ര​ണ്ട് കോ​ടി​യുടെ ചെ​ല​വി​ട്ട് ര​ണ്ട് ഉ​ദ്ഘാ​ട​നം, ര​ണ്ട് മ​ന്ത്രി​മാ​ർ, ര​ണ്ട് എം​എ​ൽ​എ​മാ​ർ; പക്ഷേ ചേ​റ്റു​വ കോ​ട്ട കാ​ട്ടി​ൽ ത​ന്നെ…

ചേ​റ്റു​വ: ര​ണ്ട് കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് ര​ണ്ട് ഉ​ദ്ഘാ​ട​നം, ര​ണ്ട് മ​ന്ത്രി​മാ​ർ, ര​ണ്ട് എം​എ​ൽ​എ​മാ​ർ എ​ന്നി​ട്ടു ചേ​റ്റു​വ കോ​ട്ട കാ​ട്ടി​ൽ ത​ന്നെ.ച​രി​ത്ര ​പ്ര​സി​ദ്ധ​മാ​യ ചേ​റ്റു​വ കോ​ട്ട ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​ധം സം​ര​ക്ഷി​ക്കു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു വി​ക​സ​ന പ​ദ്ധ​തി​ക​ൾ. ഒ​ന്നും ന​ട​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി.പ​ത്ത് വ​ർ​ഷം മു​ന്പ് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2010 ജ​നു​വ​രി 25നാ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട സം​ര​ക്ഷ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം. 60 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​നം മ​ന്ത്രി എ​സ്. ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട്ട​യു​ടെ ചെ​റി​യൊ​രു ഭാ​ഗം ക​രി​ങ്ക​ൽ കെ​ട്ടി കാ​ടു​ക​ൾ വെ​ട്ടി മാ​റ്റി, ഭാ​ഗി​ക​മാ​യി ചെ​റി​യൊ​രു ഓ​ഫീ​സ് നി​ർ​മാ​ണം. അ​തോ​ടെ തീ​ർ​ന്നു ഒ​ന്നാം​ഘ​ട്ട വി​ക​സ​നം. ര​ണ്ട് വ​ർ​ഷം മു​ന്പ് കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2019 ഫെ​ബ്രു​വ​രി 25ന് ​ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണം തു​ട​ങ്ങി. 1.15 കോ​ടി മ​ന്ത്രി…

Read More

സാ​മൂ​ഹ്യമാധ്യമത്തിലൂടെ അവർ അടുത്തു; നാലുമക്കളുള്ള യുവാവും മൂന്നു മക്കളുള്ള യുവതിയും ഒളിച്ചോടി; ചാലക്കുടി കേസ് ഇങ്ങനെ…

ചാ​ല​ക്കു​ടി: കാ​ണാ​താ​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും പോ​ലീ​സ് മ​ല​പ്പു​റ​ത്തു​നി​ന്നും പി​ടി​കൂ​ടി. വി.​ആ​ർ. പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഒ​രാ​ഴ്ച മു​ന്പാ​ണ് കാ​ണാ​താ​യ​ത്. ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രി​യാ​രം സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് (34) എ​ന്ന യു​വാ​വി​നോ​ടൊ​പ്പം പി​ടി​കൂ​ടി​യ​ത്. അ​ഭി​ലാ​ഷി​ന് നാ​ല് മ​ക്ക​ളു​ണ്ട്. യു​വ​തി​ക്ക് മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്. സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​യി​രു​ന്നു. ചാ​ല​ക്കു​ടി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ​യും ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി നേ​ര​ത്തെ പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു.

Read More

കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല  ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​റെ ഇ​ഷ്ടം;  ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ റിക്കാ​ർ​ഡ് ഹാ​ജ​ർ !

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ പ​ഠ​നം കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​റെ ഇ​ഷ്ടം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ഓ​ണ്‍​ലൈ​നി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​പ്പോ​ൾ ഹാ​ജ​രാ​യ പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണം റിക്കാ​ർ​ഡാ​യി​രു​ന്നു. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 19576 ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. 21569 പേ​രാ​ണ് പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​ക​ളി​ലെ പ്രാ​ദേ​ശി​ക അ​വ​ധി​യും കോ​വി​ഡ്19 സാ​ഹ​ച​ര്യ​വും കാ​ര​ണം ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ മാ​റ്റി​വെ​ച്ചി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജി​ല്ല​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കാ​നു​ള്ള 1993 പേ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ 331 പേ​ർ​ക്കു​ള്ള പ​രി​ശീ​ല​നം കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. 90ശ​ത​മാ​ന​ത്തി​ലേ​റെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും വ്യ​ത്യ​സ്ത സ​മ​യം നി​ശ്ച​യി​ച്ചു ന​ൽ​കി​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കി​ല ചു​മ​ത​ല​പ്പെ​ടു​ത്തി​യ റി​സോ​ഴ്സ് ടീ​മു​ക​ൾ…

Read More

ജ​ല​ദൗ​ർ​ല​ഭ്യം ഇ​നി മ​റ​ക്കാം… ജ​ല​സ​മൃ​ദ്ധി​യി​ലേ​ക്ക് തൃ​ശൂ​ർ; 2024 ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ജി​ല്ല നേ​രി​ട്ടി​രു​ന്ന ജ​ല ജ​ല ദൗ​ർ​ല​ഭ്യം ഇ​നി പ​ഴ​ങ്ക​ഥ മാ​ത്രം. തൃ​ശൂ​ർ ജ​ല​സ​മൃ​ദ്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. 2024 ന​കം തൃ​ശൂ​രി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. 52.85 ല​ക്ഷം വീ​ടു​ക​ളി​ൽ പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് ജ​ല​ജീ​വ​ൻ മി​ഷ​ൻ തു​ട​ക്കം കു​റി​ച്ചു. ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ 2024 ആ​കു​ന്പോ​ഴേ​ക്കും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൃ​ശൂ​ർ ജി​ല്ല​യി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ജി​ല്ല​യി​ലെ 607351 വീ​ടു​ക​ളി​ൽ 178629 വീ​ടു​ക​ളി​ലാ​ണ് നി​ല​വി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​ത്. പ​ദ്ധ​തി വ​ഴി ബാ​ക്കി വീ​ടു​ക​ൾ​ക്ക് 2024 ആ​കു​ന്പോ​ഴേ​ക്കും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ഉ​റ​പ്പാ​ക്കും. ഒ​ന്നാം​ഘ​ട്ട​മാ​യി 82 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 145115…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ; സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത് പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍

എ​രു​മ​പ്പെ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ർ കോ​ടി​മ​ല സ്വ​ദേ​ശി ചി​ന്ന​സ്വാ​മി (24) യെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഭൂ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 ഒാ​ഗ​സ്റ്റി​ലാ​ണു 15 വ​യ​സു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പ്ര​തി താ​റാ​വ് വ​ള​ർ​ത്ത​ൽ തൊ​ഴി​ൽ ചെ​യ്തു വേ​ലൂ​രി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ​പ്ര​ണ​യം​ന​ടി​ച്ച് പ്ര​ലോ​ഭി​പ്പി​ച്ചു പു​ലി​യ​ന്നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ക​ർ​ണാ​ട​ക​യി​ൽ പോ​യി വി​വാ​ഹം ക​ഴി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു. 2020 ഏ​പ്രി​ൽ മാ​സ​ത്തി​ൽ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച​പ്പോ​ഴാ​ണു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് ചേ​ർ​ത്തു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ അ​ട​യ്ക്ക വ്യാ​പാ​രം ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് ദേ​വ​സി, കെ.​ആ​ർ. ജ​യ​ൻ, സി​പി​ഒ ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

കൂ​ട്ടി​യ പെ​ൻ​ഷ​ൻ കി​ട്ട​ണ​മെ​ങ്കി​ൽ വ​ട്ടം ക​റ​ങ്ങ​ണം, രേ​ഖ ന​ൽ​ക​ണം! വാ​ങ്ങു​ന്ന പെ​ൻ​ഷ​ൻ തു​ക​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പെ​ൻ​ഷ​ൻ​കാ​ര​ൻ മാ​ത്ര​മ​ല്ല…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: യു​ജി​സി അ​ധ്യാ​പ​ക​ർ​ക്കു വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ തു​ക കി​ട്ട​ണ​മെ​ങ്കി​ൽ പെ​ൻ​ഷ​ൻ തു​ക​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ന്നു ക​രാ​ർ എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ട്ര​ഷ​റി വ​കു​പ്പ്. വാ​ങ്ങു​ന്ന പെ​ൻ​ഷ​ൻ തു​ക​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പെ​ൻ​ഷ​ൻ​കാ​ര​ൻ മാ​ത്ര​മ​ല്ല, ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും സ്വ​ത്തു​വ​ക​ക​ൾ​ക്കു​മെ​ല്ലാം ഉ​ണ്ടെ​ന്ന രേ​ഖ​യി​ൽ ഒ​പ്പി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വി​ര​മി​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​ർ പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ട്ര​ഷ​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ നി​ർ​ദേ​ശം അ​റി​യു​ന്ന​ത്. വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ തു​ക ല​ഭി​ക്കാ​ൻ ടി​ആ​ർ 83 ബി ​എ​ന്ന പു​തി​യ അ​ണ്ട​ർ​ടേ​ക്കിം​ഗ് രേ​ഖ ഒ​പ്പി​ട്ടു ന​ൽ​ക​ണ​മെ​ന്ന് അ​റി​യി​ച്ച് പെ​ൻ​ഷ​ൻ​കാ​രെ ട്ര​ഷ​റി അ​ധി​കൃ​ത​ർ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം അ​റി​യി​ച്ചു​കൊ​ണ്ട് ട്ര​ഷ​റി​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡു​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നു പെ​ൻ​ഷ​ണ​ർ ഒ​പ്പി​ട്ടു ന​ൽ​കു​ന്ന രേ​ഖ​യു​ടെ അ​പെ​ൻ​ഡി​ക്സ് വ​ണി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് വാ​ച​ക​മു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ…

Read More

ഡ്രെയിനേജ് ‘പൊളിഞ്ഞ’തോടെ മലിനജലം പുറത്തേക്ക്; നിർമാതാവ് ‘മുങ്ങി’..!

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത ഡ്രൈ​നേ​ജ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. മ​ഴ പെ​യ്തു​തീ​ർ​ന്നീ​ട്ടും മ​ഴ​വെ​ള്ളം ഡ്രെ​യി​നേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു. സൗ​ത്ത് ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ല​ത്തി​ന​രി​കി​ലു​ള്ള സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മി​ച്ച ഡ്രെയി​നേ​ജി​ൽ നി​ന്നാ​ണ് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. ഡ്രൈ​നേ​ജ് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച ഭാ​ഗ​ത്തു​നി​ന്നാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​കാ​നാ​കാ​തെ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ഏ​റെ ദൂ​രം ഡ്രൈ​നേ​ജ് നി​ർ​മി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​നു മു​ന്പി​ലാ​ണ് ഡ്രെയിനേ​ജ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​ക​ട്ടെ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണ്. അ​ടു​ത്ത കാ​ല​ത്ത് സ്ലാ​ബു​ക​ൾ ഇ​ട്ട് മൂ​ടി​യെ​ങ്കി​ലും ത​ക​ർ​ന്ന ഭി​ത്തി​ക​ൾ നി​ർ​മി​ക്കാ​തെ ഡ്രൈ​നേ​ജി​നു​മു​ക​ളി​ൽ സ്ലാ​ബ് ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ…

Read More

നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ൽ​സ​രി​ക്കു​മെ​ന്ന് ‘വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പോ​ളി​സി പാ​ർ​ട്ടി’

തൃ​ശൂ​ർ: ‘വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ’ എ​ന്ന ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രി​ലെ ഒ​രു വി​ഭാ​ഗം രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. ‘വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പോ​ളി​സി പാ​ർ​ട്ടി’ എ​ന്ന പേ​രി​ൽ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ.​എ​ൽ. ജോ​ർ​ജ് ക​ല്ലം​പ​ള്ളി​ലി​നേ​യും (ക​ണ്ണൂ​ർ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നേ​യും (തൃ​ശൂ​ർ) തെ​ര​ഞ്ഞെ​ടു​ത്തു. കെ.​കെ. രാ​ഘ​വ​ൻ (കോ​ഴി​ക്കോ​ട്), രോ​ഷ​ൻ ജോ​ർ​ജ് അ​ക്ക​ര (തൃ​ശൂ​ർ)- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​ഇ. ഷാ​ന​വാ​സ് (എ​റ​ണാ​കു​ളം), ഇ.​പി. ആ​ന്‍റ​ണി (തൃ​ശൂ​ർ) – ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​എ​സ്. സു​ജേ​ഷ് (തൃ​ശൂ​ർ)- ട്ര​ഷ​റ​ർ, ഫ്രാ​ൻ​സി​സ് മാ​ളി​യേ​ക്ക​ൽ (തൃ​ശൂ​ർ) -രാ​ഷ്ട്രീ​യ​കാ​ര്യ വ​ക്താ​വ് എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ഡ്ഹോ​ക് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. അം​ഗ​ത്വ പ്ര​ചാ​ര​ണം ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ടനെ ആ​രം​ഭി​ക്കും. വാ​ർ​ഡ്, പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലാ​യി ക​മ്മി​റ്റി​ക​ളെ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കും. അ​റു​പ​തു വ​യ​സു…

Read More

തെരുവുനായ്ക്കൾ ബൈക്കിനു കുറുകെയുള്ള ചാട്ടം കൂടുന്നു! നാ​യ കു​റു​കെ ചാ​ടി​ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബൈ​ക്കു യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ല​ഴി സ്വ​ദേ​ശി ചെ​റി​യേ​ലി​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ മ​ക​ൻ പ്ര​ദീ​പ്(43) മ​രി​ച്ച​ത് നാ​യ ബൈ​ക്കി​നു കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നാ​യ്ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ​യാ​ണ് ബൈ​ക്കി​നു കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ. ഹെ​ൽ​മ​റ്റെ​ല്ലാം ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ൽ പ​ല​രു​ടേ​യും കൈ​കാ​ലു​ക​ൾ​ക്കും ഇ​ടു​പ്പെ​ല്ലി​നും ചി​ല​ർ​ക്ക് ത​ല​യ്ക്കു ത​ന്നെ​യും പ​രി​ക്കു​ക​ൾ പ​റ്റു​ന്നു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്പോ​ൾ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. വേ​ഗ​ത കു​റ​വാ​ണെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. നാ​യ്ക്ക​ളെ ഇ​ടി​ച്ച​യു​ട​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും യാ​ത്രി​ക​ർ തെ​റി​ച്ചു​വീ​ഴു​ക​യും കൈ ​റോ​ഡി​ൽ കു​ത്തി വീ​ഴു​ന്ന​തി​നാ​ൽ ക​യ്യൊ​ടി​യു​ക​യു​മാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ളി​ലും സം​ഭ​വി​ക്കു​ന്ന​ത്.…

Read More

ഈ ബസ് സ്റ്റോപ്പിൽ തീകായാം… കൂട്ടിന് സാമൂഹ്യ വിരുദ്ധരുണ്ട്.. !! ഇവിടുത്തെ പതിവ് കാഴ്ച ഇങ്ങനെയൊക്കെ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വെ​റു​തെ കി​ട​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​വും ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന ഇ​ട​വു​മാ​യി മാ​റി. മു​ൻ മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഇ​തു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. ഭി​ക്ഷ​ക്കാ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കും അ​ന്തി​യു​റ​ങ്ങാ​നു​ള്ള ഇ​ട​മാ​യി ഇ​ത് മാ​റി. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന ചി​ല​ർ ശേ​ഖ​രി​ച്ച് കൊ​ണ്ടു വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച് വ​യ്ക്കാ​നാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റു​ക​ളി​ൽ നി​ന്നും ചെ​ന്പു​ക​ന്പി ശേ​ഖ​രി​ക്കാ​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​രു​ക്കി​യി​ടാ​നും ചാ​ക്കു​ക​ളി​ൽ ആ​ക്കി​യ ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വ് കാ​ഴ്ച​യാ​ണ്. തീ ​അ​ധി​ക​മാ​കു​ന്പോ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ എ​ത്തി​യാ​ണ്…

Read More