പുതുക്കാട് : മറവാഞ്ചേരിയിൽ ഉഴിഞ്ഞാൽപാടത്തിന് സമീപത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഫ്രിഡ്ജ് പൊളിച്ച് വേർതിരിക്കുന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപയോഗശൂന്യമായ ഫ്രിഡ്ജുകൾ കൊണ്ടുവന്ന് പൊളിച്ചെടുക്കുന്പോൾ പുറന്തള്ളുന്ന വാതകം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ജലാശയങ്ങൾ മലിനപ്പെടുത്തുകയും ചെയ്യുന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇടനിലക്കാരിലൂടെ നൂറുകണക്കിനു ഫ്രിഡ്ജുകളാണ് ഇവിടേക്ക് എത്തിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് പൊളിച്ചെടുക്കുന്ന ഫ്രിഡ്ജുകളുടെ ഭാഗങ്ങൾ വില്പന നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. പട്ടാന്പിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ജനരോക്ഷത്തെ തുടർന്ന് പുതുക്കാട് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിർമിച്ച കെട്ടിടത്തിന് ചുറ്റും പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. ഇതിനിടെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സ്ഥാപനത്തിലേക്ക് ഫ്രിഡ്ജുകളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. ഒരു മാസം മുൻപാണ് സ്വകാര്യ വ്യക്തിയുടെ…
Read MoreCategory: Palakkad
പ്രണായാഭ്യർഥന നിരസിച്ച യുവതിയുടെ വീടിന് നേരെ യുവാവിന്റെ ആക്രമണം; ജനൽ ചില്ലുകൾ തല്ലിയുടച്ചു; വാഴകൃഷികൾ വെട്ടി നശിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
പുന്നയൂർക്കുളം: പ്രണയാഭ്യർഥന നിരസിച്ച പെണ്കുട്ടിയുടെ വീടിനു നേരെ ആക്രമണം. സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് വൈലേരിപീടിക കുന്നനയിൽവീട്ടിൽ ഷക്കീറി(28)നെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷും വടക്കേക്കാട് എസ്ഐ എ.അനന്തകൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം യുവാവ് പ്രണയാഭ്യർഥന നിരസിച്ച പെണ്കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞുടയ്ക്കുകയും ടാപ്പുകൾ നശിപ്പിക്കുകയും വീട്ടുവളപ്പിലെ വാഴകൾ വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടുമാസം മുന്പാണ് യുവാവ് പെണ്കുട്ടിയെ വിവാഹാഭ്യർഥനയുമായി സമീപിച്ചത്. പെണ്കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. വീണ്ടും രണ്ടുതവണ പെണ്കുട്ടിയെ ശല്യപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് വീണ്ടും പോലീസിൽ പരാതി നൽകി. പോലീസ് ഷക്കീറിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു. ഇതിനെ തുടർന്നാണ് വീടിനു നേരെ ആക്രമണമുണ്ടായത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകുതിരാനിൽ തുരങ്കപ്പാത നിർമാണം അവസാനഘട്ടത്തിൽ; നിർമാണം പൂർത്തിയാകുന്നത് ഇടതുവശത്തുള്ള തുരങ്കം
ആലത്തൂർ: ദേശീയപാതയിൽ കുതിരാനിലെ തുരങ്കപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാനിലെ രണ്ടു തുരങ്കപ്പാതകളിലൊന്നിന്റെ നിർമാണമാണ് അവസാന ഘട്ടത്തിലെത്തിയത്. 920 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായി നിർമിക്കുന്ന രണ്ടു തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും ഒന്നിന്റെ നിർമാണപ്രവൃത്തികളാണ് തീർന്നുവരുന്നത്. പാലക്കാടുനിന്ന് തൃശൂരിലേക്കു പോകുന്ന ഭാഗത്തെ ഇടതുവശത്തുള്ള തുരങ്കമാണ് നിർമാണം പൂർത്തിയാകുന്നത്. വലതുവശത്തെ തുരങ്കത്തിന്റെ നിർമാണവും നടന്നുവരുന്നു. ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതിനു ശേഷമാകും രണ്ടാമത്തെ തുരങ്കത്തിന്റെ പ്രവൃത്തി പൂർത്തിയാക്കുക. തുരങ്കത്തിന്റെ മറുഭാഗത്ത് റോഡിനു താഴ്ച വരുത്തേണ്ടതിനാലാണ് ഒരു തുരങ്കം വഴിയുള്ള ഗതാഗതം ആദ്യം തുടങ്ങുന്നത്. തുരങ്കം രണ്ടും തുറന്നാലും ഇരുന്പുപാലം മുതൽ തുരങ്കം അവസാനിക്കുന്ന ഭാഗം വരെയുള്ള നിലവിലെ റോഡ് അതേപടി നിലനിർത്തുമെന്നാണ് അറിയുന്നത്. വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ 2014 ഒക്ടോബറിലാണ് ആരംഭിച്ചത്. 2016 മേയ് 13നാണ്…
Read Moreമഹത്തായ പ്രവർത്തനം..! ടൗണിൽ അലഞ്ഞു നടന്ന അഞ്ച് പുരുഷന്മാരെ പിടികൂടി കുളിപ്പിച്ച് വൃത്തിയാക്കിയശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു; ഇവരിൽ 2 പേരുടെ ബന്ധുക്കളെ കണ്ടെത്തി വിട്ടയച്ചു; മൂന്നു പേരെ മനോരോഗ കേന്ദ്രത്തിലെത്തിച്ചു
ആലത്തൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞു നടന്നിരുന്ന അഞ്ച് പുരുഷന്മാരെ പോലീസ് പിടികൂടി. അതിൽ വിവരങ്ങൾ ലഭിച്ച രണ്ടു പേരെ ബന്ധുക്കളെ വരുത്തി ഏൽപ്പിച്ചു. മറ്റുമൂന്ന് പേരെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കോടതി ഉത്തരവ് പ്രകാരം തൃശൂരിലെ മനോരോഗ ചികിത്സാ കേന്ദ്രത്തിലേക്കയച്ചു. സന്നദ്ധ സേവന പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. വൃത്തിഹീനമായ അവസ്ഥയിലായിരുന്ന ഇവരെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച്, ഭക്ഷണവും നൽകിയ ശേഷമാണ് കോടതിയിൽ എത്തിച്ചതും ബന്ധുക്കൾക്ക് കൈമാറിയതും. തൃശൂർ അരിന്പൂർ സ്വദേശി രാജു, ഒറ്റപ്പാലം അന്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഗോപാലകൃഷ്ണൻ എന്നിവരെയാണ് ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചത്. മറ്റുമൂന്ന് പേർക്ക് സ്വന്തം പേരോ, വിവരങ്ങളോ പറയാൻ കഴിയാത്തവരായിരുന്നതിനാൽ അവരെ കോടതിയിൽ ഹാജരാക്കി ചികിത്സക്കയച്ചത്.എസ്ഐ എസ് അനീഷ്, സിപിഒ മാരായ പ്രജീഷ്, റഷീദ്, ഷംസുദ്ദീൻ എന്നിവർ സന്നദ്ധ പ്രവർത്തകരായ ഫിറോസ്…
Read Moreമന്ത്രിമാരുടെ നിർദേശം പാഴ്വാക്കായി..!ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കണമെന്ന നിർദേശം നടപ്പാക്കാതെ ഉദ്യോഗസ്ഥർ
ചാവക്കാട്: ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കണമെന്ന മന്ത്രിമാരുടെ നിർദേശം ഇനിയും നടപ്പായില്ല. കാറ്റ് വീശിയതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ കെ.വി.അബ്ദുൾ ഖാദർ എംഎൽഎയുടെ സാന്നിധ്യത്തിലാണ് കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകിയത്. പൊതുടാപ്പ് സ്ഥാപിക്കണമെന്ന നിർദേശവും നടപ്പായില്ല. ശനിയാഴ്ച മന്ത്രിമാർ ആവർത്തിച്ച് പറഞ്ഞതാണ് കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്. സന്നദ്ധ സംഘടനകൾ അവരുടെ സൗകര്യത്തിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ പഞ്ചായത്തുതലത്തിൽ വെള്ളത്തിന്റെ വിതരണം ഇനിയും ആരംഭിച്ചിട്ടില്ല. പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ ഉടനെ നടപടി സ്വീകരിക്കണമെന്ന മന്ത്രിമാരുടെ നിർദേശവും പാഴായി. പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ താലൂക്കിൽ നിന്ന് വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ.പ്രേംചന്ദ് പറഞ്ഞു. എന്നാൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ പിഡബ്ല്യുഡി വാട്ടർ അഥോറിറ്റി ഒരു…
Read Moreയുവതിയും രണ്ടു മക്കളും കുളത്തിൽ മരിച്ച നിലയിൽ; കൂട്ടിക്കെട്ടിയ നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്; തേക്കിൻകാട് രതീഷിന്റെ ഭാര്യ പദ്മാവതിയേയും മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കൊടുവായൂർ: വെമ്പലൂരിൽ അമ്മയേയും രണ്ടു പെണ്മക്കളേയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂശാരിമേട് തേക്കിൻകാട് രതീഷിന്റെ ഭാര്യ പദ്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്), ശ്രീലേഖ (അഞ്ച്) എന്നിവരാണ് മരിച്ചത്. കൂട്ടിക്കെട്ടിയ നിലയിൽ ഇന്നു രാവിലെയാണ് സമീപവാസികൾ മൃതദേഹങ്ങൾ കുളത്തിൽ കണ്ടത്. പുതുനഗരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ പദ്മാവതിയേയും മക്കളെയും കാണാനില്ലായിരുന്നു. ഭർത്താവ് രതീഷ് നല്കിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വടക്കഞ്ചേരി തേനിടുക്ക് പുഷ്പച്ചാൽ സ്വദേശി വേലായുധൻ-ശിലോമണി ദന്പതികളുടെ മകളാണ് മരിച്ച പദ്മാവതി. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് മർദ്ദിച്ചുവെന്നും കാലിൽ മുറിവേറ്റുവെന്നും പറഞ്ഞതായി മാതാവ് ശിലോമണി പോലീസിന് മൊഴി നൽകി.…
Read Moreയോഗ്യരായ ചെറുപ്പക്കാർ വരട്ടെ..! വിരമിച്ചവർക്ക് വീണ്ടും താത്കാലിക നിയമനം നൽകാനുള്ള റെയിൽവേയുടെ നൽകുന്നതിനെതിരേ എം.ബി.രാജേഷ് എംപി
പാലക്കാട്: വിരമിച്ച ജീവനക്കാർക്ക് താത്കാലിക നിയമനം നല്കാനുള്ള റെയിൽവേ നീക്കത്തിനെതിരേ എം.ബി.രാജേഷ് എംപി റെയിൽവേമന്ത്രി പിയൂഷ് ഗോയലിനും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനിക്കും കത്തയച്ചു.കേന്ദ്രസർക്കാർ പിന്തുടരുന്ന നയമാണ് റെയിൽവേയിൽ സ്ഥിരനിയമനത്തിനു തടസമാകുന്നത്. കേന്ദ്രസർക്കാർ നയം തിരുത്തി അതിനുമുന്പായി താത്കാലിക നിയമനം നടത്തുന്നുവെങ്കിൽ വിരമിച്ചവർക്കുപകരം യോഗ്യരായ ചെറുപ്പക്കാരെയാണ് പരിഗണിക്കേണ്ടത്. ചെറുപ്പക്കാർക്ക് താത്കാലിക നിയമനങ്ങളിൽപോലും അവസരം നല്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. റെയിൽവേ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതുകൂടിയാണ് ഈ തീരുമാനം. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ലക്ഷക്കണക്കിനു യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചനയാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലെത്തിയവർ ഉള്ള അവസരംപോലും നിഷേധിക്കുകയാണ്. ഈ തീരുമാനം ഉപേക്ഷിക്കാൻ റെയിൽവേ തയാറാകണം. നിലവിലുള്ള നിരവധി ഒഴിവുകൾ റെയിൽവേയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ മുഴുവൻ ഒഴിവുകളും നിയമാനുസൃത സ്ഥിരനിയമനങ്ങളിലൂടെ നികത്തണമെന്നും എം.ബി.രാജേഷ് എംപി ആവശ്യപ്പെട്ടു.
Read Moreഓടി മാറും മുൻപേ..! കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകന് ഗുരുതര പരിക്ക്; കാട്ടിൽ മേഞ്ഞിരുന്ന പോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു
കോയന്പത്തൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകനു ഗുരുതരമായി പരിക്കേറ്റു. സേത്തുമടൈ ആയിരംകാൽ ജോണി (51)യെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗാർഡായ ജോണി സഹപ്രവർത്തകർക്കൊപ്പം റോന്തുചുറ്റുന്നതിനിടെ മേഞ്ഞിരുന്ന കാട്ടുപോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ വലതുകാലിനു മാരകമായി പരിക്കേറ്റു. സഹപ്രവർത്തകർ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകാറ്റിൽ വീട് നിലംപൊത്തി; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു; ആകെയുണ്ടായിരുന്ന സമ്പാദ്യം തകർന്നത് സഹിക്കാനാവാതെ രമേശും കുടുംബവും
മലന്പുഴ: കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ വീട് തകർന്നു. മലന്പുഴ അകമലവാരം കരടിചോലയിൽ രമേഷിന്റെ വീടാണ് കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ തകർന്നത്. ഓടിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ വീഴുകയും പട്ടികകക്ഷ്ണങ്ങൾ കാറ്റിൽ തെറിച്ചുവീഴുകയും ചെയ്തു. കാറ്റിന്റെ ശക്തികണ്ട് വീട്ടുകാർ രാത്രി തൊട്ടപ്പുറത്തെ ബന്ധുവീട്ടിൽ കിടന്നതിനാൽ അപകടം ഒഴിവായി. രമേഷും ഭാര്യ നിർമലയും വിദ്യാർഥിനികളായ രഹ്ന, രവീന എന്നിവരാണ് വീട്ടിൽ താമസം. കൂലിപ്പണിക്കാരനായ രമേഷിന്റെ ആകെയുള്ള സമ്പാദ്യണ് ഈ വീട്. ഇതും തകർന്നതോടെ തലചായ്ക്കാനിടമില്ലാത്ത അവസ്ഥയിലായി കുടുംബം. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നല്ലൊരുതുകതന്നെ വേണ്ടിവരും. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണികളുടെ ചെലവുകൂടി കണ്ടെത്തുന്ന കാര്യം ഇരുട്ടടിപോലെയായിരിക്കുകയാണ്.
Read Moreആദിവാസി ക്ഷേമത്തിൽ സർക്കാരിന്റെ അവഗണന തുടരുന്നു; വൈദ്യുതി കുടിശിക ചാർജ് ട്രൈബൽ വെൽഫേർ ബോർഡ് അടച്ചില്ല; വനവാസി ഊരുകൾ ഇരുട്ടിലായി
അഗളി: വനവാസി ഊരുകൾ സർക്കാർ ഇരുട്ടിലാക്കി ആദിവാസികളോട് കപടസ്നേഹം കാണിക്കുകയാണെന്ന് കേരള വനവാസി വികാസകേന്ദ്രം ആരോപിച്ചു. അട്ടപ്പാടി വനവാസി ഉരുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതിചാർജിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. ആദിവാസി ഉൗരുകളിലുള്ള വീടുകളിൽ വൈദ്യുതിചാർജ് കേരള ആദിവാസി ക്ഷേമ വകുപ്പാണ് അടച്ചുവന്നിരുന്നത്. ഭീമമായ തുക ട്രൈബൽ വെൽഫേർ ബോർഡ് കുടിശിക വരുത്തിയതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. കുടിശ്ശിക അടക്കുന്നതിനുള്ള തുടർനോട്ടീസ് നൽകിയിട്ടും ട്രൈബൽ വെൽഫേർ ബോർഡ് അവഗണിച്ചതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നതെന്നും വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. 2014 ഡിസംബറിനു ശേഷം വൈദ്യുതി ചാർജ് അടച്ചിട്ടില്ല. ആദിവാസി ക്ഷേമത്തിൽ സർക്കാർ കാണിക്കുന്ന അശ്രദ്ധയുടെയും,അവഗണനയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. ശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവമായി എടുക്കേണ്ടതാണ്. കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങളിൽ കോട്ടംവരുത്തുന്നതാണ് ഇത്തരം നടപടികൾ. ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് ഇതിനു…
Read More