കൊടൈക്കനാൽ: കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും നീലക്കുറിഞ്ഞി സീസണ് ആരംഭിച്ചു. കൊടൈക്കനാൽ ബ്രെയ്ന്റ് ഗാർഡനിലും പുലിയൂർ, കൗഞ്ചി ഗ്രാമങ്ങളിലുമാണ് നീലക്കുറിഞ്ഞി വിരിഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ 2006ലാണ് കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞത്. 12 വർഷത്തിനുശേഷം 2018 ൽ പൂക്കേണ്ട പൂക്കൾ കാലാവസ്ഥാവ്യതിയാനംമൂലം ഈവർഷംതന്നെ പൂത്തിരിക്കുകയാണ്. ജീവനക്കാരും ഗ്രാമവാസികളും പൂക്കൾ സംരക്ഷിക്കുന്നതിനായുള്ള നടപടികളെടുത്തിട്ടുണ്ട്. കാണികളും വളരെ ആവേശത്തോടെയാണ് നീലക്കുറിഞ്ഞിപ്പൂക്കളെ വരവേൽക്കുന്നത്.
Read MoreCategory: Palakkad
മനോദൈര്യം അവളെ കാത്തൂ..! വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ റോപ്പ് വേയിൽ കുടുങ്ങിയ ബാലികയെ രക്ഷ പ്പെടുത്തി; വളരെ ഉയരത്തിൽ വച്ച് റോപ്പ് വേയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു; പിന്നെ സംഭവിച്ചതിനെക്കുറിച്ച്
പുന്നംപറന്പ്: വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ താത്കാലിക റോപ്പ് വേയിൽ ബാലിക കുടുങ്ങിയതു പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കുട്ടി ആകാശയാത്ര നടത്തുന്നതിനിടെ റോപ്പ് വേയുടെ പ്രവർത്തനം സാങ്കേതിക തകരാറുകൾ മൂലം നിലയ്ക്കുകയായിരുന്നു. കുട്ടി വളരെ ഉയരത്തിലാണു കുടുങ്ങിയത്. എന്നാൽ മനസാന്നിധ്യം കൈവിടാതെ കുട്ടി സുരക്ഷാവലയത്തിനുള്ളിൽ അനങ്ങാതെ കിടന്നതു രക്ഷാപ്രവർത്തകർക്കു സഹായകരമായി. വിദഗ്ദ സംഘം സ്ഥലത്തെത്തി റോപ്പ് വേയ്ക്കു സമാന്തരമായി മറ്റൊരു സഞ്ചാരപാത നിർമിച്ചാണു കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണു റോപ്പ് വേ സജ്ജീകരിച്ചത്.
Read More“ഓണവെയിൽ’ കളിക്കൂ സൗഹൃദവും ആരോഗ്യവും വീണ്ടെടുക്കു..! ബ്ലുവെയിൽ ഗെയ്മിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഓണവെയിലുമായി ബബിൻ ബേബി ചിറമേൽ
സ്വന്തം ലേഖകൻ തൃശൂർ: ബ്ലൂവെയിലിനെ തുരത്തുന്ന ഓണവെയിലുമായി യുവാവ് രംഗത്തെത്തി. ഇന്റർനെറ്റ് വലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെത്തിക്കാൻ മാതാപിതാക്കൾ പെടാപ്പാടു പെടുന്പോഴാണ് അവരെ കൈയിലെടുക്കാൻ “ഓണവെയിലു’മായി കൊരട്ടി സ്വദേശി ബബിൻ ബേബി ചിറമ്മലിന്റെ ശ്രമം. ബ്ലൂവെയിൽ എന്ന നാശകരമായ കംപ്യൂട്ടർ ഗെയിമിൽനിന്നും സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടൻ ഓണക്കളികളിലേക്കു മടങ്ങാനുള്ള ശ്രമമാണ് ഓണവെയിൽ കാന്പയിനിലൂടെ നടത്തിയിരിക്കുന്നതെന്നു ബബിൻ ബേബി പറഞ്ഞു. കളിച്ചുമറന്ന ഗോലികളിയും കുട്ടിയും കോലുമടക്കം പഴയ കളികളെയൊക്കെ ഇന്റർനെറ്റിലൂടെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അത് അവരെക്കൊണ്ട് കളിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കുകയുമാണ് ചിറമ്മൽ മീഡിയ വർക്സിലൂടെ ചെയ്യുന്നത്. പഴയ കളികൾ അപ്ലോഡ് ചെയ്യുന്നതിനായി www.facebook.com/ mervinandcompany എന്ന ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ആർക്കും ഈ അക്കൗണ്ടിലേക്ക് പഴയ കളികളുടെ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യാം. അറിയാത്ത കളികളെക്കുറിച്ച് ഇതിൽ വിശദീകരണം നൽകും. ഇതുവഴി കളികൾ…
Read Moreമംഗലംഡാമിന് സമീപം മലയിൽ നിന്നു ഭീമൻ പാറ താഴേയ്ക്ക് വീണു; സമീപത്ത് പണിയെ ടുത്തിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു; പാറയ്ക്കൊപ്പം ഒഴുകിയെത്തിയ വെള്ളം മൂലം കൃഷിയിടത്തിലെ മണ്ണിന് നിറവ്യത്യാസം; കർഷകർ ആശങ്കയിൽ
വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കവിളുപാറ വട്ടപ്പാറയിൽ മലയിൽനിന്നു ഭീമൻ പാറ ഉഗ്രസ്ഫോടനത്തോടെ താഴേക്കു പതിച്ചു. തോട്ടത്തിൽ പണിയെടുത്തിരുന്ന കർഷകൻ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. മറ്റൊരു പാറക്കൂട്ടത്തിൽ തട്ടി കല്ല് ഗതിമാറിയതിനാൽ വൻദുരന്തം ഒഴിവായി. കല്ലും മണ്ണും പോയ വഴിയിലെ രണ്ട് ഏക്കറോളം കൃഷി നശിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മംഗലംഡാം സ്വദേശികളായ ആനക്കുഴിപ്പാടം ഉപ്പുമണ്ണ് രാജു (55), പന്നികുളമ്പ് സ്വദേശികളായ ഷിബു (22), ബിനു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്റെ നെറ്റിയിൽ പതിമൂന്ന് തുന്നിക്കെട്ടുണ്ട്. അപകടസമയത്തു സ്ഥല ഉടമയും കർഷകനുമായ വടക്കേക്കളം രാധാകൃഷ്ണനും തോട്ടത്തിലുണ്ടായിരുന്നു. കുത്തനെയുള്ള മലയായതിനാൽ ഫോർവീൽ ജീപ്പ് മാത്രമേ സ്ഥലത്തെത്തൂ. എന്നാൽ ഇതിനുപറ്റിയ ജീപ്പൊന്നും കിട്ടാതിരുന്നതിനാൽ തലയിൽ സാരമായി പരിക്കേറ്റ രാജു തന്നെയാണ് തന്റെ ജീപ്പ് ഓടിച്ച് മലയിറങ്ങി ആശുപത്രിയിലെത്തിയത്. പാറ താഴേക്കു വന്നതിനു പിന്നാലെ…
Read Moreഏണി ചതിച്ചു..! തെങ്ങിനു മുകളിൽ കുടുങ്ങിയ 63കാരനായ ഗൃഹനാഥനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി; മരുന്ന് അടിക്കാൻ മുകളി ലെത്തിയപ്പോൾ ഏണി മറിഞ്ഞുപോയതാണ് താഴെയിറങ്ങാനാവാതെ കുടുങ്ങിയത്
ആറ്റിങ്ങൽ: വീട്ടിനു മുൻവശത്തെ തെങ്ങിൽ മരുന്നു തളിയ്ക്കാൻ കയറിയ ഉടമ ഇറങ്ങാനാവാതെ മടലുകൾക്കിടയിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇദ്ദേഹത്തെ രക്ഷിച്ചു. ആറ്റിങ്ങൽ പാലസ് റോഡ് ആവണീശ്വരം ക്ഷേത്രത്തിനു സമീപം തിരുമംഗലത്തു വീട്ടിൽ കെ.രാജൻ ( 63) ആണ് തെങ്ങിന്റെ മുകളിൽ കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഏണിവച്ചാണ് ഇദ്ദേഹം മൂന്നു മീറ്ററോളം പൊക്കമുള്ള തെങ്ങിൽ മരുന്നു തളിയ്ക്കാൻ കയറിയത്. ഏണിയുടെ പഴുത് ഇളകി പോയതിനാലാണ് ഇറങ്ങാനാവാതെ കുടുങ്ങിയത്. ആറ്റിങ്ങൽ ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ ഹരീഷ്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർമാൻ അനീഷാണ് ഇയാളെ രക്ഷിച്ച് താഴെ ഇറക്കിയത്.
Read Moreകാര്യ കാരണം അറിയിക്കണം..! മോഹൻ ഭാഗവതിനെ വിലക്കിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി; സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്കേർപ്പെടുത്തിയത്
പാലക്കാട് : ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതിൽ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പാലക്കാട്ടെ മൂത്താൻതറ കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ജില്ലാ ഭരണകൂടം വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ജില്ലാ ഭരണകൂടം സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്കൂളിലെ പ്രധാനാധ്യാപകനെതിരേ നടപടിക്കു ജില്ലാ ഭരണകൂടം നിർദേശം…
Read Moreഓണമെത്തി റെയിൽവേ കനിയുമോ..! തിരുവോണത്തിന് നാട്ടിലെത്താൻ റെയിൽവേ കനിയുമെന്ന പ്രതിക്ഷയിൽ മറുനാടൻ മലയാളികൾ; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സ്ഥിരം പല്ലവി ഇത്തവണയും ഉണ്ടാകരുതേ യെന്ന പ്രാർഥനയിൽ യാത്രക്കാർ
ഷൊർണൂർ: റെയിൽവേ കനിഞ്ഞില്ലെങ്കിൽ ആയിരക്കണക്കിനു മറുനാടൻ മലയാളികൾക്ക് ഇക്കുറിയും തിരുവോണത്തിനു നാട്ടിലെത്താനാകില്ല. ഓണം പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പേരിനു മാത്രം അധിക സർവീസുകൾ ഏർപ്പെടുത്തി റെയിൽവേ വഴിപാടൊരുക്കലാണു പതിവ്. ഇതുകൊണ്ടുതന്നെ ആയിരക്കണക്കിനു മറുനാടൻ മലയാളികൾക്ക് ഓണത്തിനു നാട്ടിലെത്താൻ കഴിയാറില്ല. ഓണത്തോടനുബന്ധിച്ചുള്ള റിസർവേഷൻ ബുക്കിംഗ് ഇതിനകം അന്തിമഘട്ടത്തിലെത്തി. ദീർഘദൂര ട്രെയിനുകളിൽ റിസർവേഷൻ സംവിധാനം അടുത്തദിവസങ്ങളിൽ വർധിക്കുന്നതോടെ റിസർവേഷനും ലഭിക്കില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തീവണ്ടിപാതകളുടെ കുറവുമാണ് അധിക സർവീസുകൾ ആരംഭിക്കുന്നതിൽനിന്നു റെയിൽവേയെ പിറകോട്ടടിക്കുന്നത്. അതേസമയം അടുത്തവർഷംമുതൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും എല്ലാവർഷവും റെയിൽവേ ആവർത്തിക്കാറുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇത്തവണയും കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെന്നു യാത്രക്കാർ പറയുന്നു. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണു മറുനാടൻ മലയാളികൾ ഏറെയുള്ളത്. ഓണം അടുക്കുന്നതോടെയാണ് ഇവരെല്ലാം ലീവുകിട്ടി കുടുംബസമേതം വീടുകളിലേക്ക്…
Read Moreടാങ്കർ ലോറി വീടിനുള്ളിലേക്ക് പാഞ്ഞുകയറി: ഉറങ്ങിക്കിടന്നിരുന്ന അമ്മയും കുട്ടികളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ഇവരുടെ മുകളിലേയ്ക്ക് സ്ളാബ് ഇടിഞ്ഞുവീഴുകയായിരുന്നു
സ്വന്തംലേഖകൻ മുളങ്കുന്നത്തുകാവ്: നിയന്ത്രണം വിട്ട ടാങ്കർ ലോറി വിട്ടിലേക്ക് പാഞ്ഞുകയറി, വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന അമ്മയും കുഞ്ഞുങ്ങളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് തകർന്നതിനെ തുടർന്ന് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ തൃശുരിൽ നിന്നെത്തിയ അഗനിശമന സേനയാണ് രക്ഷപ്പെടുത്തിയത്. ഇന്നു പുലർച്ച 5.30ന് മുളങ്കുന്നത്തുകാവ് ഗ്രാമലയ്ക്കു സമിപത്താണ് അപകടം. വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന മുളങ്കുന്നത്തക്കാവ് കാളനി ഉണ്ണി ബാലന്റെ മകൻ ബിനേഷിന്റെ ഭാര്യ ദിവ്യ(31), മക്കളായ നന്ദന(7) നിവേദ്(ഒന്നര) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നിട് അമല മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പെരിന്തൽമണ്ണയിൽ നിന്നും മണ്ണെണ്ണ ഇറക്കി തിരികെ എറുണാകുളത്തേയ്ക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. മതിൽ തകർത്ത് പാഞ്ഞുകയറിയ ലോറി വീടിന്റെ മുൻവശവും തകർത്താണ് നിന്നത്. മുൻവശത്ത മുറിയിലാണ് പരിക്കേറ്റവർ കിടന്നിരുന്നത്. അത്താണി സിൽക്കിലെ ജിവനക്കാരാനായ ദിവ്യയുടെ ഭർത്താവ് ബിനേഷ് രാത്രി ജോലിക്കു…
Read Moreപത്തുലക്ഷം വിലവരുന്ന ഹാഷിഷും വിദേശ കറൻസിയുമായി രണ്ടുപേർ പിടിയിൽ; കൊച്ചിയിലെത്തുന്ന വിദേശികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന; പ്രതികൾ വൻമാഫിയ സംഘത്തിലെ കണ്ണികൾ
മുളങ്കുന്നത്തുകാവ്: പത്ത് ലക്ഷം വില വരുന്ന ഹാഷിഷും വിദേശ കറൻസിയുമായി രണ്ട് പേരെ മെഡിക്കൽ കോളജ് പോലിസ് അറസ്റ്റു ചെയ്തു. ഫോർട്ടി കൊച്ചി സി.പി തോട് സ്വദേശി ഷൈജു(33), കൂരികുഴി വിട്ടിൽ അപ്പു എന്ന മെഹറൂഫ്(25)എന്നിവരെയാണ് പിടികൂടിയത്. 220 ഗ്രാം ഹാഷിഷാണ് പിടികൂടിയത്. മുന്‍പ് ഇവരുടെ സംഘത്തിലെ മൂന്ന് പേരെ പോലിസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ നിന്നുമാണ് ഇപ്പോൾ രണ്ടുപേരെ പിടികൂടിയത്. നേരത്തെ മൂന്നുപേരെ പിടികൂടിയതിനെ തുടർന്ന് ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. ലോഡ്ജുകളിൽ താമസിച്ച് വിദ്യാർഥികൾക്കും മറ്റും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ വിൽപ്പന നടത്തുന്ന കാറളം വെളുത്തേടത്ത് പറന്പിൽ വീട്ടിൽ ഷലീൽ(28), വടക്കാഞ്ചേരി അകമല വാടാനപറന്പിൽ വീട്ടിൽ ഷമീർ(27), കുണ്ടന്നൂർ ആറ്റത്ര മുല്ലക്കൽ വീട്ടിൽ വൈശാഖ് (29) എന്നിവരാണ് നേരത്തെ 130 ഗ്രാം…
Read Moreരണ്ടാം സ്വാതന്ത്ര്യസമരത്തിന് ഒരുങ്ങേണ്ട അവസ്ഥ..! അധികാര ദുർവിനിയോഗമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഏ.കെ ആന്റണി
പാലക്കാട്: അധികാര ദുർവിനിയോഗമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കെപിസിസി ആഹ്വാനം ചെയ്ത കർഷക രക്ഷാസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾക്കു കൂട്ടുപിടിച്ചു സ്വതന്ത്ര ഇന്ത്യയെ വേറിട്ടൊരു മാർഗത്തിലൂടെ നയിക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രണ്ടാം സ്വാതന്ത്ര്യസമരത്തിന് എല്ലാവരും തയാറാവേണ്ട സ്ഥിതിവിശേഷമാണു നിലനിൽക്കുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടുനിന്നു വലിയൊരു പ്രക്ഷോഭത്തിനാണു കോണ്‍ഗ്രസ് നേതൃത്വം നൽകുന്നത്. കർഷകർക്കെതിരെയുള്ള ഏതു നിലപാടിനോടും കോണ്‍ഗ്രസ് എതിരാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരുക ളാണു കേന്ദ്രവും കേരളവും ഭരിക്കുന്നത്. അഴിമതി ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും, അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ പിടിച്ചുകെട്ടാൻ ഈ സർക്കാർ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെപിസി സി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ…
Read More