പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ല​ക്‌ഷ​ൻ കാ​ന്പ​യി​നാ​ക്കു​ന്നു:പ​രാ​തി ന​ൽ​കി സി.​സി. ശ്രീ​കു​മാ​ർ

തൃ​ശൂ​ർ: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​സി. ശ്രീ​കു​മാ​ർ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. വി​വി​ധ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​താ​ണ് ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പ​രാ​തിയിൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. അ​തി​നാ​ൽ ഈ ​സ​ന്ദ​ർ​ഭം കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ശ്രീ​കു​മാ​ർ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ നൂ​റു ശ​ത​മാ​ന​വും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യോ മു​ന്ന​ണി​ക​ളു​ടേ​യോ പ്ര​വ​ർ​ത്ത​ക​രോ വ​ക്താ​ക്ക​ളോ ആ​ണ്. ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിറ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾകൂ​ടി​യാ​ണ്. പ​ല​രും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചീ​ഫ് ഏ​ജ​ന്‍റു​മാ​രാ​യും പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​താ​യി ശ്രീ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.  

Read More

ചെ​റി​യ ശ​ബ്ദം കേ​ട്ട​പ്പോൾതന്നെ​  പുറത്തേയ്ക്കിറങ്ങിയപ്പോൾ കണ്ടത് വീടു തകർന്നു വീഴുന്നത്; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

പു​ത്ത​ൻ​ചി​റ: ക​യ​റി​ക്കി​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന വീ​ട് രാ​ത്രി​യി​ൽ ത​ക​ർ​ന്നു വീ​ണു. വീ​ട്ടു​കാ​ർ ചെ​റി​യ ശ​ബ്ദം കേ​ട്ട​പ്പോ​ഴേ​ക്കും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പു​ത്ത​ൻ​ചി​റ കൂ​വ​ക്കാ​ട്ടി​ൽ മ​ണി​യു​ടെ​യും മ​ക​ൻ ലി​ജി​മോ​ന്‍റെ​യും വീ​ടാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ 11 മ​ണി​യോ​ടെ നി​ലം​പൊ​ത്തി​യ​ത്. നാ​ല് ചു​മ​രു​ക​ൾ ത​ക​ർ​ന്ന് വീ​ട് നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​വാ​സ് പ​ദ്ധ​തി​യി​ലും ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല. ഗ്രാ​മ​സ​ഭ​ക​ളി​ലും ഇ​വ​രു​ടെ വീ​ടി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നു. ആ​കെ​യു​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം നി​ലം​പ​തി​ച്ച​തോ​ടെ ഇ​നി​യെ​ന്ത് എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. ഇ​നി ത​ല​ചാ​യ്ക്കാ​നി​ട​ത്തി​നാ​യി സു​മ​ന​സു​ക​ളോ അ​ധി​കൃ​ത​രോ ക​നി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ താ​ത്ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു​വ​രി​പാ​ത​യും! ഉ​ത്ത​രം മു​ട്ടി ബി​ജെ​പി

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു​വ​രി​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യും ച​ർ​ച്ച​യ്ക്കു വ​രു​മെ​ന്ന് ബി​ജെ​പി ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലൂ​ടെ മ​ണ്ണു​ത്തി, മു​ല്ല​ക്ക​ര വ​ഴി ക​ട​ന്നു പോ​കു​ന്ന ആ​റു​വ​രി​പാ​ത​യു​ടെ നി​ർ​മാ​ണം 11 വ​ർ​ഷ​മാ​യി​ട്ടും ക​ഴി​യാ​ത്ത​തി​നെ കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ൾ ബി​ജെ​പി​യും വി​യ​ർ​ക്കു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​നി​ലെ റോ​ഡു​ക​ൾ​ക്ക് ആ​റു മാ​സം പോ​ലും ആ​യു​സി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്കു​മാ​റി​നോ​ടാ​ണ് പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ചോ​ദ്യ​മു​യ​ർ​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​രാ​ർ ന​ൽ​കി 2009ൽ ​തു​ട​ങ്ങി​യ ആ​റു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം പ​തി​നൊ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ബി​ജെ​പി മൗ​നം പാ​ലി​ക്കു​ന്ന​തി​നെ കു​റി​ച്ച് വ്യ​ക്ത​മാ​യ ഉ​ത്ത​രം പ​റ​യാ​തെ ഒ​ഴി​ഞ്ഞു മാ​റി. കേ​ന്ദ്ര​മ​ന്ത്രി ഇ​വി​ടെ​യെ​ത്തി പ​ണി​ക​ൾ ഉ​ട​ൻ തീ​ർ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു അ​നീ​ഷ്കു​മാ​റി​ന്‍റെ മ​റു​പ​ടി. എ​ന്നാ​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി പോ​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ഇ​തു​വ​രെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് എ​ല്ലാം ന​ട​ക്കു​മെ​ന്ന പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​നാ​ണ് ശ്ര​മി​ച്ച​ത്.…

Read More

പ​ട്ടി​ലും​കു​ഴി​ക്കാർ വാർക്കുന്നത് സ്വപ്നത്തിലെ ഫുട്ബോൾ കോർട്ട്

ഫ്രാ​ങ്കോ ലൂ​യി​സ്തൃ​ശൂ​ർ: പീ​ച്ചി പ​ട്ടി​ലും​കു​ഴി​യി​ലെ ചെ​റു​പ്പ​ക്കാ​ർ ഇ​ന്ന​ലെ വാ​ർ​ക്ക​പ്പ​ണി​യി​ലാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ ദ​ശാ​ബ്ദ​ങ്ങ​ളാ​യു​ള്ള സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള വാ​ർ​ക്ക​പ്പ​ണി. ഫു​ട്ബോ​ൾ കോ​ർ​ട്ട് സ്ഥാ​പി​ക്കാ​നാ​ണ് അ​വ​ർ ഇ​ന്ന​ലെ ച​ട്ടി​യെ​ടു​ത്ത് സി​മ​ന്‍റു​പ​ണി ന​ട​ത്തി​യ​ത്. അ​വ​രു​ടെ ഫു​ട്ബോ​ൾ സ്വ​പ്നം കൈ​യെ​ത്തി​പ്പി​ടി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തും അ​വ​ർ​ക്കൊ​പ്പം സി​മ​ന്‍റുച​ട്ടി​യെ​ടു​ത്തു. ഫു​ട്ബോ​ൾ കോ​ർ​ട്ടി​ന്‍റെ ആ​ദ്യ​ഘ​ട്ടം കോ​ണ്‍​ക്രീ​റ്റു പ​ണി​യാ​ണു ഇ​വ​രെ​ല്ലാം ചേ​ർ​ന്നു പു​ർ​ത്തി​യാ​ക്കി​യ​ത്. അ​ടു​ത്ത ര​ണ്ടാ​ഴ്ച​ക​ളി​ലും ഇ​ങ്ങ​നെ ഇ​വ​ർ പ​ണി​ക്കി​റ​ങ്ങും. ര​ണ്ടുമാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​കും. പ​ട്ടി​ലും​കു​ഴി, പീ​ച്ചി, മൈ​ലാ​ട്ടും​പാ​റ, ക​ട്ട​ച്ചി​റ​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ ക​ലാ​കാ​യി​ക മേ​ഖ​ല​യി​ലെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി രൂ​പം കൊ​ടു​ത്ത പ​ട്ടി​ലും​കു​ഴി ആ​ർ​ട്ട്സ് ആൻഡ് സ്പോ​ർ​ട്സ് ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫു​ട്ബോ​ൾ കോ​ർ​ട്ട് പ​ണി​യു​ന്ന​ത്. പ​ട്ടി​ലും​കു​ഴി​യി​ൽ ജ​ന​കീ​യ​നാ​യി​രു​ന്ന അ​ര​വി​ന്ദാ​ക്ഷേ​ട്ട​ന്‍റെ പേ​രി​ലാ​ണ് ട​ർ​ഫ് ഫു​ട്ബോ​ൾ കോ​ർ​ട്ട് സ്ഥാ​പി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ ട​ർ​ഫ് കോ​ർ​ട്ടി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ 10 പേ​ർ​ക്കു മ​ണി​ക്കൂ​റി​ന് 1000, 1500…

Read More

ജി​ൻ​സ​നും പ​ൾ​സ​ർ സു​നി​യും ക​ണ്ടു​മു​ട്ടി​യ​ത് കാ​ക്ക​നാ​ട് ജ​യി​ലി​ൽവ​ച്ച് ജി​ൻ​സ​ൻ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ നി​ർ​ണാ​യ​ക സാ​ക്ഷി

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കാ​ക്ക​നാ​ട് ജ​യി​ലി​ൽ വച്ചാ​ണ് ജി​ൻ​സ​നും പ​ൾ​സ​ർ സു​നി​യും ത​മ്മി​ൽ കാ​ണു​ന്ന​ത്. നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ഒ​രു കേ​സി​ൽ പെ​ട്ട് കാ​ക്ക​നാ​ട് ജ​യി​ലി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജി​ൻ​സ​ൻ പ​ൾ​സ​ർ സു​നി​യെ ക​ണ്ടു​മു​ട്ടി​യ​ത്. ഇ​രു​വ​രും ഒ​രേ സെ​ല്ലി​ലാ​യി​രു​ന്നു. ഇ​വി​ടെവച്ച് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും സു​നി ജി​ൻ​സ​നോ​ട് പ​റ​ഞ്ഞ​താ​യാ​ണ് നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ. കേ​സി​ൽ ഇ​നി​യും വെ​ളി​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത പ​ല വി​വ​ര​ങ്ങ​ളും സു​നി പ​ങ്കു​വെ​ച്ച​താ​യും സൂ​ച​ന​ക​ളു​ണ്ട്. പ​ൾ​സ​ർ സു​നി ജ​യി​ലി​ൽനി​ന്ന് ഫോ​ണ്‍ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​മ​ട​ക്കം ജി​ൻ​സ​ന് അ​റി​യാ​ണെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. സു​നി ജ​യി​ലി​ൽ വെ​ച്ചെ​ഴു​തി​യ ക​ത്ത് ജി​ൻ​സ​ൻ മു​ഖേ​ന​യാ​ണ് പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം.ജ​യി​ലി​ൽ നി​ന്ന് പ​ൾ​സ​ർ സു​നി പ​ല പ്ര​മു​ഖ​രേ​യും വി​ളി​ച്ച​താ​യും നേ​ര​ത്തെ ജി​ൻ​സ​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ജി​ൻ​സ​ന്‍റെ ര​ഹ​സ്യ​മൊ​ഴി കോ​ട​തി നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ചാ​ര​ണ കോ​ട​തി​യി​ൽ ജി​ൻ​സ​നെ ഇ​തു​വ​രെ വി​ചാ​ര​ണ…

Read More

ഈ ​തൃ​ശൂ​രി​നെ ഞ​ങ്ങ​ൾ​ക്ക് വേ​ണം….ഞ​ങ്ങ​ൾ​ക്ക് ത​ര​ണം…തൃ​ശൂ​രി​ൽ ബി​ജെ​പി പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക്ആ​വേ​ശം പ​ക​രാ​ൻ സു​രേ​ഷ്ഗോ​പി വ​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഈ ​തൃ​ശൂ​രി​നെ ഞ​ങ്ങ​ൾ​ക്ക് വേ​ണം…​ഈ തൃ​ശൂ​രി​നെ ഞ​ങ്ങ​ൾ​ക്ക് ത​ര​ണം..​ഓ​ർ​മ​യു​ണ്ടോ ഇ​തു​പോ​ലെ​യു​ള്ള ഒ​രു ഡ​യ​ലോ​ഗ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ നി​ന്നു​മു​യ​ർ​ന്ന ഏ​താ​ണ്ടി​തു​പോ​ലെ​യു​ള്ള ഒ​രു സു​രേ​ഷ്ഗോ​പി ഡ​യ​ലോ​ഗ് കേ​ര​ള​മാ​കെ വൈ​റ​ലാ​യ​ത് നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ്. തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ സു​രേ​ഷ്ഗോ​പി എ​ത്തു​ക​യാ​ണ്.​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ശ​മ​ല്ലാ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ തൃ​ശൂ​രി​ൽ ബി.​ജെ.​പി​ക്ക് സാ​ധി​ച്ചി​രു​ന്നു. തൃ​ശൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്ത മൂ​ന്നാ​മ​താ​ക്കി ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ത​ന്നെ സ്നേ​ഹി​ക്കു​ന്ന തൃ​ശൂ​ർ​ക്കാ​ർ​ക്കു മു​ന്നി​ലേ​ക്ക് വീ​ണ്ടും വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് സു​രേ​ഷ്ഗോ​പി എ​ത്തു​ക​യാ​ണ്. ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലാ​യി​രി​ക്കും സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ പ്ര​ച​ര​ണ​ത്തി​നെ​ത്തു​ക​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വ​രം. സു​രേ​ഷ്ഗോ​പി​യെ​ത്തു​ന്നു​വെ​ന്ന​റി​ഞ്ഞ​തോ​ടെ തൃ​ശൂ​രി​ലെ ബി.​ജെ.​പി ക്യാ​ന്പി​ൽ ആ​വേ​ശം ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്. എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളും സു​രേ​ഷ്ഗോ​പി എം​പി​യെ ത​ങ്ങ​ളു​ടെ പ്ര​ച​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ജി​ല്ല ക​മ്മി​റ്റി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ​ര​മാ​വ​ധി ജി​ല്ല​യി​ലെ​ല്ലാ​യി​ട​ത്തും എ​ത്തു​ന്ന രീ​തി​യി​ലാ​ണ്…

Read More

സ്ഥാ​നാ​ർ​ഥി ഞാ​ൻ, ചു​മ​രെ​ഴു​ത്തും ഞാ​ൻ ത​ന്നെ…തി​രു​വി​ല്വാ​മ​ല​യി​ൽ നി​ന്നൊ​രു വേ​റി​ട്ട പ്ര​ചാര​ണ​ക്കാ​ഴ്ച

തി​രു​വി​ല്വാ​മ​ല: സെ​ൽ​ഫി​യു​ടെ ഇ​ക്കാ​ല​ത്ത് സ്ഥാ​നാ​ർ​ഥിയു​ടെ സെ​ൽ​ഫി ചു​മ​രെ​ഴു​ത്ത് കൗ​തു​ക​മാ​കു​ന്നു. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​പ്പ​റ​ന്പ് ഒ​ൻ​പ​താം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​ണ് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് സ്വ​ന്ത​മാ​യി ചു​മ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ ടി.​കെ.​സു​രേ​ഷ് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​ണ്. ക​ലാ​കാ​ര​നും ശി​ൽ​പി​യു​മാ​യ സു​രേ​ഷ്ബാ​ബു ത​ന്‍റെ സ്വ​ന്തം പ്ര​ച​ര​ണ​ത്തി​ന് ചു​മ​രെ​ഴു​താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ്. ചി​ഹ്ന​ത്തോ​ടൊ​പ്പം മ​തി​ലു​ക​ളി​ലും ഒ​ഴി​ഞ്ഞ വീ​ടു​ക​ളി​ലെ ചു​മ​രു​ക​ളി​ലും ബ​ഹു​വ​ർ​ണ​ങ്ങ​ളി​ൽ ഉ​ത്സ​വ​ത്തി​ന്‍റെ​യും ആ​ന​പ്പൂ​ര​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ വ​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ കാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ല്വ​മ​ല​യു​ടെ സാ​ഹി​ത്യ​കാ​ര​ൻ വി.​കെ.​എ​ന്നി​ന്‍റെ ശി​ൽ​പം നി​ർ​മി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ സം​ഘ​ട​നാ​രം​ഗ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി നി​റ​സാ​ന്നി​ധ്യ​മാ​യ സി​പി​എ​മ്മി​ലെ സി.​ഗോ​പി​ദാ​സും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് സു​രേ​ഷ്ബാ​ബു​വി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Read More

നോ​ട്ട​യ്ക്ക് കു​ത്താ​മെ​ന്ന​ത് അ​തി​മോ​ഹ​മാ​ണ് മോ​നേ ദി​നേ​ശാ..! പ​ക്ഷേ എ​ൻ​ഡു​ണ്ട്…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നോ​ട്ട​യ്ക്ക് കു​ത്താ​മെ​ന്ന് ക​രു​തി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​ക​ണ്ട. നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ ആ​രെ​യും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ വോ​ട്ട​ർ​ക്ക് നോ​ട്ട​യി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​യ്ക്ക് ഇ​ട​മി​ല്ല. പ​ക​രം വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി ’എ​ൻ​ഡ്’ എ​ന്നൊ​രു ബ​ട്ട​ൻ വോ​ട്ടി​ഷ് മെ​ഷീ​നി​ൽ ഉ​ണ്ടാ​വും. ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ആ​ർ​ക്കും വോ​ട്ടു​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ ആ​ദ്യ​മേ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി മ​ട​ങ്ങാം. ഇ​ഷ്ട​മു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക്കു വോ​ട്ടു​ചെ​യ്ത​ശേ​ഷം എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്താ​നും അ​വ​സ​ര​മു​ണ്ട്. വോ​ട്ട​ർ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബ​ട്ട​ണ്‍ അ​മ​ർ​ത്തി യ​ന്ത്രം സ​ജ്ജീ​ക​രി​ക്ക​ണം. ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റി​ൽ 15 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഏ​റ്റ​വും താ​ഴെ എ​ൻ​ഡ് ബ​ട്ട​ണു​മാ​ണു​ണ്ടാ​വു​ക. സ്ഥാ​നാ​ർ​ത്ഥി​ക​ൾ 15ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​ണ്ടാ​കു​മെ​ങ്കി​ലും എ​ൻ​ഡ് ബ​ട്ട​ണ്‍ ഒ​ന്നാ​മ​ത്തേ​തി​ലാ​കും. മു​നി​സി​പ്പാ​ലി​റ്റി,…

Read More

പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​യാ​ണ്!

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി അ​മ്മാ​ടം ഡി​വി​ഷ​നി​ൽ.  ആ​ഗ്ന​സ് മേ​രി തെ​രേ​സ​യ്ക്ക് 22 വ​യ​സു​മാ​ത്രം. സി​എം​പി സ്ഥാ​നാ​ർ​ഥി​യാ​യി ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ലാ​ണ് ആ​ഗ്ന​സ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​ട​ന്നൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ അ​ഡ്വ. സാം ​സ​ക്ക​റി​യാ​സി​ന്‍റെ മ​ക​ളാ​ണ്. തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ എം.​എ. ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​മി​ടു​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ​നി​ന്നാ​ണ് ബി​എ ഹി​സ്റ്റ​റി ബി​രു​ദം നേ​ടി​യ​ത്. അ​മ്മാ​ടം ഡി​വി​ഷ​നി​ൽ സി​പി​ഐ​യു​ടെ ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ, ബി​ജെ​പി​യു​ടെ റി​നി പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് ഇ​ത​ര സ്ഥാ​നാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ സി​പി​ഐ​യു​ടെ ഷീ​ല വി​ജ​യ​കു​മാ​ർ മ​ൽ​സ​രി​ച്ച ഡി​വി​ഷ​നാ​ണി​ത്.

Read More

തൃ​​​ശൂ​​​രി​​​ന്‍റെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ കൊ​​​മ്പ​​​ൻ! ഐ​എ​സ്എ​ൽ ആ​വേ​ശ​ത്തി​ൽ ത​ല​പ്പൊ​ക്ക​ത്തോ​ടെ കാ​​​ളി​​​ദാ​​​സ​​​നും താ​​​ര​​​മാ​​​കു​​​ന്നു

തൃ​​​ശൂ​​​ർ: ഫു​​​ട്ബോ​​​ൾ പ്രേ​​​മി​​​ക​​​ൾ ഐ​​​എ​​​സ്എ​​​ൽ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ഴു​​​മ്പോ​​ൾ ത​​​ല​​​പ്പൊ​​​ക്ക​​​ത്തോ​​​ടെ തൃ​​​ശൂ​​​രി​​​ന്‍റെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ കൊ​​​മ്പ​​​ൻ കാ​​​ളി​​​ദാ​​​സ​​​നും താ​​​ര​​​മാ​​​കു​​​ന്നു. ചി​​​റ​​​യ്ക്ക​​​ൽ കാ​​​ളി​​​ദാ​​​സ​​​ൻ എ​​​ന്ന പ്ര​​​ശ​​​സ്ത​​​നാ​​​യ ആ​​​ന​​​യാ​​​ണ് ഐ​​​എ​​​സ്എ​​​ൽ പ​​​ര​​​സ്യ​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ്ര​​​മോഷണൽ വീ​​​ഡി​​​യോ​​​യി​​​ൽ ത​​​ല​​​യെ​​​ടു​​​പ്പോ​​​ടെ നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ചി​​​ത്ര​​​മാ​​​യ ബാ​​​ഹു​​​ബ​​​ലി​​​യി​​​ലും കാ​​​ളി​​​ദാ​​​സ​​​ൻ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ഹു​​​ബ​​​ലി​​​യി​​​ൽ പ്ര​​​ഭാ​​​സ് ച​​​വി​​​ട്ടി​​​ക്ക​​​യ​​​റു​​​ന്ന​​​തു കാ​​​ളി​​​ദാ​​​സ​​​ന്‍റെ പു​​​റ​​​ത്തേ​​​ക്കാ​​​ണ്. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ ഉ​​​ത്സ​​​വാ​​​ഘോ​​​ഷ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ മൂ​​​ലം പു​​​റ​​​ത്തെ​​​ഴു​​​ന്ന​​​ള്ളി​​​പ്പു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കാ​​​ളി​​​ദാ​​​സ​​​ൻ. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വേ​​​ശ​​​മാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഐ​​​എ​​​സ്എ​​​ൽ പ​​​ര​​​സ്യം വ​​​രു​​​ന്ന​​​ത്. തു​​​മ്പി​​​ക്കൈ ഉ​​​യ​​​ർ​​​ത്തി ത​​​ല​​​യെ​​​ടു​​​പ്പോ​​​ടെ നി​​​ൽ​​​ക്കു​​​ന്ന കാ​​​ളി​​​ദാ​​​സ​​​ന്‍റെ ചു​​​റ്റു​​​മാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മ​​​ഞ്ഞ​​​പ്പ​​​ട ആ​​​ര​​​വം മു​​​ഴ​​​ക്കു​​​ന്ന പ​​​ര​​​സ്യം ഫു​​​ട്ബോ​​​ൾ പ്രേ​​​മി​​​ക​​​ളി​​​ലും ആ​​​ന​​​ക്ക​​​മ്പ​​​ക്കാ​​​രി​​​ലും ഒ​​​രു​​​പോ​​​ലെ ആ​​​വേ​​​ശ​​​മു​​​ണ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ്.

Read More