മുളങ്കുന്നത്തുകാവ്: പത്ത് ലക്ഷം വില വരുന്ന ഹാഷിഷും വിദേശ കറൻസിയുമായി രണ്ട് പേരെ മെഡിക്കൽ കോളജ് പോലിസ് അറസ്റ്റു ചെയ്തു. ഫോർട്ടി കൊച്ചി സി.പി തോട് സ്വദേശി ഷൈജു(33), കൂരികുഴി വിട്ടിൽ അപ്പു എന്ന മെഹറൂഫ്(25)എന്നിവരെയാണ് പിടികൂടിയത്. 220 ഗ്രാം ഹാഷിഷാണ് പിടികൂടിയത്. മുന്പ് ഇവരുടെ സംഘത്തിലെ മൂന്ന് പേരെ പോലിസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ നിന്നുമാണ് ഇപ്പോൾ രണ്ടുപേരെ പിടികൂടിയത്. നേരത്തെ മൂന്നുപേരെ പിടികൂടിയതിനെ തുടർന്ന് ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. ലോഡ്ജുകളിൽ താമസിച്ച് വിദ്യാർഥികൾക്കും മറ്റും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ വിൽപ്പന നടത്തുന്ന കാറളം വെളുത്തേടത്ത് പറന്പിൽ വീട്ടിൽ ഷലീൽ(28), വടക്കാഞ്ചേരി അകമല വാടാനപറന്പിൽ വീട്ടിൽ ഷമീർ(27), കുണ്ടന്നൂർ ആറ്റത്ര മുല്ലക്കൽ വീട്ടിൽ വൈശാഖ് (29) എന്നിവരാണ് നേരത്തെ 130 ഗ്രാം…
Read MoreCategory: Palakkad
രണ്ടാം സ്വാതന്ത്ര്യസമരത്തിന് ഒരുങ്ങേണ്ട അവസ്ഥ..! അധികാര ദുർവിനിയോഗമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഏ.കെ ആന്റണി
പാലക്കാട്: അധികാര ദുർവിനിയോഗമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കെപിസിസി ആഹ്വാനം ചെയ്ത കർഷക രക്ഷാസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾക്കു കൂട്ടുപിടിച്ചു സ്വതന്ത്ര ഇന്ത്യയെ വേറിട്ടൊരു മാർഗത്തിലൂടെ നയിക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രണ്ടാം സ്വാതന്ത്ര്യസമരത്തിന് എല്ലാവരും തയാറാവേണ്ട സ്ഥിതിവിശേഷമാണു നിലനിൽക്കുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടുനിന്നു വലിയൊരു പ്രക്ഷോഭത്തിനാണു കോണ്ഗ്രസ് നേതൃത്വം നൽകുന്നത്. കർഷകർക്കെതിരെയുള്ള ഏതു നിലപാടിനോടും കോണ്ഗ്രസ് എതിരാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരുക ളാണു കേന്ദ്രവും കേരളവും ഭരിക്കുന്നത്. അഴിമതി ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും, അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ പിടിച്ചുകെട്ടാൻ ഈ സർക്കാർ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെപിസി സി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ…
Read Moreമദ്യലഹരിയിൽ യുവാവിനെ കൊന്ന് വീടിന കത്ത് കുഴിച്ചുമൂടിയ കേസിൽ സുഹൃത്ത് പിടിയിൽ;പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്; ദുർഗന്ധം വരാതിരിക്കാൻ ജഡത്തിന് മുകളിൽ ഉപ്പ്
അഗളി: മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെതുടർന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അട്ടപ്പാടി താവളം കരിവടത്തിനടുത്ത് മുട്ടിക്കോളനിയിലാണ് സംഭവം. താവളം എരവൻകണ്ടി ഊരിലെ നഞ്ചൻെറ മകൻ മരുതൻ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താവളം ചിന്നക്കുട്ടി കൗണ്ടറുടെ മകൻ കൃഷ്ണസ്വാമി എന്ന മണി (35) യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃത്യം നടത്തിയിട്ടുള്ളതെന്നാണ് മണി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയോളം പുറംലോകം അറിയാതിരുന്ന സംഭവം ബന്ധുവീട്ടിലെ മദ്യപാനത്തിനിടെ മണി വെളിപ്പെടുത്തുകയായിരുന്നു. അയൽവാസിയാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കൊലപാതക സൂചന ലഭിച്ചു. ഉടൻതന്നെ മണിയെ ഉമ്മത്താംപടിയിലുള്ള ബന്ധുവീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. തുടർന്നു മൃതദേഹം കണ്ടെടുക്കാനായി പോലീസ് നീക്കം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ ഇയാളുടെ കൃഷിസ്ഥലത്തെ വസതിയിൽനിന്നും മൃതദേഹം കണ്ടെത്തി. മുറിയിൽ…
Read Moreഅമ്പത്തിമൂന്നിലും യോഗ്യാഭ്യാസത്തിൽ ബഹുമതികളുമായി ഈരോരിക്കൽ ജെന്നി സിറിയക്; നല്ലൊരു കർഷകൻകൂടിയായ ജെന്നി കൂട്ടുകാർക്കിടയിലും നാട്ടിലെയും താരമാണ് ഈ കർഷക യോഗാക്കാരൻ
വടക്കഞ്ചേരി: യോഗ്യാഭ്യാസങ്ങളിൽ നിരവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടുന്ന കർഷകനായ ഈരോരിക്കൽ ജെന്നി സിറിയക് കോരഞ്ചിറക്കാരുടെ അഭിമാനമായി. കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് നടന്ന സംസ്ഥാന യോഗാ ചാന്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനത്തെത്തിയതോടെ 53-കാരനായ ജെന്നി സിറിയക്കിന്റെ പേരും പെരുമയും നാടിനും അപ്പുറത്തെത്തി. മുടക്കംകൂടാതെയുള്ള പരിശീലന മുറകളിലൂടെ വിസ്മയപ്രകടനങ്ങൾ ജെന്നി സിറിയക്ക് നടത്തും. പ്രായമാകുന്പോഴേയ്ക്കും രോഗങ്ങൾക്ക് അടിമപ്പെട്ട് വീട്ടിൽ കഴിയുന്നവരെല്ലാം ജെന്നിയെ കണ്ടുപഠിക്കണം. ചിട്ടയായ ജീവിതരീതികളാണ് യോഗയുടെ പ്രധാനഘടകം. ഇങ്ങനെയുള്ളവർക്ക് ആരോഗ്യമുള്ള ശരീരവും മനസും നിലനിർത്താനാകും. ദിവസവും രാവിലെ 4.30ന് എഴുന്നേറ്റാണ് യോഗാ പരിശീലനം. കോഞ്ചിറ വായനശാലയിലും യോഗാ ക്ലാസുണ്ട്. ഭക്ഷണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ-മാംസമൊന്നും കഴിക്കില്ല. പച്ചക്കറികളോടാണ് പ്രിയം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളൊന്നുമില്ല. മണിക്കൂറുകൾ നീളുന്ന യോഗ്യാഭ്യാസം കഴിഞ്ഞാൽ പകൽമുഴുവൻ വീടിനുസമീപത്തെ ഒടുകിൻചുവട്ടിലുള്ള തോട്ടത്തിലാകും. റബർ, കുരുമുളക് കൃഷിയാണ് കൂടുതലും. നല്ല മാതൃകാ കർഷകൻ കൂടിയാണ് യോഗ്യാഭ്യാസിയായ ജെന്നി സിറിയക്. കൂട്ടുകാർക്കിടയിലും ജെന്നി…
Read Moreമുണ്ടൂരുവഴി മലമ്പുഴയിൽ..! കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിലേയ്ക്ക് കയറ്റിവിട്ട കാട്ടാനകൾ കറങ്ങി തിരിഞ്ഞ് മലമ്പുഴയിലെത്തി; ജന ജീവിതം വീണ്ടും ഭീതിയിൽ
മലമ്പുഴ: കഴിഞ്ഞദിവസം മുണ്ടൂരിൽനിന്നു വനത്തിലേക്കു തുരത്തിയതെന്നു സംശയിക്കുന്ന കാട്ടാനസംഘം മലമ്പുഴ ഭാഗത്തെത്തി. ജനം ഭീതിയിൽ. മലമ്പുഴ ചെറാട് ഭാഗത്തും എസ്പി ലൈൻ പരിസരത്തുമായാണ് മൂന്നു കാട്ടാനകൾ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി നാശം വിതച്ചത്. ആദ്യം ചെറാട് ഭാഗത്തെത്തിയ കാട്ടാനകൾ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോയിൽ വില്പനയ്ക്കു വച്ചിരുന്ന പച്ചക്കറികൾ തിന്നു. ചെറാട് സ്വദേശി മനോഹരന്റേതാണ് ഓട്ടോയും പച്ചക്കറികളും. ഓട്ടോ തകർക്കുകയും ചെയ്തു. പിന്നീട് മലമ്പുഴ പ്രധാന റോഡിലേക്കു കടന്നശേഷം എസ്പി ലൈൻ ഭാഗത്തെ ഷെരീഫിന്റെ അജ്നീർ സ്റ്റോറും ചവിട്ടി തകർത്തു. ഇവിടെ കടയുടെ മുന്നിലെ ഗ്രില്ലു തകർത്തശേഷം കടയ്ക്കുള്ളിലുണ്ടായിരുന്ന പഴക്കുലകളും പച്ചക്കറികളും തിന്നുതീർത്തു. കടയോടു ചേർന്നുള്ള വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ശബ്ദംകേട്ട് നോക്കിയപ്പോൾ ആനകൾ ഗ്രില്ലുതകർക്കുന്നതാണ് വീട്ടുകാർ കണ്ടത്. ഇതോടെ അവർ വീടിനു പിന്നിലൂടെയിറങ്ങി ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞു വനപാലകർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തിക്കൊണ്ടിരിക്കുകയാണ്. കൊട്ടേക്കാട് പടലിക്കാട് ഉൗരോളി…
Read Moreകാടുകയറാൻ മടിച്ച് കാട്ടാനകൾ..! കാടുകയറിയ ആനകളെ വീണ്ടും വനാതിർത്തിയിൽ കണ്ടതായി നാട്ടുകാർ; കയറ്റി വിടാനുള്ള ശ്രമം വനം വകുപ്പ് വീണ്ടും ആരംഭിച്ചു ; കുങ്കി ആനകൾ എത്തി
പാലക്കാട്: കാടുകയറാൻ മടിച്ച് കാട്ടാനകൾ വീണ്ടും വനാതിർത്തിയിൽ. എട്ട് ദിവസമായി പാലക്കാട് ജില്ലയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാട്ടാനകളെ വെള്ളിയാഴ്ച രാത്രിയാണ് വനംവകുപ്പും പോലീസും ചേർന്നു കാടുകയറ്റിയത്. എന്നാൽ ഇന്ന് രാവിലെ വീണ്ടും കാട്ടാനകളെ വനാതിർത്തിയിൽ കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതേതുടർന്നു ആനകളെ വീണ്ടും കാട്ടിലേക്കു കയറ്റി വിടുന്നതിനായുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കി. കുങ്കി ആനകളുടെ സഹായത്തോടെകാട്ടാനകളെ ഉൾക്കാട്ടിലേക്കു കയറ്റി വിടാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിനായി രണ്ട് കുങ്കി ആനകളെ ഇന്ന് പാലക്കാട് എത്തിച്ചിരുന്നു.
Read Moreകാട്ടാനകൾ വന്നവഴി തിരികേ..! കുളിച്ച് തിമിർത്ത് ഒരാഴ്ചയായി നാടിനെ വിറപ്പിച്ച കാട്ടാനകൾ തിരികെ നടന്നു തുടങ്ങി; രാവിലെ മങ്കരയിൽ; തമിഴ്നാട്ടിൽ നിന്നും കുങ്കിയാനയെ കൊണ്ടുവരും
പാലക്കാട്: ഒരാഴ്ച്ചയായി നാട്ടിൽ വിലസുന്ന മൂന്നംഗ കാട്ടാനക്കൂട്ടം കാട്ടിലേക്കു തിരിച്ചു പ്രയാണം തുടങ്ങി. തൃശൂരിലെ കുത്താന്പുള്ളിയിലെ ഭാരതപ്പുഴയോരത്തു രണ്ടു ദിവസമായി കളിച്ചു തിമിർത്ത ശേഷമാണ് ആനകളുടെ മടക്കം. ഇന്നു രാവിലെ മങ്കര റെയിൽവേ സ്റ്റേഷനു സമീപം പുഴയോടു ചേർന്ന പ്രദേശത്താണ് ആനകൾ നില്ക്കുന്നത്. കുറച്ചു ദിവസങ്ങളായി മുണ്ടൂർ ഭാഗത്ത് വിലസുന്ന കാട്ടാനകൾ വെള്ളിയാഴ്ച ദേശീയപാതയോരം വരെയെത്തിയിരുന്നു. മാങ്കുറുശ്ശിയിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ എത്തിയ രണ്ട് കാട്ടാനകൾ ചൊവ്വാഴ്ച്ച രാവിലെ പെരിങ്ങോട്ടുകുറുശി, കോട്ടായി ഭാഗത്തെത്തി. ബമ്മണ്ണൂർ സ്കൂളിന്റെ പിന്നിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തും ഇവയെത്തി. വീടുകളുടെ ഗേറ്റ് തള്ളിത്തുറന്നു മുറ്റത്തുകൂടെ നടന്ന ആനകൾ പക്ഷെ ആരെയും ഉപദ്രവിച്ചില്ല. കാര്യമായ കൃഷിനാശവും വരുത്തിയില്ല. നൂറ്റിയിരുപതോളം വനപാലകരും വൻ പോലീസ് സന്നാഹവും ഇവയെ തുരത്താൻ പണിപ്പെട്ടെങ്കിലും നടന്നില്ല. ഞായറാഴ്ച്ച തേനൂർ ഭാഗത്തു കണ്ടെത്തിയ ആനകൾ രാത്രി തന്നെ പരുത്തിപ്പുള്ളിയിലെത്തിയതും പലരെയും അത്ഭുതപ്പെടുത്തി.…
Read Moreഎന്നോട് പറഞ്ഞാൽ ഞാൻ വെടിവയ്ക്കും..! കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ മയക്കുവെടി വെച്ച് തളയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ ആനചികിത്സകനും മയക്കുവെടി വയ്പ്പുകാരനുമായ ബി ഗിരിദാസ്
സ്വന്തം ലേഖകൻ തൃശൂർ: കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ മയക്കുവെടി വെച്ച് തളയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ ആനചികിത്സകനും മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനുമായ ഡോ.പി.ബി.ഗിരിദാസ്. മൂന്നാനകളുള്ളതുകൊണ്ട് മയക്കുവെടി വയ്ക്കുന്നത് എളുപ്പമല്ലെന്ന വാദം തെറ്റാണെന്നും വനംവകുപ്പും പോലീസും മറ്റു ബന്ധപ്പെട്ടവരും ആവശ്യപ്പെടുന്ന പക്ഷം മയക്കുവെടി വയ്ക്കാൻ സാധിക്കുമെന്നും ഗിരിദാസ് പറഞ്ഞു. മയക്കുവെടിവച്ച് നിയന്ത്രണത്തിലാക്കിയ ശേഷം കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കാട്ടിൽ കൊണ്ടുവിടുകയാണ് വേണ്ടത്. എന്നാൽ നാടിറങ്ങിയ കാട്ടാനകൾ കാട്ടിൽ കൊണ്ടുചെന്നുവിട്ടാലും തിരികെ നാട്ടിലേക്ക് വരാനുള്ള സാധ്യതകളേറെയാണെന്നും ഗിരിദാസ് പറഞ്ഞു. ഒരിക്കൽ നാടിഷ്ടപ്പെട്ടാൽ പിന്നീട് കാട്ടാനകൾക്ക് കാടിറങ്ങി നാട്ടിലേക്ക് വരാനുള്ള താത്പര്യം വർധിക്കും. വെള്ളവും ഭക്ഷണവും നാട്ടിൽ സുലഭമാണെന്ന് മനസിലാക്കുന്നതോടെ ഇവ കൂടുതലായി നാട്ടിലേക്ക് വരും. കാട്ടിലെ ആനക്കൊന്പു വേട്ടക്കാരിൽ നിന്നും സുരക്ഷിത താവളമെന്ന നിലയ്ക്ക് കാടിറങ്ങുന്ന ആനകളും ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാട്ടാനകളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന മരുന്ന് അതേ അളവിൽ…
Read Moreനീന്തിക്കുളിച്ച കാട്ടാനകൾ തിരുവില്വാമലയ്ക്കു സമീപമുള്ള കാട്ടിൽ താവളമടിച്ചിരിക്കുന്നു; ചക്കപറിച്ചുതിന്ന് ആനകൾ വിലസുന്നു; ജനം ആശങ്കയിൽ
ശശികുമാർ പകവത്ത് തിരുവില്വാമല: കുത്താന്പുള്ളി ഭാരതതപ്പുഴയുടെ കൂട്ടിൽമുക്ക് ഭാഗത്ത് പകൽ മുഴുവൻ നീന്തിക്കളിച്ച കാട്ടാനക്കൂട്ടം സന്ധ്യയോടെ എറക്കോട്ടിരി, പല്ലാർമംഗലം ഭാഗങ്ങളിൽ താവളമടിച്ചശേഷം രാത്രി വൈകി തിരുവില്വാമല ടൗണിനു സമീപമുള്ള ജനവാസകേന്ദ്രങ്ങളിലെത്തി. വനപാലകരും പോലീസും ഒപ്പം തുരത്തിയതിനെ തുടർന്ന് പുലർച്ചെ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തുകൂടെ ഇന്നലെ വന്ന വഴിതന്നെ പാന്പാടി വഴി രാത്രി വീണ്ടും തിരുവില്വാമല ടൗണ് പരിസരത്തെത്തിയ ആനകൾ ആയിരങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. രാത്രി ഏറെ വൈകിയതിനാൽ അധികം ആളുകൾ ആനകളെത്തിയ വിവരം അറിഞ്ഞിരുന്നില്ല. കുത്താന്പുള്ളിയിൽനിന്ന് ഭാരതപ്പുഴയുടെ പാലപ്പുറം ഭാഗത്തുകൂടി നടന്നുനീങ്ങിയ ആനകൾ പാലപ്പുറം-ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ നെൽപ്പാടങ്ങളിലും വാഴത്തോട്ടത്തിലും താവളമടിച്ചു. ഇടക്കിടെ സൈറൻ മുഴക്കി ട്രെയിനുകൾ വന്നതോടെ കൊന്പന്മാർ പാന്പാടി തീരം കടന്ന് ടൗണ് പരിസരത്തെത്തുകയായിരുന്നു. ക്വാറി സ്റ്റോപ്പിനു സമീപം രാംകുമാറിന്റെ വീടിന്റെ ഗെയിറ്റ് തകർത്തു.എസ്.എം കല്യാണമണ്ഡപത്തിനു സമീപമുള്ള ചില തൊടികളിലും കയറി ചെറിയ…
Read Moreജിസ്ടി ഞങ്ങൾക്ക് വേണ്ടേ വേണ്ട..! ജിഎസ്ടി സംവിധാനം ഭാരതത്തിലെ ഫെഡറൽ സംവിധാനത്തെ തകർക്കും; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ജനാധിപത്യ വിരുദ്ധമെന്ന കാനം
പാവറട്ടി: ജിഎസ്ടി നികുതി സംവിധാനം ഭാരതത്തിലെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.വിവിധ രാഷട്രീയ പാർട്ടികളിൽ നിന്നും വിട്ടുപോന്ന് സിപി ഐ മണലൂർ മണ്ഡലം കമ്മിറ്റിയിൽ ചേർന്ന പ്രവർത്തകർക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ഗവർണർ കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കാനം കൂട്ടിച്ചേർത്തു.മുല്ലശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണൻ അധ്യക്ഷനായിരുന്നു. സി.എൻ.ജയദേവൻ എംപി, എൻ.കെ. സുബ്രഹ്മണ്യൻ, കെ.കെ.വത്സരാജ്, കെ.പി.രാജേന്ദ്രൻ, കെ.വി.വിനോദൻ, വി.ആർ.മനോജ് തുടങ്ങിയവർ സംസാരിച്ചു.ജനതാദൾ(എസ്), എൻസി പി, ആർഎംപി, സിപിഎം, കോണ്ഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരാണ് സിപിഐയിൽ ചേർന്നിട്ടുള്ളത്.
Read More