തൃശൂർ: ബാറുകൾ തുറക്കാൻ കാത്തു നിൽക്കുകയായിരുന്നു. രാവിലെ 11 നു തുറന്നതോടെ അകത്തേക്കു തിക്കിത്തിരക്കി കയറി ഇരിപ്പിടം സ്വന്തമാക്കി. ചിലർ കൗണ്ടറിൽ “നില്പൻ’ വീശാൻ നില്പായി. ഒരു വർഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ ബാറുകൾ തുറന്ന ഇന്നു രാവിലത്തെ കാഴ്ചകളാണ് ഇത്. ബാർ ജീവനനക്കാർ ആഹ്ലാദത്തിലാണ്. ജോലി ഇല്ലാതിരുന്ന പലരും വീണ്ടും ജോലി കിട്ടുമോയെന്ന ചോദ്യവുമായി എത്തി. ചിലഹോട്ടലുകൾ ബാർ അവസാനിപ്പിച്ചു. കോവിഡ് ഒരു വർഷത്തോളമായി ഹോട്ടൽ വ്യവസായത്തെ അടച്ചുപൂട്ടിച്ചിരിക്കുകയായിരുന്നു. ഇനി മദ്യപരുടെ ശല്യം ഹോട്ടൽ വ്യവസായത്തെത്തന്നെ ബാധിക്കുമെന്നു ശങ്കിച്ചാണ് തൃശൂരിലെ ചില വൻകിട ഹോട്ടലുകൾ ബാർ ഉപേക്ഷിച്ചത്. മിക്ക ബാറുകളിലും പഴയപടി കസേരകളും മേശയും നിരത്തിയാണ് കച്ചവടം തുടങ്ങിയതെങ്കിലും പിന്നീട് നടപടി ഭയന്ന് അകലം പാലിക്കുന്ന വിധത്തിൽ മേശകളുടെ എണ്ണം കുറച്ചു. കസേരകളും കുറച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മദ്യവില്പന.“തുറന്നാൽ ഉടനേ ആദ്യത്തെയാളായി ബാറിൽ കുത്തിയിരുന്ന്…
Read MoreCategory: Thrissur
പേടിക്കേണ്ട ജാഗ്രത മതി; കോവിഡിന്റെ രണ്ടാം വരവിനേയും നേരിടാം; മാസ്ക് ഉപയോഗം കർശനമാക്കുക,പ്രായമായവർ പുറത്തിറങ്ങാതെ ശ്രദ്ധിക്കുക
സ്വന്തം ലേഖകൻതൃശൂർ: ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വരവിനെ ലോകമെങ്ങും ആശങ്കയോടെ ഉറ്റു നോക്കുന്പോൾ ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച തൃശൂരിൽ പുതിയ രൂപത്തിലെത്തുന്ന കോവിഡിനെ നേരിടാൻ ഒരുക്കങ്ങൾ സജ്ജം. പേടി ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നും ജില്ല ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്.കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ടോയെന്ന സംശയം ജില്ല ആരോഗ്യവകുപ്പ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. പല രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് ലക്ഷണങ്ങൾ പലതായതിനാലാണ് കോവിഡിന് ജനിതകമാറ്റം സംഭവിക്കുന്നതായി തങ്ങൾ സംശയിച്ചതെന്ന് ഡി.എം.ഒ ഡോ.കെ.ജെ.റീന പറഞ്ഞു.മാസ്കിന്റെ ഉപയോഗം വ്യാപകവും കർശനവുമാക്കണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു. കോവിഡിനെ നേരിടാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സുരക്ഷമാർഗങ്ങളും മുൻകരുതലുകളും കൂടുതൽ ജാഗ്രതയോടെ തുടരുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണമെന്നും പരമാവധി പുറത്തിറങ്ങാതെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Read Moreകലാസാംസ്കാരിക വളർച്ച ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയിൽ ആരംഭിച്ച കലാ പൈതൃകം കാടുകയറിയ നിലയിൽ
ഇരിങ്ങാലക്കുട: കലാസാംസ്കാരിക വളർച്ച ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി തുടക്കം കുറിച്ച അന്താരാഷ്ട്ര കലാ പൈതൃക നഗരം പദ്ധതികേന്ദ്രം കാട്ടിൽ, അല്ല കാടുകയറി. 2015 ൽ വിഭാവനം ചെയ്ത പദ്ധതിയുടെ രേഖകളിൽ ഒരു താളുപോലും നീങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. പദ്ധതിക്കായി കമ്മിറ്റി രൂപീകരിക്കുകയും ഇരിങ്ങാലക്കുടയിൽ താത്കാലിക ഓഫീസ് തുറക്കുകയും ചെയ്തെങ്കിലും ഒരു പ്രവൃത്തിയും നടക്കാത്തതിനാൽ ഓഫീസ് കെട്ടിടം കാടുകയറിയ നിലയിലാണ്. 2014 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണു അന്താരാഷ്ട്ര പൈതൃക നഗരം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത്. കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കലയും ചരിത്രവും സംസ്കാരത്തെയും കുറിച്ച് പഠിക്കുവാനും മനസിലാക്കുവാനുമാണു കലാ പൈതൃകകേന്ദ്രം ആരംഭിക്കുവാൻ തീരുമാനമായത്. 2015 ലെ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തി അലോട്ട്മെന്റ് ചെയ്യുകയുമുണ്ടായി. ടോക്കണ്‍ തുകയായി 20 ലക്ഷം രൂപയും നീക്കിവച്ചു. 2014 ജൂലായിൽ സ്ഥലം ഏറ്റെടുക്കുന്നതിനു അന്നത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പി. മോഹനനെ…
Read Moreസൈബർ തട്ടിപ്പിന് ഇരയായി സാറാ ജോസഫിന്റെ മരുമകൻ; 20 ലക്ഷം രൂപ നഷ്ടമായി; തട്ടിപ്പു നടത്തിയത് ഡ്യൂപ്ലിക്കേറ്റ് സിമ്മിൽ വന്ന ഒടിപി ഉപയോഗിച്ച്
തൃശൂർ: സൈബർ തട്ടിപ്പിന് ഇരയായി എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പി.കെ. ശ്രീനിവാസൻ. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20 ലക്ഷത്തിലധികം രൂപ നഷ്ടമായി. ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി. ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് കവർച്ച സംഘം തട്ടിപ്പ് നടത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിമ്മിൽ വന്ന ഒടിപി ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ബാങ്ക് നടപടികളെ വിമർശിച്ച് സാറാ ജോസഫ് രംഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവർ കുറ്റപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
Read Moreനെല്ലിയാമ്പതി ചുരം പാതയിൽ യാത്രക്കാർക്ക് കൗതുകമായി സിംഹവാലൻ കുരങ്ങുകൾ…
നെല്ലിയാന്പതി: വിനോദ സഞ്ചാരികൾക്ക് കൗതുകമായി സിംഹവാലൻ കുരങ്ങുകൾ നെല്ലിയാന്പതി വനം മേഖലയിൽ. കേശവൻ പാറ, കാരപ്പാറ, തൂത്തം പാറ, സീതാർകുണ്ട് പ്രദേശങ്ങളിലെ ഉൾവനങ്ങളിലും ചുരംപാതയോടു ചേർന്നും ഉയർന്നു നിൽക്കുന്ന മരങ്ങളിൽ കുരങ്ങുകളെ കാണുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാതയോരങ്ങളിലൂടെ സഞ്ചാരികൾക്കു കൗതുക കാഴ്ചയുമായി സഞ്ചാരികൾ നൽകുന്ന ഭക്ഷണങ്ങൾക്കു വേണ്ടി റോഡിനു വശങ്ങളിലായുള്ള മരച്ചില്ലകളിലും വള്ളിപടർപ്പിലും ഉൗഞ്ഞാലാടിയെത്തി. പറന്പിക്കുളം കടുവാ സങ്കേതത്തോടു ചേർന്നു കിടക്കുന്ന നെല്ലിയാന്പതിയിൽ സിംഹവാലൻ കുരങ്ങുകളുടെ വംശനാശ ഭീഷണിയുണ്ട്. മലയണ്ണാൻമാർ ധാരാളമായി കാണാറുണ്ടെന്നും നാട്ടിലേയ്ക്കിറങ്ങി പോത്തുണ്ടി, നെന്മാറ, കരിന്പാറ,കയറാടി, അയിലൂർ എന്നീ പ്രദേശങ്ങളിലേക്കു പതിവായി ഇറങ്ങി വരാറുണ്ട്.
Read Moreകുറച്ചുകൂടി.. ബുദ്ധിയുണ്ടായിരുന്നെങ്കി…! ഈ വിമത ബുദ്ധിയിൽ അന്തംവിട്ട് സിപിഐ
ചാലക്കുടി: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഐ സ്ഥാനാർഥിക്ക് 23 വോട്ട്. വോട്ട് മറിച്ച സിപിഎം വിമതന് വിജയം. നഗരസഭ 18-ാം വാർഡിലാണ് സിപിഐ സ്ഥാനാർഥിയുടെ വോട്ട് മറിച്ച് സിപിഎം വിമതൻ വിജയം നേടിയത്. നേരത്തെ സിപിഐയുടെ സീറ്റായ 18-ാം വാർഡിൽ മത്സരിക്കാൻ എത്തിയ മറ്റൊരു വാർഡിലെ കൗൺസിലറായ സിപിഎംകാരന് സീറ്റു മാറ്റിനൽകാൻ സിപിഐ സമ്മതിച്ചില്ല. എന്നാൽ ഇവിടെ സ്വതന്ത്ര പരിവേഷം കിട്ടാൻ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞ സിപിഎംകാരൻ ഇവിടെ പ്രശ്നങ്ങളുണ്ടാക്കി പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെടുകയും പാർട്ടിയിൽ നിന്നു രാജിവയ്ക്കുകയും ചെയ്തു. 18-ാം വാർഡിൽ സ്വതന്ത്രനായി എത്തിയ കൗൺസിലർ സിപിഐയ്ക്കു എതിരായി സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ വോട്ടുകൾ വിദഗ്ധമായി മറിച്ച് വിജയം നേടുകയും ചെയ്തു. സ്വതന്ത്ര പരിവേഷത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെ വോട്ടുകൾ തനിക്ക് അനുകൂലമാക്കാനും കഴിഞ്ഞു. വോട്ടെണ്ണിയപ്പോൾ സിപിഐ സ്ഥാനാർഥിയുടെ വോട്ടുനില…
Read Moreഏയ് ഓട്ടോ വിളി ഇനി വേണ്ട..! ശരവേഗത്തിൽ പാഞ്ഞുപോകുന്ന ഓട്ടോയും ‘ആപ്പി’ലായി
സ്വന്തം ലേഖകൻ തൃശൂർ: ശരവേഗത്തിൽ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയെ നോക്കി ഏയ് ഓട്ടോ എന്നിനി തൊണ്ടപൊട്ടി വിളിക്കേണ്ട. ഓട്ടോകൾ “ആപ്പി’ലായിക്കഴിഞ്ഞു. എല്ലാം ആപ്പുകളിലേക്കു മാറുന്ന ഇ-കാലത്തു ഓട്ടോറിക്ഷകൾക്കായും മൊബൈൽ ആപ്പ് തയാർ. മൈ ഓട്ടോ എന്ന മൊബൈൽ ആപ്പാണ് ഓട്ടോറിക്ഷകൾക്കായി ആവിഷ്കരിച്ചിരിക്കുന്നത്. ഓട്ടോ ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ആപ്പെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ആപ്പിൽ രജിസ്റ്റർ ചെയ്താൽ ഉപഭോക്താവിനു താൻ നിൽക്കുന്ന സ്ഥലത്തുള്ള ഓട്ടോ തെരഞ്ഞെടുക്കാം. ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെതന്നെ ഓട്ടോ ഡ്രൈവർമാർക്ക് ആപ്പിൽ രേഖപ്പെടുത്താനും സൗകര്യമുണ്ട്. കൊച്ചി ഇൻഫോ പാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടൊയോടെക് ടെക്നോളജിസ് എന്ന മലയാളി സ്റ്റാർട്ട് അപ്പ് കന്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഉടനെ ലഭ്യമാകുമെന്നു കന്പനി മാനേജിംഗ് ഡയറക്ടർ സുരേഷ് കൃഷ്ണ പറഞ്ഞു. മൈ ഓട്ടോ മൊബൈൽ ആപ്പ് ജില്ലാ കളക്ടർ എസ്.ഷാനവാസ്…
Read Moreസ്വതന്ത്രന്മാരെ കയറൂരി വിട്ട ഇടതിനു ‘മുട്ടൻപണി’കൊടുത്ത് വോട്ടർമാർ! സംഭവം ചാലക്കുടിയിൽ
ചാലക്കുടി: നഗരസഭയിൽ സ്വതന്ത്രന്മാരുടെ ഭരണത്തിനെതിരെ ഉയർന്ന ജനവികാരം ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഇരുമുന്നണിക്കും ഭൂരിപക്ഷമില്ലാതിരുന്ന കഴിഞ്ഞ നഗരസഭയിൽ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തിയിരുന്നത്. എന്നാൽ ആദ്യത്തെ ഒരു വർഷം മാത്രമെ ഇടതുമുന്നണിയിൽ യോജിപ്പുണ്ടായിരുന്നുള്ളൂ. ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന ധാരണകളെല്ലാം കാറ്റിൽപറത്തി സ്വതന്ത്രന്മാർ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇടതുമുന്നണിയിൽ കലാപക്കൊടി ഉയർന്നത്. സ്വതന്ത്രന്മാർക്കെതിരെ ഭരണകക്ഷിയിലെ സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും കൈക്കോർത്തപ്പോൾ എംഎൽഎയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയിൽ സ്വതന്ത്രന്മാർ ഭരണം കൈയിലെടുത്തു. നഗരസഭാ യോഗങ്ങളിൽ ഭരണപക്ഷം രണ്ടുതട്ടിലായിരുന്നു. ഇതോടെ നഗരസഭ ഭരണവും താളം തെറ്റി. കഴിഞ്ഞ ഭരണകാലത്ത് ബാക്കിയായ വികസന പ്രവർത്തനങ്ങൾ താളം തെറ്റി. നോർത്ത് ബസ് സ്റ്റാൻഡും, ടൗൺ ഹാൾ നിർമാണവും ഭരണമുന്നണി മറന്നു. നിർമാണത്തിനുവേണ്ടി ബജറ്റിൽ വകയിരുത്തുക മാത്രമെ ചെയ്തിരുന്നുള്ളൂ. ഇതിനുവേണ്ടി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഒടുവിൽ വകമാറ്റുകയും ചെയ്തിരുന്നു. ഈ മുന്നണിയുടെ കാലത്ത് നിർമാണം…
Read Moreസോമശേഖരാ… ലേലു അല്ലൂ…ലേലു അല്ലൂ…!!! കുന്നംകുളത്ത് സോമശേഖരന്‍ വൻ ഓഫറുകൾ നൽകി കോണ്‍ഗ്രസും ബിജെപിയും
കുന്നംകുളം: നഗരസഭ ഭരണ സമിതി രൂപീകരണത്തിൽ ഒരു കൂട്ടുമുന്നണി രൂപീകരണം നടക്കുമോ എന്ന ശ്രമത്തിലാണ് നരസഭയിലെ മുൻ പ്രതിപക്ഷസംഘങ്ങൾ. കുന്നംകുളത്ത് ഭരണ സമിതി രൂപീകരിക്കാൻ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സോമശേഖരന്റെ നിലപാട് നിർണായകമായിരിക്കുന്ന സാഹചര്യത്തിലാണ് സോമശേഖരന്‍ വൻ ഓഫറുകൾ നൽകി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുള്ളത്. സീറ്റും ചിഹ്നവും നൽകാമെന്ന് പറഞ്ഞ് തങ്ങളുടെ പാളയത്തിലെത്തിച്ച സോമശേഖരനെയും മുൻ ചെയർമാൻ സി.വി ബേബിയേയും അവസാന നിമിഷം ചതിച്ച കുന്നംകുളത്തെ കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഇപ്പോൾ സോമശേഖരനെ വീട്ടിൽ ചെന്നുകണ്ട് ക്ഷമയും അനുനയ ശ്രമവുമായി പടിക്കൽ കാത്തിരിക്കുന്നത്. സോമശേഖരന്‍ മാത്രമേ തങ്ങളെ നയിക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ കുന്നംകുളത്തെ കോണ്‍ഗ്രസിന്. അഞ്ചുവർഷം ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വന്പൻ ഓഫറുകളാണ് സോമശേഖരന്‍ ഇപ്പോൾ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 12 സീറ്റിൽ നിന്ന് ഏഴു സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്റെ ഈ ഓഫർ സ്വീകരിക്കണമോ…
Read Moreതൃശൂർ കോർപറേഷനിൽ ഭൂരിപക്ഷമില്ലെങ്കിലും എൽഡിഎഫിനെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് വിമതൻ
തൃശൂർ: തൃശൂർ കോർപറേഷനിൽ ഇത്തവണയും ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലെങ്കിലും എൽഡിഎഫ് ഭരണത്തിലേക്ക്. കോണ്‍ഗ്രസ് വിമതനായി മൽസരിച്ചു ജയിച്ച എം.കെ. വർഗീസ് എൽഡിഎഫിനൊപ്പം നിൽക്കുമെന്ന സൂചന നൽകിയതോടെയാണ് ഇടതുപക്ഷത്തിനു ഭരണത്തുടർച്ചയ്ക്കു കൂടുതൽ പ്രതീക്ഷയായത്. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എൽഡിഎഫ്. 55 കൗണ്‍സിലിൽ തെരഞ്ഞെടുപ്പു നടന്ന 54 ഡിവിഷനുകളിൽ 24 സീറ്റുമായി എൽഡിഎഫ് മുന്നിലാണ്. യുഡിഎഫിന് 23 സീറ്റും. കോണ്‍ഗ്രസ് വിമതനായി നെട്ടിശേരിയിൽനിന്ന് ജയിച്ച എം.കെ. വർഗീസ് എൽഡിഎഫിനൊപ്പം ചേർന്നാൽ അംഗബലം 25 ആകും. 54 അംഗ സൗണ്സിലിൽ ഭൂരിപക്ഷത്തിന് 27 പേരുടെ പിന്തുണ വേണം. മാറ്റിവച്ച പുല്ലഴിയിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാലും എൽഡിഎഫിനൊപ്പം എത്താനാവില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിമതനായ വർഗീസ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ ചിന്തിക്കുന്നത്. പിന്തുണ തേടി മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും കോണ്‍ഗ്രസ് നേതാക്കളും വർഗീസുമായി സംസാരിച്ചിട്ടുണ്ട്. വർഗീസിന് എൽഡിഎഫ് ഡെപ്യൂട്ടി മേയർ…
Read More