വെ​ല്ലു​വി​ളി​ച്ച് കോ​ഴി വ്യാ​പാ​രി​ക​ൾ; ഇന്നു മുതൽ കോഴിയുടെ വില കുറയ്ക്കണമെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് ഫാ​മു​ക​ളി​ലെ കോ​ഴി​ക​ളെ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കു ക​ട​ത്തു​ന്നു;

പാ​ല​ക്കാ​ട്: ജി​എ​സ്ടി യെ ​തു​ട​ർ​ന്ന് ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ വി​ല​കു​റ​യ്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ വെ​ല്ലു​വി​ളി​ച്ച് കോ​ഴി വ്യാ​പാ​രി​ക​ൾ. കേ​ര​ള​ത്തി​ലെ ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ളെ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് ക​ട​ത്തി ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ ചെ​യ്യു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​രി​നോ​ടും ധ​ന​മ​ന്ത്രി​യോ​ടു​മു​ള്ള പ​ര​സ്യ​വെ​ല്ലു​വി​ളി​യാ​യാ​ണ് ജ​ന​ങ്ങ​ൾ സം​ഭ​വ​ത്തെ കാ​ണു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​യും തൃ​ശൂ​ർ ജി​ല്ല​യി​ലേ​യും ചി​ല ഫാ​മു​ക​ളി​ൽ നി​ന്നാ​ണ് കോ​ഴി​ക​ളെ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ ക​ട​ത്തി​ത്തു​ട​ങ്ങി​യ​ത്.ഇ​ന്നു മു​ത​ൽ ഇ​റ​ച്ചി​ക്കോ​ഴി​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 87 രൂ​പ​യ്ക്ക് വി​ല്പ​ന ന​ട​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത പ​ക്ഷം ക​ർ​ശ​ന​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ക്കാ​ൻ പ​ല ശ്ര​മ​ങ്ങ​ളും വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. അ​തേ​തു​ട​ർ​ന്ന് ഇ​ന്ന് കോ​ഴി വ്യാ​പാ​രം നി​ർ​ത്തി​വെ​ച്ച് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വി​ടെ​യു​ള്ള ഫാ​മു​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് കോ​ഴി​ക​ളെ ക​ട​ത്തു​ന്ന​ത്. പൊ​ള്ളാ​ച്ചി​യി​ലെ വി​വി​ധ ഫാ​മു​ക​ളി​ലേ​യ്ക്കാ​ണ് കോ​ഴി​ക​ളെ മാ​റ്റു​ന്ന​ത്.  കി​ലോ​ഗ്രാ​മി​ന് 120 രൂ​പ നി​ര​ക്കി​ലാ​ണ് വി​ല്പ​ന.…

Read More

ചോദിക്കേണ്ടത് ചോദിച്ചാൽ കുട്ടിക്ക് മിണ്ടാട്ട മില്ല..! ഒരുവർഷത്തിനിടെ പന്ത്രണ്ടായി രത്തോളം കർഷകരുടെ ആത്മഹത്യയെക്കുറിച്ചു ചോദിച്ചാൽ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മുകൾ വാസ്നിക്

പാലക്കാട്: പല കാര്യങ്ങളിലും അഭിപ്രായം പറയുന്ന മോദി ഒരുവർഷത്തിനിടെ പന്ത്രണ്ടായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനമാണ് കേരളം കൈക്കൊള്ളുന്നത്. എന്നിട്ടും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്‌ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു ഡി എഫ് സർക്കാർ കേരളത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരെല്ലാം ഭാരതത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമാക്കിയത്. രാഷ്ട്രീയ ലക്ഷ്യം നോക്കി കേരളത്തെ പിന്നോട്ടു കൊണ്ടുപോകാൻ ഒരു കോൺഗ്രസ് സർക്കാരും ശ്രമിച്ചിട്ടില്ല. രാജ്യത്തിന്‍റെ സമഗ്ര നേട്ടമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെ പുറകോട്ടടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും…

Read More

കൊലകൊല്ലികൾ..! സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ നാലുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലും ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചുെ ക​ഞ്ചാ​വ് വി​പ​ണ​ന​ത്തി​നെ​ത്തി​യ നാ​ലു​യു​വാ​ക്ക​ളെ പോലീസ് അറസ്റ്റിൽ. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 2.500 കിലോ ​ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ത്തുനി​ന്നും മൂ​ന്നു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ർ താ​ഴെ ചൊ​വ്വ സ്വ​ദേ​ശി​ക​ളാ​യ അ​ദ്നാ​ൻ (22),  ഷ​ഫീ​ർ (22), ഫ​ർ​ഹാ​ൻ (22) എ​ന്നി​വ​രാണ് അറസ്റ്റിലായത്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി ഒ​ല​വ​ക്കോ​ടു വ​ന്നി​റ​ങ്ങി​യ സ​മ​യ​ത്തായിരുന്നു അറസ്റ്റ്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽനിന്നും 1. 300 ഗ്രാം ​ക​ഞ്ചാ​വ് റെ​യി​ൽ​വേ പോ​ലീസ് സ്ക്വാ​ഡ് അം​ഗം സ​ജി അ​ഗ​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നോ​ർ​ത്ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ കഞ്ചാവ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​ണി​വ​ർ, ചി​ല്ല​റ വി​പ​ണി​യി​ൽ ഒ​രു കി​ലോ ക​ഞ്ചാ​വി​ന് ഏ​ക​ദേ​ശം 30,000 രൂ​പ വി​ല വ​രും. ഇ​ന്ന​ലെ രാവിലെയാണു പാ​ല​ക്കാ​ട് ടൗ​ണ്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽവച്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ…

Read More

എന്‍റെ പൊന്നുമക്കളേ..! ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ദുരവസ്ഥയറിഞ്ഞ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി കോളനിയിലെത്തി; തകർന്ന രണ്ടുവീടുകളുടെ മേൽക്കൂര ഡിസിസി നന്നാക്കുമെന്ന് ഉമ്മൻചാണ്ടി

കൊ​ല്ല​ങ്കോ​ട്: ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ 133 ച​ക്കി​ലി​യ സ​മു​ദാ​യ വീ​ടു​ക​ളി​ൽ 43 എ​ണ്ണം ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും ബ​ദ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി  ഉ​ട​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​നി യിലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​നി ദു​രി​ത​ത്തെ​ക്കു​റി​ച്ചു മാ​ധ്യ​മ​വാ​ർ​ത്ത​ക​ള​റി​ഞ്ഞ് ഇ​വി​ടെ താ​മ​സ​ക്കാ​ര​നാ​യ ശി​വ​രാ​ജ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് ഉമ്മൻചാണ്ടി എത്തിയത്.  വീ​ര​മ്മാ​ൾ, മ​ഹേ​ശ്വ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം പു​ന​ർ​നി​ർ​മി​ക്കും. കോ​ള​നി​വാ​സി​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 26 മു​ത​ൽ കോ​ള​നി​മ​ക്ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​യോ​റി​റ്റി റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ല്ലെ​ന്ന​താ​ണു കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ശ്ര​മി​ക്കു​മെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി. എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നും രാ​ജി​വ​ച്ച് കോ​ണ്‍​ഗ്ര​സി​ൽ അ​ണി​ചേ​ർ​ന്ന​വ​രെ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​മോ​ദി​ച്ചു. ഡി​സി​സി…

Read More

അമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നുലക്ഷം’; യുവമോര്‍ച്ച നേതാവിന്റെ മൃതദേഹത്തിനരികെ ദുരൂഹത ഉയര്‍ത്തുന്ന കുറിപ്പ്, കൊലപാതകം തന്നെ യെന്ന് ബന്ധുക്കള്‍, ആരാണാ പെണ്‍കുട്ടി?

ഒ​റ്റ​പ്പാ​ലം: യു​വ​മോ​ർ​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ൻ​രാ​ജ് (31) തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളേ​റു​ന്നു.    തീ​പ്പൊ​ള്ള​ലേ​റ്റ് പോ​ലീ​സ് സ​ജി​ൻ​രാ​ജി​നെ ക​ണ്ടെ​ത്തി​യ ക​ട​മു​റി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് മ​ര​ണ​വെ​പ്രാ​ളം കാ​ട്ടി​യ​തി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും കാ​ണ​പ്പെ​ടാ​ത്ത​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ജി​ൻ​രാ​ജി​ന്‍റെ പി​താ​വ് രാ​ജ​ൻ ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നേ​രി​യ​തോ​തി​ൽ ക​രി​പി​ടി​ച്ച ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​ണ്ണി​ൽ കാ​ണാ​നാ​കു​ന്ന​ത്. അ​തേ​സ​മ​യം അ​രോ​ഗ​ദൃ​ഢ​ഗാ​ത്ര​നാ​യ സ​ജി​ൻ​രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​ണെ​ങ്കി​ൽ​ക്കൂ​ടി മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ നി​ല​ത്തു കി​ട​ന്നു​രു​ളു​ക​യും മു​ന്പോ​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. പ്ര​ധാ​ന​ പാ​ത​യു​ടെ പ​ത്തു​മീ​റ്റ​ർ ഉ​ള്ളി​ലേ​യ്ക്കു​മാ​റി മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണാ​സ​ന്ന​നാ​യി കി​ട​ന്ന ഇ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ടാ​നാ​യി ശ്ര​മം ന​ട​ത്തി​യ​തി​ന​ന്‍റേ​താ​യ ഒ​രു സൂ​ച​ന​ക​ളും സം​ഭ​വ​സ്ഥ​ല​ത്തി​ല്ല. സ​ജി​ൻ​രാ​ജി​ന്‍റെ അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ഇ​ക്കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ സ​ജി​ൻ​രാ​ജി​ന്‍റെ പി​താ​വും ബ​ന്ധു​ക്ക​ളും പോ​ലീ​സു​മൊ​ത്ത്…

Read More

പാലക്കാടൻ പാടങ്ങളിൽ ഹിന്ദിഗാനം..! പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളികൾ എത്തി ത്തുടങ്ങി; മലയാളികളെ ഇത്തരം പാണികൾക്ക് കിട്ടാൻ പാടെന്ന് കർഷകനായ മോഹൻദാസ്

അയിലൂർ: ഒന്നാംവിള കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളി യുവാക്കൾ സജീവമായി. കാലവർഷം വൈകി ഞാറ്റടികൾക്കു മൂപ്പുകൂടുകയും തൊഴിലാളികളുടെ കുറവും കർഷകരെ ആശങ്കയിലാക്കിയിരുന്നു. വെള്ളം ലഭിച്ച സാഹചര്യത്തിൽ ഞാറ്റടി പറിച്ചുനടീലിനും വളപ്രയോഗം എന്നിവയ്ക്കെല്ലാം തൊഴിലാളികളുടെ കുറവു ശക്‌തമായ സാഹചര്യത്തിലാണ് ബംഗാളി തൊഴിലാളികൾ രക്ഷകരായി എത്തിയത്. നസീർ, ഷുബൂർ, പുൾട്ടു, ഷുക്കൂർ, അഷറഫ എന്നീ അഞ്ചു ബംഗാളി യുവാക്കളാണ് കൃഷിപ്പണിക്കായി മൂർസിബാദിൽനിന്നും പാലക്കാട്ടേയ്ക്ക് എത്തിയത്. ഞാറുപറിച്ചു പാടങ്ങളിൽ നടുന്നതിന് ഏക്കറിന് നാലായിരം രൂപയാണ് ഇവർ കൂലിയായി ഈടാക്കുന്നത്. പറിച്ച ഞാറുകെട്ടുകൾ ഉന്തുവണ്ടിയിലും ചാക്കിലുമായി വരമ്പുകളിൽ കൂടി നടുന്നവർക്കു എത്തിക്കുന്നതും ഇവർതന്നെ. ഓരോദിവസവും അഞ്ചുപേരും ഏതാണ്ട് ഒന്നരഏക്കറോളം നിലം നടും. മൊബൈൽ ഫോണിലൂടെയുളള ബംഗാളി സംഗീതം ശ്രവിച്ച് നല്ല വേഗതയോടെ ഞാറുനടുന്നത് കൗതുക കാഴ്ചയാണ്. തിരുവഴിയാട് മുടിക്കുറ പാടശേഖരങ്ങളിൽ കൂത്തുമാടം മോഹൻദാസിന്റെ അഞ്ചേക്കർ നിലമാണ് യുവാക്കൾ നടുന്നത്. പുതുതലമുറയിലെ തൊഴിലാളികൾ…

Read More

കൊതു നിവാരണ കമ്പനികളെ സഹായിക്കാനോ..! വടക്കഞ്ചേരി സ്റ്റാൻഡിലെത്തുന്നവർ കൊതുകുതിരി കൂടി കരുതണം; സ്റ്റാന്‍റും പരിസരവും ചീഞ്ഞളിഞ്ഞ് കൊതുകുവളർത്തൽ കേന്ദ്രമായി മാറി

വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സന്ധ്യയായാൽ ബസ് കാത്തുനില്ക്കണമെങ്കിൽ കൊതുകുതിരി കൂടി കരുതേണ്ട ഗതികേടിലാണ് യാത്രക്കാർ. സ്റ്റാൻഡും പരിസരവും കൊതുകിന്‍റെ പ്രജന–നകേന്ദ്രങ്ങളാണ് ഇപ്പോൾ. ചുറ്റും പൊന്തക്കാടുകളും മലിനജലം കെട്ടിനിന്നും കൊതുകിനെ വളർത്തുന്ന സ്‌ഥിതിയാണ്. സ്റ്റാ്ൻഡിന്റെ കിഴക്കുഭാഗം മലിനജലം കെട്ടിനിന്ന് കടുത്ത ദുർഗന്ധവും ഉയരും. സ്റ്റാൻഡിൽ ചപ്പുചവറ് അടിച്ച് വൃത്തിയാക്കലും ഇല്ലാതായി. സ്റ്റാൻഡിൽനിന്നും തങ്കം ജംഗ്ഷനിലേക്കു പോകുന്ന റോഡിന് ഇരുവശവും നാലടിയോളമാണ് വെള്ളക്കെട്ടുള്ളത്. പുഴു തിളച്ചുമറിയുന്ന മലിനജലത്തിലേക്കാണ് മാലിന്യച്ചാക്കുകളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളുമെല്ലാം വലിച്ചെറിയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപോകാൻ എവിടെയും മതിയായ ഓടകളില്ല. ഇതിനു പുറമേ ബസ്സ്റ്റാൻഡ് പരിസരത്തെല്ലാം അധികൃതമായും അനധികൃതമായും വ്യാപകതോതിൽ കെട്ടിടനിർമാണം നടക്കുന്നതും വെള്ളക്കെട്ടിനു കാരണമാകും. പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഭരണമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനും ആരുമില്ലാത്ത സ്‌ഥിതിയാണ്. ദേശീയപാത നിർമാണത്തിനായി അന്യസംസ്‌ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ താമസിക്കുന്നതും ഇവിടങ്ങളിലെ താത്കാലിക ഷെഡുകളിലാണ്.…

Read More

ദേ കാണ് അവരുടെ ബുദ്ധിമുട്ട് ..! പു​തു​ക്കാ​ട് സ്റ്റേഷന്‍റിൽ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് ഇ​ല്ല; കൃത്യസമയത്തെത്താൻ ട്രെയിനിൽ കയറാൻ യാ​ത്ര​ക്കാ​ർ​ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ ഞെട്ടും…

പു​തു​ക്കാ​ട്: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഗു​ഡ്സ് ട്ര​യി​ൻ സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടാൽ റെയിൽ മുറിച്ചുകടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇന്ന്  രാ​വി​ലെ ട്രെയി​ൻ ക​യ​റാ​ൻ വ​ന്ന യാ​ത്ര​ക്കാ​ർ ഗു​ഡ്സ് ട്രെയി​നി​ന്‍റെ ഇ​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യി ക​ട​ന്നാണ് പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യ​ത്. രാ​വി​ലെ പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഏ​റെ യാ​ത്ര​ക്കാ​രു​ള്ള സ​മ​യ​ത്താണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് വി​ല​ങ്ങു​ത​ടി ആ​വു​ക​യാ​ണ്. പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് വേ​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ട്ര​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ്റ്റേ​ഷ​നി​ൽ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ന് വീ​തി​യി​ല്ലാ​ത്ത​താ​ണ് ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ന് സാ​ധ്യ​ത മ​ങ്ങി​യ​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Read More

കാരണം തേടി പോലീസും..! ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ്ഫോണിനു മിണ്ടാട്ടമില്ല; കുറ്റം സമ്മതിച്ച് പോലീസ്; പ്രശ്നം എന്താണെന്ന് ബിഎസ്എൻഎല്ലിനും കണ്ടെത്താനാവാത്ത അവസ്ഥ

ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയില്ല. മറുപടി പറയാൻ അധികൃതർക്കും കഴിയുന്നില്ല. എല്ലാ പണികളും പയറ്റിനോക്കിയിട്ടും ഫോൺ നന്നാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.ഇതുമൂലം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിക്കാൻ ആർക്കും കഴിയാത്ത സാഹചര്യമാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ പോലീസ് സഹായം ലഭിക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റപ്പാലം താലൂക്ക് വികസനസമിതിയിലും ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി സ്റ്റേഷനിലെ ലാന്‍റ് ഫോൺ തകരാറിലാണെന്ന് പോലീസ് തുറന്നു സമ്മതിക്കുന്നു. പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ മറ്റു നമ്പറുകളിലേക്കാണ് കോൾ പോകുന്നതെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. പോലീസ് പദ്ധതിപ്രകാരം പരിശോധന നടത്തിയ ബിഎസ്എൻഎൽ അധികൃതർക്ക് എന്താണ് പ്രശ്നമെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സോഫ്റ്റ് വെയർ തകരാറാണെന്ന് ടെലികോം അധികൃതർ പറയുന്നു.പകരം ജനങ്ങൾക്കായി മറ്റൊരു നമ്പർ നല്കിയിട്ടുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ല. പോലീസ് സ്റ്റേഷനിലെ ടെലിഫോൺ…

Read More

പടിക്ക് പുറത്താക്കി..! റേഷൻ മുൻഗണനാ പട്ടികയിലേക്കു കയറിയ നൂറുകണക്കിനു അനർഹരെ പുറത്താക്കി; അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും

ഒറ്റപ്പാലം: റേഷൻ മുൻഗണന പട്ടികയിൽ കയറിക്കൂടിയ നൂറുകണക്കിന് അനർഹരെ പുറത്താക്കിയതിനൊപ്പം പരാതികളുടെ പ്രവാഹവും കൂടി. അനർഹരെന്നു കണ്ടെത്തിയ 570 പേരെയാണ് ഇതിനകം താലൂക്ക് സ്പ്ലൈ ഓഫീസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പുറന്തള്ളിയത്. മുൻഗണനാ പട്ടികയിൽ ഉൾപെടുത്തി കാർഡ് വിതരണം ചെയ്യുന്നതിനിടെയാണ് ഇത്രയുംപേരെ പുറത്താക്കിയത്. പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു ഇവരുടെ കാർഡുകളിൽ പൊതുവിഭാഗമെന്നു സീൽ ചെയ്താണ് വിതരണം നടത്തുന്നത്. കാർഡ് വിതരണം ചെയ്തശേഷം അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും. പട്ടിക പുതുക്കുകയും ചെയ്യും. അനർഹരെന്നു കണ്ടെത്തിയാൽ പൊതുവിഭാഗമെന്ന സീൽ അടിക്കാനാണ് സർക്കാർ ഉത്തരവുള്ളത്. ഇതിന്റെ തുടർച്ചയായാണ് അധികൃതർ നടപടി തുടങ്ങിയത്. എന്നാൽ അർഹതപ്പെട്ട പലരും ഇതുപ്രകാരം പട്ടികയിൽനിന്നും പുറന്തള്ളപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്‌ഥർ തെറ്റായ വിവരങ്ങളാണ് കണ്ടെത്തിയതെന്നും…

Read More