ഏനാമാവ്: ഔഷധ സസ്യമായ ശതവാരിയിൽ പൂക്കൾ വിരിഞ്ഞത് അപൂർവ കാഴ്ചയായി. ഇന്ത്യയിലും ഹിമാലയത്തിലും ഉടനീളം കാണപ്പെടുന്ന ശതാവരി ഇനമാണ് ശതാവരി റേസ്മോസസ്. ആവാസ വ്യവസ്ഥയുടെ നാശം, വനനശീകരണം എന്നിവ കാരണം ഈ ചെടി ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. നൂറു ഭർത്താക്കന്മാരുള്ള സ്ത്രീയെന്നാണ് ശതാവരിയുടെ അർഥം. ഇലയുടെ ഘടനയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നിട്ടുള്ളത് എന്ന് പറയുന്നു. ആയുർവേദ വൈദ്യത്തിൽ ശതാവരിക്ക് ഏറെ പ്രധാന്യമുണ്ട്. ശതവാരി കിഴങ്ങും വേരുമെല്ലാം സ്ത്രീകളുടെ വിവിധ രോഗങ്ങൾക്കു ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ദഹനക്കേട് തുടങ്ങിയ മരുന്നുകളിലും ഇത് ഉപയോഗിക്കുന്നതിനാൽ പല രാജ്യങ്ങളിലും ശതവാരി കൃഷി ചെയ്യുന്നുണ്ട്. വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കൽ പെരുമാട്ടിൽ ബെൻസന്റെ വീട്ടിലും എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര മൂക്കൻ ബാബുവിന്റെ വീട്ടിലുമാണ് ശതവാരി പൂവിട്ട് നിൽക്കുന്നത്.
Read MoreCategory: Thrissur
ഡിജിറ്റൽ പ്രചരണകാലത്തും ഈ ദമ്പതികളുടെ ചുമരെഴുത്തിന് മുടക്കമില്ല
സ്വന്തം ലേഖകൻതൃശൂർ: ചുമരെഴുത്തില്ലാതെ എന്തു തെരഞ്ഞെടുപ്പ്….കോവിഡ് കാലമായാലും ഡിജിറ്റൽ പ്രചരണമായാലും ചുമരെഴുത്തില്ലാതെ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാറില്ല. ഏതു തെരഞ്ഞെടുപ്പായാലും തൃക്കൂരിലെ ഈ ദന്പതികളെ തേടി രാഷ്ട്രീയപാർട്ടികളെത്തും. കഴിഞ്ഞ 15 വർഷമായി ചുമരെഴുത്തിൽ സ്പെഷ്യലൈസ് ചെയ്ത ദന്പതികളാണ് തൃക്കൂർ സ്വദേശി സജീവനും മിനിയും. ഇക്കുറിയും ഇവർ ചുമരെഴുത്തിന്റെ തിരക്കിലാണ്. ഒന്നര പതിറ്റാണ്ടിലേറെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി ഇവർ ചുമരെഴുത്ത് നടത്തിയിട്ടുണ്ട്. കൈപ്പത്തിയായാലും താമരയായാലും അരിവാൾ ചുറ്റിക നക്ഷത്രമായാലും ഏതും ഇവർ ചുമരിൽ മനോഹരമായി വരയ്ക്കും. തൃക്കൂരിലേയും പുത്തൂരിലേയുമൊക്കെ സ്ഥാനാർഥികൾക്കായി ഇവർ ചുമരെഴുതിക്കഴിഞ്ഞു. തൃക്കൂർ പഞ്ചായത്തിൽ സ്ഥാനാർഥിയായി നിന്ന് രണ്ടു തവണ വിജയിച്ച് പഞ്ചായത്തംഗമായിട്ടുണ്ട് സജീവൻ.കോവിഡ് കാലമായതിനാൽ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലും അവർക്ക് നൽകേണ്ട കൂലിയുമെല്ലാം നോക്കുന്പോൾ മറ്റാരേയും ആശ്രയിക്കാതെ തങ്ങൾ തന്നെ വരയ്ക്കാനിറങ്ങുകയാണ് ഭേദമെന്ന് ഈ ആർട്ടിസ്റ്റ് ദന്പതികൾ പറയുന്നു.
Read Moreവലതുമാറി ഇടതുവച്ച്, ഇടതുമാറി വലതുവച്ച് പിന്നെ പൂഴിക്കടകനും; നാട്ടുകാരെ.. വോട്ടർമാരെ… നിങ്ങടെ നേതാവ് “മാറി’ !
വലതുമാറി, ഇടതുവച്ച്… വെള്ളാങ്കല്ലൂർ ബ്ലോക്കിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച തോമസ് കോലംങ്കണ്ണി ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാർഥിയാണ്. കഴിഞ്ഞ തവണ വേളൂക്കര പഞ്ചായത്തിൽ തുന്പൂർ ഡിവിഷനിൽ നിന്നും 758 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു “കൈപ്പത്തി’ ചിഹ്നത്തിൽ വിജയിച്ചത്. എന്നാൽ ഇത്തവണ ഗ്യാസ് സ്റ്റൗ, ടേബിൾ ഫാൻ എന്നിവയാണു ചിഹ്നങ്ങളായി ആവശ്യപ്പെട്ടിരിക്കുന്നത്. വേളൂക്കര പഞ്ചായത്തിലെ ആറാം വാർഡിൽ ഇടതുപക്ഷത്തിൽ കേരള കോണ്ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തെത്തിയപ്പോൾ മാണി വിഭാഗത്തിന്റെ സ്ഥാനാർഥിയാണു ഇപ്പോൾ തോമസ് കോലംങ്കണ്ണി. 50 വർഷമായി ഒരു കുടുംബത്തിൽ നിന്നും സ്ഥിരമായി സ്ഥാനാർഥി വരുന്നതിന്റെ അമർഷമാണ് തന്നിലുള്ളതെന്ന് തോമസ് പറയുന്നു. എന്നാൽ, സ്ഥാനാർഥി പട്ടിക നിശ്ചയിക്കുന്നതിനു മുന്പേ മറുകണ്ടം ചാടിയത് പട്ടികയിൽ ഇടംനേടാനാണെന്നും വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ബിബിൻ തുടിയത്ത് ആരോപിക്കുന്നു. ഇടതുമാറി… വലതുവച്ച് സിപിഐയുടെ ബ്ലോക്ക് സെക്രട്ടറി സ്ഥാനവും ലോക്കൽ കമ്മിറ്റിയംഗ സ്ഥാനവും രാജി വച്ചാണു…
Read Moreട്രാക്കു മാറിധന്യയെത്തുന്നു; അവണൂരിലെ ബിജെപി സ്ഥാനാർഥി ഇന്റർനാഷണൽ കായികതാരം
സ്വന്തം ലേഖകൻതൃശൂർ: സ്പോർട്സ് ട്രാക്കിൽ നിന്നും മാറി പൊളിറ്റിക്കൽ ട്രാക്കിലേക്ക് ധന്യ രാമചന്ദ്രൻ. ഇന്ത്യയെ പ്രതിനിധീകരിച്ച് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ജാവലിൻ ത്രോയിലുമെല്ലാം ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റുകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അവണൂർ സ്വദേശിനി ധന്യ രാമചന്ദ്രൻ അവണൂർ ഡിവിഷനിൽ നിന്നും ജില്ല പഞ്ചായത്തിലേക്ക് ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. സുരേഷ്ഗോപി എംപിയുടെ ആരാധികയായ ധന്യയെ സ്പോർട്സ് മീറ്റുകൾക്ക് പോകും മുന്പ് സുരേഷ്ഗോപി വിളിച്ച് ആശംസകൾ നേരാറുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മോദി സർക്കാരിന്റെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയുള്ള പല നല്ലകാര്യങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചതെന്ന് ധന്യ പറയുന്നു. കഴിഞ്ഞ മാസമാണ് ധന്യ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേരും മുന്പും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കും മുന്പും സുരേഷ്ഗോപിയുമായി സംസാരിച്ചിരുന്നുവെന്നും ധൈര്യമായി മുന്നോട്ടുപോകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചെന്നും ധന്യ രാമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമാകുന്പോഴും സ്പോർട്സ് വിട്ട് ധന്യക്ക് വേറെ കളിയില്ല. ജപ്പാനിൽ നടക്കാനിരിക്കുന്ന വേൾഡ്…
Read Moreകുന്നംകുളത്ത് പോരാട്ടത്തിന് എൽഡിഎഫ് ഓൺ; യു ഡിഎഫിൽ സ്റ്റാർട്ടിംഗ് ട്രബിൾ…
കുന്നംകുളം: നഗരസഭ വിവിധ വാർഡുകളിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 37 വാർഡുകളിൽ നാലു വാർഡുകൾ സിപിഎം ഘടകകക്ഷികൾ വിട്ടു നൽകിയിട്ടുണ്ട്. വാർഡുകളായ 23 – ആർത്താറ്റ് ഈസ്റ്റ് -സിപിഐ, 15, 19 – എൻസിപി, 20 – ശാന്തിനഗർ കേരള കോണ്ഗ്രസ് സ്വതന്ത്രൻ.ഇന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച എൽഡിഎഫ് സ്ഥാനാർഥി ലിസ്റ്റ്: വാർഡ് – സ്ഥാനാർഥി ക്രമത്തിൽ1 -മുതുവമ്മൽ എ.എസ്. സുജീഷ്, 2 -കീഴൂർ സൗത്ത് കസ്തൂരി സത്യൻ, 3 -കീഴൂർ നോർത്ത് സൗമ്യ അനിൽ, 4 -കീഴൂർ സെന്റർ സജിനി പ്രേമൻ, 5 – വൈശ്ശേരി പി.എം. സുരേഷ്, 6 -നടുപന്തി ദിവ്യ സഞ്ജയൻ, 7 -കക്കാട് രാഖി പ്രഭാകരൻ, 8 -മുനിമട വി.ബി. ബിന്ദു, 9 -അയ്യംപറന്പ് സിൻസി ജോർജ്, 10 -അയ്യപ്പത്ത് അഡ്വ. ബീന അശോക്, 11 -ചെറുകുന്ന് സുധീപ് അച്യുതൻ,…
Read Moreഗുരുവായൂരിൽ റോഡും, മതിലും ‘ബുക്കിംഗ്’ കഴിഞ്ഞു; ഇനി സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ മതി; അങ്കത്തട്ടിൽ കൂടുതലും വനിതകൾ
ഗുരുവായൂർ: നഗരസഭയുടെ കടിഞ്ഞാൺ കൈക്കിലാക്കാൻ മൂന്ന് മുന്നണികളും കളത്തിലിറങ്ങിയതോടെ ക്ഷേത്രനഗരിയിൽ തെരഞ്ഞെടുപ്പ് ചൂടുതുടങ്ങി. ഭരണം തുടരാൻ എൽഡിഎഫും, തിരിച്ചുപിടിക്കാൻ യുഡിഎഫും, ശക്തി തെളിയിക്കാൻ ബിജെപിയും രണ്ടുംകൽപ്പിച്ചാണ് രംഗത്തുള്ളത്. പ്രചരണം കൊഴുപ്പിക്കാൻ മതിലുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് പാർട്ടിപ്രവർത്തകർ. എങ്കിലും ചിഹ്നങ്ങൾ ഒട്ടിച്ചുതുടങ്ങിയിട്ടുണ്ട്. നഗരസഭയിൽ 43 വാർഡുകളാണുള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥി നിർണയം ഏറെകുറെ പൂർത്തിയായി. ഇനി പ്രഖ്യാപനത്തിനു മുന്പുള്ള ചർച്ചകൾ മാത്രം. എൽഡിഎഫിൽ സിപിഎം, സിപിഐ ചർച്ചകൾ പൂർത്തിയായി. സിപിഐക്ക് എട്ടു സീറ്റാണ് നൽകിയിട്ടുള്ളത്. ഒരു സീറ്റും കൂടി സിപി ഐ ആവശ്യപെട്ടിട്ടുണ്ട്. മറ്റ് ഘടക കക്ഷികളുമായുള്ള ചർച്ചയും ഉടൻ പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. യുഡിഎഫിൽ തൈക്കാട് മേഖലയിൽ കോണ്ഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായി. ഇവിടെ ഒന്പത് സീറ്റാണുള്ളത്. എന്നാൽ പൂക്കോട്, ഗുരുവായൂർ മേഖലയിൽ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല. ഗുരുവായൂരിലെ പല വാർഡുകളിലും കോണ്ഗ്രസിനു രണ്ടും, മൂന്നും…
Read Moreഞങ്ങളില്ലെങ്കില് പണി പാളും! സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളിൽ സീറ്റുറപ്പിച്ച് അവര്
ഋഷി തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളിലേക്കെത്തുക രണ്ടരലക്ഷം ലിറ്റർ സാനിറ്റൈസർ. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ സാനിറ്റൈസറില്ലാതെ സാധിക്കില്ലെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 34,774 പോളിംഗ് സ്റ്റേഷനുകളിലേക്കും ഏഴു ലിറ്റർ വീതം സാനിറ്റൈസറാണ് എത്തിക്കുന്നത്. ആകെ 2,43,418 ലിറ്റർ സാനിറ്റൈസറാണ് ഒരുക്കുന്നത്. റിസർവ് എന്ന നിലയ്ക്കും കുറച്ചധികം സ്റ്റോക്കു ചെയ്യും. ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ചു ലിറ്ററിന്റെ ഒരു ക്യാനും അരലിറ്റർ വീതമുള്ള നാലു ബോട്ടിലുകളുമാക്കിയാണ് സാനിറ്റൈസറുകൾ നൽകുക. വോട്ടർമാരുടെ കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് ഒരു പോളിംഗ് അസിസ്റ്റന്റ് എല്ലാ ബൂത്തിലുമുണ്ടാകും. വോട്ടർമാർ വോട്ടു ചെയ്യാൻ പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്പോഴും വോട്ടു ചെയ്തു കഴിഞ്ഞ് പുറത്തിറങ്ങുന്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. പെഡലിൽ ഘടിപ്പിച്ച സാനിറ്റൈസറുകൾ എവിടെയും ഉണ്ടാകില്ല. പോളിംഗ് ബൂത്തിൽ സാനിറ്റൈസറിന് പുറമെ സോപ്പും…
Read Moreഷെമീർ കൊലക്കേസ്: റിമാൻഡിലായ ജയിൽ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും
തൃശൂർ: ഷെമീർ കൊലക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് റിമാൻഡിൽ കഴിയുന്ന ആറ് ജയിൽ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും തിരിച്ചറിയൽ പരേഡിനും മറ്റുമുള്ള നടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകുന്നത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാലുടൻ ക്രൈംബ്രാഞ്ചിന്റെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിക്കും. എവിടെയെല്ലാം വെച്ചാണ് ഷെമീറിനെ മർദ്ദിച്ചത്, എന്തായിരുന്നു മർദ്ദനത്തിനുള്ള കാരണം തുടങ്ങിയ കാരണങ്ങളിൽ വ്യക്തത വരുത്തും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഏതു രീതിയിൽ വേണമെന്നും നിശ്ചയിച്ചിട്ടില്ല. കോവിഡ് സെന്ററിൽ ഷെമീറിനൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ വിയ്യൂരിലേക്ക് കൊണ്ടുവരുമോ അതോ വീഡിയോ കോണ്ഫറൻസിംഗ് വഴിയാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഷെമീറിന്റെ ഭാര്യയും ജയിൽ…
Read Moreചാലക്കുടിയിൽ ധാരണയിലെത്തി, എന്നാലും, സിപിഐയുടെ ആ…സീറ്റുകൂടി കിട്ടിയെങ്കിൽ !!
ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സിപിഐ, സിപിഎം പാർട്ടികൾ സീറ്റുകൾ തമ്മിൽ ധാരണയിലെത്തിയെങ്കിലും സിപിഐയുടെ സീറ്റിൽ കണ്ണുംനട്ട് സിപിഎം. സിപിഐ കഴിഞ്ഞതവണ വിജയിച്ച ആര്യങ്കാല സീറ്റിനാണ് സിപിഎം അവകാശവാദം ഉന്നയിക്കുന്നത്. സിപിഎം കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെ വിജയിച്ച പവർഹൗസ് വാർഡ് പകരം നല്കാമെന്നാണ് സിപിഎം. എന്നാൽ തങ്ങളുടെ സുരക്ഷിതമായ വാർഡ് വിട്ടുകൊടുത്തുകൊണ്ട് ഒത്തുതീർപ്പിനില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ.സിപിഎം നേതാവ് പി.പി.പോളിനുവേണ്ടിയാണ് ആര്യങ്കാല സീറ്റ് സിപിഎം ചോദിക്കുന്നത്. എന്നാൽ പി.പി.പോൾ സിപിഎമ്മിന്റെ സെന്റ് ജെയിംസ് വാർഡിൽതന്നെ മത്സരിക്കട്ടെയെന്നാണ് സിപിഐ പറയുന്നത്. പി.പി.പോൾ ആര്യങ്കാലയിൽ നേരത്തെ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്.
Read Moreകറൻസി രഹിത തൃശൂർ അങ്ങനെ അതും പോയി..; കൊറോണ വന്നില്ലായിരുന്നെങ്കിൽ കറൻസികാണാൻ അടുത്ത ജില്ലയിൽ പോകേണ്ടി വന്നേനെ…
തൃശൂർ: കോവിഡില്ലായിരുന്നെങ്കിൽ തൃശൂരിന്റെ സ്ഥിതി എന്താകുമായിരുന്നു. കറൻസി കാണാൻ അന്യ ജില്ലകളിലേക്ക് പോകേണ്ടി വന്നേനെ. പെട്ടികടകളിൽ വരെ ഡിജിറ്റൽ ഇടപാടു നടത്തുന്ന ജില്ലയായി തൃശൂർ മാറിയേരെ. കറൻസി രഹിത തൃശൂരായി കഴിഞ്ഞ മാസം പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാൽ കോവിഡിനെ തുടർന്ന് കറൻസി രഹിത തൃശൂർ നടപ്പാക്കാനായില്ല. രാജ്യത്തെ തന്നെ ആദ്യത്തെ പരീക്ഷണമെന്ന നിലയിലാണ് തൃശൂർ ജില്ലയെ കറൻസി രഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടക്കമെന്നോണം കളക്ടറേറ്റിലെ കാന്റീനിൽ കറൻസി രഹിത ഇടപാട് ആരംഭിക്കുകയും ചെയ്തു. ഇതിനായി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിരുന്നു. സീറോ ബാലൻസുള്ള അക്കൗണ്ടുകൾ ആരംഭിച്ച് പെട്ടികടകളിൽ വരെ ഡെബിറ്റ് കാർഡ് വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ പണമിടപാട് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ബസുകളിൽ ടിക്കറ്റ് ചാർജായും ഇത്തരം സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി. എന്നാൽ കോവിഡും…
Read More