ശബരിമല വിഷയവുമായി ബന്ധപ്പെട്ട്  മതസ്പർധ പരത്തുന്ന തരത്തിൽ വ്യാജവാർത്തയോ പ്രസംഗമോ നടത്തിയെന്ന് പരാതിയുണ്ടായാൽ കേസെടുക്കുമെന്ന്  പോലീസ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത​സ്പ​ർ​ധ​യും വി​ദ്വേ​ഷ​വും ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വ്യാ​ജ വാ​ർ​ത്ത​ക​ൾ, പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ പരാതി വന്നാൽ കേ​സെ​ടു​ക്കുമെന്ന് പോലീസ്. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി മ​ത​സ്പ​ർ​ധ​യും വി​ഭാ​ഗീ​യ​ത​യും വ​ള​ർ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് പ​തി​നെ​ട്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സെ​ടു​ക്കാ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി കൊ​ണ്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു.

ഇ​ത്ത​രം കേ​സു​ക​ൾ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത് സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ഖേ​ന​യാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ചു​മ​ത​ല​യു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്്് അ​ധി​കാ​രം ന​ൽ​കി.

Related posts