വടക്കഞ്ചേരി: യുവാവിന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ കേക്ക് വിപണനമേള. അഞ്ചു മൂർത്തി മംഗലം മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മയാണ് ഈ കാരുണ്യ പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്. ഇരുപത്തിരണ്ടുകാരനായ പാടൂർ തോണിക്കടവ് പിച്ചംകോട്ടിൽ ലതയുടെ മകൻ രാഹുലിന്റെ ചികിത്സക്കുള്ള പണമാണ് ഇവർ സ്വരൂപിക്കുന്നത്. ള്ളിയോട് മിനിസ്റ്റോപ്പിലാണ് കേക്ക് മേള ഒരുക്കിയിട്ടുള്ളത്. നട്ടെല്ലിന് കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി രാഹുൽ കിടപ്പിലാന്ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഇതിന് വരുന്ന ഭാരിച്ച ചെലവ് ഈ ദരിദ്ര കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷംരൂപ ശസ്ത്രക്രിയയ്ക്കു മാത്രം ചെലവ് വരും. മറ്റു ചികിത്സാ ചെലവുകൾ വേറെ. അമ്മ ലത കൂലി പണിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.എന്നാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും മകന് പരസഹായം ആവശ്യമായി വന്നതോടെ അമ്മക്ക് പണിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി.…
Read MoreCategory: Palakkad
ഇത്രയ്ക്ക് വിവരമേയുള്ളോ? വിവരം നല്കാൻ മടിക്കുന്ന നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷൻ വക വീണ്ടും കാരണം കാണിക്കൽ നോട്ടീസ്
ഒറ്റപ്പാലം: വിവരാവകാശ നിയമത്തെ പുല്ലുവിലയായി കണക്കാക്കി വിവരങ്ങൾ നല്കാത്ത നഗരസഭാ അധികൃതർക്ക് വിവരാവകാശ കമ്മീഷൻ വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നല്കി. ഒറ്റപ്പാലം നഗരസഭ 23, 24 വാർഡുകളെ വേർതിരിക്കുന്നതും അരകിലോമീറ്റർ ദൈർഘ്യമുള്ളതുമായ ജൂബിലി റോഡിൽ 2010-15 കാലയളവിൽ നടത്തിയ ഏഴു മരാമത്ത് പണികളുടെ ഫയലുകളും എം ബുക്കും പരിശോധനയ്ക്ക് നല്കാത്തതിനാണ് ഈ നടപടി. നഗരസഭയിലെ 19-ാം മൈൽ സ്വദേശിയും ജൂബിലി റോഡ് റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹിയുമായ ഒറവൻചാലിൽ ഗോപാകൃഷ്ണൻ 2015 ഡിസംബർ 22ന് ജൂബിലി റോഡിൽ 2010-15 കാലയളവിൽ നടത്തിയ പ്രവൃത്തികൾ, ടി റോഡിലെ ഏതെല്ലാം ഭാഗത്താണ് ചെയ്തിരിക്കുന്നത് എന്നറിയുന്നതിനും പ്രവൃത്തികൾ മെഷർമെന്റ് ബുക്കിലെ അളവുകളും കണക്കുകളും പ്രകാരമാണോ എന്നറിയുന്നതിനുമായാണ് അപേക്ഷ നല്കിയത്. ഇതിനു മറുപടിയായി ഫയലുകൾ ഓഡിറ്റ് പാർട്ടിയുടെ കൈവശമാണെന്നും ഓഡിറ്റ് കഴിയുന്ന മുറയ്ക്ക് ഫയലുകൾ പരിശോധനയ്ക്ക് നല്കാമെന്നു അറിയിക്കുകയും ചെയ്തു. മറുപടി ലഭിക്കാതെ…
Read Moreകോട്ടിൻമറയത്തെ മദ്യ കച്ചവടം..! അനധികൃത വിദേശമദ്യ വില്പ്പനയ്ക്കിടെ അഭിഭാഷകൻ അറസ്റ്റിൽ; തമിഴ് സ്വദേശികളുടെ സഹായത്തോടെ വീട് കേന്ദ്രീകരിച്ചായിരുന്നു കച്ചവടം
ചേർപ്പ്: വിദേശമദ്യവിൽപ്പനയ് ക്കിടെ അഭിഭാഷകനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പെരിങ്ങോട്ടുകര കോണഞ്ചേരി വീട്ടിൽ വാസുവിന്റെ മകൻ ശൈലേന്ദ്രനാഥ് (43) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറസ്റ്റ് ചെയ്തത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ ടി.വി റാഫേലിനു ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ഷാഡോ എക്സൈസ് ടീമും ചേർപ്പ് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അഭിഭാഷകനെ പിടിക്കൂടിയത്. ഇയാളിൽ നിന്നും 4.700 ലിറ്റർ വിദേശമദ്യവും വില്പ്പന തുകയായ 6100 രൂപയും കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളുടെ സഹായത്തോടെ സ്വന്തം വീട് കേന്ദ്രീകരിച്ചായിരുന്നു വില്പ്പന നടത്തിയിരുന്നത്. ശൈലേന്ദ്രനാഥിനെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അബ്ക്കാരി കേസ് നിലവിലുണ്ട്. വിദേശമദ്യം 100, 250 മില്ലി വീതം ചെറിയ കുപ്പികളിലാക്കി 200,300 രൂപ നിരക്കിൽ ആണ് വില്പ്പന നടത്തി വന്നിരുന്നത്. പ്രീവന്റീവ് ഓഫീസർമാരായ കെ.എസ് സതീഷ്കുമാർ, കെ.യു ബൈജു, സിവിൽ എക്സൈസ് ഒാഫീസർമാരായ കെ.കെ വത്സൻ,…
Read Moreഎഴുത്തുകാരൻ ആത്യന്തികമായി അവനവനോട് സത്യസന്ധനായിരിക്കണമെന്ന് എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ
പാലക്കാട്: എഴുത്തുകാരൻ ആത്യന്തികമായി അവനവനോട് സത്യസന്ധനായിരിക്കണമെന്ന് എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ. എഴുത്തുകാരന് ദേശപരിമിതിയില്ലെന്നും രചനകൾ ലോകത്തെ മുഴുവൻ സാഹിത്യ ആസ്വാദകരോടും സംവദിച്ച് കൊണ്ടേയിരിക്കുമെന്നും സി.വി അഭിപ്രായപ്പെട്ടു. എഴുത്തിന്റെ 50വർഷം പൂർത്തിയാക്കുന്ന ബാലകൃഷ്ണനെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസ്ക്ലബ് സംഘടിപ്പിച്ച സുവർണാദരം പരിപാടിയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് പുതിയ എഴുത്തുകാർക്ക് കഥകൾ പ്രചരിപ്പിക്കുന്നിന് സാമുഹിക മാധ്യമങ്ങളുണ്ട്. എന്നാൽ ഞാൻ എഴുതി തുടങ്ങുന്ന കാലത്ത് പരിഗണന കിട്ടാനും അറിയപ്പെടുന്ന പ്രസീദ്ധീകരണങ്ങളിൽ രചനകൾ അച്ചടിച്ച് വരാനും ഏറെ ശ്രമകരമായിരുന്നു. രചനകൾ, എഴുത്തുകാരൻ കൈപ്പിടിച്ച് നടക്കേണ്ടുന്ന കുട്ടിയല്ലെന്നും എഴുതിക്കഴിഞ്ഞാൽ പുസ്തകവുമായി ബന്ധം വിച്ഛേദിക്കുകയാണ് തന്റെ രീതിയെന്നും സി.വി പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജയൻ ശിവപുരം, കഥാകൃത്ത് ശങ്കരനാരായണൻ, കെ ജെ ജോണി, പ്രസ്ക്ലബ്…
Read Moreസ്വപ്ന സാഫല്യം..! അറുപത്തിയാറാം വയസിൽ ഏഴാം ക്ലാസ് പരീക്ഷയെഴുതി പത്രോസ്; ചെറുപത്തിൽ തനിക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരിച്ച് പിടിക്കുകയെന്നത് വലിയ സ്വപ്നമായിരുന്നു
വടക്കാഞ്ചേരി : ജീവിത യാത്രയിൽ അറുപത്തിയാറുകാരന് സ്വപ്ന സാഫല്യം. തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട് വട്ടപ്പാറ സ്വദേശി മൂലേടത്ത് വീട്ടിൽ എം.വി. പത്രോസാണ് വാർധക്യത്തിന്റെ അവശതകൾ മറികടന്ന് ഏഴാം ക്ലാസ് കടന്പ മറികടക്കാൻ ഇന്നലെ പരീക്ഷാ ഹാളിലെത്തിയത്. ചെറുപ്രായത്തിൽ തനിയ്ക്ക് നഷ്ടപ്പെട്ട അക്ഷരപുണ്യം തിരിച്ച് പിടിയ്ക്കുക എന്നത് വാർധക്യത്തിലും പത്രോസിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ഇതിനിടയിലണ് സംസ്ഥാനസാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പഠനത്തെ കുറിച്ച് അറിയുന്നത്. പിന്നീടൊന്നും ആലോചിച്ചില്ല. ഏഴാം ക്ലാസ് വിദ്യാർത്ഥിയാകാൻ മനസിനെ പാകപ്പെടുത്തുകയായിരുന്നു . പരീക്ഷാഹാളിൽ വലിയ ആവേശത്തിലായിരുന്നു പത്രോസ് . വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഹാളിലെ 51 പരീക്ഷാർത്ഥികളിൽ ഒരാളായപ്പോൾ തന്റെ സ്വപ്നം പൂവണിഞ്ഞതിന്റെ ചാരിതാർത്ഥ്യം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. പരീക്ഷയുടെ ഉദ്ഘാടനം നഗരസഭ കൗണ്സിലർ പി.കെ. സദാശിവൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ സിജിജോണ് അധ്യക്ഷത വഹിച്ചു. പ്രേരക്മാരായ.ടി.എൽ. സജിത, ഇ.ടി. സൂസമ്മ,…
Read Moreനിങ്ങൾക്ക് എന്തുമാകമല്ലോ..! പഞ്ചായത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി കൈയേറി വേലികെട്ടി; തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടാണ് ഭൂമി കൈയേറ്റം നടത്തിയതെന്ന് പരാതിക്കാരൻ രവീന്ദ്രൻ
വടക്കഞ്ചേരി: കണ്ണന്പ്രയിൽ തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് പഞ്ചായത്ത് അധികൃതർ സ്വകാര്യവ്യക്തിയുടെ തോട്ടിൻകരയിലുള്ള ഭൂമി കൈയേറി വേലികെട്ടിയതായി പരാതി. ഒന്ന് വില്ലേജിൽ ചൂർക്കുന്ന് പുത്തൻപുരയ്ക്കൽ രവീന്ദ്രനാഥനാണ് ഇതു സംബന്ധിച്ച് തഹസീൽദാർ, വടക്കഞ്ചേരി പോലീസ് എന്നിവർക്ക് പരാതി നല്കിയത്. കണ്ണന്പ്ര തോട്ടുപാലം ഭാഗത്താണ് കൈയേറ്റം. ഇവിടെ തോടിനോടു ചേർന്നുള്ള രവീന്ദ്രനാഥിന്റെ നാലുസെന്റ് സ്ഥലമാണ് കൈയേറി വേലികെട്ടി തിരിച്ചത്. കാലങ്ങളായി നികുതി അടച്ചുവരുന്ന പ്രായമായ തെങ്ങുകളുള്ള ഭൂമിയാണ് അനുമതിയില്ലാതെ തൊഴിലാളികളെ വച്ച് കൈയേറിയിട്ടുള്ളതെന്ന് പറയുന്നു. മണ്ണൊലിപ്പ് തടയുന്നതിനായി വളർത്തിയിരുന്ന പരുവപോലെയുള്ള ചെടികൾ വെട്ടിനശിപ്പിച്ചായിരുന്നു അതിക്രമമെന്ന് രവീന്ദ്രനാഥ് പറഞ്ഞു.
Read Moreഒടുവിൽ അവൾ കുടുങ്ങി..! കോളജ് കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവതി പോലീസ് പിടിയിൽ; രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്
അഗളി: അരക്കിലോ കഞ്ചാവ് സഹിതം യുവതിയെ അഗളി എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ വലയർ കോളനി ചേരി വീട്ടിൽ രങ്കസ്വാമി മകൾ വിജയലക്ഷ്മി (38) ആണ് അറസ്റ്റിലായത്. കോളജ് വിദ്യാർഥികൾക്കും ഐടിഐ വിദ്യാർഥികൾക്കും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ നാരായണൻ, സിഇഒ മാരായ പോൾ, ബിനുകുമാർ, പ്രദീപ്, ആദർശ്, ഡബ്ലിയു സിഇഒ രേണുകാദേവി, ഡ്രൈവർ ജ്യോതിവാസൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read Moreപിന്നിൽ ദുരുദ്ദേശമുണ്ടോ? ആളിയാർ ഡാമിൽ തോട്ടപൊട്ടിച്ച് മീൻപിടുത്തം; അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം; മൗനം പാലിച്ച് അധികൃതർ
ചിറ്റൂർ: ആളിയാർ ജലസംഭരണിയിൽ രാത്രിസമയങ്ങളിൽ തോട്ട പൊട്ടിച്ച് മീൻപിടുത്തം നടത്തുന്നത് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. കഴിഞ്ഞ കുറെമാസങ്ങളായി ഇത്തരത്തിൽ മീൻപിടുത്തം നടന്നുവരുന്പോഴും ഫലപ്രദമായി തടയാൻ ബാധ്യസ്ഥരായ അണക്കെട്ട് ജീവനക്കാർ മൗനം പാലിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനസംഭവം നടന്നിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് ഫിഷറീസ് വകുപ്പ് ജീവനക്കാർ രണ്ടുപേർക്കെതിരെ ആളിയാർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. എന്നാൽ ഇതുവരേയും പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 120 അടിയാണ് ആളിയാർ അണക്കെട്ടിന്റെ സംഭരണശേഷി. പാലക്കാട്, കോയന്പത്തൂർ ജില്ലകളിൽ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കുള്ള ഏക ആശ്രയമാണ് ആളിയാർ അണക്കെട്ട്. രാത്രിസമയങ്ങളിൽ ഇടയ്ക്കിടെ ഷട്ടറിന്റെ ഭാഗത്ത് ശക്തമായ തിരയിളക്കമുണ്ടാകുന്നതായി രാത്രി ജോലിക്കാർ അണക്കെട്ട് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവിധം വീര്യംകൂടിയ തോട്ട പൊട്ടിച്ച് മീൻപിടിയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആളിയാർ കർഷകസംരക്ഷണ സമിതി (തമിഴ്നാട്) അധികൃതർക്ക് പരാതി നല്കിയിട്ടുണ്ട്. തോട്ട ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതുമൂലം…
Read Moreതലചായ്ക്കാനൊരിടത്തിനായി..! മൂന്നുവർഷമായി വീട് നിർമിക്കുന്നതിന് അപേക്ഷ നൽകിയിട്ടും അനുമതിലഭിച്ചില്ല; മനോവിഷമത്തിൽ പഞ്ചായത്ത് പടിക്കൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
ആലത്തൂർ: വീട് നിർമ്മിക്കുന്നതിന് കെ.എൽ.യു ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുക്കോട് മണപ്പാടം കണ്ണൻകുളപ്പാടം വീട്ടിൽ രാമചന്ദ്രന്റെ മകൻ രാജേഷാ (31) ണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഗ്രാമപഞ്ചാ യത്ത് ഓഫീസിന് മുന്നിലാണ് സംഭവം. രാജേഷ് തന്റെ ഏഴ് സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനു കെ.എൽ.യു ലഭിക്കുന്നതിനുവേണ്ടി മൂന്നു വർഷമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടുന്ന സമിതി മുന്പാകെ അപേക്ഷ നല്കിയിരുന്നു. എന്നാൽ തന്റെ അപേക്ഷ മാത്രം പരിഗണിക്കാതെ ഒഴിവാക്കുകയാണെന്നതാണ് രാജേഷിന്റെ പരാതി. ഭാര്യയും മൂന്നും നാലും വയസു ള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഓല ക്കുടിലിലാണ് ഇവരുടെ താമസം. ഞായറാ ഴ്ച അവധി ദിനമായിരുന്നിട്ടും ഗ്രാമപഞ്ചാ യത്ത് ഓഫീസിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയത് അധികൃതരുടെ ശ്രദ്ധ യിൽപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു വെന്ന് രാജേഷ് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക്…
Read Moreവഴിയിൽ ചത്തുകിടന്ന പന്നിയെ തിന്നാ കുഴപ്പമാണോ..! കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ; തങ്ങൾ പാചകം ചെയ്ത് തിന്നത് കാട്ടിൽ ചത്തുകിടന്ന പന്നിയെയെന്ന് പിടിയിലായവർ
മണ്ണാർക്കാട്: കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച കാരാകുർശ്ശി സ്വദേശികൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് കാരാകുർശ്ശി ആലിപ്പാറ മണികണ്ഠൻ, മാഞ്ചുരണ്ട ബാബു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ബാബുവിന്റെ തോട്ടത്തിൽ വൈദ്യുതിവേലിയിൽ തട്ടി ചത്ത പന്നിയെയാണ് കറിവെച്ചതെന്ന് വനപാലകർ പറഞ്ഞു. കൂട്ടാളിയായ സുനിൽ ഒളിവിലാണ്. സുനിലിന്റെയും, ബാബുവിന്റെയും വിട്ടിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്യുന്ന വിവരമറിഞ്ഞതിനെ തുടർന്ന് എത്തിയ ഡപ്യൂട്ടി റെയ്ഞ്ചർ അബ്ദുള്ള, വനപാലകരായ ജേക്കബ്, മോഹന കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Read More