചില രാഷ്ട്രീയപാർട്ടികളുടെ പ്രാദേശികനേതാക്കളും മദ്യപ·ാരെ പ്രയോജനപ്പെടുത്തി മുതലെടുപ്പു നടത്തന്നതായും…
Read More