പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ശ്ര​മം; യു​വാ​വി​നെ അറസ്റ്റുചെയ്തു; പള്ളിയിൽ തനിച്ചിരുന്ന വിദ്യാർഥിയെ പീഡിക്കാൻ ശ്രമിക്കുന്നതിനിടെ നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

ശ്രീ​കൃ​ഷ്ണ​പു​രം: മ​ദ്റ​സ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ ശ്രീ​കൃ​ഷ്ണ​പു​രം പോലീ​സ് കേ​സെ​ടു​ത്തു.​ക​രി​ങ്ക​ല്ല​ത്താ​ണി അ​ര​ക്ക് പ​റ​ന്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​റി(25)​നെ​തി​രെ​യാ​ണ് കേ​സ്സ്.​ പ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി ത​നി​ച്ചാ​യ സ​മ​യ​ത്ത് മു​ഹ​മ്മ​ദ് അ​ൻ​സാ​ർ വി​ദ്യാ​ർ​ഥി​യെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് നി​ല​വി​ളി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ൻ​സാ​റി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു.​ചെ​ർ​പ്പു​ള​ശ്ശേ​രി സി.​ഐ ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല

Read More

ഗു​രു​ശി​ഷ്യ​ബ​ന്ധ​ത്തി​ലെ മൂ​ന്നു​ത​ല​മു​റ​ക്കാ​ർ..! മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ഈ ​ഭാ​ഗ്യം; മൂ​ന്ന് ത​ല​മു​റ​യി​ലെ മൂ​ന്ന് പേ​രും ക​ണ​ക്ക് അധ്യാപകർ

മം​ഗ​ലം​ഡാം: ഗു​രു​വും ശി​ഷ്യ​യു​മാ​യി മൂ​ന്ന്ത​ല​മു​റ​യി​ലെ അ​ധ്യാ​പ​ക​ർ ഒ​രു സ്കൂ​ളി​ൽ . മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ഈ ​ഭാ​ഗ്യം.മൂ​ന്ന് ത​ല​മു​റ​യി​ലെ മൂ​ന്ന് പേ​രും ക​ണ​ക്ക് അ​ധ്യാ​പ​ക​രാ​ണെ​ന്ന​തും അ​പൂ​ർ​വ ഗു​രു​ശി​ഷ്യ​ബ​ന്ധം ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. സ്കൂ​ളി​ൽ യു.​പി.​വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക് പ​ഠി​പ്പി​ക്കു​ന്ന ഇ.​സി.​ലി​സി ടീ​ച്ച​റാ​ണ് ഇ​തി​ലെ സീ​നി​യ​ർ ഗു​രു. ലി​സി ടീ​ച്ച​റു​ടെ ശി​ഷ്യ​യാ​യി​രു​ന്നു ഈ ​സ്കൂ​ളി​ലെ ത​ന്നെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക് അ​ധ്യാ​പി​ക​യാ​യ അ​നി​മോ​ൾ. അ​നി​മോ​ൾ ടീ​ച്ച​റു​ടെ പ്രി​യ ശി​ഷ്യ സാ​ൽ​വി​യ​യാ​ണ് ഈ ​അ​ധ്യാ​യ​ന വ​ർ​ഷം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ത​ന്നെ ഗു​രു​വി​നൊ​പ്പം ക​ണ​ക്ക് അ​ധ്യാ​പി​ക​യാ​യി എ​ത്തി​യി​ട്ടു​ള്ള​ത്. ക​ണ്ടു മു​ട്ടു​ന്പോ​ൾ ഇ​വ​ർ പ​ര​സ്പ​രം ടീ​ച്ച​ർ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വ​രു​ടെ ഗു​രു​ശി​ഷ്യ​ബ​ന്ധം വ​ള​രെ ആ​ഴ​മേ​റി​യ​താ​ണ്.​വ​ള​രെ ആ​ദ​ര​വോ​ടെ​യാ​ണ് ശി​ഷ്യ​യാ​യ അ​നി​മോ​ൾ ടീ​ച്ച​ർ ത​ന്നോ​ട് പെ​രു​മാ​റു​ക​യെ​ന്ന് 37 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന ലി​സി ടീ​ച്ച​ർ പ​റ​യു​ന്നു. അ​നി​മോ​ൾ ടീ​ച്ച​റും സാ​ൽ​വി​യ ടീ​ച്ച​റെ​ക്കു​റി​ച്ച്…

Read More

ജാഗ്രതാനിർദേശം! മംഗലംഡാമിൽ ജലനിരപ്പുയർന്നു; ര​ണ്ടുദി​വ​സ​ത്തി​നു​ള്ളി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം മം​ഗ​ലം പു​ഴ​യി​ലേ​ക്ക് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ

വ​ട​ക്ക​ഞ്ചേ​രി: വൃ​ഷ്ടി പ്ര​ദ്ദേ​ശ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ ര​ണ്ടുദി​വ​സ​ത്തി​നു​ള്ളി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം മം​ഗ​ലം പു​ഴ​യി​ലേ​ക്ക് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പു​ഴ​യി​ൽ തു​ണി ക​ഴു​കു​ന്ന​വ​രും കു​ളി​ക്കു​ന്ന​വ​രും മാ​ടു​ക​ളെ ക​ഴു​കു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന് മം​ഗ​ലം പു​ഴ​യി​ൽ ഇ​പ്പോ​ൾ ത​ന്നെ വെ​ള്ളം നി​റ​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്.​ജ​ല​നി​ര​പ്പ് 77.28 മീ​റ്റ​റി​ൽ എ​ത്തി​യാ​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്കു​ക​യും ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും ചെ​യ്യും. 77.88 മീ​റ്റ​റാ​ണ് മം​ഗ​ലം ഡാ​മി​ലെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. മ​ഴ കു​റ​വാ​യ ഈ ​വ​ർ​ഷം വെ​ള്ളം നി​റ​ഞ്ഞ് ഷ​ട്ട​ർ തു​റ​ക്കു​ന്ന സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​താ​നും ഡാ​മു​ക​ളി​ലൊ​ന്നാ​കും മം​ഗ​ലം​ഡാം.​ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 17നാ​ണ് വെ​ള്ളം നി​റ​ഞ്ഞു മം​ഗ​ലം​ഡാം തു​റ​ന്നത്.

Read More

വടികൊണ്ട് തലയ്ക്കടിയേറ്റ് അച്ഛന്‍ മരിച്ചു; ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തില്‍ അമ്മ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തു; അശ്വിനും അഞ്ജനയ്ക്കും കൈത്താങ്ങുമായി സര്‍ക്കാര്‍

ആ​ന​ക്ക​ര: തി​രു​മി​റ്റ​ക്കോ​ട് പെ​രി​ങ്ങ​ന്നൂ​ർ മേ​ന​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​രാ​യ ഗി​രീ​ഷി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക്ക​ളാ​ണി​വ​ർ. ഇ​വ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ തു​ണ​യാ​യ​ത്. ഇ​രു​വ​രു​ടെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ഉ​ത്ത​ര​വി​റ​ങ്ങി. ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് ഗി​രീ​ഷ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ അ​ടു​ത്ത ദി​വ​സം ജി​ഷ കി​ണ​റ്റി​ൽ​ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തോ​ടെ അ​നാ​ഥ​രാ​യ കു​ട്ടി​ക​ൾ ഗി​രീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​രു​ന്നു​ക​ൾ​ക്ക് സ​ർ​ക്കാ​ർ താ​ങ്ങാ​യെ​ത്തു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു​മു​ന്പ് ഗീ​രി​ഷ് ആ​ധാ​രം പ​ണ​യം​വ​ച്ച് തി​രു​മി​റ്റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​ക്കാ​നു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ കു​ടി​ശി​ക തീ​ർ​പ്പാ​ക്കി വീ​ടു കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വാ​യ്പ​യു​ടെ മു​ത​ൽ സ​ർ​ക്കാ​ർ അ​ട​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കാ​ൻ സ​ഹ​ക​ര​ണ​ബാ​ങ്കി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്യും. ചാ​ഴി​യാ​ട്ടി​രി യു​പി…

Read More

പ്രായശ്ചിത്തമെന്നോണം ഏതു ത്യാഗവും സഹിക്കാന്‍ തയാര്‍! ആറരവര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞു; സുകുമാരന്‍ വൃക്ക നല്കി പ്രായശ്ചിത്തം ചെയ്യുന്നു

അ​ഗ​ളി: അ​ച്ഛ​ന്‍റെ ജ്യേ​ഷ്ഠ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യെന്ന കേ​സി​ൽ ആ​റ​ര​വ​ർ​ഷം ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞെ​ത്തി​യ നാ​ല്പ​തു​കാ​ര​ൻ സ്വ​ന്തം വൃ​ക്ക ഇ​രു​പ​തു​കാ​രി​ക്ക് ന​ല്കി പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ന്നു. പ​ട്ടാ​ന്പി പ​ള്ളി​പ്പു​റം സ്വ​ദേ​ശി പു​ളി​ത്ത​ട​ത്തി​ൽ സു​കു​മാ​ര​നാ​ണ് (40) വൃ​ക്ക​ദാ​നം ന​ട​ത്താ​ൻ അ​ട്ട​പ്പാ​ടി​യി​ലെ ശാ​ന്തി മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി​യ​ത്. വൃ​ക്ക ത​ക​രാ​റി​ലാ​യി ജീ​വി​ത​ത്തോ​ട് മ​ല്ല​ടി​ച്ചു ക​ഴി​യു​ന്ന നി​ർ​ധ​ന പെ​ണ്‍​കു​ട്ടി​യാ​യ കൊ​ല്ലം വ​ട​ക്കേ​വി​ള​യി​ൽ പ്രി​ൻ​സി ത​ങ്ക​ച്ച​നാ​ണ് യു​വാ​വ് വൃ​ക്ക ന​ല്കു​ന്ന​ത്.മൊ​ബൈ​ൽ ട​വ​ർ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക്ഷോ​ഭ​ത്തി​ൽ വ​ലി​യ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 2007-ലാ​യി​രു​ന്നു സം​ഭ​വം. 2010 ഒ​ക്ടോ​ബ​ർ 28 മു​ത​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഴു​കി​യ ശാ​ന്തി മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഉ​മ പ്രേ​മ​ന്‍റെ ജീ​വ​ച​രി​ത്രം നി​ലാ​ച്ചോ​റ് വാ​യി​ക്കാ​നി​ട​യാ​യി. ത​ന്‍റെ ജീ​വി​ത​വും ശ​രീ​ര​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ല​യി​പ്പി​ക്കാ​ൻ ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തു. ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്പോ​ൾ ത​ന്നെ സു​കു​മാ​ര​ൻ ത​ന്‍റെ…

Read More

ഡ്രൈവിംഗ് പരീക്ഷയ്ക്കിടയിൽ ‘ആശങ്ക’..! ടെസ്റ്റിനെത്തുന്നവരുടെ പ്രഥമികാവശ്യത്തിന് സൗകര്യമൊരുക്കാതെ നഗരസഭ; കുട്ടികളോട് വാങ്ങുന്ന ഫീസിൽ ഗ്രൗണ്ട് ഉപയോഗ ചാർജ്ജ് വാങ്ങുന്നതായി വിദ്യാർഥികൾ

ഇ​രി​ങ്ങാ​ല​ക്കു​ട: വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​വ​രു​ന്ന ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗാ​ന്ധി​ഗ്രാം ഗ്രൗ​ണ്ടി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ആ​ഴ്ച​യി​ൽ ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളൊ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഗാ​ന്ധി​ഗ്രാം ഗ്രൗ​ണ്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ കീ​ഴി​ലാ​യി ഒ​രു ദി​വ​സം 90 പേ​ർ വീ​ത​മാ​ണ് ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റി​നാ​യി എ​ത്തു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. രാ​വി​ലെ ആ​റ് മു​ത​ൽ ത​ന്നെ ടെ​സ്റ്റി​നാ​യി ഗ്രൗ​ണ്ടി​ലെ​ത്തു​ന്ന യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ യാ​തൊ​രു സൗ​ക​ര്യ​വും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടി​ല്ല. പ​ല​പ്പോ​ഴും വൈ​കീ​ട്ട് ആ​റു വ​രെ ടെ​സ്റ്റ് നീ​ളാ​റു​ണ്ട്. നി​ല​വി​ൽ സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി ന​ന്പ​ർ ര​ണ്ട് സെ​ക്ഷ​നി​ലെ ശു​ചി​മു​റി​യും സ​മീ​പ​ത്തെ ആം​ഗ​ന​വാ​ടി​യി​ലെ ശു​ചി​മു​റി​യു​മാ​ണ് പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ​ക്ഷ​നു​ള്ള ഇ​വി​ട​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. വെ​ള്ള​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ ടോ​യ്‌​ലെ​റ്റി​ൽ വെ​ള്ള​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ…

Read More

മ​ര​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​രി​ല്ലെ​ന്ന തി​രി​ച്ച​വ്…! നൂ​റു​ തേ​ക്കി​ൻ​തൈ​ക​ൾ നട്ട് പു​ന്ന മൊ​ഹിയുദീ​ൻ ജ​മാ​അ​ത്ത് പ​ള്ളി​യുടെ നൂറാം വാർഷികാഘോഷം തുടങ്ങി

ചാ​വ​ക്കാ​ട്: മ​ര​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​രി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ പു​ന്ന മൊ​ഹിയുദീ​ൻ ജ​മാ​അ​ത്ത് പ​ള്ളി​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന് തു​ട​ക്കം. പ​ള്ളി പ​രി​സ​ര​ത്തും ഖ​ബ​റ​സ്ഥാ​നി​ലും നൂ​റു തേ​ക്കി​ൻ​തൈ​ക​ൾ ന​ട്ടാ​യി​രു​ന്നു നൂ​റാം​വാ​ർ​ഷി​ക​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.​ ജു​മാ​ന​മ​സ്ക്കാ​ര​ത്തി​ന് ശേ​ഷം പ​ള്ളി​ക്ക് പു​റ​ത്തേ​ക്ക് വ​ന്ന വി​ശ്വാ​സി​ക​ൾ മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ബ്ദു​സ്സ​ലാം സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക്ക് ശേ​ഷ​മാ​ണ് തേ​ക്കി​ൻ​തൈ​ക​ൾ ന​ട്ട​ത്.​പ്രാ​ർ​ഥ​ന​നി​ര​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​നൊ​ടു​വി​ൽ 100 വൃ​ക്ഷ​തൈ​ക​ൾ പ​ള്ളി​പ​രി​സ​ര​ത്ത് ന​ട്ടു.​ അ​ടു​ത്തി​ടെ പ​ള്ളി​പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ലി​യ തേ​ക്കു​മ​രം മു​റി​ച്ചാ​ണ് പ​ള്ളി​യു​ടെ മ​ര​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്.​ഇ​താ​ണ് തേ​ക്കി​ൻ​തൈ​ക​ൾ ത​ന്നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി.​അ​ബ്ദു​ൾ​സ​ലീം,വി.​കെ.​ബി.​അ​ഷ്റ​ഫ്, എ​ന്നി​വ​ർ പ​റ​ഞ്ഞു.​ സി.​സ​ലീം, കെ.​അ​ബു, പ​ള്ളി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി,ആ​ർ.​എം.​കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ വൃ​ക്ഷ​തൈ​ക​ൾ ന​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി.​പ​ള്ളി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ,ചു​റ്റു​മ​തി​ൽ കെ​ട്ട​ൽ തു​ട​ങ്ങീ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് നൂ​റാം​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തതെന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം; വൈദ്യസഹായം നൽകുന്നതിന് ചിലവാകുന്ന തുകയും സഹാ യിയായി നിൽക്കുന്നവർക്കും തുക അനുവദി ച്ചിട്ടുണ്ടെന്ന് ശിശുസംരക്ഷണ ഓഫീസ്

പാ​ല​ക്കാ​ട്: ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം, ഭ​ക്ഷ​ണം, മ​രു​ന്ന്, യാ​ത്രാ​ചെ​ല​വ് എ​ന്നി​വ​യും പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യ​മാ​യി നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​ദി​നം 600/1200 രൂ​പ വേ​ത​ന​മാ​യും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ​നി​ന്ന് ന​ല്കു​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ചെ​ല​വാ​കു​ന്ന തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04912 531098, 8281 899 468 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Read More

ഒന്നു ഇടിവെട്ടി പെയ്ത് കൂടേ..! കാലവർഷ മെത്തിയിട്ടും വ​ട​ക​ര​പ്പ​തി കി​ണ​ർ​പ​ള്ള​ത്തു ഇതുവരെയും മഴ പെയ്തില്ല; മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ കുടി വെ​ള്ള​മി​ല്ലാതെ നെട്ടോട്ടമോടുന്നു

കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി കി​ണ​ർ​പ​ള്ള​ത്തും പ​രി​സ​ര​ത്തും മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ൽ. കാ​ല​വ​ർ​ഷം തു​ട​ങ്ങി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും മ​ഴ ല​ഭി​ക്കാ​ത്ത​തു​മൂ​ലം കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​ര​ണ്ടു​കി​ട​ക്കു​ക​യാ​ണ്.കി​ണ​ർ​പ​ള്ളം, ചെ​ട്ടി​യാ​ർ​ച​ള്ള, ക​ള്ളി​യ​ന്പാ​റ, ഒ​ഴ​ല​പ്പ​തി റോ​ഡി​ലു​ള്ള​വ​രാ​ണ് കു​ടി​വെ​ള്ള​ത്തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. കു​ടും​ബ​നാ​ഥ​ൻ ഇ​രു​ച​ക്ര​വാ​ഹ​നം, ഓ​ട്ടോ എ​ന്നി​വ​യി​ൽ ര​ണ്ടും​മൂ​ന്നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​പോ​യി പൈ​പ്പു​ക​ളി​ൽ​നി​ന്നു​മാ​ണ് വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ​ക്കു ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യു​ന്ന​ത്. താ​ലൂ​ക്കി​ൽ മി​ക്ക സ്ഥ​ല​ത്തും കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ലോ​റി​വെ​ള്ളം വി​ത​ര​ണം നി​ർ​ത്തി​യി​രു​ന്നു. ലോ​റി​വെ​ള്ളം വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ന​റ​ൽ വാ​ട്ട​ർ വാ​ങ്ങി​യാ​ണ് കൊ​ടു​ത്തു​വി​ടു​ന്ന​ത്. കാ​ല​വ​ർ​ഷ​സ​മ​യ​ത്തു​പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

Read More

പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും; ഒപ്പം കസ്റ്റഡിയി ലെടുത്ത ശരത്തിനോടും ഫോറന്‍സിക് സർജനോടും നേരിട്ട് ഹാജരാകാൻ നിർദേശം

പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും. വിനായക നൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്ത ശരത്തിനോടും പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനും നേരിട്ടു ഹാജരാകണമെന്നും ലോകായുക്ത നിർദേശിച്ചു. ജൂലൈ 16,17 തിയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്. പോലീസിന്‍റെ ക്രൂരമായ മർദ്ദനത്തെത്തുർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നും കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കഴിഞ്ഞ ദിവസം വിനായകന്‍റെ കുടുംബം ആരോപിച്ചിരുന്നു.

Read More