തൃശൂരിൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് തോ​ൽ​വി

  തൃ​ശൂ​ർ: ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് തോ​ൽ​വി. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ തൃ​ശൂ​ര്‍ കു​ട്ട​ന്‍​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ തോ​റ്റ​ത്. തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ൻ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​ണ് വി​ജ​യം. സി​പി​എം കോ​ൺ​ഗ്ര​സി​ന് വോ​ട്ട് മ​റി​ച്ചു​വെ​ന്ന് നേ​ര​ത്തെ ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

Read More

വാ​ഴു​ന്ന​താ​ര്, വീ​ഴു​ന്ന​താ​ര്..! ഇനി മണിക്കൂറുകൾ മാത്രം; ജനവിധിയറിയാൻ കാത്ത് നാടും നഗരവും

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ആ​രാ​കും നാ​ടു​വാ​ഴു​ന്ന​തെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​നു മ​ണി​ക്കൂ​റു​ക​ളു​ടെ ദൈ​ർ​ഘ്യം മാ​ത്രം. ഇ​ന്ന​ത്തെ പ​ക​ൽ ഇ​രു​ട്ടി​വെ​ളു​ത്തു ക​ഴി​ഞ്ഞാ​ൽ ജ​ന​വി​ധി​യ​റി​യാം. വാ​ഴു​ന്ന​താ​ര്, വീ​ഴു​ന്ന​താ​ര് എ​ന്ന​റി​യാ​ൻ നാ​ടും ന​ഗ​ര​വും കാ​ത്തി​രി​ക്കു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം അ​താ​തു സെ​ന്‍റ​റു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി ചി​ല അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ.ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഫ​ല​മ​റി​ഞ്ഞാ​ലു​ള്ള ആ​ഹ്ലാ​ദ പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഫ​ല​മ​റി​ഞ്ഞു തു​ട​ങ്ങും​വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ട്രെ​ൻ​ഡ് സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ത​ത്സ​മ​യം അ​റി​യാ​നാ​കും.ഒരുങ്ങി പോ​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രു​ന്ന ദി​ന​ത്തി​ൽ കൈ​ക്കൊ​ള്ളേ​ണ്ട സു​ര​ക്ഷ ന​ട​പ​ടി​ക​ളും ആ​ഹ്ലാദ പ്രകടനങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ പോ​ലീ​സി​ന്‍റെ യോ​ഗം ചേ​ർ​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പോ​ലീ​സ് മേ​ധാ​വി​കൾ യോഗം ചേർന്നു…

Read More

ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ​യു​മാ​യി സൈ​ക്കി​ളി​ൽ കേ​ര​ള യാ​ത്ര; ഓരോ ജില്ലയിൽ നിന്നും നല്ലപ്രതികരണമാണ് കിട്ടുന്നുണ്ടെന്ന് യുവാക്കൾ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഡ​ൽ​ഹി​യി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നാ​ലു യു​വാ​ക്ക​ളു​ടെ സൈ​ക്കി​ൾ യാ​ത്ര. കാ​സ​ർ​ഗോഡുനി​ന്ന് ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച യാ​ത്ര അ​ടു​ത്ത​യാ​ഴ്ച ക​ന്യാ​കു​മാ​രി​യി​ൽ സ​മാ​പി​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട് കൊ​ട​ശേ​രി സ്വ​ദേ​ശി​ക​ളാ​യ എം. ​ആ​ഷി​ക്, എം. ​നാ​ഫി​ഹ്, സി.​കെ. ഷം​നാ​ൻ അ​ഹ​മ്മ​ദ്, പി. ​സെ​ബി​നാ​ഷ് എ​ന്നി​വ​രാ​ണ് സൈ​ക്കി​ൾ യാ​ത്രി​ക​ർ. എ​ല്ലാ​വ​രും 20 മു​ത​ൽ 22 വ​രെ​ വ​യ​സു​ള്ള​വ​ർ. ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും ഈ​യി​ടെ ബി​രു​ദം പാ​സാ​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​പ്പോ​ളോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ​കൂ​ടി​യാ​ണ് ഇ​വ​ർ. ഹെ​ൽ​മെറ്റ് ധ​രി​ച്ചാ​ണ് യാ​ത്ര. ശ​രാ​ശ​രി നൂ​റു കി​ലോ​മീ​റ്റ​റാ​ണ് ഓ​രോ ദി​വ​സ​ത്തേ​യും സ​വാ​രി. സൈ​ക്കി​ൾ സ​വാ​രി ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത്, ആ​ദാ​യ​ക​ര​വു​മെ​ന്ന സ​ന്ദേ​ശം​കൂ​ടി ന​ൽ​കാ​നാ​ണു യാ​ത്ര.എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും യാ​ത്ര​യെ​ത്തും. കാ​സ​ർഗോഡു​നി​ന്ന് ആ​രം​ഭി​ച്ച് വ​യ​നാ​ടും പാ​ല​ക്കാ​ടും അ​ട​ക്ക​മു​ള്ള എ​ല്ലാ വ​ട​ക്ക​ൻ ജി​ല്ല​ക​ളും പി​ന്നി​ട്ടാ​ണ് ഇ​ന്ന​ലെ തൃ​ശൂ​രി​ലെ​ത്തി​യ​ത്. വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ​ത്തി​യ സം​ഘം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ…

Read More

ഓ​ഫോ ബു​ക്ക്! വെ​യ്റ്റ​ർ ഇ​ല്ലാ​തെ ഓ​ർ​ഡ​ർ ചെ​യ്യാം, വാ​ട്സ്ആ​പി​ലൂ​ടെ; പ്രവര്‍ത്തന രീതി ഇങ്ങനെ…

തൃ​ശൂ​ർ: റ​സ്റ്റോ​റ​ന്‍റി​ൽ വെ​യ്റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ വാ​ട്സ്ആ​പി​ലൂ​ടെ ഇ​ഷ്ട ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാം. ഇ​തി​നു സ​ഹാ​യി​ക്കു​ന്ന ’ഓ​ഫോ ബു​ക്ക്’ എ​ന്ന വി​ദ്യ ക​ണ്‍​സോ​ൾ ടെ​ക്നോ സൊ​ലൂ​ഷ​ന്യ​സ് എ​ന്ന ഐ​ടി ക​ന്പ​നി​യാ​ണു വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്ക് പൊ​തു​വാ​യ വാ​ട്സ്ആ​പ് ന​ന്പ​ർ ന​ൽ​കി അ​വ​യ്ക്കെ​ല്ലാം ഷോ​പ്പ് കോ​ഡു​ക​ൾ ന​ൽ​കും. റ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രു​ന്ന​വ​ർ ഈ ​ന​ന്പ​രി​ലെ ഷോ​പ്പ് കോ​ഡ് ന​ന്പ​രി​ലേ​ക്ക് ഉ​പ​ഭോ​ക്താ​വ് ഇ​രി​ക്കു​ന്ന മേ​ശ​യു​ടെ ന​ന്പ​ർ സ​ഹി​തം സ​ന്ദേ​ശ​മാ​യി ന​ൽ​കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് വി​ക​സി​പ്പി​ച്ച​ത്. ഉ​പ​ഭോ​ക്താ​വി​ന്‍റെ വാ​ട്സ്ആ​പി​ലേ​ക്ക് മെ​നു കാ​ർ​ഡ് ല​ഭി​ക്കും. പ​രി​ശോ​ധി​ച്ച് ഇ​ഷ്ട​വി​ഭ​വ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യാം. ഓ​ർ​ഡ​ർ ചെ​യ്ത ഇ​ന​ങ്ങ​ളു​ടെ വി​വ​ര​വും ബി​ൽ​തു​ക​യും ഹോ​ട്ട​ലു​ട​മ​യു​ടെ കം​പ്യൂ​ട്ട​റി​ലു​ള്ള എ​ക്സ​ൽ ഷീ​റ്റി​ലും എ​ത്തും. ഉ​പ​ഭോ​ക്താ​വി​ന് വെ​യി​റ്റ​റി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്ന​തി​നു പു​റ​മേ, ഉ​ട​മ​യ്ക്ക് ക​ണ​ക്കു കൈ​യോ​ടെ മ​ന​സി​ലാ​ക്കാ​നും ക​ഴി​യു​മെ​ന്ന് ക​ണ്‍​സോ​ൾ പ്ര​തി​നി​ധി​ക​ളാ​യ അ​ര​വി​ന്ദ് മം​ഗ​ല​ശേ​രി, ടി.​ആ​ർ. പ്ര​വീ​ണ്‍, സു​മേ​ഷ് ക​ർ​ണാം​കോ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 9744175735..

Read More

ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂക്ഷം! ഗുരുവായൂരിൽ രണ്ടാഴ്ചത്തേക്കു ക്ഷേത്രദർശനം ഇല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​ത്രദ​ർ​ശ​നം, വ​ഴി​പാ​ടു​ക​ൾ, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ര​ണ്ടാ​ഴ്ച​ത്തേ​ക്കു നി​ർ​ത്ത​ലാ​ക്കി. ക്ഷേ​ത്രം നി​ല​നി​ല്ക്കു​ന്ന ഇ​ന്ന​ർ റിം​ഗ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കാ​യി ദേ​വ​സ്വം ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 22 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല ക​ള​ക്ട​ർ എസ്. ഷാനവാ സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ മാ​റു​ന്ന​തു​വ​രെ ക്ഷേ​ത്രാ​ചാ​രം ച​ട​ങ്ങു മാ​ത്ര​മാ​യി​രി​ക്കും. ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു ദീ​പ​സ്തം​ഭ​ത്തി​നു സ​മീ​പം നി​ന്നു ദ​ർ​ശ​നം ന​ട​ത്താ​നും അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ പാ​ര​ന്പ​ര്യ​പ്ര​വൃ​ത്തി​ക്കാ​രെ മാ​ത്ര​മേ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കൂ. 65 വ​യ​സു ക​ഴി​ഞ്ഞ​വ​രെ ഇ​തി​ന​നു​വ​ദി​ക്കി​ല്ല. നേ​ര​ത്തേ ബു​ക്ക് ചെ​യ്ത വി​വാ​ഹ​ങ്ങ​ൾ ഇ​ന്നു ന​ട​ത്താ​ൻ അ​നു​വ​ദി​ക്കും. 16നു ​ന​ട​ക്കേ​ണ്ട കു​ചേ​ല​ദി​നം, ഭ​ഗ​വ​തി​പ്പാ​ട്ട് എ​ന്നി​വ​യും ച​ട​ങ്ങു മാ​ത്ര​മാ​യാ​ണു ന​ട​ക്കു​ക. ദേ​വ​സ്വ​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും…

Read More

സെ​ഞ്ചു​റി​യും ക​ട​ന്ന വോ​ട്ടാ​ണി​ത്..! നൂ​റ്റൊ​ന്നാം വ​യ​സി​ൽ ജോ​ണ്‍ വൈ​ദ്യ​രു​ടെ വോ​ട്ടി​നു​ണ്ട്, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ ​വീ​ര്യ​വും വീ​റും

സ്വ​ന്തം ലേ​ഖ​ക​ൻ ചാ​വ​ക്കാ​ട്: സെ​ഞ്ചു​റി​യും ക​ട​ന്ന വോ​ട്ടാ​ണി​ത്. നൂ​റ്റൊ​ന്നാം വ​യ​സി​ൽ ചാ​വ​ക്കാ​ട്ടെ ജോ​ണ്‍ വൈ​ദ്യ​രു​ടെ വോ​ട്ടി​നു ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വീ​ര്യ​വും വീ​റു​മു​ണ്ട്. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ​തി​നാ​റാം വാ​ർ​ഡി​ലെ വോ​ട്ട​റാ​ണ് മു​ട്ട​ത്തു വീ​ട്ടി​ൽ ജോ​ണ്‍. എം.​ആ​ർ. രാ​മ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു ജോ​ണ്‍ വൈ​ദ്യ​ർ എ​ത്തി​യ​ത് ഏ​ക​മ​ക​നും കൂ​നം​മൂ​ച്ചി പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്തി​ന്‍റെ കൈപി​ടി​ച്ചാ​ണ്. ഒ​പ്പം അ​മ്മ കൊ​ച്ചു​ത്രേസ്യ​യു​മു​ണ്ട്. “ഇ​തു​വ​രെ വോ​ട്ടു മു​ട​ക്കീ​ട്ടി​ല്ല’, മ​ക​നാ​യ വൈ​ദി​ക​ന്‍റെ കൈ​പി​ടി​ച്ചു ബൂ​ത്തി​ലെ​ത്തി​യ ജോ​ണ്‍ വൈ​ദ്യ​ർ പ​രി​ച​യം പു​തു​ക്കാ​ൻ എ​ത്തി​യ​വ​രോ​ടാ​യി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മേ​യ് 11 നാ​യി​രു​ന്നു നൂ​റാം പി​റ​ന്നാ​ൾ. ദീ​ർ​ഘ​കാ​ലം ആ​ർ​മി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി സേ​വ​നം ചെ​യ്ത ഇ​ദ്ദേ​ഹത്തിനു ര​ണ്ടാം ലോ​ക​മ​ഹായു​ദ്ധ​കാ​ല​ത്തു യു​ദ്ധ​മു​ന്ന​ണി​യി​ലാ​യി​രു​ന്നു സേ​വ​നം. സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം നാ​ട്ടു​കാ​ർ​ക്കു വൈ​ദ്യ​നാ​യി. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ക്ലി​നി​ക്കും ന​ട​ത്തി​യി​രു​ന്നു. വ​ട​ക്ക​ന​ച്ച​നൊ​പ്പം “തൊ​ഴി​ലാ​ളി’​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.…

Read More

നടൻ ടൊവി​നോ തോമസ് വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​തു നി​റം മാ​റു​ന്ന ഷ​ർ​ട്ടും ധ​രി​ച്ച്! അ​ടു​ത്ത ച​ർ​ച്ച ടൊ​വി​നോ ധ​രി​ച്ച ഷ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​യി…

ഇരിങ്ങാലക്കുട: നടൻ ടൊ​വി​നോ  വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​തു നി​റം മാ​റു​ന്ന ഷ​ർ​ട്ടും ധ​രി​ച്ച്. താ​രം ക്യൂ ​നി​ന്ന് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ക​ഴിഞ്ഞ​ പ്പോ​ൾ അ​ടു​ത്ത ച​ർ​ച്ച ടൊ​വി​നോ ധ​രി​ച്ച ഷ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് ഹൈ​സ്കൂളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം രാ​വി​ലെ 6.45 നു​ത​ന്നെ ടൊ​വി​നോ വോ​ട്ടുരേ​ഖ​പ്പെ​ടു​ത്താ​ൻ എ ത്തി. വോ​ട്ടുചെ​യ്ത ശേ​ഷം ഷൂ​ട്ടിം​ഗി​നാ​യി എ​റ​ണാ​കുള​ത്തേ​ക്കു തി​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച ന​ട​ൻ ക​ർ​ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ അ​ന്നം മു​ട​ങ്ങു​മെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​വും ശേഷമുള്ള ചി​ത്ര​വും ഇ​തി​ന​കംത​ന്നെ വൈ​റ​ലാ​യി​. വെ​ള്ള നി​റ​മു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചായി​രു​ന്നു ടൊ​വി​നോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്. വെ​യി​ല​ത്തേ​ക്ക് എ​ത്തു​ന്പോ​ൾ വെ​ളു​ത്ത ഷ​ർ​ട്ടി​ൽ നീ​ല നി​റ​ത്തി​ൽ ഒ​ലി​വി​ല​ക​ൾ​ക്കു സ​മാ​ന​മാ​യ ഡി​സൈ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ം. ​ടൊ​വി​നോ​യു​ടെ വോ​ട്ടി​നൊ​പ്പം ഷ​ർ​ട്ടും ഇ​പ്പോ​ൾ ച​ർ​ച്ച​യാ​ണ്.

Read More

കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പ​ഴ​യ​ന്നൂ​ർ: കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.. പാ​ഞ്ഞാ​ൾ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ​കു​ട്ടി​യെ (40) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ദ്യം ചേ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​യ ര​ജ​നി​ക്കും (48) ഇ​വ​രു​ടെ മ​ക​ൾ​ക്കും മ​ക​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ന്നൂ​ർ​ക്ക​ര വ​ള​വി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ര​ജ​നി​യു​ടെ മ​ക​നെ ചേ​ല​ക്ക​ര ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​നാ​യി വ​രു​ന്ന വ​ഴി​യാ​ണ് കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Read More

പ​തി​വു തെ​റ്റി​ക്കാ​തെ ഇ​ക്കു​റി​യും പോ​ളി​ന്‍റെ വി​ല്ല​നാ​യി യ​ന്തി​ര​ൻ! യ​ന്തി​ര​ൻ വി​ല്ല​നാ​യ​പ്പോ​ൾ പോ​ളിം​ഗ് വൈ​കി​യ ബൂ​ത്തു​ക​ളി​ലേ​ക്ക്….

സ്വ​ന്തം ലേ​ഖ​ക​ൻ​മാ​ർ തൃ​ശൂ​ർ: പ​തി​വു​പോ​ലെ ഇ​ക്കു​റി​യും തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ല്ല​നാ​യി യ​ന്തി​ര​ൻ മാ​റി. യ​ന്തി​ര​നെ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്രം. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ച​തെ​ങ്കി​ലും വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ യ​ന്ത്രം പി​ണ​ങ്ങി പ​ണി​യെ​ടു​ക്കാ​തെ നി​ന്ന അ​വ​സ്ഥ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും വോ​ട്ട​ർ​മാ​രേ​യും ഒ​രു​പോ​ലെ വ​ല​ച്ചു. പ​ല​രും ക്യൂ​വി​ൽ കാ​ത്തു​നി​ന്ന് മ​ടു​ത്ത് പി​ന്നീ​ട് വ​രാ​മെ​ന്ന ധാ​ര​ണ​യി​ൽ മ​ട​ങ്ങി. യ​ന്തി​ര​ൻ വി​ല്ല​നാ​യ​പ്പോ​ൾ പോ​ളിം​ഗ് വൈ​കി​യ ബൂ​ത്തു​ക​ളി​ലേ​ക്ക്…. അ​ന്തി​ക്കാ​ട്: യ​ന്ത്രം ത​ക​രാ​റാ​യി ചാ​ഴൂ​രി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം വാ​ർ​ഡി​ലെ ആ​ല​പ്പാ​ട് എ​ൽ​പി സ്കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ര​ണ്ടി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. 10 പേ​ർ വോ​ട്ട് ചെ​യ്ത ശേ​ഷ​മാ​ണ് ഇ​വി​എം ത​ക​രാ​റി​ലാ​യ​ത്. തു​ട​ർ​ന്ന് ശ​രി​യാ​ക്കി വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും 22 പേ​രു​ടെ വോ​ട്ടിം​ഗ് ക​ഴി​ഞ്ഞ​തോ​ടെ മെ​ഷി​ൻ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. മു​പ്ലി​യം…

Read More

കൊച്ചുമകന്‍ സ്ഥാ​നാ​ർ​ത്ഥി! വോട്ട് ചെയ്യാൻ 104-ാം വയസിലും മുത്തശ്ശി എത്തി; അ​വ​സാ​ന​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2010 ല്‍

പ​റ​പ്പൂ​ക്ക​ര: മൂ​ന്നാം വാ​ർ​ഡി​ൽ കൊ​ച്ചു​മ​ക​ന് വോ​ട്ട് ചെ​യ്യാ​ൻ 104ാം വ​യ​സി​ലും ല​ക്ഷ്മി മു​ത്ത​ശ്ശി പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി. രാ​പ്പാ​ൾ കി​ഴ​ക്കേ​വ​ള​പ്പി​ൽ അ​പ്പു​ണ്ണി​യു​ടെ ഭാ​ര്യ​യാ​യ ല​ക്ഷ്മി കൊ​ച്ചു​മ​ക​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നോ​ജി​ന് വോ​ട്ട് ചെ​യ്യാ​നാ​ണ് വാ​ർ​ധ​ക്യ​ത്തി​ലെ അ​വ​ശ​ത​ക​ൾ മ​റ​ന്ന് രാ​പ്പാ​ൾ കെ​എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ​ത്. 2010 ലാ​ണ് അ​വ​സാ​ന​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചു​മ​ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​തെ​ന്ന് ല​ക്ഷ്മി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പ് മ​നോ​ജ് മു​ത്ത​ശ്ശി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യി​രു​ന്നു. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് മു​ത്ത​ശ്ശി പ​റ​ഞ്ഞു​വെ​ന്ന് മ​നോ​ജ് വ്യ​ക്ത​മാ​ക്കി. കാ​ഴ്ച​ശ​ക്തി കു​റ​വാ​യ​തി​നാ​ൽ ല​ക്ഷ്മി​ക്കു​വേ​ണ്ടി മ​നോ​ജി​ന്‍റെ ഭാ​ര്യ ജി​ജോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി. ജ​യി​ച്ച വാ​ർ​ഡ് തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മ​നോ​ജ്.

Read More