പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ  പ്രായപൂർത്തിയാകാത്ത യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു;  വീട്ടുകാരുടെ പരാതിയിൽ ബന്ധം വേർപ്പെടുത്തി പോലീസ് ചെയ്തത്


കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ച ഉ​ക്ക​ടം സ്വ​ദേ​ശി​യാ​യ 17കാ​ര​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു.

സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച പോ​ത്ത​ന്നൂ​ർ പോ​ലീ​സ് ഉ​ക്ക​ട​ത്തു​നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യി ചെ​ന്നൈ​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ച പോ​ലീ​സ് പോ​ക്സോ ആ​ക്ടി​ൽ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് ജു​വ​നൈ​ൽ സ്കൂ​ളി​ലേ​ക്കു​മാ​റ്റി.

Related posts

Leave a Comment