തൃശൂർ: ബ്ലൂ ടൂത്ത് സാങ്കേതികവിദ്യയിലൂടെ മൊബൈൽ ആപ്ലിക്കേഷൻ വഴി രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്ന ബ്ലൂ സിങ്ക് പേസ്മേക്കർ രോഗിയിൽ വച്ചുപിടിപ്പിച്ചു. സണ് മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ത്രിദീപ് സാഗറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ അറുപത്തെട്ടുകാരനായ രോഗിയിലാണ് ഈ സംവിധാനം വച്ചുപിടിപ്പിച്ചത്. ഡിജിറ്റൽ സാങ്കേതികതയുടെയും മൊബൈൽ ആപ്ലിക്കേഷനുകളുടെയും സഹായത്തോടെ ഹൃദയമിടിപ്പുകൾ വിരൽത്തുന്പിലാക്കുന്ന വിദ്യയുമായി ബ്ലൂ സിങ്ക് സാങ്കേതിക പേസ്മേക്കറുകൾ ലഭ്യമാണെങ്കിലും അത് ആളുകളിൽ വച്ചുപിടിപ്പിക്കുന്നതു വിരളമാണ്. ഹൃദയമിടിപ്പ് കുറഞ്ഞ ആളുകളിൽ വച്ചുപിടിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണമായ പേസ്മേക്കറിൽ ബ്ലൂ സിങ്ക് ടെക്നോളജിയുടെ സഹായത്തോടെ രോഗിയുടെ ഹൃദയമിടിപ്പുകൾ മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ വഴിയായി രോഗിക്കോ മറ്റുള്ളവർക്കോ നിരീക്ഷിക്കാനും വിലയിരുത്താനും കഴിയും. സാധാരണയായി പേസ്മേക്കറുകൾ വച്ചുപിടിപ്പിക്കുന്ന രോഗികൾ ഉപകരണത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനായി ആശുപത്രിയിൽ പോകേണ്ടതായുണ്ട്. ഏകദേശം മൂന്നു നാലു മണിക്കൂറുകൾ ഇത്തരം ചെക്ക്…
Read MoreCategory: Thrissur
കാർഷികോത്പാദനം വർധിപ്പിച്ച് കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിനു സാധിച്ചുവെന്നു മുഖ്യമന്ത്രി
തൃശൂർ: അഞ്ചു വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ കാർഷികോത്പാദനം വർധിപ്പിച്ച് കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിനു സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 298 കോടി രൂപയുടെ തൃശൂർ – പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും 123 കോടി രൂപയുടെ നബാർഡ് സഹായത്തോടെയുള്ള ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം ഓണ്ലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെൽവയലുകളുടെ വിസ്തൃതിയും വർധിപ്പിക്കാനായി. കർഷകർക്കു താങ്ങായി നെല്ലിനു വില വർധിപ്പിച്ചു. വർഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകരിൽ കാർഷിക തല്പരത വർധിപ്പിക്കാനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും സർക്കാരിനു സാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരണം നടത്തി. ചീഫ് വിപ്പ് കെ. രാജൻ, എംഎൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, പ്രഫ.…
Read Moreടാർ മിക്സിംഗ് യൂണിറ്റിനു സ്റ്റോപ്പില്ല !! നിറുത്തിക്കാൻ പോയവർ അതേ സ്പീഡിൽ തിരിച്ചെത്തി
ഇരിങ്ങാലക്കുട: അധികൃതരുടെ ഉത്തരവ് അവഗണിച്ചു വീണ്ടും പ്രവർത്തനം തുടങ്ങിയ ടാർ മിക്സിംഗ് യൂണിറ്റ് നിർത്തിവപ്പിക്കാനെത്തിയ നഗരസഭ അധികൃതർ നിരാശരായി മടങ്ങി. നഗരസഭ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ടാർ മിക്സിംഗ് യൂണിറ്റ് ഉടമസ്ഥർ ഹൈക്കോടതിയിൽ നിന്നും വാങ്ങിയ സ്റ്റേ ഓർഡറിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ നിരാശരായി മടങ്ങിയത്. എന്നാൽ സ്റ്റേ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പരിസരവാസികളോടു നഗരസഭ അധികൃതർ വിശദീകരിച്ചു. നഗരസഭ 27-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ 27, 28 വാർഡിലെ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി ഈ മാസം 24 നു ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി പരിസരവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സണ് സോണിയഗിരി, 28-ാം വാർഡ് അംഗം കെ.എം. സന്തോഷ് എന്നിവർ സ്ഥലത്തെത്തിയത്. എന്നാൽ എല്ലാ വ്യവസ്ഥകളും പാലിച്ച് നഗരസഭയുടെയും…
Read Moreമാസ്റ്റർ വന്ന് തീയറ്ററുകൾ തുറക്കും! സിനിമാപ്രേമികൾ ആവേശത്തിൽ; മലയാളം റിലീസകളുടെ കാര്യത്തിൽ വൈകാതെ തീരുമാനം
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ തീയറ്ററുകൾ തുറക്കുക മാസ്റ്ററായിരിക്കും…13ന് റിലീസ് ചെയ്യുന്ന ഇളയദളപതി വിജയ് ചിത്രമായ മാസ്റ്റർ ആയിരിക്കും നീണ്ട ഇടവേളയ്ക്കു ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം. അണുനശീകരണവും മറ്റും നടത്തി തീയറ്ററുകൾ അടുത്തയാഴ്ച തുറക്കുമെങ്കിലും മാസ്റ്ററായിരിക്കും പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള സിനിമയേതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസ് കാത്തിരിക്കുന്നുണ്ട്. നിർമാതാക്കളും വിതരണക്കാരുമായി വരും ദിവസങ്ങളിൽ റിലീസ് സംബന്ധിച്ച് ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.തീയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരും ദിവസങ്ങളിലുണ്ടാകും. അന്പതു ശതമാനം സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ അനുവദിക്കൂവെന്നും പരമാവധി 200 പേരെ പാടുള്ളുവെന്നും മറ്റുമുള്ള നിബന്ധനകളിൽ കുറേക്കൂടി വ്യക്തത വരാനുണ്ട്. എസി ഉപയോഗിക്കുന്ന കാര്യത്തിലും തീരുമാനം വന്നിട്ടില്ല. വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ ഇളവുകൾ പ്രതീക്ഷിക്കുന്നതായും തീയറ്റർ ഉടമകൾ പറഞ്ഞു. മാസ്റ്റർ കേരളത്തിൽ അറനൂറു തീയറ്ററുകളിലും…
Read Moreചിറകുകൾക്കൊപ്പം നാലുകാലുള്ള വെളുത്തമീൻ..! എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് മത്സ്യങ്ങളുടെ അദ്ഭുതലോകം തുറക്കുന്നു
ചാവക്കാട്: ചിറകുകൾക്കൊപ്പം നാലുകാലുള്ള വെളുത്തമീൻ. കാലുകൾ മുറിച്ചാൽ വീണ്ടും വരും. കേൾക്കുന്പോൾ അതിശയം തോന്നാം. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്താണ് അദ്ഭുതപ്പെടുത്തുന്ന ഈ അപൂർവമത്സ്യം. ഇത് മാത്രമല്ല 120തിൽ അധികം വരുന്ന കൂറ്റൻ അക്വേറിയത്തിലായി വിദേശികളും സ്വദേശികളുമായി മത്സ്യകൂട്ടങ്ങൾ, കണ്ണുനിറയെ കാണാം. അവക്കിടയിലൂടെ നടക്കാം. വലിയ മത്സങ്ങൾ നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്പോൾ കുട്ടികൾ മാത്രമല്ല മുതിർന്നവരും അദുഭതത്തോടെ നോക്കും. പ്രവാസികളുടെ കൂട്ടായ്മയിൽ ഉയർന്ന സിസോ മറൈൻ വേൾഡ് എന്ന അക്വേറിയ സമുച്ചയത്തിലാണ് മത്സ്യങ്ങളുടെ പുത്തൻലോകം ഒരുക്കിയിരിക്കുന്നത്. വിദേശത്ത് രൂപംകൊണ്ട സ്വപ്നപദ്ധതി ഇന്ന് യാഥാർഥ്യമാകുകയാണ്. പഞ്ചവടി കടൽതീരത്ത് അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ഹരിതഭംഗിയിൽ അക്വേറിയം മാത്രമല്ല, പക്ഷികളുടെ പാർക്ക്, കുട്ടികൾക്ക് കളിസ്ഥലം, പ്രായവ്യത്യാസമില്ലാതെ ഉല്ലസിക്കാം, കാണാം, പഠിക്കാം. അകത്ത് കടന്നാൽ മറ്റൊരു ലോകമാണ്. പ്രവാസ ജീവിതത്തിന്റെ അവസാനത്തിൽ നാട്ടിലൊരു സംരംഭം വേണമെന്ന ചിന്തിയിൽനിന്നാണ് ലോക അക്വേറിയത്തിലേക്ക് എത്തിയത്.…
Read Moreവിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് വരേണ്ടതില്ല !ആറു താലൂക്ക് ആശുപത്രികൾ മെഡിക്കൽ കോളജ് ടെലിമെഡിസിനു കീഴിൽ
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്താതെ തന്നെ വിദഗ്ധ ചികിത്സ ലഭിക്കാൻ ടെലിമെഡിസിൻ സംവിധാനം വിപുലമാക്കി തൃശൂർ മെഡിക്കൽ കോളജ് പുതുവർഷത്തിൽ കൂടുതൽ രോഗികൾക്ക് ആശ്വാസം പകരുന്നു. ആറു താലൂക്ക് ആശുപത്രികളിലെ ചേർത്തുകൊണ്ടാണ് മെഡിക്കൽ കോളജിലെ ടെലി മെഡിസിൻ സംവിധാനം പ്രവർത്തിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾ ധാരാളമായി എത്തിയപ്പോഴാണ് മറ്റു രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്നവർക്ക് ആശുപത്രിയിലേക്ക് വരാതെ തന്നെ ചികിത്സ നൽകാൻ ഈ സംവിധാനം ഒരുക്കിയത്. ടെലി ഐ.സി.യുവും ഒരുക്കിയിരുന്നു. ടെലിമെഡിസിൻ മുഖേന ഇതര രോഗങ്ങളുമായി എത്തിയ 28,81,88 ഒ പി രോഗികളെ പരിശോധിച്ച് ചികിത്സ നൽകി. ഇതിൽ 94855 എമർജൻസി കേസുകളും 2675 സർജറികളും 1732 പ്രസവങ്ങളും 304 ന്യൂറോ സർജറിയും 724 കാൻസർ സർജറിയും 12018 ഡയാലിസിസ് കേസുകളും 652 ആൻജിയോഗ്രാം, 54…
Read Moreഓട്ടമുണ്ട്… ചാട്ടമുണ്ട്…. കച്ചോടമുണ്ട്…! വ്യായാമത്തോടൊപ്പം വ്യാപാരവും
സ്വന്തം ലേഖകൻ തൃശൂർ: വ്യായാമം ആരോഗ്യത്തിന് ഗുണകരം, വ്യാപാരം ജീവിതത്തിന് ഗുണകരം തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ മഞ്ഞുവീഴുന്ന പുലർകാലങ്ങളിൽ വ്യായാമത്തോടൊപ്പം വ്യാപാരവും കൊണ്ട് ഓടാനെത്തുന്ന സിദ്ധിഖിന്റെ വാക്കുകളാണിത്. കോവിഡ് കാലത്തെ അതിജീവനകഥളിൽ പോസിറ്റീവായ കഥയാണ് സിദ്ധിഖിന്റേത്. കൂർക്കഞ്ചേരിയിലെ കുരിക്കപീടികയിൽ വീട്ടിൽ നിന്ന് തൃശൂർ പാലസ് ഗ്രൗണ്ടിലേക്ക് രാവിലെ വ്യായാമം ചെയ്യാനെത്തുന്ന സിദ്ധിഖ് കൂടെ ഒരു കൊച്ചു സൂപ്പർമാർക്കറ്റും കൊണ്ടുവരും. അതിൽ നല്ല നാടൻ തേനുണ്ട്, പശുവിൻ നെയ്യുണ്ട്, മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയുണ്ട്, എള്ളെണ്ണയുണ്ട്, കഴുകി വൃത്തിയാക്കി തയ്യാറാക്കിയ അരിപ്പൊടിയുണ്ട്, നാടൻ മഞ്ഞൾപൊടിയുണ്ട്…..അങ്ങനെ കലർപ്പില്ലാത്തതും ആരോഗ്യത്തിന് ഉത്തമമായതുമായ സാധനങ്ങളാണ് സിദ്ധിഖിന്റെ മൊബൈൽ സൂപ്പർമാർക്കറ്റിലുള്ളത്. ഗ്രൗണ്ടിലെ ഗാലറിയിൽ ഇവ നിരത്തിവച്ച് സിദ്ധിഖ് ഗ്രൗണ്ടിലേക്ക്പോകും. സാധനങ്ങൾക്കടുത്ത് വിലവിവരപ്പട്ടികയും ഗൂഗിൾ പേയുടെ കോഡും ഉണ്ടായിരിക്കും. കൂടാതെ ഒരു പെട്ടിയിൽ പൈസയും വച്ചിരിക്കും. ആവശ്യക്കാർക്ക് വന്ന് സാധനങ്ങളെടുത്ത് വില ഗൂഗിൾ പേ വഴിയോ നേരിട്ട് പൈസയായോ…
Read Moreഇനി രണ്ടു ദിവസം കൂടിയുണ്ട്… മൃഗശാല പുത്തൂരിലേക്ക് ഡിസംബറിൽ മാറ്റുമെന്നല്ലേ മന്ത്രി പറഞ്ഞത്…!! ഒരു തവണ കൂടി മൃഗശാല മാറ്റ പ്രഖ്യാപനം വെറും പ്രഖ്യാപനം മാത്രമായി
സ്വന്തം ലേഖകൻ തൃശൂർ: ഇനി രണ്ടു ദിവസം കൂടിയുണ്ട്. അതു കഴിഞ്ഞാലേ ഡിസംബർ അവസാനിക്കൂ….തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ ഈ വർഷം ഡിസംബറോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നല്ലേ വനംമന്ത്രി കെ.രാജു പ്രഖ്യാപിച്ചിരുന്നത്. എന്തായാലും രണ്ടു ദിവസം കൊണ്ട് മൃഗശാല പുത്തൂരിലേക്ക് മാറ്റാൻ സാധ്യതയില്ല. അപ്പോൾ ഒരു തവണ കൂടി മൃഗശാല മാറ്റ പ്രഖ്യാപനം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നു. ജൂലൈ മാസത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സംസ്ഥാന വനമഹോത്സവം ഉദ്ഘാടനം ചെയ്യുന്പോഴാണ് മൃഗശാല മാറ്റം ഡിസംബറിലെന്ന് വനംമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഡിസംബർ അവസാനദിവസമാകുന്പോഴും ഇതു സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായതോടെയാണ് മൃഗങ്ങളെ മാറ്റുന്നതിന്റെ നടപടികൾ ആരംഭിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തുടർനടപടികളൊന്നുമായില്ല. തൃശൂർ മൃഗശാല ഇപ്പോഴും തൃശൂരിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമില്ലാത്തതിനാൽ മൃഗശാലയിൽ കളക്ഷൻ കുറവാണ്.…
Read Moreഷഹ്സാദ് ആള് ചില്ലറക്കാരനല്ല! സ്വർണ്ണത്തെ വെല്ലുന്ന മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ
വാടാനപ്പിള്ളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചു 3 ലക്ഷം തട്ടിയെടുത്ത കേസിൽ നടുവിൽക്കര കുളങ്ങരകത്തു വീട്ടിൽ ഷഹ്സാദ് (36)നെ വാടാനപ്പിള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ പി.ആർ. ബിജോയിയും എസ് ഐ മാരായ കെ.ജെ.ജിനേഷും വിവേക് നാരായണനും ചേർന്ന് അറസ്റ്റ് ചെയ്തു. 2019 ഫെബ്രുവരിയിലാണ് 110 ഗ്രാം തൂക്കമുള്ള 11 വളകൾ പണയപ്പെടുത്തിയാണ് യുവാവ് വാടാനപ്പിള്ളിമാക്സ് വാല്യൂ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് 302000 രൂപ വായ്പയെടുത്തത്. സാധാരണ നടത്താറുള്ള എല്ലാവിധ പരിശോ ധന നടത്തിയെങ്കിലും ചെന്പിനു മുകളിൽ പൊതിഞ്ഞ സ്വർണ്ണത്തെ മനസിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഇവ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങൾ കഴിഞ്ഞിട്ടും പണയം എടുക്കാതെ വന്നതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഉടൻ സ്ഥാപന അധികൃതർ വാടാനപ്പള്ളി പോലീസിൽ പരാതി…
Read Moreആദ്യം പണിതുയർത്താം പിന്നെ നശിപ്പിക്കാം! 35 ലക്ഷം രൂപ ചെലവിട്ടതിന്റെ ഗുണം ആർക്ക് ?
ഇരിങ്ങാലക്കുട: ആദ്യം പണിതുയർത്താം പിന്നെ നശിപ്പിക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയെ തെളിവാണു ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള ജവഹർ കോളനി പരിസരത്തെ വനിതാ വ്യവസായ കേന്ദ്രം. 35 ലക്ഷം രൂപ ചെലവാക്കി പണിതിട്ടുള്ള ഈ കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവ സംരക്ഷിക്കാനോ പ്രവർത്തനസജ്ജമാക്കാനോ നഗരസഭ അധികൃതർക്കു കഴിയുന്നില്ല. 2014 ഫെബ്രുവരി 14 നു മന്ത്രി കെ. ബാബുവാണ് വനിതാവ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വനിതകൾക്കുവേണ്ടി നിർമിച്ച ഈ വ്യവസായ പരിശീലന കേന്ദ്രത്തിൽ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. 10 തയ്യൽ മെഷീനുകൾ കൊണ്ടുവന്നിട്ടിരുന്നുവെങ്കിലും 2018 ലെ പ്രളയത്തിൽ ഇവ വെള്ളത്തിനടിയിലായി. അവ തുരുന്പെടുത്ത് നശിച്ചുതുടങ്ങിയ അവസ്ഥയിലാണ്. ഈ പരിസരം കാടു കയറിയതിനാൽ ഇഴജന്തുക്കളുടെ വിരഹ കേന്ദ്രമാണിവിടെ. കഴിഞ്ഞ രണ്ടു തവണ നഗരസഭാ ഭരണം വനിതകൾ ആയിരുന്നിട്ടുകൂടി വനിതകളുടെ ക്ഷേമത്തിനായുള്ള ഈ പദ്ധതിക്കു തുടക്കം…
Read More